ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ സമൂഹത്തിൻ്റെ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള പുതിയ കാമ്പയിൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ ആരംഭിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൻ്റെ നേതൃത്വത്തിൽ, ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേ ഡൽഹി മുംബെ ഹൈദരാബാദ് കൊച്ചി എന്നിങ്ങനെ ഏതെങ്കിലും സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനായി ഒപ്പുകൾ ശേഖരിക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു ക്യാമ്പയിൻ വിജയം കണ്ടാൽ അതിൻറെ പ്രയോജനം മലയാളികൾക്ക് മാത്രമല്ല ഈ പ്രദേശത്ത് താമസിക്കുന്ന തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ലഭിക്കും എന്നതാണ് ഇത്തരമൊരു ക്യാമ്പയിൻ ആരംഭിക്കുന്നതിന് മാഗിന് പ്രചോദനം നൽകുന്നത്. ദക്ഷിണേന്ത്യൻ നിവാസികൾ അവരുടെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള മറുപടിയായാണ് ഈ സംരംഭം. ഹ്യൂസ്റ്റണിൽ 500,000-ലധികം ഇന്ത്യക്കാർ, ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് പ്രത്യേകിച്ചും അതിൽ…
Author: അജു വാരിക്കാട്
മഴവില്ല് (കവിത): പുലരി
ഒളിഞ്ഞു നോക്കും വൃത്തശകലമായ് വരച്ച സപ്തനിറ സൗന്ദര്യമേ എത്തിപ്പിടിക്കാൻ മോഹമുണ്ടേ ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം കാണാപ്പുറം തേടി അലയുകയോ?
ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് പണമില്ല; കാനഡയിൽ അവകാശികളില്ലാതെ മൃതദേഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു
ടൊറൻ്റോ: അടുത്ത കാലത്തായി ചില കനേഡിയൻ പ്രവിശ്യകളിൽ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ എണ്ണത്തിൽ വന്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാത്തതിന്റെ പ്രധാന കാരണമായി പറയുന്നത് വര്‍ദ്ധിച്ചുവരുന്ന ശവസംസ്കാര ചെലവുകളാണെന്ന് അടുത്ത ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ട്. ഫ്യൂണറല്‍ ഹോം ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം, കാനഡയില്‍ ഒരു ശവസംസ്കാരത്തിൻ്റെ മൊത്തത്തിലുള്ള ചെലവ് 1998-ലെ ഏകദേശം $6,000-ൽ നിന്ന് $8,800 ആയി വർദ്ധിച്ചു. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഒൻ്റാറിയോയിൽ, അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ എണ്ണം 2013-ൽ 242 ആയിരുന്നത് 2023-ൽ 1,183 ആയി ഉയർന്നതായി പ്രവിശ്യയുടെ ചീഫ് കോറോണർ ഡിർക്ക് ഹ്യൂയർ പറഞ്ഞു. അത്തരം കേസുകളിൽ മിക്കതിലും, അടുത്ത ബന്ധുക്കളെ തിരിച്ചറിഞ്ഞെങ്കിലും വിവിധ കാരണങ്ങളാൽ മൃതദേഹം ഏറ്റുവാങ്ങുന്നില്ല. അതിന്റെ പ്രധാന കാരണം പണമാണ്. 2022-ൽ ക്ലെയിം ചെയ്യപ്പെടാത്ത മൊത്തം 20 ശതമാനത്തില്‍ നിന്ന് 2023-ൽ 24 ശതമാനമായി. ഇത് വിഷമകരമായ പ്രതിസന്ധിയാണ്.…
മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്
ഒട്ടാവ, കാനഡ: മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിൽ ആയിരുന്നു മത്സരം. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് എല്ലാ കൊല്ലവും ഈ മത്സരം നടത്തി വരുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ മുപ്പത്തഞ്ചോളം മത്സരാർത്ഥികളെ പിന്തള്ളിയാണ് ക്രിമിനോളജിയിലും നിയമത്തിലും പഠനം തുടരുന്ന ഈ പത്തൊമ്പതുകാരി മലയാളികളുടെ അഭിമാനമായത്. ‘ഇത് ആദ്യ സൗന്ദര്യമത്സരത്തിൽ വിജയിക്കുന്നതിനുള്ള എന്റെ യാത്രയുടെ കഥയാണ്. രസകരമായ ഒരു വസ്തുത, 1998 ലെ മിസ് വേൾഡ് വിജയി ലിനർ അബർഗിലിന്റെ പേരിൽ നിന്നാണ് എൻ്റെ അമ്മ ഫാത്തിമ റഹ്മാൻ എനിക്ക് ഈ പേരിട്ടത്. അത് മത്സരങ്ങളോടുള്ള എൻ്റെ അഭിനിവേശത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ‘എൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാനും മത്സരങ്ങൾ പരീക്ഷിക്കാനും ധൈര്യം…
ഐ പി എൽ മെയ് 21 സമ്മേളനത്തിൽ പ്രൊഫ. പി ജെ കുര്യൻ സന്ദേശം നൽകുന്നു
ഡിട്രോയിറ്റ്: ഹൂസ്റ്റൺ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർലൈൻ മെയ് 21 നു ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖ്യ സന്ദേശം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർ നാഷണൽ പ്രയർ ലയ്ൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലൈൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. മെയ് 21നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന പ്രൊ കുര്യന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ…
ബില്ലി ഗ്രഹാമിൻ്റെ പ്രതിമ യുഎസ് ക്യാപിറ്റോളിൽ അനാച്ഛാദനം ചെയ്തു
വാഷിംഗ്‌ടൺ ഡി സി :അന്തരിച്ച ബില്ലി ഗ്രഹാമിൻ്റെ പ്രതിമ യുഎസ് ക്യാപിറ്റോളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കരോലിനയിലെ സുവിശേഷകൻ അമേരിക്കയുടെ പാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. നാഷണൽ സ്റ്റാച്യുറി ഹാളിൽ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തിൽ ബൈബിൾ വാക്യങ്ങൾ കൊത്തിവെച്ചിരിക്കുന്നു—യോഹന്നാൻ 3:16 ഉൾപ്പെടെ. നോർത്ത് കരോലിന സെനറ്റർ ടെഡ് ബഡ്, സുവിശേഷം പങ്കുവയ്ക്കുന്നതിനും പൗരാവകാശങ്ങൾക്കായി പോരാടുന്നതിനും കമ്മ്യൂണിസത്തെ എതിർക്കുന്നതിനുമുള്ള ഗ്രഹാമിൻ്റെ ആജീവനാന്ത പ്രതിബദ്ധതയെ പ്രശംസിച്ചു. “റവ. ബില്ലി ഗ്രഹാമിൻ്റെ പൈതൃകം ജോൺ 3:16 അടിസ്ഥാനമാക്കിയുള്ള ക്ഷമയുടെ ലളിതമായ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ജീവനാന്തപ്രതിബദ്ധത,പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം, കമ്മ്യൂണിസത്തിനെതിരായ അദ്ദേഹത്തിൻ്റെ എതിർപ്പ്, ആത്മീയ മാർഗനിർദേശം എന്നിവ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി.റിപ്പബ്ലിക്കൻ സെനറ്റർ പറഞ്ഞു. ഗ്രഹാം ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുവിലേക്ക് നയിച്ചു, 12 യുഎസ് പ്രസിഡൻ്റുമാരുടെ ആത്മീയ ഉപദേശകനായി സേവനമനുഷ്ഠിക്കുകയും 80 വർഷത്തിലേറെ…
സ്റ്റീഫൻ ദേവസ്സി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് മെയ് 19-ന് ഡാളസിൽ : രാജൂ തരകൻ
മെസ്‌ക്വിറ്റ്, ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് മെയ് മാസം 19 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ബിനോയ് ചാക്കോ ഉൾപ്പെടെ സംഗീത ലോകത്തെ പ്രമുഖർ ഈ പ്രോഗ്രാമിൽ അണിനിരക്കുന്നു. ടി ജെ അലക്സ്, ദുർവിൻ ഡിസൂസ, ശ്യാം പ്രസാദ്, ഫ്രാൻസിസ് സേവ്യർ, ജോസി ജോൺ, ഷൂജാ തോമസ്, ഷേർളി എബ്രഹാം തുടങ്ങിയ പ്രമുഖർ ഗാനങ്ങൾ ആലപിക്കുകയും സംഗീത ഉപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ലൈഫ് ഫോക്കസ് സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികെച്ചും സൗജന്യമായിരിക്കും. Address: 940 Barnes Bridge Rd, Mesquite TX 75077.
ബോളിവുഡ് നടി ഷമിത ഷെട്ടി അനുഭവിക്കുന്ന രോഗമായ എൻഡോമെട്രിയോസിസിനുള്ള ആയുർവേദ ചികിത്സ എന്താണ്?: ഡോ. ചഞ്ചൽ ശർമ
ബോളിവുഡ് നടിയും മോഡലും ഇന്റീരിയർ ഡിസൈനറുമായ ഷമിത ഷെട്ടിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ആ വീഡിയോയിൽ എന്താണുള്ളതെന്നും ഷമിത ഷെട്ടി ഏത് രോഗമാണ് അനുഭവിക്കുന്നതെന്നും നമുക്ക് നോക്കാം. ആയുർവേദത്തിൽ ഇതിന് ചികിത്സ സാധ്യമാണോ? അടുത്തിടെ, ബിഗ് ബോസ് 15 ലെ മത്സരാർത്ഥിയായിരുന്ന ഷമിത ഷെട്ടി ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ആരാധകർക്ക് ഞെട്ടിക്കുന്ന വാർത്ത നൽകി. എൻഡോമെട്രിയോസിസ് എന്ന രോഗം മൂലം തനിക്ക് അടുത്തിടെ ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. ഈ രോഗം എളുപ്പത്തിൽ കണ്ടെത്താനാകാത്തതും വളരെ വേദനാജനകവുമായതിനാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ ഗൂഗിളിൽ ഇതിനെക്കുറിച്ച് തിരയാനും പരിശോധന നടത്താനും അവർ സ്ത്രീകളോട് അഭ്യർത്ഥിച്ചു. ഈ വാർത്ത എൻഡോമെട്രിയോസിസിനെക്കുറിച്ച് അറിയാനുള്ള ആളുകളുടെ ആകാംക്ഷ വർദ്ധിപ്പിച്ചു. എന്താണ് എൻഡോമെട്രിയോസിസ് എന്ന് നമുക്ക് അറിയാമോ? ഈ രോഗത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ട് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ…
മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത നാല്‍വര്‍ സംഘത്തെ അറസ്റ്റു ചെയ്തു
ആലപ്പുഴ: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേർ പിടിയിൽ. തൃച്ചാട്ടുകുളം സിയാദ് മൻസിലിൽ സിയാദ് (32), അരൂക്കുറ്റി ലൈലാ മൻസിലിൽ നിയാസ് (32), വടുതല ഊട്ടുകുളം വീട്ടിൽ റിയാസ് (45), കോയമ്പത്തൂർ തെലുങ്കുപാളയത്തിൽ അറുമുഖം എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി അറുമുഖം എന്ന സ്വർണപ്പണിക്കാരനാണ് പ്രതികൾക്കു വേണ്ടി മുക്കുപണ്ടം നിർമിച്ചത്. ആഭരണങ്ങളുടെ പുറംഭാഗത്ത് ഒന്നര മുതൽ രണ്ടര ഗ്രാം വരെ മാത്രം സ്വർണം ചേർത്താണ് 10 ഗ്രാം ഭാരമുള്ള വളകൾ ഇവർ നിർമിച്ചത്. കോയമ്പത്തൂരില്‍ പോയി വളകൾ പണിയിപ്പിച്ചത് നിയാസും സിയാദും ചേര്‍ന്നാണ്. 250 ഓളം സ്വർണ്ണ വളകളാണ് ഇത്തരത്തിൽ ഇവര്‍ പണിയിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി പ്രതികൾ തട്ടിപ്പ് നടത്തി വരികയായിരുന്നു. പണം അത്യാവശ്യമുള്ള സുഹൃത്തുക്കളെ കണ്ടെത്തി അവരെ കൊണ്ടാണ് സ്വർണം…
പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി ജർമ്മനിയിൽ എത്തിയെന്ന സ്ഥിരീകരണ റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തര ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസികളുടെ പിന്തുണയോടെ ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൊലീസ് ആരംഭിച്ചു. തുടരന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയെ ജർമ്മനിയിൽ കണ്ടെത്താനും ഐഡൻ്റിറ്റിയും മറ്റ് അനുബന്ധ വിവരങ്ങളും പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയം വഴി അയച്ച അഭ്യർത്ഥനയെത്തുടർന്ന് മെയ് 17 ന് ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഏറ്റെടുത്ത ഉടൻ കേസിലെ പ്രതി രാഹുല്‍ പി. ഗോപാൽ രാജ്യം വിട്ടു. 29-കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ആദ്യം സിംഗപ്പൂരിലേക്കും, പിന്നീട് ജർമ്മനിയിലെ ജോലിസ്ഥലത്തേക്ക് പോകാനുമാണ് വിമാനത്തിൽ കയറിയതെന്നണ് സൂചന. സുഹൃത്ത് കസ്റ്റഡിയിൽ ചില പ്രദേശവാസികളുടെ മൊഴികളനുസരിച്ച്, രാഹുലിനെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ സഹായിച്ച മാങ്കാവ് സ്വദേശി രാജേഷിനെ പ്രത്യേക അന്വേഷണ സംഘം മെയ് 17ന് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെട്ടയാളുടെയും…
