പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി (71) ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1979ൽ പുറത്തിറങ്ങിയ ‘അഗ്‌നിപർവ്വതം’ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 80കളിലും 90കളിലും നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പ്രശസ്തി നേടിയ നടനായിരുന്നു അദ്ദേഹം. ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. കിരീടം, ചെങ്കോല്‍, രാജാവിന്റെ മകന്‍, അരം+അരം കിന്നരം, കഴുകന്‍, കരിമ്പന, സ്ഫടികം, ആവനാഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും കുണ്ടറ ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ്‌ അദ്ദേഹം അവസാനമായി അഭിനയിച്ചത്‌.

ആഗോള ഫത്‌വ കോൺഫറൻസിന് കൈറോയിൽ തുടക്കം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി

കോഴിക്കോട്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കെയ്‌റോയില്‍ 18, 19 (ബുധൻ, വ്യാഴം) തിയ്യതികളില്‍ നടക്കുന്ന ആഗോള ഫത്‌വ കോൺഫറൻസിൽ ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ഇന്ത്യയെ പ്രതിനിധീകരിക്കും. ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നത്. ’21-ാം നൂറ്റാണ്ടിലെ ഫത്‌വകളും വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാമിന്റെ അധ്യക്ഷതയിൽ മതകാര്യവകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅ ഉദ്ഘാടനം ചെയ്യും. അൾജീരിയൻ മതകാര്യവകുപ്പ് മന്ത്രി യൂസുഫ് മഹ്ദി, ലബനാൻ മുഫ്തി അബ്ദുലത്തീഫ് ദരിയാൻ, ഫലസ്തീൻ ചീഫ് ജസ്റ്റിസ് മഹ്‌മൂദ്‌ സിദ്ദീഖി അൽ ഹുബ്ബാശ്, ടുണീഷ്യൻ മുഫ്‌തി ഹിശാം ബിൻ മഹ്‌മൂദ്‌,…

ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിൽ

സോളിഡാരിറ്റി സംസ്ഥാന തലത്തിൽ നടത്തുന്ന Uproot Bulldozer Hindutwa എന്ന തലക്കെട്ടിൽ ഹിന്ദുത്വ വംശീയതക്കെതിരിൽ അണിനിരക്കുക എന്ന് ആവുശ്യപ്പെട്ട്കൊണ്ട് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ നയിക്കുന്ന ജില്ലാ പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിലായി നടക്കും. ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി.ടി സുഹൈബ്, മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത്. പി. പി എന്നിവർ സംസാരിക്കും.

ടെലികോം മേഖലയിൽ വളർച്ചയ്ക്ക് ആക്കം കൂട്ടി യു എസ് ടി; വോയെർഈർ എന്ന കമ്പനിയിൽ നിക്ഷേപം നടത്തി

സ്വീഡിഷ് സോഫ്റ്റ്‌വെയർ കമ്പനിയുമായുള്ള കൈകോർക്കുക വഴി ടെലികമ്മ്യൂണിക്കേഷൻ ടെസ്റ്റിംഗും, നെറ്റ്‌വർക്ക് പരിവർത്തന ശേഷിയും വർദ്ധിപ്പിക്കും  തിരുവനന്തപുരം, ഒക്ടോബർ 17, 2023:പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി, സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വോയെർഈർ എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ ഭൗതികവും വിർച്വലുമായ ശൃംഘലകളെ ടെസ്റ്റ് ചെയ്ത്, ബെഞ്ച്മാർക്കിങ് നടത്തി സർട്ടിഫൈ ചെയ്യാനുള്ള മുൻനിര സോഫ്റ്റ് വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് വോയെർഈർ. ഈ നിക്ഷേപത്തോടെ 5ജി നെറ്റ് വർക്ക് എഞ്ചിനീയറിങ് സംബന്ധമായ ഡെവ്സെക്ഓപ്സ് സേവനങ്ങൾക്ക് ശക്തിപകരുന്ന മുൻനിര സ്ഥാപനമായി യു എസ് ടി മുന്നേറും. ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ വമ്പിച്ച വികസനമാണ് യു എസ് ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്നതിനായി പുതുയുഗ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി കൈകോർക്കുകയും, ഒപ്പം തന്ത്രപ്രധാനമായ ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്തു കൊണ്ട് ഒന്നാംനിര…

ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച ഗ്രാൻഡ് മുഫ്തി ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കിയ സമൂഹമാണ് ഇന്ത്യക്കാരെന്നും അതിൻ്റെ തുടർച്ച ഉറപ്പുവരുത്തുന്ന നിലപാടുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നും  പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈൻ ഗ്രാൻഡ് മുഫ്തിയുമായി പങ്കുവെച്ചു. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യൻ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിൽ നയതന്ത്ര പങ്കുവഹിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ഗവണ്മെന്റിന്റെ നടപടികൾക്കായി ഗ്രാൻഡ് മുഫ്തി ഇടപെടലുകൾ നടത്തണമെന്നും ശൈഖ് ഹുസൈൻ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശൈഖ് മുഹമ്മദ് ഹുസൈനുമായി ഗ്രാൻഡ് മുഫ്തി ഫോൺ…

സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വിഎച്ച്പി

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാനുള്ള സുപ്രീം കോടതി വിസമ്മതത്തെ സ്വാഗതം ചെയ്‌ത വിശ്വഹിന്ദു പരിഷത്ത്, സ്വവർഗാനുരാഗികൾക്ക് കുട്ടിയെ ദത്തെടുക്കാനുള്ള അവകാശം നൽകേണ്ടതില്ലെന്ന കോടതിയുടെ തീരുമാനവും “നല്ല ചുവടുവയ്പ്പ്” ആണെന്നും പറഞ്ഞു. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പ്രതികരണം. സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള 21 ഹർജികളിൽ വിധി പറയവെ, കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും വ്യാഖ്യാനിക്കാൻ മാത്രമേ കഴിയൂ എന്നും സ്പെഷ്യൽ മാരേജ് ആക്ട് മാറ്റേണ്ടത് പാർലമെന്റാണെന്നും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. . “ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ അനുയായികൾ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, രണ്ട് സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹ രൂപത്തിലുള്ള ബന്ധം…

2040-ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുകയാണ് ലക്ഷ്യം: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: 2040-ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനും 2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പും ഒക്‌ടോബർ 21 ന് നിശ്ചയിച്ചിട്ടുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്റെ ആദ്യ ഡെമോൺസ്‌ട്രേഷൻ ഫ്ലൈറ്റും അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിലാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ നൽകിയത്. ദൗത്യത്തിന്റെ സന്നദ്ധത യോഗം വിലയിരുത്തി 2025-ൽ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും വീനസ് ഓർബിറ്റർ മിഷനും മാർസ് ലാൻഡറും ഉൾപ്പെടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്കായി പ്രവർത്തിക്കാൻ ശാസ്ത്രജ്ഞരോട് അഭ്യർത്ഥിക്കുകയും ചെയ്തു. “സമീപകാല ചന്ദ്രയാൻ-3, ആദിത്യ എൽ1 ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബഹിരാകാശ സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കി, ‘ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ’ (ഇന്ത്യൻ ബഹിരാകാശ നിലയം) സ്ഥാപിക്കുന്നതുൾപ്പെടെ പുതിയതും അഭിലഷണീയവുമായ ലക്ഷ്യങ്ങൾ…

ഡോ. സാം സാമുവൽ NYCON ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യുയോർക്ക് കൗൺസിൽ ഓഫ് നോൺ പ്രോഫിറ്റ്സിന്റെ (NYCON) 2024 ജനുവരി മുതലുള്ള ബോർഡ് ഡയറക്ടറായി ഡോ. സാം സാമൂവൽ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ്, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ രണ്ട് ദശാബ്ദത്തിലേറെയായി എഴുത്തുകാരൻ, പ്രഭാഷകൻ, മെന്റർ, സോഷ്യൽ ഇംപാക്റ്റ് ലീഡർ, മികച്ച സാമൂഹിക സംരംഭകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സാം, ‘മഹാത്മാഗാന്ധി സമ്മാൻ അവാർഡ്’ ഉൾപ്പെടെ പത്തിലധികം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഒമാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ നോളഡ്ജ് ഒമാന്റെ മുൻ വൈസ് ചെയർമാൻ, ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസിലെ സന്നദ്ധ സംഘടനയായ അബോട്ട് ഹൗസിന്റെ ഡയറക്ടറും അന്നവും അക്ഷരവും ആദരവോടെ പങ്കുവയ്ക്കുന്ന ‘അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ് ‘, ഒരു കംപാഷൻ ഹബ്ബായി വളർന്നുവരുന്ന ‘താവു കമ്മ്യൂണിറ്റി ട്രസ്റ്റ്’…

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ ഫോമ/ഫൊക്കാന പ്രതിനിധി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ ഫോമ/ഫൊക്കാന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ാം തീയതി മൂന്നു മണിക്കു നടക്കുന്ന പൊതുയോഗത്തില്‍ വച്ച് നടക്കുന്നതാണ്. ഒക്ടോബര്‍ 22-ാം തീയതി ഞായറാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക കൊടുക്കേണ്ട അവസാന തീയതി. ഫോമയിലേക്ക് അസോസിയേഷനില്‍ നിന്നും ഏഴും ഫൊക്കാനയിലേക്ക് 10 പ്രതിനിധികളുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഫോമയിലേക്കും ഫൊക്കാനയിലേക്കും ഉള്ള പ്രതിനിധികളില്‍ അസോസിയേഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ അസോസിയേഷന്‍ നിയമാവലിയനുസരിച്ച് പ്രതിനിധിയാവുന്നതാണ്. ഫോമയുടെയും ഫൊക്കാനയുടെയും പ്രതിനിധികളാകുവാന്‍ താല്‍പര്യപ്പെടുന്നവര്‍ നാമനിര്‍ദ്ദേശ ഫാറം അസോസിയേഷന്‍ വെബ്‌സൈറ്റില്‍ നിന്നോ (www.chicagomalayaleeassociation.org), പ്രസിഡന്റ് ജോഷി വള്ളിക്കളത്തില്‍ നിന്നോ (joshyvallikalam@gmail.com, ഫോണ്‍ 312 685 6749) ലഭ്യമാക്കാവുന്നതാണ്. നാമനിര്‍ദ്ദേശ ഫാറത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡമനുസരിച്ച് പൂരിപ്പിച്ച ഫാറം joshyvallikalam@gmail.com ല്‍ നിശ്ചിത ഫീസായ 50 ഡോളര്‍ സഹിതം അയക്കണം. പ്രതിനിധിയാകാന്‍ ആഗ്രഹിക്കുന്നവരും, അവരെ നാമനിര്‍ദ്ദേശം ചെയ്യുന്നവരും ഷിക്കാഗോ മലയാളി അസ്സോസിയേഷനില്‍ അംഗത്വമുള്ളവരായിരിക്കണം. നാമനിര്‍ദ്ദേശം…

പരിശുദ്ധ ബാവായ്ക്ക് ഫിലഡല്‍‌ഫിയയില്‍ ഊഷ്മള സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: ശ്ലൈഹിക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. സൗത്ത് വെസ്റ്റ് അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷമെത്തിയ പരി. ബാവായെയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ ഈവാനിയോസിനെയും ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം ഡാനിയേല്‍, കൗണ്‍സില്‍ അംഗം ബിജോ കെ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വറുഗീസ്, സെന്റ് ഗ്രിഗോറിയോസ് ട്രഷറര്‍ ഡീക്കന്‍ ജസ്റ്റിന്‍, ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയം, ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം, ഹണ്ടിംഗ്ടണ്‍വാലി സെ. മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം, ഫിലാഡല്‍ഫിയാ സെ. തോമസ് ഓര്‍ത്തഡോക്സ് ദേവാലയം, ഡ്രെക്സന്‍ ഹില്‍സ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരും സെമിനാരിയന്‍സും…