ഹന്നാ സൂസൻ തോമസ് ഒക്കലഹോമയിൽ നിര്യാതയായി

ഒക്ലഹോമ: റാന്നി കൂടത്തിൽ കുടുംബാംഗം സിഞ്ചു തോമസിന്റെയും തിരുവല്ല ആനിക്കൽ വീട്ടിൽ ബിന്റു തോമസിന്റെയും എക മകൾ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗം ഹന്നാ സൂസൻ തോമസ് (10) നിര്യാതയായി. 5 ന് വെള്ളിയാഴ്ച ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭയിൽ മെമ്മോറിയൽ സർവീസും 6 ന് ശനിയാഴ്ച യൂക്കോൺ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകളും നടത്തപ്പെടും.

അനിത സജി ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ സൗഖ്യ മിനിസ്ട്രിയുടെ ട്രഷററും, ഹാരിസ് കൗണ്ടി മെന്റൽ ഹെൽത്ത് ക്ലീനിഷനും, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ട്രഷററുമായ സജി പുളിമൂട്ടിലിൻറെ ഭാര്യ അനിതാ സജി(55) അന്തരിച്ചു. സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്ന പരേത, കൂത്താട്ടുകുളം പൊന്നാട്ടു കുടുംബാംഗവും ബാംഗ്ലൂർ ഇന്ദിരാ നഗറിൽ രാജമ്മ മാത്യൂസിന്റെയും പരേതനായ പി.വി.പൗലോസിന്റെയും ഏക മകളാണ്. മക്കൾ: ആദിത് പുളിമൂട്ടിൽ, ജോഷി പുളിമൂട്ടിൽ. ട്വിന്‍ സ്റ്റാർ ബേക്കറി മാനുഫാക്ചേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ക്വാളിറ്റി അഷുറൻസ് സൂപ്പർവൈസർ, വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി 6 ശനിയാഴ്ച രാവിലെ 9 മണിക്ക് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 North Main…

ആച്ചിയമ്മ മാത്യു അന്തരിച്ചു

ഹൂസ്റ്റൺ: വാളക്കുഴി പാലക്കാമണ്ണിൽ പി.സി. മാത്യുവിന്റെ സഹധർമ്മിണി ആച്ചിയമ്മ മാത്യു (അമ്മിണി 86) നിര്യാതയായി. തിരുവല്ല പറയാത്തുകാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ. ശോഭ (ഹൂസ്റ്റൺ ), ജോയ് മോൾ, എൽസ( ഡൽഹി), സൂസൻ (ഹൂസ്റ്റൺ), മോനാ ( കണക്റ്റികട്ട്), ചെറിയാൻ( രാജാ) (ഹൂസ്റ്റൺ ). മരുമക്കൾ. ഡേവിഡ്സൺ( ഹൂസ്റ്റൺ), മോനച്ഛൻ, ജോജി (ഡൽഹി), പരേതനായ നോബിൾ, അജിത്ത് ( കണക്റ്റികട്ട്), ബിൻസി( ഹൂസ്റ്റൺ). കൊച്ചുമക്കൾ. ആഷ, എയ്ഞ്ചലാ, അഭിലാഷ്, ജസ്‌വിൻ,ജെറിൻ, സൗമ്യ, രമ്യ, സ്റ്റെഫി,കെവിൻ,ഷാരോൺ, മിഷേൽ, ഷോൺ, ഡേവ്, ഡിവീനാ, തിയഡോർ.

ജേക്കബ് വർഗീസ് (75) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: മാവേലിക്കര തട്ടാരമ്പലത്തു നെല്ലിത്തറയിൽ ജേക്കബ് വർഗീസ് (75) ന്യൂയോർക്കിൽ നിര്യാതനായി. ബ്രോങ്ക്സ് സെൻറ് മേരീസ് ഓർത്തഡോക്സ്‌ സഭാംഗമായ പരേതൻ കഴിഞ്ഞ 42 കൊല്ലമായി കുടുംബമായി ന്യൂയോർക്കിൽ സ്ഥിരതാമസം ആയിരുന്നു. ഭാര്യ: മേരി വര്‍ഗീസ്, മക്കൾ: വിനു, ഡോ. വിജു, മരുമക്കൾ: ദിവ്യ, മാരി കൊച്ചുമക്കൾ: അഞ്ജലി, അമൃത, ആദിത്, റിയാ, റോഹൻ സഹോദരങ്ങൾ: പരേത സൂസൻ, പരേത മറിയാമ്മ, പരേതൻ ജോർജുകുട്ടി, ബെൻ (അനിയൻ), മാത്യു (തമ്പി), ആനി, അലക്സ്, ജോണി, സാജൻ പൊതു ദർശനം: ജനുവരി 2 ന് ചൊവ്വാഴ്ച വൈകിട്ട് 4 pm – 8 pm Flynn Memorial Home, 1625 Central Park Ave, Yonkers, NY 10710 കുർബ്ബാനയും സംസ്കാര ശിശ്രുക്ഷകളും : ജനുവരി 3 ന് 7 am വിശുദ്ധ കുർബ്ബാന, സംസ്കാര ശിശ്രൂഷകൾ 9 am…

തോമസ് എം ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോഴഞ്ചേരി മുള്ളംകുഴിയിൽ തോമസ് എം. ചെറിയാൻ (മോനി -75) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്‌ പാലാ കുറുവൻപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ആൻ തോമസ്, ഷൈനി എബ്രഹാം ( ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: മെൽവിൻ ഉമ്മൻ, ജോർജ് എബ്രഹാം (എബി) ( ഇരുവരും ഹൂസ്റ്റൺ) സഹോദരങ്ങൾ: ശമുവേൽ ചെറിയാൻ – കുഞ്ഞൂഞ്ഞമ്മ (ഹൂസ്റ്റൺ), തങ്കമ്മ എബ്രഹാം – ഈശോ ടി എബ്രഹാം (ബേബിക്കുട്ടി – ഹൂസ്റ്റൺ), മറിയാമ്മ – കുഞ്ഞുമോൻ (തിരുവല്ല) പൊതുദർശനം: ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 5 – 8 വരെ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (South Park Funeral Home, 1310 North Main Street, Pearland, TX, 77581) പൊതുദർശനവും സംസ്‍കാര ശുശ്രൂഷകളും : ജനുവരി 6 ശനിയാഴ്ച രാവിലെ 10- 12 വരെ സ്റ്റെല്ല…

ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് രാജ് നിര്യാതയായി

ന്യൂയോര്‍ക്ക്: ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക് രാജിന്റെ ഭാര്യയുമായ ശുഭ അശോക് (82) എറണാകുളത്ത് (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി. റിട്ടയേർഡ് വില്ലേജ് ഓഫീസർ ആയിരുന്നു പരേത. മക്കൾ: ഡോ. കല ഷഹി, മീര രാജു. മരണാന്തര ക്രിയകളും സംസ്ക്കാരവും ഡിസംബർ 31 ഞായറാഴ്ച 11 മണിക്ക് ശേഷം. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ശുഭ അശോകിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.

എബ്രഹാം കല്ലിടിക്കില്‍ നിര്യാതനായി

ഷിക്കാഗോ: ഷിക്കാഗോയിലുള്ള മാഞ്ഞൂര്‍ സൗത്ത് മാക്കീല്‍ കല്ലിടിക്കില്‍ എബ്രഹാം (കുഞ്ഞുമോന്‍) ഇന്ന് ഉച്ചയ്ക്ക് നിര്യാതനായി. ഷിക്കാഗോ അമിതാ റിസറക്‌ഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ റോസമ്മ ഇടക്കോലി പുതുവേലി കുടുംബാംഗമാണ്. മക്കള്‍: ജിനു & രഞ്ചന്‍ വട്ടാടിക്കുന്നേല്‍ (ടാമ്പാ), ടീനാ & ടിനോ വാളത്താറ്റ് (ഷിക്കാഗോ), ജിറ്റു & അനു കല്ലിടിക്കില്‍ (ഷിക്കാഗോ). സഹോദരങ്ങള്‍: പരേതരായ ഏലിയാമ്മ & ചാക്കോ പാട്ടക്കണ്ടത്തില്‍ (പരിപ്പ്, കോട്ടയം), പരേതരായ മറിയാമ്മ & ഏബ്രഹാം കണിയാംപറമ്പില്‍ (കൈപ്പുഴ), അന്ന & ജോസ് വലിയകാലായില്‍ (ഷിക്കാഗോ), തോമസ് & ജോളി കല്ലിടിക്കല്‍ (ഷിക്കാഗോ), ജിമ്മി & പരേതയായ താരമ്മ (ഷിക്കാഗോ), മത്തായി & ഏലിയാമ്മ (ഷിക്കാഗോ), സിറിയക് & മേരി (ഷിക്കാഗോ), ജോസ് & ലൈസമ്മ (ഷിക്കാഗോ), സ്റ്റീഫന്‍ & ജസ്സി (ഡാളസ്), ലൂക്കാച്ചന്‍ & സാലി (ഷിക്കാഗോ), മേഴ്‌സി & ജോമി ചെറുകര…

തങ്കമ്മ യോഹന്നാൻ (85) അന്തരിച്ചു

കുണ്ടറ: ആറുമുറിക്കട തൃപ്പിലഴികം ആലുവിള വീട്ടിൽ (എട്ടു വീട്ടിൽ) പരേതനായ തര്യൻ യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (85) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (31/12/23) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടിന് തൃപ്പിലഴികം സെന്റ് തോമസ് ഓർത്തഡോക്സ് സെഹിയോൻ പള്ളിയിൽ. മക്കൾ: ലീലാമ്മ സണ്ണി, അലക്സ് യോഹന്നാൻ (യു. എസ്. എ) ജോൺസൺ യോഹന്നാൻ, ലിസി മോൾ (ദോഹ) മരുമക്കൾ: സണ്ണി തര്യൻ, ജെസ്സി അലക്സ് (യു .എസ്. എ ), സിനി ജോൺസൺ, വർഗീസ് തരകൻ (ദോഹ )

തോമസ് വർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാൽ മേപ്പുറത്ത് പരേതരായ ടി എം തോമസിൻറെയും, മറിയാമ്മ തോമസിൻറെയും മകൻ തോമസ് വർഗീസ് (അച്ഛന്‍മോൻ 73) നിര്യാതനായി. ഭാര്യ ഡെയ്സി വർഗീസ് തടിയൂർ കട്ടത്തറ കുടുംബാംഗമാണ്. മക്കൾ: സിബിൽ വർഗീസ്, ഷാരൺ ജേക്കബ്. മരുമക്കൾ: അംബിക വർഗീസ്, ജെറിൻ ജേക്കബ്. കൊച്ചുമകൾ: റെയ വർഗീസ്. സഹോദരങ്ങൾ: പൊന്നമ്മ, രാജൻ, പരേതയായ മോളി വർഗീസ്, മേരിക്കുട്ടി തോമസ്, ഓമന തോമസ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേതൻ ഇടവക മിഷൻ മുൻ ട്രസ്റ്റി, ഇമ്മാനുവൽ സെൻറർ മാനേജർ, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 12/23/23 ശനിയാഴ്ച രാവിലെ 8:30ന് ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ പൊതുദർശനവും തുടർന്ന് 2:30 ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് ഫ്യൂണറൽ ഹോമിൽ (12800 Westhimer Rd,Houston, Texas) സംസ്കാര ശുശ്രൂഷയും നടത്തുന്നതാണ്.

തലവടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പട്ടരുമഠം പി.കെ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

എടത്വ: ദീർഘകാലം തലവടി ഗ്രാമപഞ്ചായത്ത് അംഗമായും പിന്നീട് വൈസ് പ്രസിഡന്റുമായിരുന്ന  പട്ടരുമഠം  പി.കെ  ചന്ദ്രശേഖരൻ നായർ (97) അന്തരിച്ചു. പരേതയായ  വിലാസിനിയമ്മയാണ് ഭാര്യ. മോഹൻദാസ് ,ഷീല , ശിവദാസ്,ഭരതൻ എന്നിവർ മക്കളും ഉഷ ,ശ്രീലത, സുജ,പരേതനായ വിജയഗോപാൽ എന്നിവർ മരുമക്കളും ആണ്. സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടുവളപ്പിൽ. നിര്യാണത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ , വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ലയൺസ് ക്ലബ് എടത്വ ടൗൺ പ്രസിഡന്റ് ബിൽബി മാത്യു കണ്ടത്തിൽ, പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള തുടങ്ങിയവർ അനുശോചിച്ചു.