കൊച്ചി: പരിസ്ഥിതിലോലവിഷയത്തില്‍ ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആരോപിച്ചു. പശ്ചിമഘട്ടത്തെയൊന്നാകെ കാര്‍ബണ്‍ ഫണ്ടിനായി ആഗോള പരിസ്ഥിതി സംഘടനകള്‍ക്ക് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തീറെഴുതി കൊടുത്തുവെങ്കില്‍ അതില്‍ നിന്ന് ഒരു തിരുത്തലിന് ഇന്നത്തെ കേന്ദ്രഭരണകൂടം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. 2010 ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയോരജനതയുടെ ജീവിതത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിലനില്‍ക്കെയാണ് 2013ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്ന് 2014 ല്‍ ആദ്യ കരടു വിജ്ഞാപനവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് യുപിഎ സര്‍ക്കാരിനെ പുറന്തള്ളി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ തുടർച്ചയായി വിജ്ഞാപനങ്ങള്‍ മാറ്റമില്ലാതെ പുതുക്കിയിറക്കുകയാണ് ചെയ്തത്. ജനവാസമേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളും ആവര്‍ത്തിച്ചുപറയുന്നത് പച്ചക്കള്ളമാണെന്ന് പുതിയ കരടുവിജ്ഞാപനത്തില്‍നിന്ന് വ്യക്തമാണ്. വനവും കൃഷിഭൂമിയും…
Month: August 2026
സമാധാനത്തിന് കൈകോർത്ത് കുരുന്നുകൾ; വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ഹിരോഷിമാ ദിനാചരണവും യുദ്ധവിരുദ്ധ റാലിയും
വടക്കാങ്ങര: “ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, സമാധാനം പുലരട്ടെ” എന്ന സന്ദേശമുയർത്തി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ആഗസ്റ്റ് 06 ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധത്തിന്റെ ഭീകരത ഓർമ്മിപ്പിക്കുന്നതും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതുമായ വിവിധ പരിപാടികളോടെയാണ് സ്കൂളിൽ ദിനാചരണം സംഘടിപ്പിച്ചത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സമാധാനത്തിന്റെ സന്ദേശം നൽകുന്ന പ്ലക്കാടുകൾ ഉയർത്തിയാണ് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നത്. വടക്കാങ്ങര ടൗൺ ചുറ്റി സഞ്ചരിച്ച യുദ്ധ വിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും വിദ്യാർത്ഥികൾ ഉയർത്തിപ്പിടിച്ചു. “യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം”, “കുഞ്ഞുങ്ങൾക്ക് കളിക്കാൻ മണ്ണു വേണം, ബോംബുകളല്ല” തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി കേട്ടു. സ്കൂൾ കോമ്പൗണ്ടിൽ നടന്ന ഹിരോഷിമ ദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.…
ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ
കോഴിക്കോട്: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി കൗമാരതാരത്തിന്റെ ചരിത്രനേട്ടം. നേപ്പാളിലെ കാഠ്മണ്ഡുവിൽ വേൾഡ് മിക്സ് ബോക്സിംഗ് ഫെഡറേഷന്റെ (WMBF) ആഭിമുഖ്യത്തിൽ നടന്ന ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ ഇയാസ് മുഹമ്മദ് വെള്ളി മെഡൽ കരസ്ഥമാക്കി. ഒമ്പത് രാജ്യങ്ങളിൽ നിന്നായി നൂറോളം താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ, 10–12 വയസ്സ് പ്രായക്കാരുടെ 36–38 കിലോഗ്രാം ഭാരവിഭാഗത്തിലാണ് ഈ പത്തു വയസ്സുകാരൻ മിന്നുന്ന വിജയം നേടിയത്. പ്രാഥമിക പോരാട്ടങ്ങളിൽ ആതിഥേയരായ നേപ്പാളിന്റെയും ഡൽഹിയുടെയും ശക്തരായ എതിരാളികളെ മറികടന്നാണ് ഇയാസ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ വാശിയേറിയ പോരാട്ടം പുറത്തെടുത്താണ് താരം വെള്ളി മെഡൽ ഉറപ്പിച്ചത്. ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഇയാസ്, യോഷികാൻ ഫൈറ്റേഴ്സ് ഫാക്ടറി ക്ലബ്ബിലെ പരിശീലകരായ ഷൈജേഷ്, ലിബിൻ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. പ്രമുഖ ആർക്കിടെക്ചറൽ സ്ഥാപനത്തിലെ എസ്റ്റിമേഷൻ എൻജിനീയറിംഗ് തലവനായ…
സപ്ലൈകോയുടെ പ്രതിമാസ വിൽപ്പന 220 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം 220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ്. വിൽപ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. സാധാരണയായി പ്രതിമാസം 33 മുതൽ 35 ലക്ഷം വരെ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം ഈ എണ്ണം 37 ലക്ഷമായി ഉയർന്നു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം അറിയിച്ചു. ഈ വിൽപ്പനവർധനയും ഉപഭോക്തൃവിശ്വാസവും ഓണക്കാല വിൽപ്പനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഓഗസ്റ്റ് മാസത്തിൽ 400 കോടി രൂപയുടെ വിൽപ്പന കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ. പിആര്‍ഡി, കേരള സര്‍ക്കാര്‍
തൊഴിലില്ലായ്മയ്ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധ പ്രചാരണം ആരംഭിക്കാനൊരുങ്ങി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ
നീറ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടർന്ന്, തൊഴിലില്ലായ്മ ഒരു ദേശീയ പ്രശ്നമാക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ പാർട്ടി ഉടൻ തന്നെ ഒരു ദേശീയ പ്രചാരണം ആരംഭിക്കും. ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി തുടർന്നതിന് ശേഷം, തൊഴിലില്ലായ്മയായിരിക്കും തന്റെ അടുത്ത പ്രധാന പ്രചാരണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ വ്യാഴാഴ്ച നടന്ന പാർട്ടിയുടെ കോർ ടീം യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് തൊഴിലില്ലായ്മയെന്നും ദേശീയ തലത്തിൽ തന്റെ പാർട്ടി ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ യോഗത്തിൽ സംഘടനയുടെ വരാനിരിക്കുന്ന തന്ത്രങ്ങളും ഭാവി പ്രചാരണങ്ങളും ചർച്ച ചെയ്തു. പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസ്, വക്താവ് അശുതോഷ് റാങ്ക, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.…
അക്രമത്തിലൂടെ പ്രവിശ്യകൾ വിഭജിക്കാൻ ആരെയും അനുവദിക്കില്ല: സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ
കറാച്ചി: ഥാർ കൽക്കരി പദ്ധതി പാക്കിസ്താന്റെ ഏറ്റവും വിജയകരമായ വികസന മാതൃകകളിൽ ഒന്നാണെന്ന് സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ പറഞ്ഞു. സംവിധാനം തകർന്നുവെന്ന് അവകാശപ്പെടുന്ന വിമർശകർ ഥാര്‍ സന്ദർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവിശ്യാ വിഭജന വിഷയത്തിൽ ആരെയും അസ്വസ്ഥത സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും പുതിയ പ്രവിശ്യകൾ സൃഷ്ടിക്കുന്നതിന് ഭരണഘടന വ്യക്തമായ ഒരു സംവിധാനം നൽകുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സിന്ധ് എൻഗ്രോ കൽക്കരി ഖനന കമ്പനി സംഘടിപ്പിച്ച മൈനിംഗ് ടെക്നിക്കൽ കോൺഫറൻസിനെ അഭിസംബോധന ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ പ്രവിശ്യകളുടെ രൂപീകരണത്തിന് മൂന്നിൽ രണ്ട് ഭരണഘടനാ ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രവിശ്യകൾ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സിന്ധ് അസംബ്ലി ആവർത്തിച്ച് നിരസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രവിശ്യകളുടെ വിഷയത്തിൽ ചർച്ചകൾ നടത്തുന്നതിൽ എതിർപ്പില്ലെന്ന് മുറാദ് അലി ഷാ പറഞ്ഞു. എന്നാൽ, ജനങ്ങൾ പ്രവിശ്യാ…
ഹോർമുസ് കടലിടുക്ക് കപ്പൽ പാതയിൽ ഇറാനും ഒമാനും ധാരണയിലെത്തി: ഇറാൻ വിദേശകാര്യ മന്ത്രാലയം
ഒമാന്‍: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ പാതയുടെ ഭൂമിശാസ്ത്രപരമായ വശങ്ങളെക്കുറിച്ച് ടെഹ്‌റാനും മസ്‌കറ്റും ധാരണയിലെത്തിയെന്നും അവസാന ഘട്ടത്തിൽ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു. മൂന്നാം കക്ഷി ഇടപെടുന്നില്ലെങ്കിൽ, ഇറാനും ഒമാനും തമ്മിലുള്ള കരാർ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിനെ പൂർണ്ണമായും സുരക്ഷിതമാക്കുകയോ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുകയോ ചെയ്യുക എന്നതാണ് സാധ്യതയുള്ള കരാറിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പകരം, തന്ത്രപ്രധാനമായ സമുദ്ര പാതയുടെ ഭരണപരമായ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രിയോ പാർലമെന്റ് സ്പീക്കറോ പാക്കിസ്താനോ ഖത്തറോ സന്ദർശിക്കാൻ നിലവിൽ പദ്ധതിയില്ലെന്നും ബാഗായി പറഞ്ഞു. എന്നാല്‍, ഈ വിഷയത്തിൽ ഇറാൻ ഇരു രാജ്യങ്ങളുമായും അഭിപ്രായങ്ങൾ കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി അനുവദിക്കുന്നതിനും പ്രാദേശിക…
രാശിഫലം (06-08-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കന്നി: ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ഏറ്റെടുത്ത ജോലി നന്നായി ചെയ്യാൻ കഴിയും. മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. പ്രിയപ്പെട്ടവരോടോപ്പം സമയം ചെലവിടാൻ സാധിക്കും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. തുലാം: കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. യാത്രകള്‍ ചെയ്യാൻ സാധിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ് ഇന്ന് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം കുറേ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. ധനു: കോപം നിയന്ത്രിക്കുക. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ…
മാപ്പിള കലയുടെ മധുരവുമായി അസീസ് പെർള; മൂന്ന് പതിറ്റാണ്ടിന്റെ കലാസപര്യയ്ക്ക് ഗൾഫ് മണ്ണിലും അംഗീകാരം
കാസർകോടിന്റെ മണ്ണിൽ നിന്ന് അജ്മാനിലെ വേദികളിലേക്ക് നൂറുകണക്കിന് കലാപ്രതിഭകൾക്ക് വഴികാട്ടിയായ കലാപരിശീലകൻ അജ്മാൻ: മാപ്പിള കലയുടെ പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകർന്നു നൽകുന്ന കലാപ്രവർത്തകനാണ് കാസർകോട് ജില്ലയിലെ പെർള സ്വദേശി അസീസ് പെർള. മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിള കലാരംഗത്ത് സജീവമായ അദ്ദേഹം, മാപ്പിളപ്പാട്ട് ഗായകൻ, ഒപ്പന കൊറിയോഗ്രാഫർ, ദഫ്‌മുട്ട്, വട്ടപ്പാട്ട്, കോൽക്കളി പരിശീലകൻ, സ്റ്റേജ് ഡയറക്ടർ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിലവിൽ യു.എ.ഇയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, അജ്മാനില്‍ ജോലി ചെയ്യുന്ന അസീസ് പെർള, ഔദ്യോഗിക ചുമതലകൾക്കൊപ്പം മാപ്പിള കലകളുടെ പരിശീലനവും സാംസ്കാരിക പ്രവർത്തനങ്ങളും സജീവമായി തുടരുകയാണ്. ഇതിനുമുമ്പ് സൗദി അറേബ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ അൽ മവാരിദ് ഇന്റർനാഷണൽ സ്കൂൾ, ജിദ്ദ; അലിഫ് ഇന്റർനാഷണൽ സ്കൂൾ, റിയാദ്; മിഡിൽ ഈസ്റ്റ് സ്കൂൾ, അൽ ഖർജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ സൗദി അറേബ്യയിലെയും…
ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് യുദ്ധം അദ്ദേഹത്തിനു തന്നെ കുരുക്കായി; പലിശയടക്കം 100 ബില്യണ്‍ ഡോളറോളം തിരികെ നല്‍കി; ബാക്കിയുള്ള തുക ഉടന്‍ നല്‍കണമെന്ന് കോടതി
ട്രംപ് ഭരണകൂടം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് കനത്ത പരസ്പര തീരുവ ചുമത്തിയത് അമേരിക്കയ്ക്കകത്തും പുറത്തും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. വാഷിംഗ്ടണ്‍: ആഗോളതലത്തിൽ വ്യാപാര യുദ്ധത്തിന് തിരികൊളുത്തിയ ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം അദ്ദേഹത്തിന് തന്നെ വിനയായി മാറി. കഴിഞ്ഞ വർഷം, ട്രംപ് ഭരണകൂടം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് കനത്ത പരസ്പര താരിഫ് ഏർപ്പെടുത്തിയപ്പോൾ, അത് യുഎസിനകത്തും പുറത്തും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇപ്പോൾ, ആ നയത്തിനാണ് നിയമപരമായി കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രകാരം പ്രസിഡന്റ് ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിക്കുകയും അവ നിർത്തലാക്കുകയും ചെയ്തു. തുടർന്നുള്ള റീഫണ്ടുകളിൽ, ഭരണകൂടത്തിന് ഇതുവരെ ഏകദേശം 100 ബില്യൺ ഡോളർ റീഫണ്ട് ചെയ്യേണ്ടി വന്നു. ബാക്കിയുള്ള തുക ഉടന്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. യുഎസ്…
