മ്യൂസിക്കൽ മ്യൂസിക്കൽ എക്സ്ട്രാവഗാൻസാ ഒക്ടോബർ 28 നു ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: കേരളത്തിലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സംഗീതജ്ഞരെ ഉൾപ്പെടുത്തികൊണ്ട് ജനസിസ് മീഡിയ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ എക്സ്ട്രാവഗാൻസാ ഒക്ടോബർ 28 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഹ്യൂസ്റ്റൺ സ്റ്റാഫ്‌ഫോർഡിലുള്ള സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ നടത്തപ്പെടുന്നു. കേരളത്തിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ അമൃത ടീവീ ദേവഗീതം പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധയും ഹൃദയവും കീഴടക്കിയ പ്രസാദ്, പ്രിയ കൂടാതെ മികച്ച ഗായകരായ ലൈജു, ബ്ലെസി എന്നിവരും കേരളത്തിലെ പ്രശസ്തരായ വാദ്യ മേള കലാകാരന്മാരും, ടെക്‌നിഷ്യൻസും ഉൾപ്പെടുത്തി അവിസ്മരണീയമായ ഒരു സന്ധ്യ ആണ് ഇതിന്റെ സംഘടകർ നിങ്ങൾക്കായി ഒരുക്കുന്നത്. Endocrine and Diabetes plus Clinic of Houston ആണ് മുഖ്യ സ്പോൺസർ. Skypass Travel കൂടി ചേർന്നാണ് പരുപാടി സംഘടിപ്പിക്കുന്നത്. ഭക്തി സാന്ദ്രമായ അവിസ്മരണീയ ക്രിസ്ത്യൻ ഗാനമേളയോടൊപ്പം സെയിന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ യും spring…

ഇസ്രായേൽ-ഹമാസ് യുദ്ധം: ഇതുവരെ 31 അമേരിക്കക്കാർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ഹമാസും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ക്രമേണ മാനുഷിക ദുരന്തമായി മാറുകയാണ്. ഇരുവശത്തുനിന്നും ആയിരക്കണക്കിന് ആളുകൾ മരിച്ചു. അമേരിക്കക്കാരും ഈ യുദ്ധത്തിന്റെ ഇരകളായി. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണം ഇപ്പോൾ 31 ആയതായി വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി ചൊവ്വാഴ്ച പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമേരിക്ക ഇസ്രായേലുമായി സംസാരിക്കുന്നത് തുടരുമെന്ന് കിർബി പറഞ്ഞു. ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക് പുറപ്പെട്ടു. അതേസമയം, ലെബനനിലേക്ക് അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയത്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ലക്ഷ്യങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം…

പാസഡീന മലയാളി അസോസിസേഷൻ “ഓണനിലാവ് ” വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയായ പാസഡീന മലയാളി അസോസിയേഷൻറെ (പിഎംഎ) 31- മത് വാർഷികവും ഓണാഘോഷ പരിപാടികളും – “ഓണനിലാവ്” എന്ന പേരിൽ ട്രിനിറ്റി മാർത്തോമാ ചർച്ച്‌ ച്ച ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാ പരിപാടികളോടെ അരങ്ങേറി. ഒക്ടോബര് 7 നു ശനിയാഴ്ച വൈകുന്നേരം 4 നു ആരംഭിച്ച സമ്മേളനത്തിൽ റിച്ചാർഡ്സ് ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംയുകതമായി തിരി തെളിച്ച്‌ പരിപാടിയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു.സെക്രട്ടറി സലിം അറക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞ അംഗവും സന്തത സഹചാരിയുമായിരുന്ന ആൽബർട് തോമസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ച ഓണാഘോഷമായിരുന്നു പിഎംഎ യുടേത്.ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ ഏറ്റവും വർണശബളമായ ഓണാഘാഷമാണെന്ന് സംഘാടകരും…

ഹൗസ് സ്പീക്കർ വോട്ട്: ജോർദാൻ ആദ്യ വോട്ടിൽ പരാജയപ്പെട്ടു

വാഷിംഗ്‌ടൺ ഡി സി :ചൊവ്വാഴ്ച നടന്ന ആദ്യ വോട്ടിൽ സ്പീക്കർ സ്ഥാനം ഉറപ്പിക്കുന്നതിൽ ജിം ജോർദാൻ പരാജയപ്പെട്ടു. .ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹൗസ് 200-നെതിരേ 232 വോട്ട് ചെയ്തു, 20 റിപ്പബ്ലിക്കൻമാർ ജോർദാനെതിരെ വോട്ട് ചെയ്തു. മുൻ സ്പീക്കർ കെവിൻ മക്കാർത്തിയും ഹൗസ് മെജോറിറ്റി ലീഡർ സ്റ്റീവ് സ്കാലിസും ഉൾപ്പെടെ ജോർദാനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇരുപത് പ്രതിനിധികൾ പകരം മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു, ഇത് യാഥാസ്ഥിതികരുടെ ഇടയിൽ പ്രകോപനം സൃഷ്ടിക്കുകയും പാർട്ടി ഐക്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ഡോൺ ബേക്കൺ – നെബ്രാസ്ക,കെൻ ബക്ക് – കൊളറാഡോ,ലോറി ഷാവേസ്-ഡെറെമർ – ഒറിഗോണ് ആന്റണി ഡി എസ്‌പോസിറ്റോ – ന്യൂയോർക്ക്,മരിയോ ഡയസ്-ബലാർട്ട് – ഫ്ലോറിഡ,ജെയ്ക് എൽസി – ടെക്സാസ്,ആൻഡ്രൂ ഗാർബാറിനോ – ന്യൂയോർക്ക്,കാർലോസ് ഗിമെനെസ് – ഫ്ലോറിഡ,ടോണി ഗോൺസാലെസ് – ടെക്സാസ് ,കേ ഗ്രെഞ്ചർ – ടെക്സാസ് ,ജോൺ…

റവ. റെജീവ് സുകു നയിക്കുന്ന കൺവെൻഷൻ ഒക്ടോബർ 20ന് ഡാളസിൽ

ഡാളസ്: സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡള്ളാസിന്റ വികാരിയും, പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും ആയ റവ. റെജീവ് സുകു നയിക്കുന്ന കൺവെൻഷൻ ഒക്ടോബർ 20, 21 തീയതികളിൽ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. പാരിഷ് മിഷനും, യുവജനസഖ്യവും സംയുക്തമായാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 10ന് ക്രമീകരിച്ചിട്ടുള്ള ഉപവാസ പ്രാർത്ഥനയോടെ കൂടി കൺവെൻഷനെ ആരംഭം കുറിക്കും. ഇടവകയിലെ മുതിർന്ന പൗരന്മാരുടെ പ്രാർത്ഥന കൂട്ടമാണ് ഫ്രൈഡേ പ്രയർ. ഇടവകയുടെ എല്ലാ പ്രത്യേക പരിപാടികളുടെ ആരംഭത്തിലും മുതിർന്ന പൗരന്മാരുടെ സംഘടന പ്രത്യേക ഉപവാസ പ്രാർത്ഥനകൾ ക്രമീകരിച്ചുവരുന്നു. ഒക്ടോബർ 20, 21 തീയതികളിൽ വൈകിട്ട് 6:30ന് ഗാന ശുശ്രൂഷയോട് കൂടി കൺവെൻഷൻ ആരംഭിക്കും. ഇടവക വികാരി റവ. ഷൈജു സി ജോയ് അച്ഛൻറെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി കൺവെൻഷന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു.…

16 വർഷം തെറ്റായി തടവിലാക്കപ്പെട്ട കുറ്റവിമുക്തനായ വ്യക്തി ട്രാഫിക് സ്റ്റോപ്പിനിടെ ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചു

ഫ്ലോറിഡ:16 വർഷത്തോളം തെറ്റായി ഫ്ലോറിഡയിൽ തടവിലാക്കപ്പെടുകയും തുടർന്ന്‌ 2020-ൽ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത 53 കാരനായ ലിയോനാർഡ് ക്യൂർ തിങ്കളാഴ്ച ട്രാഫിക് സ്റ്റോപ്പിൽ ജോർജിയയിലെ ഒരു ഷെരീഫ് ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചു, ലിയോനാർഡ് ക്യൂർ, 2003-ൽ ഫ്ലോറിഡയിൽ സായുധ കവർച്ചയ്ക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു ദശാബ്ദത്തിലേറെയായി ജയിലിൽ കഴിഞ്ഞിരുന്നു. 2020-ൽ, കേസിന്റെ പുനരന്വേഷണത്തിൽ താൻ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റേറ്റ് അറ്റോർണി ഓഫീസ് കൺവിക്ഷൻ റിവ്യൂ യൂണിറ്റിന്റെ ഭാഗമായി കുറ്റവിമുക്തനാക്കപ്പെടുന്ന ആദ്യ വ്യക്തിയായിരുന്നു വെന്നു ബ്രോവാർഡ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു . മോചിതനായതിനുശേഷം, മൂന്ന് വർഷമായി ക്യൂർ സെക്യൂരിറ്റിയിൽ ജോലി ചെയ്തു വരികയായിരുന്നു., തിങ്കളാഴ്ച രാവിലെ അന്തർസംസ്ഥാന 95 നോർത്ത്ബൗണ്ടിലെ ട്രാഫിക് സ്റ്റോപ്പിൽ ഒരു കാംഡൻ കൗണ്ടി ഡെപ്യൂട്ടി ക്യൂറെ മാരകമായി വെടിവച്ചു പരിക്കേല്പിച്ചുവെന്നു ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡെപ്യൂട്ടിയുടെ അഭ്യർത്ഥന മാനിച്ച്…

രാശിഫലം (18-10-2023 ബുധന്‍)

ചിങ്ങം : ദിവസം മുഴുവൻ കർമ്മനിരതനായിരിക്കും. വലിയ കോർപ്പറേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്‌കരിക്കേണ്ടിവരും. സ്‌ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി : ഉള്ളിൽ എപ്പോഴും കൂടുതൽ ജോലി ചെയ്യണമെന്നും സമ്പാദിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടാകും. കഠിനമായി ജോലി ചെയ്‌ത ശേഷം മാനസിക ഉല്ലാസം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. തുലാം : ഭാഗ്യപരീക്ഷണത്തിനുള്ള ചിന്തകളുണ്ടാകും. ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. വാക്കേറ്റങ്ങൾ ഒഴിവാക്കുക. വൃശ്ചികം : ഈ രാശിക്കാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യ തന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായതിനാൽ ഇതും നല്ല ദിവസമായിരിക്കും. ധനു : നിങ്ങളിന്ന് തികച്ചും സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ…

രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎൽഎ ഒരു മനുഷ്യന്റെ തലപ്പാവ് ചവിട്ടിത്തെറിപ്പിച്ചു; ജനങ്ങൾ കോൺഗ്രസിനെയും അതേ രീതിയിൽ ചവിട്ടി പുറത്താക്കുമെന്ന് ബിജെപി

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര സിംഗ് ബിധുരി ഒരാളുടെ തലപ്പാവ് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ, ആ പ്രവര്‍ത്തിയെ അപലപിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. “എം‌എൽ‌എ ആ മനുഷ്യന്റെ തലപ്പാവ് എറിഞ്ഞതുപോലെ തന്നെ കോൺഗ്രസ് സർക്കാരിനെയും അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന്” അവര്‍ പറഞ്ഞു. ഒരു വശത്ത് കോൺഗ്രസ് ജൻ സമ്മാൻ ജയ് രാജസ്ഥാൻ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ, മറുവശത്ത്, അവരുടെ എം‌എൽ‌എ തലപ്പാവ് വലിച്ചെറിഞ്ഞ് മനുഷ്യനെ അപമാനിക്കുകയാണെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സിപി ജോഷി പറഞ്ഞു. “ഇത് ഒരു ഉദാഹരണം മാത്രമാണ്, കർഷകരും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അപമാനിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് പ്രവർത്തിക്കുന്നു. രാജസ്ഥാനിൽ, തലപ്പാവ് അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഒരു ജനപ്രതിനിധി തലപ്പാവ് ചവിട്ടുന്നത് അപലപനീയമാണ്. അഞ്ച് വർഷമായി കോൺഗ്രസ് ഒരു ജോലിയും…

സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമായി കേരളം മാറും

തിരുവനന്തപുരം: ടൂറിസം മിഷന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവളം ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന്‌ ടൂറിസം വകുപ്പ്‌. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ ടാക്ടി സര്‍വീസ്‌, വിശ്രമ മുറികള്‍, ഗൈഡ്‌ സേവനങ്ങള്‍, സ്ത്രീകശ്ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ്‌ മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്‍കാന്‍ സ്ത്രീകളെ നിയോഗിക്കും. ടാക്സി സവാരിക്കിടയിലും ഗൈഡുകള്‍ വഴിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതാണ്‌ ഈ നടപടിക്ക്‌ പ്രേരിപ്പിച്ചത്‌. 2018ല്‍ കോവളം ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ്‌ ഗൈഡുകളായി വേഷമിട്ട രണ്ട്‌ പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ നടത്തുന്ന ഹോം സ്റ്റേകളാണ്‌ മറ്റൊരു സംരംഭം. മലയോര മേഖലകളില്‍ പുരുഷന്മാര്‍ നടത്തുന്ന ഹോം സ്റ്റേകള്‍ സ്ത്രീകള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒറുയ്ക്ക്‌ യാത്ര ചെയ്യുന്നവര്‍ക്ക്‌ സുരക്ഷിതമല്ലെന്ന്‌ കണക്കാക്കപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ, താമസം,…

സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരനെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ്‌ സംഭവം. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ്‌ യദു. മുത്തച്ഛനും മുത്തശ്ശിമാര്‍ക്കൊപ്പമാണ്‌ തറവാട്ടില്‍ താമസിച്ചിരുന്നത്‌. തിങ്കളാഴ്ച രാത്രി അത്താഴം കഴിക്കാനിരിക്കെയാണ്‌ സഹപാഠിയുടെ ഫോണ്‍ കോള്‍ യദുവിന്‌ ലഭിച്ചതെന്ന് മുത്തശ്ശിമാര്‍ പറഞ്ഞു. പിന്നീട് പ്രകോപിതനായി തന്റെ മുറിയിലേക്ക്‌ കയറി അകത്തു നിന്ന്‌ പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും യദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന്‌ പറഞ്ഞ്‌ സഹപാഠി മുത്തച്ഛനെ വിളിച്ചു. വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു, മുത്തച്ഛന്‍ അയല്‍വാസികളോട്‌ സഹായം തേടുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യദുവിനെ അയല്‍വാസികളാണ്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്‌. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന്‌ ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ശവസംസ്കാരം…