യാത്രകളില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ (ഹണി സുധീര്‍)

ചെറിയ ചെറിയ യാത്രകൾ, അവിടെ കണ്ടു മുട്ടുന്ന ജീവിതങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടേത്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സന്തോഷവും സങ്കടവും എല്ലാം കൂടിചേർന്നൊരു രുചിക്കൂട്ട്. ഇന്ന് പക്ഷേ ഓരോ കഥകളും കേൾക്കുമ്പോഴും പറയുമ്പോഴും രണ്ടു തട്ടിലാണ്, കൊറോണയ്ക്കു മുൻപ് കൊറോണാനന്തരം. ഒരു വൈറസ് വന്ന് മാറ്റിമറിച്ച ജീവിതങ്ങളറിയാനും പുറം ലോകമറിയാത്ത, അറിയപ്പെടാത്ത കഥകളും തേടിയുള്ളൊരു യാത്രയിലാണിന്ന്. നമുക്ക് ചുറ്റും തന്നെ തൊഴിലില്ലായ്മ നേരിടുന്ന കൈത്തൊഴിലുകാരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ. ജീവിതം ഇങ്ങനെയും ജീവിച്ചുതീർക്കാം എന്നു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പം. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിതയാത്രകൾ പലപ്പോഴും പല കൈവഴികളായി പിരിഞ്ഞൊഴുകും. ആഗ്രഹങ്ങളെയെല്ലാം മാറ്റി വെച്ച് ഒഴുക്കിലൊരു ഈണമുണ്ടാക്കി ജീവിച്ചു തീർക്കാൻ പ്രയാസപെടുന്നവരുടെ മൗനനൊമ്പരങ്ങള്‍ എവിടെയും രേഖപ്പെടുത്താതെ മാഞ്ഞു പോകുകയണല്ലോ പതിവ്… വളരെ യാദൃശ്ചികമായാണ് എലപ്പുള്ളി നോമ്പിക്കോടുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം തേടി ജിസ്സ ചേച്ചിക്കൊപ്പം ഞാനും വിദ്യയും…

ടി.എ ലൂക്കോസ് (78) നിര്യാതനായി

കോട്ടയം: മള്ളുശ്ശേരി തൈക്കാട്ട് വീട്ടിൽ ടി. എ. ലൂക്കോസ് (78) സ്വഭവനത്തിൽ വച്ച് നിര്യാതനായി. ശവസംസ്ക്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. ത്രേസ്യാമ്മ ലൂക്കോസ് ആണ് ഭാര്യ. അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ) എന്നിവർ മക്കളും ജിഷ, ചിന്നു, മായ എന്നിവർ മരുമക്കളുമാണ് . വാർത്ത: ബിജിൽ ഏബ്രഹാം, ഫിലാഡൽഫിയ.

മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസി ഓണം ആഘോഷിച്ചു

ഫ്‌ലോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസ്സി (മാറ്റ്) 2022 സെപ്റ്റംബര്‍ 24ന് ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷ പരിപാടികള്‍ നടത്തി . ഋത്മിക രേഷ്മിത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു . അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെറില്‍ ജോണ്‍ ചാക്കോള സ്വാഗത പ്രസംഗം നടത്തുകയും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. മുതിര്‍ന്ന രക്ഷിതാക്കള്‍ നിലവിളക്കില്‍ ദീപം തെളിച്ച് വര്‍ണശബളമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതി മനോഹരമായ പൂക്കളം അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു. തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങില്‍…

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ യു.എസ് – ഇന്ത്യാ ഉച്ചകോടിയും വാര്‍ഷികാഘോഷവും വന്‍ വിജയമായി

ചിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ) യു.എസ്- ഇന്ത്യ ഗ്ലോബല്‍ ഉച്ചകോടിയും വാര്‍ഷികാഘോഷവും വിജയകരമായി നടത്തി. ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ച യു.എസ് കോണ്‍ഗ്രസ്‌മാന്‍ ബില്‍ ഫോസ്റ്റര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. എ.എ.ഇ.ഐ.ഒയും ഫെഡറല്‍ ഗവണ്‍മെന്റും അമേരിക്കയിലെ വിവിധ കമ്പനികളും ഒത്തുചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിറ്റിക്കും, ഇന്ത്യന്‍ എന്‍ജീനീയര്‍മാര്‍ക്കും പ്രയോജനം ചെയ്യുന്ന രീതിയിലുള്ള പ്രൊജക്ടുകള്‍ ചെയ്യാന്‍ എ.എ.ഇ.ഐ.ഒ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്യുകയും എ.എ.ഇ.ഐ.ഒ 2021- 22 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, അടുത്ത വര്‍ഷം നടത്താന്‍പോകുന്ന പദ്ധതികള്‍ വിവരിക്കുകയും ചെയ്തു. എ.എ.ഇ.ഐ.ഒയുടെ 2021- 22 നടത്തിയ പ്രവര്‍ത്തന നേട്ടങ്ങളുടെ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. യു.എസ് – ഇന്ത്യ സമ്മിറ്റിന്റെ ചെയര്‍മാന്‍…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന്

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ഭരണ കാലഘട്ടത്തിലെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അസോസിയേഷന്‍ ഓഫീസില്‍*834 E. Rand Rd., St{e 13, Mount prospect, IL-60056) വച്ച് കൂടുന്നതാണ്. അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ വച്ച് കൂടുന്ന യോഗത്തില്‍ സെക്രട്ടറി ലീല ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷൈനി ഹരിദാസ് വാര്‍ഷിക കണക്കും അവതരിപ്പിക്കുന്നതാണ്. പ്രസ്തുത പൊതുയോഗത്തില്‍ വച്ച് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ അഭിപ്രായവും, അസോസിയേഷന്‍ വാര്‍ഷിക അംഗത്വ ഫീസ്, ഓഫീസ് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സംസാരിക്കുന്നതാണ്. പ്രസ്തുത പൊതുയോഗത്തില്‍ അസോസിയേഷന്‍ അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം-312 685 6749, സെക്രട്ടറി- ലീല ജോസഫ് 224 578526, ട്രഷറര്‍ -ഷൈനി ഹരിദാസ്, ജോ.സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, ജോ.സെക്രട്ടറി-വിവീഷ് ജേക്കബ്.

“അമ്മ” ശക്തിയേറിയ കൈകളിലേക്ക്

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) ജൂലൈ മാസത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ വരും വർഷങ്ങളിലേക്കുള്ള അമ്മയുടെ പുതിയ സാരഥികളെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയുണ്ടായി. ജയിംസ്ജോയി കല്ലറക്കാനിയിൽ പ്രിഡന്റായി ചുമതല ഏൽക്കുന്ന ഭരണ സമിതിയിൽ ചുറുചുറുക്കും കാരൃക്ഷമതയും കൈമുതലായുള്ള യുവജനങ്ങളാണ് അണിനിരക്കുന്നത്. ”അമ്മ” സംഘടനയെ പരമോന്നതിയിലെത്തിക്കാൻ, കൂടുതൽ യുവജനങ്ങളെ രംഗത്തേക്ക് എത്തിക്കുവാൻ സമൂഹത്തിനൂവേണ്ടി എന്നും എപ്പോഴും നിലകൊള്ളുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്ന ഇവർ സെപ്റ്റംബർ 24ാം തീയതി അമ്മ സംഘടിപ്പിച്ച ഓണപരിപാടിയിൽ വെച്ച് ജനസാഗരങ്ങളെ സാക്ഷി നിര്‍ത്തി അധികാരമേറ്റെടുത്തു. ജയിംസ് ജോയി കല്ലറക്കാനിയിൽ (പ്രസിഡന്റ്‌), ജിത്തു വിനോയ് (വൈസ് പ്രസിഡന്റ്‌), അമ്പിളി സജിമോൻ (സെക്രട്ടറി ), കൃഷ്ണ രവീന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറി ), ഷാനു പ്രകാശ് (ട്രഷറർ), കാജൽ സഖറിയ, റോഷേൽ മെറാൻഡസ്, ഫെമിനാ നാസർ, റോബിൻ തോമസ്, സൂരജ് ജോസഫ്, ലൂക്കോസ് തരിയൻ എന്നിവരാണ്…

താനും ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായിയെന്ന് ഡാളസ് ജഡ്ജി ക്ലെ ജങ്കിന്‍സ്

ഡാളസ്: ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ്. കഴിഞ്ഞ വാരാന്ത്യമാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ടെക്‌സസ് ഗവര്‍ണറുമായി നിരവധി വിഷയങ്ങളില്‍ കോവിഡ് മഹാമാരിയുടെ ആരംഭത്തില്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജി ക്ലെ ജങ്കിന്‍സ് ദേശീയ തലത്തില്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെപ്റ്റംബര്‍ 25നു ഡാലസ് ഹാമില്‍ട്ടണ്‍ പാര്‍ക്ക് യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ പ്രസ്താവന നടത്തുകയായിരുന്നു ജഡ്ജി. ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റൊ ഒ. റൂര്‍ക്കെക്ക് വോട്ടു ചെയ്യുന്നതിനെ കുറിച്ചും ചര്‍ച്ചില്‍ വെച്ചു ജഡ്ജി ചര്‍ച്ചകള്‍ നടത്തി. എല്ലാം സുരക്ഷിതമായി മുന്നോട്ടു പോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍, എല്ലാം തകരാറിലാക്കുകയാണ് ഗവര്‍ണറെന്ന് ജഡ്ജി പറഞ്ഞു. ഗവര്‍ണറുടെ ഫോണ്‍ നമ്പര്‍ പോലും എനിക്കറിയില്ല. അയയ്ക്കുന്ന ഇമെയിലുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഡാലസ്…

പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ ഗൂഢാലോചന: കണ്ണൂരിലെ സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്

കണ്ണൂർ: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള കടകളിലും വീടുകളിലും ഞായറാഴ്ച പൊലീസ് റെയ്ഡ്. താണയിലെ ബി മാർട്ടിൽ നടത്തിയ റെയ്ഡിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഫയലും പിടിച്ചെടുത്തു. കണ്ണൂർ ഡിസിപി കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് ആരംഭിച്ച റെയ്ഡ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു. പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി, മട്ടന്നൂർ, കണ്ണപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും പരിശോധന നടന്നു. റെയ്‌ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥർ ഇന്ന് അതത് പൊലീസ്‌ സ്‌റ്റേഷനുകളിൽ ഹാജരാകും. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുന്നതിനുമായാണ് റെയ്‌ഡ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ പണം ലഭിക്കുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. സെപ്തംബർ 22 ന് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 106 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകരെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു.…

ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 26, തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ഉയര്‍ച്ചക്കുള്ള സാധ്യത കാണുന്നു. എന്നാൽ അതിനൊപ്പം നിങ്ങളുടെ ചെലവുകൾ ഉയരാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ഇന്ന് ഒത്തു ചേരുന്നത് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ, അവരുടെ പിന്തുണ നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും വിനോദത്തില്‍ ഏര്‍പ്പെടാനും ഇന്ന് നിങ്ങൾക്ക് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കാരണം ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും. തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ…

പുനർവിവാഹ പരസ്യം ചെയ്ത യുവാവിനെ വശീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: പുനർവിവാഹ പരസ്യദാതാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുറ്റന്തുറ വീട്ടിൽ ആര്യ (36) യെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മെയ് 4 മുതൽ കടപ്ര കോയിപ്രം സ്വദേശി അജിത്ത് എന്ന യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് യുവതി രണ്ട് ഫോണുകളിൽ നിന്ന് യുവാവുമായി തുടർച്ചയായി ബന്ധപ്പെടാറുണ്ടായിരുന്നു. തന്റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് യുവാവിനെ വിശ്വസിപ്പിച്ച് 2020 മെയ് 17 നും ഡിസംബർ 22 നും ഇടയിൽ അമ്മയുടെ ചികിത്സയ്ക്കാണെന്ന് ധരിപ്പിച്ച് 4,15,500 രൂപ ബാങ്ക് ഇടപാടുകൾ വഴി പലതവണ തട്ടിയെടുത്തു. കൂടാതെ 22,180 രൂപയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. ചതിയ്ക്കപ്പെട്ടെന്ന് മനസിലാക്കിയ അജിത് ഈ വർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ…