കൈപ്പമംഗലത്ത് ദേശീയപാത 66ൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി എട്ട്പേർ മരിച്ചു

തൃശൂര്‍: കൈപ്പമംഗലത്തിനടുത്ത് പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം നടന്ന വാഹനാപകടത്തില്‍ എട്ട് പേര്‍ ദാരുണമായി മരിച്ചു. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കാർ ഇടിച്ചുകയറിയാണ് അപകടം നടന്നത്. ഏഴ് പേര്‍ സംഭവസ്ഥലത്തു വെച്ചും മറ്റൊരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് മരിച്ചത്.

മധുര രജിസ്ട്രേഷനുള്ളകാറിലാണ് എട്ട് പേരും സഞ്ചരിച്ചിരുന്നത്. മരിച്ചവർ തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്ന്
സംശയിക്കുന്നു. ഡിണ്ടിഗലിലെ പി എസ്എൻഎ എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിയുടെ തിരിച്ചറിയൽ കാർഡ്
അപകടസ്ഥലത്തു നിന്ന് കണ്ടെടുത്തു.

ഗുരുവായൂർ ഭാഗത്തു നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കാർ, റോഡ്പണി നടക്കുന്ന സ്ഥലത്ത് അതേ ദിശയിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലാണ് ഇടിച്ചത്. തകർന്ന വാഹനത്തിൽ നിന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാൻ നാട്ടുകാരും , ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍‌വീസ് ഉദ്യോഗസ്ഥരും, പോലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട

രണ്ടുപേരെ പുറത്തെടുക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് അവശിഷ്ടങ്ങൾ തുരന്നു പുറത്തെടുക്കേണ്ടി വന്നു.

Leave a Comment

More News