മലപ്പുറം ജില്ലാ പ്രദേശത്ത് പുതിയ ജില്ല നിലവിൽ വരണം: വെൽഫെയർ പാർട്ടി

മലപ്പുറം : മലപ്പുറം ജില്ലാ പ്രദേശത്ത പുതിയ ജില്ല നിലവിൽ വരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. മലബാറും വിശേഷിച്ച് മലപ്പുറം ജില്ലയും വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല സഹായകമാകും. വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി . വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാംമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാൽ മാത്രമല്ല ജില്ലാ രൂപീകരണത്തിന് ശേഷമുള്ള 53 വർഷങ്ങൾക്കിടയിലും വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ല വലിയ വിവേചനം നേരിട്ടിട്ടുണ്ട്. മാറി മാറി ഭരിച്ച ഇടത് വലത് സർക്കാറുകൾക്ക് വിവേചനത്തിൽ പങ്കുണ്ടന്നും മലപ്പുറത്തെ മുഖ്യ…

ഖത്തര്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ആരാധകരുടെ ആവേശം; കേരളത്തില്‍ ബെവ്കോയുടെ മുമ്പില്‍ കുടിയന്മാരുടെ ആവേശം

തിരുവനന്തപുരം: ഖത്തര്‍ ലോക കപ്പില്‍ അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവേശത്തിലായ ആരാധകർ ബിവറേജസ് കോർപ്പറേഷനെ ആശ്രയിച്ചതോടെ സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന. ഡിസംബർ 18ന് ബെവ്‌കോ വഴി 50 കോടിയോളം രൂപയുടെ മദ്യമാണ് വിറ്റത്. കൃത്യമായി പറഞ്ഞാൽ 49.86 കോടിയുടെ മദ്യവിൽപ്പന. ബെവ്‌കോയിൽ ഒരു ദിവസത്തെ ശരാശരി മദ്യവിൽപ്പന ശരാശരി 33 കോടി രൂപയാണ്. ഇതിന് പകരം 17 കോടി രൂപയുടെ അധിക വിൽപ്പനയാണ് ലോകകപ്പ് ഫൈനൽ ദിനത്തിൽ നടന്നത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനത്തിൽ മാത്രം റെക്കോർഡ് മദ്യ വിൽപ്പനയാണ് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ഉത്രാട ദിനത്തിലെ വിൽപ്പന റെക്കോർഡ് ഇതുവരെ മറികടക്കാനായിട്ടില്ല. ഇത്തവണ ഉത്രാടദിനത്തിൽ മാത്രം 117 കോടി രൂപയുടെ മദ്യമാണ് വിൽപന നടത്തിയത്. പൂരാട ദിനത്തിൽ 104 കോടി രൂപയുടെ വിൽപനയും നടന്നു. ബെവ്കോയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു ദിവസത്തെ വിൽപന 100…

പുള്ളാവൂര്‍ പുഴയില്‍ ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ട്: ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നോട്ടീസ്

എറണാകുളം: കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതിന് ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടർ, കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറി എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. അനധികൃത കൈയേറ്റങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ഹർജിയിലാണ് കോടതി നടപടി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. താരങ്ങളുടെ കട്ടൗട്ടുകൾ നീക്കാൻ സർക്കാർ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ‘ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ലക്ഷദ്വീപിൽ കടലിനടിയിൽ മെസിയുടെ ചിത്രം സ്ഥാപിച്ചവർക്കെതിരെ നടപടി വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 2023 ജനുവരി 23ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കും.

മിമിക്രി-നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയില്ലെന്ന് പിതാവ്

പത്തനംതിട്ട: മിമിക്രി-നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ (ആശ-38) വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകളുടെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് നിഷയുടെ പിതാവ് ശിവാനന്ദന്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, മാനസികമായ അസ്വസ്ഥതയാകാം ആത്മഹത്യക്ക് കാരണമെന്നും, മരണത്തിൽ സംശയമില്ലെന്നും ശിവാനന്ദൻ പോലീസിന് മൊഴി നൽകി. അതേസമയം, മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയായിട്ടും കിടപ്പു മുറിയിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾക്കിടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായി. പിന്നാലെ ആശ ടെറസിലേക്ക് പോയി. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച മകന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉല്ലാസ്…

പ്രവാസി സംരംഭകർക്കുള്ള വായ്പാ മേളയില്‍ തത്സമയ രജിസ്ട്രേഷന്‍

കോഴിക്കോട്: അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്പാ മേളയിൽ മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലാതെ പങ്കെടുക്കാൻ അവസരം. ഡിസംബർ 21 വരെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള നടക്കുന്നത്. തത്സമയ രജിസ്ട്രേഷനായി മേള നടക്കുന്ന എസ്ബിഐ ശാഖകൾ സന്ദർശിച്ചാൽ മതിയാകും. ഇതിനായി പാസ്‌പോർട്ട്, ഫോട്ടോ, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, നിർദിഷ്ട പദ്ധതിയുടെ സംക്ഷിപ്ത വിവരണം എന്നിവ ആവശ്യമാണ്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org/ndprem ലിങ്ക് അല്ലെങ്കിൽ ഗൂഗിൾ ഫോം വഴിയും അപേക്ഷിക്കാം. മലപ്പുറത്തെ എസ്ബിഐ റീജണൽ ബിസിനസ് ഓഫീസ്, മറ്റ് ജില്ലകളിലെ എസ്ബിഐ മെയില്‍ ശാഖകൾ, എസ്ബിഐ എസ്എംഇസിസി, തൃശൂർ ജില്ലയിലെ കരുണാകരൻ നമ്പ്യാർ റോഡ് ശാഖ എന്നിവിടങ്ങളിലാണ് വായ്പാ മേള നടക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി…

അറബിക് ഭാഷാ ദിനം: കോളേജ് തല ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരൂർക്കാട് : ലോക അറബിക് ഭാഷ ദിനത്തോടനുബന്ധമായി കേരളത്തിലെ വിവിധ കോളേജുകൾ തമ്മിലുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘തകദ്ദും’ എന്ന പേരിൽ രണ്ടാം തവണയാണ് തിരൂർക്കാട് ഇലാഹിയ കോളേജ് ഇത്തരം ഒരു ക്വിസ് മത്സരത്തിന് വേദിയാവുന്നത്. കേരളത്തിലെ പതിനെട്ട് കോളേജുകൾ പങ്കെടുത്ത പരിപാടിയിൽ ജാമിഅ അൽ ഹിന്ദ്, വേങ്ങര (ഒന്ന് ) അൽജാമിഅഃ അൽ ഇസ്‌ലാമിയ, ശാന്തപുരം (രണ്ട് ), ജാമിഅഃ നദ്‌വിയ, എടവണ്ണ (മൂന്ന് ) സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ട്രസ്റ്റ് വൈസ്.ചെയർമാൻ മുഹമ്മദ് അൻവർ, മാനേജർ റഊഫ് എന്നിവർ നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ആയിഷ ടീച്ചർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ എം ഐ അനസ് മൻസൂർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ്. പ്രിൻസിപ്പൽ ഹാരിസ് മുഹമ്മദ്‌ നന്ദി പറഞ്ഞു. അബ്ദുനാസർ മാസ്റ്റർ മത്സരം നയിച്ചു. ഫോട്ടോ: തിരൂർക്കാട് ഇലാഹിയ കോളേജിൽ സംഘടിപ്പിച്ച ‘തകദ്ദും’…

കൊച്ചിയിലെയും കോട്ടയത്തെയും ബസ് യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സൂപ്പര്‍ സേവര്‍ പ്ലാനുമായി ചലോ

കൊച്ചി, ഡിസംബര്‍ 19: കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ബസ് യാത്രക്കാര്‍ക്കു വേണ്ടി ഡിജിറ്റല്‍ യാത്രാനുഭവമൊരുക്കുന്ന ചലോ, ക്രിസ്തുമസ് കാലത്ത് പുതിയ സൂപ്പര്‍ സേവര്‍ പ്ലാന്‍ അവതരിപ്പിച്ചു. ചലോ ആപ്പ്, ചലോ കാര്‍ഡ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് വെറും 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പര്‍ സേവര്‍ ഓഫറിലൂടെ ലഭ്യമാക്കുന്നത്. സ്വകാര്യ ബസ് യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റിങ്ങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ചലോ ലക്ഷ്യം വയ്ക്കുന്നത്. ഡിസംബര്‍ 19 മുതല്‍ പതിനഞ്ചു ദിവസത്തേക്കാണ് ഈ ഓഫര്‍. കൊച്ചിയിലെയും കോട്ടയത്തെയും എല്ലാ സ്വകാര്യ ബസ്സുകളിലും ക്രിസ്തുമസ് ഉത്സവകാലത്ത് ഈ ഓഫറില്‍ യാത്ര ചെയ്യാവുന്നതാണ്. യാത്ര ചെയ്യുവാന്‍ ചലോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അല്ലെങ്കില്‍ ചലോ കാര്‍ഡ് കൈവശം ഉണ്ടാവുകയോ വേണം. ഇവ രണ്ടിലും മുന്‍പ് സൂപ്പര്‍ സേവര്‍ പ്ലാന്‍ അല്ലെങ്കില്‍ ഡിജിറ്റല്‍…

സംഘ് പരിവാറിനെതിരായ പോരാട്ടത്തിന് വേണ്ടത് രാഷ്ട്രീയ കൃത്യത: ഇ.സി ആയിശ

വഴിക്കടവ്: സംഘ് പരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുഖ്യധാരാ പാർട്ടികൾ പരാജപ്പെടുന്നു. അധികാര താൽപര്യങ്ങൾക്കപ്പുറം രാഷ്ട്രീയ കൃത്യതയോടുള്ള നിലപാട് സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം, സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിന് വളം വെച്ച് കൊടുക്കുന്ന നിലപാടിൽ നിന്ന് മാറി രാഷ്ട്രീയ കൃത്യതയുള്ള നിലപാട് സ്വീകരിക്കജണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ പതാക കൈമാറി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ സി ആയിശ. അത്തരം രാഷ്ട്രീയ വ്യക്തയുള്ളതുകൊണ്ടാണ് വെൽഫെയർ പാർട്ടിക്ക് സംഘ് നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുന്നതെന്നും അവർ പറഞ്ഞു. പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ട്രഷറർ മുനീബ്കാരക്കുന്ന്, ജില്ലാ വൈസ്…

ഏതൊരു പ്രതിസന്ധിക്കു മുന്നിലും കീഴ്‌പ്പെടുകയില്ല; ബഫർ സോണ്‍ വിഷയത്തില്‍ പ്രതിഷേധവുമായി താമരശ്ശേരി രൂപത

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ തുറന്ന പ്രതിഷേധവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിൽ കർഷക അതിജീവന സംയുക്ത സമിതിയുടെ പ്രതിഷേധ സംഗമം ഇന്ന് വൈകിട്ട് കൂരാച്ചുണ്ടില്‍ നടന്നു. കക്കയത്തു നിന്നും പൂഴിത്തോട് നിന്നുമാണ് ജനജാഗ്രതാ യാത്ര ആരംഭിച്ചത്. ‘പോരാടി ജീവിച്ചവരാണ് കർഷകർ. ആ വഴിയിൽ അവർ പരാജയപ്പെട്ടിട്ടില്ല. ഈ പ്രതിസന്ധിക്ക് മുൻപിലും മുട്ടുമടക്കില്ല’ – ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ട്, എന്നാൽ അതിൽ തുരങ്കം വയ്‌ക്കുന്നത് ആരാണ് എന്നറിയണം. ഉപഗ്രഹ സർവേ തട്ടിക്കൂട്ടിയതാണ്. കർഷകരെ കബളിപ്പിക്കാൻ ശ്രമിച്ചാൽ നീരൊഴുക്കിയ ഞങ്ങൾക്ക് ചോര ഒഴുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ലെങ്കിലും ഈപ്പച്ചന്റെ മക്കൾ പള്ളിക്കൂടത്തിൽ പോയിട്ടുണ്ടെന്നും സർക്കാരിന്റെ മലയോര ജനതയുടെ ദ്രോഹം തങ്ങൾക്ക് മനസിലാകുമെന്നും ഫാ. വിൻസെന്റ് കണ്ടത്തിൽ പറഞ്ഞു. കോഴിക്കോട്ടെ മലനിരകളിലെ ഏഴ് പഞ്ചായത്തുകൾ പരിസ്ഥിതി ലോല…

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്: നടപടിക്രമങ്ങൾ എളുപ്പമാക്കാൻ നേരത്തെ എത്തണമെന്ന് അധികൃതര്‍

തിരുവനന്തപുരം: തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർ നേരത്തേ വിമാനത്താവളത്തിലെത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. വിദേശ യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ ഫ്ലൈറ്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പും എത്തിച്ചേരണമെന്നാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കാൻ 39 വിമാനങ്ങൾക്ക് എയർ ബ്രിഡ്ജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനവും പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനം വർധനയുമാണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളത്തിലെ നടപടികൾ സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെയും സുരക്ഷാ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കസ്റ്റമർ എക്സിക്യൂട്ടീവുകളെയും നിയോഗിച്ചിട്ടുണ്ട്.യാത്രക്കാർക്ക് ഷോപ്പിംഗ്, ഭക്ഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഒരു വർഷത്തിനിടയിൽ 50 ഷോപ്പുകളും വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്.