കൊച്ചി: പതിറ്റാണ്ടുകൾക്ക് മുൻപേ മാധ്യമരംഗത്ത് അതികായരായിരുന്ന, ഇപ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള നാല് പത്രപ്രവർത്തകരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഗുരുവന്ദനം എന്ന പേരിൽ ആദരിച്ച ചടങ്ങ് വികാരനിർഭരമായി. കെ.മോഹനൻ (ദേശാഭിമാനി), പി.രാജൻ (മാതൃഭൂമി), വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവർത്തിച്ച ടി.ജെ.എസ് ജോർജ്, ബി.ആർ.പി.ഭാസ്കർ എന്നിവരെ പുരസ്കാരനിശയിൽ സ്വർണപ്പതക്കം നൽകി ആദരിച്ചത് അപൂർവ അനുഭവമായി. കഴിഞ്ഞതെല്ലാം കൊഴിഞ്ഞപൂവല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദരവുചടങ്ങ്. വാക്ചാതുരികൊണ്ടും നർമ്മബോധംകൊണ്ടും ആദരവിനൊപ്പം അവർ സദസ്സിന്റെ കയ്യടിയും നേടി. പത്രപ്രവർത്തനത്തിൽ നിരവധി പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചവരാണ് ആദരിക്കപ്പെട്ട പ്രതിഭകൾ. മുപ്പതു വർഷമായി എഴുത്തിൽ നിന്ന് വിരമിച്ച് മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്ന തന്നെ കണ്ടെത്തി ആദരിക്കാൻ മുന്നോട്ടു വന്നത് അമ്പരപ്പുളവാക്കുന്നുവെന്ന് പി. രാജൻ പറഞ്ഞു. പ്രായവും രോഗങ്ങളും അലട്ടുമ്പോൾ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കെ. മോഹനനും സന്തോഷം പ്രകടിപ്പിച്ചു. ഗൾഫിലെ മലയാളി…
Category: AMERICA
ഡോ. ബേബി സാം സാമുവേൽ ജനുവരി 13 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഡിട്രോയിറ്റ് : ജനുവരി 13 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ ഡോ ബേബി സാം സാമുവേൽ മുഖ്യ പ്രഭാഷണം നടത്തുന്നു. എഴുത്തുകാരൻ,പ്രഭാഷകൻ,ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത് ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ.അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്, താവൂ കമ്മ്യുണിറ്റി ട്രസ്റ്റ് പ്രസിഡന്റ്, ഭിന്നശേഷിക്കാർക്കായുള്ള മൈന്റ് (മൊബിലിററി ഇന്റോസ്റ്റോഫി) യുടെ അഡ്വൈസർ, മെന്റർ.ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത് ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ ബേബി സാം സാമുവേൽ (ന്യൂയോർക് ) വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും,…
ജ്വല്ലറി ഉടമയെ മാരകമായി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവർന്നു;പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു മകന്‍
ബ്രുക്ക്ലിന്‍ : ന്യൂയോര്‍ക്ക് ബ്രുക്ക്ലിനിലുള്ള ജ്വല്ലറി സ്റ്റോറില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ 100,000 ഡോളറിന്റെ ആഭരണം മോഷ്ടിക്കുകയും, ജ്വല്ലറി ഉടമ 79 കാരനായ മാനി കോനെ മാരകമായി മുറിവേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു ജ്വല്ലറി ഉടമയുടെ മകന്‍ ഷോണ്‍ കോന്‍. കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്നിരുന്ന റോക്‌സി ജ്വല്ലറിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. മോഷണത്തിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ച് പിതാവിനെ താഴെയുള്ള ഫ്‌ലോറില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു മോഷ്ടാക്കള്‍. മരിച്ചു എന്നാണ് അവര്‍ കരുതിയതെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ പിതാവിനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതായി മകന്‍ പറഞ്ഞു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച പിതാവിന്റെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ഭക്ഷണത്തിനു ശേഷം പതിവായി കടയില്‍ നിന്നും വിളിക്കുമായിരുന്നെന്നും സംഭവ ദിവസം വിളിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെ കമ്പ്യൂട്ടറില്‍ കടയിലെ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ കടയില്‍ കയറി…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 26): ജോണ്‍ ഇളമത
തിളങ്ങുന്ന ചെറിയ ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ കോണിയാക്ക് പകര്‍ന്ന്, മൈക്കിള്‍ആന്‍ജലോയ്ക്ക് കൊടുത്ത് വിറ്റോറിയാ അടക്കത്തില്‍ മൊഴിഞ്ഞു: ഈ മദ്യം വൈനേക്കാള്‍ മുന്നാലിരട്ടി വീര്യം ഉള്ളതാണ്. വെള്ളം ചേര്‍ക്കാതെ ചെറിയ അളവില്‍ കഴിക്കാമെന്നാണ് ടിറ്റിയാന്‍ പറഞ്ഞിരുന്നത്. ഫ്രാന്‍സില്‍ കൊട്ടാരവിരുന്നുകള്‍ക്കേ ഈ മദ്യം സാധാരണ വിളമ്പാറുള്ളു. മൈക്കിള്‍ പ്രതിവചിച്ചു: ടിറ്റിയാന്‍ വളരെ ആഡംബരത്തില്‍ കഴിയുന്ന ചിത്രകാരനാണെന്നാണ്‌പൊതുവേ കേള്‍ക്കുന്നതുതന്നെ. ധാരാളം പ്രശസ്തരായ സുന്ദരികള്‍ പങ്കെടൂക്കുന്ന സഹൃദയവിരുന്നുകള്‍. ടിറ്റിയാന്‍ വീണ്ടും റോമിലേക്ക് വരുന്നുണ്ട്, ചിത്ര പ്രദര്‍ശനവുമായി. അതോടൊപ്പം വലിയ ഒരു വിരുന്നൊരുക്കുന്നുണ്ട്. ഈയിടെ അയാള്‍ വരച്ച പരിശുദ്ധമറിയമിന്റെ സ്വര്‍ഗ്ഗാരോഹണം സകല ചിത്രകാരന്മാരെയും ഞെട്ടിച്ചിട്ടുണ്ട്. പ്രത്യേകതരം ചായയ്ക്കൂട്ടുകള്‍ കടുത്ത നിറങ്ങളുടെ മിശ്രിതം എന്നിവകൊണ്ട് അവ മിഴികളില്‍ കുളിര്‍മഴ പെയ്യിക്കുമെന്നാണ് കേള്‍ക്കുന്നത്. ഫ്രാറയിലെ ബസിലിക്കായ്ക്കുവേണ്ടി വരച്ചതാണ്, രണ്ടുവര്‍ഷമെടുത്ത്. ഓയില്‍പെയിന്റ് എന്ന എണ്ണയില്‍ ചാലിച്ച ചായ മിശ്രിതമാണതിന്റെ സവിശേഷത എന്നാണ് പറച്ചില്‍. എണ്ണയില്‍ ചായങ്ങള്‍ ചേര്‍ത്തപരീക്ഷണം ആരും ഇതുവരെ…
പുതു വർഷമേ വരൂ! (കവിത)
വർഷമേ വരൂ!പുതു വർഷമേ വരൂ!രോമ ഹർഷരായല്ലോ നിന്നെ കാത്തു നിൽക്കുന്നു ഞങ്ങൾ! ആർഷ ഭാരത ഭൂവിൽ പിറന്ന മക്കൾ ഞങ്ങൾ വർഷിക്ക നീണാൾ സമാധാനവും പ്രശാന്തിയും! കന്മഷം ലവലേശ മേശാതെ നിരന്തരം നന്മകൾ വർഷിക്കുന്ന വർഷമായിരിക്കട്ടെ! നമ്മളേവരും കാത്തിരുന്നൊരീ പുതു വർഷം നമ്മളിൽ സൗഹാർദ്ദവും സ്നേഹവും വളർത്തട്ടെ! കഴിഞ്ഞു നാമേവരു മൊന്നുപോലൈക്യത്തോടെ കഴിഞ്ഞ വർഷം, കണ്ടൂ നല്ലതും പൊല്ലാത്തതും! കഴിയുന്നു നാമെന്തു സംഭവിക്കിലുമെങ്ങും കുഴഞ്ഞു വീഴാതടി പതറാതൊരിക്കലും! ഒന്നിനുമൊരുത്തർക്കും കാത്തു നിന്നിടാതല്ലൊ ഒന്നിനു പിന്നൊന്നായി കടന്നു പോണു കാലം! നേട്ടമെന്നു നാമാദ്യം കരുതും ചിലതെന്നാൽ കോട്ടമായ് തീരാം ദുഃഖ ദായിയായ് മാറാം നാളെ! ആശകൾ പെരുകുമ്പോൾ പെരുകും പ്രതീക്ഷകൾ ആശ്വസിക്കുന്നു നാളെയണിയും പൂവും കായും! സ്വപ്ന സൗധങ്ങൾ തീർപ്പൂ സർവ്വരും സർവ്വസ്വവും സ്വന്തമാക്കീടാമെന്ന വ്യാമോഹം വളർത്തുന്നു! ജീവിതം ക്ഷണികമാ ണതുപോൽ ദുർല്ലഭവും ജീവിക്കാനറിയാതെ വ്യർഥമാക്കിയ നാളും, ഓരോരോ…
ഇന്ത്യൻ-അമേരിക്കൻ ജൂലി മാത്യു അമേരിക്കയില്‍ രണ്ടാം തവണയും ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യൻ-അമേരിക്കൻ ഡെമോക്രാറ്റ് ജൂലി എ മാത്യു തുടർച്ചയായി രണ്ടാം തവണയും ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവല്ല സ്വദേശിനിയായ ജൂലി മാത്യു നീലേശ്വരം ഭീമനടിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഫോർട്ട് ബെൻഡ് കൗണ്ടി കോടതിയിലെ മൂന്നാം നമ്പർ ജഡ്‌ജായി നാല് വർഷത്തേക്ക് അവർ തുടരും. ഈ യാത്രയിൽ തന്നെ പിന്തുണച്ചവർക്കും പ്രവര്‍ത്തകര്‍ക്കും വോട്ടർമാർക്കും താന്‍ നന്ദിയുള്ളവളായിരിക്കുമെന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ജൂലി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നീലേശ്വരം ഭീമനടി സ്വദേശിയായ ജിമ്മി മാത്യുവാണ് ഭർത്താവ്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച ജൂലി മാത്യു 123,116 വോടുകൾക്കാണ് റിപബ്ലിക്കന്‍ സ്ഥാനാർഥിയായ ആൻഡ്രൂ ഡോൺബർഗിനെ പരാജയപ്പെടുത്തിയത്. ഫോര്‍ട്ട് ബെന്‍ഡ് കോടതി ബെഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇൻഡ്യൻ-അമേരിക്കന്‍ൻ വംശജയായി കഴിഞ്ഞ തവണ ജൂലി ചരിത്രം…
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ആർ.രാജഗോപാലിന് മാധ്യമശ്രീ, വി.ബി പരമേശ്വരന് മാധ്യമരത്ന കൊച്ചി: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ ) ഈ വർഷത്തെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമശ്രീ അവാർഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റർ ആർ. രാജഗോപാലും മാധ്യമരത്ന പുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരനും അർഹരായതായി ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, നിയുക്ത പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ, ഉപദേശക സമിതി അംഗം മാത്യൂ വർഗീസ് എ ന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1989 ൽ വേണാട് പത്രിക സായാഹ്‌ന പത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആർ. രാജഗോപാൽ 1996 ലാണ് ജോയിന്റ് ന്യൂസ് എഡിറ്ററായി ദി ടെലിഗ്രാഫിൽ എത്തിയത്. പത്ത് വർഷം കൊണ്ട് അദ്ദേഹത്തിന് ഉത്തരേന്ത്യയിലെ ഏറ്റവും പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 7 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തില്‍ വച്ച് സാമൂഹ്യതലത്തില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുന്നു. ഷിക്കാഗോയിലുള്ള അമേരിക്കന്‍ മലയാളികളില്‍ നിന്ന് അര്‍ഹരായിട്ടുള്ളവരുടെ പേരുകള്‍ ജനുവരി നാലാം തീയതിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. അടുത്ത ജൂണ്‍ 24-ന് നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ കണ്‍വെന്‍ഷന്റെ കിക്ക് ഓഫും ക്രിസ്തുമസ്സ് ന്യൂഇയര്‍ ആഘോഷങ്ങളോടൊപ്പം നടത്തുന്ന യോഗത്തില്‍ വച്ച് നടത്തുന്നതായിരിക്കും. ക്രിസ്തുമസ് ട്രീം മത്സരം, വിവിധ കലാപരിപാടികള്‍ ഡിന്നര്‍ എന്നിവയോടെ ജനുവരി 7, ശനിയാഴ്ച 6 PM നോടെ ആരംഭിക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടകളിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312-685-6749, മനോജ് കോട്ടപ്പുറം (കോഓര്‍ഡിനേറ്റര്‍) 630 687 5768.
മെക്സിക്കൻ അതിർത്തി ജയിലിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 14 മരണം
മെക്സിക്കൊ സിറ്റി : ടെക്സസ് മെക്സിക്കോ അതിർത്തിയിൽ സിഡാസ് ജുവാറസ് സ്റ്റേറ്റ് ജയിലിനു നേരെ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പത്ത് ജയിൽ സുരക്ഷാ ജീവനക്കാരും നാല് തടവുകാരും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനുവരി 1 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തിൽ ആയുധങ്ങളുമായി ജയിലിനു മുന്നിൽ എത്തിയ തോക്കുധാരികൾ യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാ ജീവനക്കാർക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്സ് ഓഫിസ് വ്യക്തമാക്കി. വെടിവയ്പ്പിനിടെ 24 തടവുകാർ രക്ഷപ്പെട്ടു. മെക്സിക്കൻ പടയാളികളും സ്റ്റേറ്റ് പൊലീസും ചേർന്ന് ജയിലിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു. മെക്സിക്കൻ ജയിലുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ലഹരി കടത്തുകാർ തമ്മിലുള്ള പക ആക്രമണങ്ങൾക്ക് കാരണമായി ചൂണ്ടികാണിക്കുന്നു.
ന്യൂയോര്‍ക്ക് ചരിത്രത്തില്‍ ആദ്യ വനിതാ ഗവര്‍ണ്ണായി കാത്തി ഹോച്ചല്‍ സത്യപ്രതിജ്ഞ ചെയ്തു
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണ്ണറായി കാത്തി ഹോച്ചല്‍(64) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഞായറാഴ്ച ന്യൂയോര്‍ക്ക് തലസ്്ഥാനമായ ആല്‍ബനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എന്‍.എ.എ.സി.പി. പ്രസിഡന്റ് ഹെയ്‌സല്‍ ഡ്യൂക്കിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫാമിലി ബൈബിളും റ്യൂസ് വെല്‍ട്ട് ഫാമിലി ബൈബിളും തൊട്ടാണ് ചടങ്ങ് നിര്‍വഹിച്ചത്. പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നിന്നും കടമെടുത്തതാണ് റൂസ് വെല്‍ട്ട ഫാമിലി ബൈബിള്‍. ന്യൂയോര്‍ക്കിലെ തിരഞ്ഞെടുക്കപ്പെട്ട 57-മത് ഗവര്‍ണ്ണറും പ്രഥമ വനിതാ ഗവര്‍ണ്ണറുമാണ് കാത്തി. 2021 ആഗസ്റ്റില്‍ മുന്‍ ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുറമാ ലൈംഗീക ആരോപണങ്ങളില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് കാത്തി ഹോച്ചല്‍ ആദ്യമായി താല്‍ക്കാലിക ഗവര്‍ണ്ണറായി ചുമതലയേറ്റത്. 2022 നവംബര്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വീണ്ടും നാലു വര്‍ഷത്തേക്ക് കാത്തിഹോച്ചല്‍ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലിഡെല്‍ഡിനെ നേരിയ ഭൂരിപക്ഷത്തിലാണ് കാത്തി തോല്‍പിച്ചത്. വനിതാ ഗവര്‍ണ്ണറായി ഒരു ചരിത്രം…
