കണ്ണൂര്: കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ കുടുംബങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള
“ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയുടെ” ഭാഗമാണെന്ന് സിപി ഐ (എം) നേതാവ് പി. ജയരാജൻ ആരോപിച്ചു.
സാമൂഹ്യ പരിഷ്കർഷ്കര്ത്താവ് ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ’ചതയ ദിനം’ആഘോഷിക്കുന്ന ഘോഷയാത്രകൾ മാത്രമാണ് മുമ്പ് കേരളത്തിലെ തെരുവുകളിൽ കണ്ടിട്ടു ള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബങ്ങൾക്കിടയിൽ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാനുള്ള ആർഎസ്എസിന്റെ ശ്രമങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണ ജയന്തി
ആഘോഷങ്ങൾ പിന്നീട് അവതരിപ്പിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. സിപി ഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സമീപകാല പോഡ്കാസ്റ്റ് പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ശ്രീകൃഷ്ണ വിശ്വാസം വളരെക്കാലമായി നിലനിൽക്കുന്നുണ്ട്. എന്നാൽ, താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ശ്രീകൃഷ്ണ
ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദനീയമല്ലായിരുന്നു. ക്ഷേത്ര പ്രവേശന വിളംബരം വരെ അത് തുടർന്നു. സാമൂഹ്യ പരിഷ്കർഷ്കത്താവായ മന്നത്ത് പത്മനാഭൻ ചൂണ്ടിക്കാണിച്ചതു പോലെ, നായർ സമുദായത്തിലെ അംഗങ്ങൾക്ക്പോലും ക്ഷേത്ര പ്രവേശനത്തിന് നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ജയരാജൻ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളെ ആർ.എസ്.എസ് രാഷ്ട്രീയ പദ്ധതിയായി കാണേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.