ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2026 ജൂൺ 28-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് എൽമോണ്ടിലുള്ള സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ വെച്ചു നടക്കും. 2026–27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്ടാഥിതി ബിഷപ്പ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. റവ. ഫാ. ജോൺ തോമസ് (പ്രസിഡന്റ്)…
Year: 2026
സംഗീതലോകത്തെ പ്രമുഖ താളവാദ്യകലാകാരൻ രാജൻ കോരയുമായി മുഖാമുഖം ജൂൺ 26ന്
ഡാലസ്: സംഗീതാസ്വാദകർക്കായി ശ്രദ്ധേയമായ ഒരു ഓൺലൈൻ സംഗീതപരിപാടി ജൂൺ 26 വെള്ളിയാഴ്ച രാത്രി 8.15-ന് (EST) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. “സ്വർഗ്ഗീയ നാദം ” (Volume 46) എന്ന സംഗീതപരമ്പരയുടെ ഭാഗമായി പ്രശസ്ത താളവാദ്യകലാകാരനും സംഗീതസംവിധായകനുമായ രാജൻ കോരയുമായി മുഖാമുഖം പരിപാടി നടക്കും. ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്ത് ദീർഘകാലമായി ശ്രദ്ധേയ സാന്നിധ്യമായ രാജൻ കോര , താളവാദ്യം, ഗാനരചന, സംഗീതസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഇന്ത്യയിലെ പ്രശസ്ത ഗായകസംഘമായ **ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ “ഹാർട്ട് ബീറ്റ്സ്”** സംഗീതസംഘവുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം, നിരവധി രാജ്യങ്ങളിൽ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 1980-ൽ ഹാർട്ട് ബീറ്റ്സിൽ അംഗമായ രാജൻ കോര , 1992-ൽ സംഘത്തിന്റെ നേതൃത്വചുമതല ഏറ്റെടുത്തു. 2000 വരെ അദ്ദേഹം ഈ നിലയിൽ സേവനമനുഷ്ഠിച്ചു. സംഗീതരംഗത്തെ അനുഭവങ്ങളും ഹാർട്ട്…
നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി
നോർത്ത് പ്ലെയിൻഫീൽഡ് (ന്യൂജേഴ്‌സി) : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് (SBSG) മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണും കൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ…
സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
ന്യൂയോർക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി ഡാരിയലിസ അവില ഷെവലിയർക്ക് അട്ടിമറി വിജയം. ന്യൂയോർക്കിലെ പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ പരാജയപ്പെടുത്തിയാണ് 32-കാരിയായ ഡാരിയലിസ വിജയം കൊയ്തത്. സി.യു.എൻ.വൈ സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.
ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
ദോഹ: ആരോഗ്യ സംരക്ഷണവും, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി . ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കൊളസ്‌ട്രോള്‍ തുടങ്ങിയ ചെക്കപ്പുകളും , ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല്‍ ചെക്ക്, വിഷന്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അതിഥികളായി ക്യാമ്പ് സന്ദര്‍ശിക്കുകയും, മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ ശ്‌ളാഘിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇനിയും സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍…
വിമന്‍ ഇന്ത്യ ഖത്തർ ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു
ദോഹ: വിമന്‍ ഇന്ത്യ ഖത്തറിന്റെ നേതൃത്വത്തിൽ പ്രവാസി വനിതകൾക്കും സമൂഹത്തിനും സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനായി രൂപീകരിച്ച ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു. സേവന സെല്ലിന്റെ പ്രഖ്യാപനവും അനുബന്ധ പരിപാടികളും വിമന്‍ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യവും വനിതകൾക്ക് സമൂഹത്തിൽ നിർവഹിക്കാനാകുന്ന സേവന ദൗത്യങ്ങളും സംബന്ധിച്ച് ഉദ്ഘാടക വിശദീകരിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സി.ഐ.സി കേന്ദ്ര സമിതിയംഗം മുഷ്താഖ് കൊച്ചി മുഖ്യ പ്രഭാഷണം നടത്തി. സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാഴ്ചപ്പാടുകളും നാജിയ, സക്കീന അബ്ദുല്ല എന്നിവർ പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക വിരുന്നിൽ ഗാനാലാപനവും അരങ്ങേറി. തുടർന്ന് പങ്കെടുത്തവർ സേവന പ്രതിജ്ഞ ഏറ്റെടുത്തു. വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ വിമന്‍ ഇന്ത്യ പ്രതിനിധി സൗദ പി.കെ സ്വാഗതം ആശംസിച്ചു. കെ.സി.…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ വ്യവസായ ഐടി വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിക്കുകയും വിവിധ വിഷയങ്ങളിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു. മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് നികത്തിയും പൂർണ സൗകര്യങ്ങൾ ഉള്ള ഒരു സർക്കാർ ആശുപത്രി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇടപെടുക, കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്നും തിരൂർ- മഞ്ചേരി, പരപ്പനങ്ങാടി- മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് കൂടുതൽ ഓർഡിനറി സർവീസുകൾ പുനഃസ്ഥാപിച്ച് സ്ത്രീയാത്രികർക്ക് പ്രയോജനകരമാക്കുന്നതിന് അടിയന്തരമായി ഇടപെടുക, മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വനിതകൾക്ക് വിശ്രമകേന്ദ്രം അനുവദിക്കുക, മലപ്പുറം ഗവൺമെന്റ് വനിതാ കോളജ് താൽക്കാലിക കെട്ടിടത്തിൽ നിന്നും എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിക്കുക, സ്ത്രീ ശാക്തീകരണം ഉദ്ദേശിച്ച് മലപ്പുറം മണ്ഡലത്തിൽ ഇൻകലിനോടനുബന്ധിച്ച് പുതിയ ചെറുകിട വ്യവസായ സംരംഭം ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ്…
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിന്‍റെ 2026-2028 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലം പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തിരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (വർക്കിങ് പ്രസിഡന്റ്) അനൂബ് തങ്കച്ചൻ (ഓർഗനൈസിങ് സെക്രട്ടറി) , വി എം പ്രമോദ് (സെക്രട്ടറി), സിദ്ദിഖ്ഷാൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റംഗങ്ങള്‍. ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും, അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത്…
തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേ മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചു
എടത്വ : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേ ക്രോസിലുള്ള ഗതാഗതകുരുക്ക് പരിഹരിക്കാൻ മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ ഗേറ്റിന് സമീപം ഗതാഗത കുരുക്ക് രൂക്ഷമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. റെയിൽവേ ഗേറ്റിന് ഇരുവശത്തുമുള്ള ഹംമ്പ് ഡ്രൈവർമാർക്ക് കാണുന്ന തരത്തിൽ രേഖപ്പെടുത്താത്തത് കാരണം അപകടങ്ങൾ നിത്യ സംഭവമാണെന്നും പരാതിയിൽ പറയുന്നു. മാവേലിക്കര ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ സീനിയർ സ്റ്റേഷൻ എഞ്ചിനീയർ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. എടത്വാവികസന സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള സമർപ്പിച്ച ഹർജിയിലാണ് നടപടി. എടത്വ വികസന സമിതി പൊതുയോഗം ജൂൺ 25ന് വൈകിട്ട് 4ന് സെന്റ്…
മമ്മൂട്ടി, ആർ മാധവൻ, അൽക യാഗ്നിക്, സിനിമാ മേഖലയിലെ മറ്റ് സെലിബ്രിറ്റികൾ എന്നിവർക്ക് പത്മ അവാർഡ് ലഭിച്ചു
ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങില്‍, ചലച്ചിത്ര മേഖലയിലെ പ്രമുഖർക്ക് പത്മ അവാർഡുകൾ നൽകി ആദരിച്ചു. പ്രശസ്ത ബോളിവുഡ് ഗായിക അൽക യാഗ്നിക്കും ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ മമ്മൂട്ടിയും പത്മഭൂഷൺ സ്വീകരിച്ചു. ന്യൂഡല്‍ഹി: ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖർക്ക് പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. പ്രശസ്ത ബോളിവുഡ് ഗായിക അൽക യാഗ്നിക്കിനും ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്കും പത്മഭൂഷൺ ലഭിച്ചു, ജനപ്രിയ നടൻ ആർ. മാധവന് പത്മശ്രീ നൽകി ആദരിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമു ഈ കലാകാരന്മാർക്കെല്ലാം ബഹുമതികൾ സമ്മാനിച്ചു. ചടങ്ങിൽ അൽക യാഗ്നിക്കിന്റെയും മമ്മൂട്ടിയുടെയും മുഖങ്ങൾ സന്തോഷം കൊണ്ട് വിടർന്നു. രണ്ടു പേരും വികാരഭരിതരായിരുന്നു. അൽക യാഗ്നിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് കൈകൾ കൂപ്പി അഭിവാദ്യം ചെയ്തു. സംഗീതത്തിന് നൽകിയ ദീർഘവും വിശിഷ്ടവുമായ സംഭാവനകൾക്കാണ്…
