കൊച്ചി: ആഗോള ക്രൈസ്തവസമൂഹം വിശുദ്ധമായി കരുതുന്ന കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളെയൊന്നാകെ അപമാനിക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികളെയും അക്രമങ്ങളെയും അപലപിക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ കേരളത്തില്‍ കുരിശിനോടു കാണിക്കുന്ന അവഹേളനത്തില്‍ നിശബ്ദരായിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി റവന്യൂ ഭൂമിയില്‍ പണിതുയര്‍ത്തി സംരക്ഷിച്ചിരുന്ന തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്തിലെ കുരിശ് പിഴുതെറിഞ്ഞ ഭരണസംവിധാന ധിക്കാരം മതനിന്ദയാണ്. ഈ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനുമുമ്പില്‍ കേരളം ഇനിയും തലകുനിച്ചാല്‍ വരാനിരിക്കുന്നത് മതേതരത്വത്തെ വെല്ലുവിളിക്കുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമായ വലിയ അപകടമായിരിക്കും. ഇതേ റവന്യൂ ഭൂമിയില്‍ നില്ക്കുന്ന കെട്ടിടങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കുരിശുമാത്രം പ്രശ്നമെന്നു പറയുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്. ക്രൈസ്തവരുടെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ ഇരട്ടമുഖം തിരിച്ചറിയുവാനുള്ള ആര്‍ജ്ജവം കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. പിറന്നുവീണ മണ്ണില്‍ നിലനില്പു ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി…
Category: KERALA
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആർ അജിത് കുമാറിന് സർക്കാർ ക്ലീൻ ചിറ്റ് നൽകി. ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിട്ടു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. അജിത് കുമാർ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ സമർപ്പിച്ചത്. ഈ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. അതേസമയം, തെറ്റായ മൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാർ മൊഴി നൽകിയിരുന്നു. വിജയന്റെ പങ്കാളിത്തത്തെക്കുറിച്ച് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു…
വംശീയതയെ സാഹോദര്യം കൊണ്ട് നേരിടും: വെൽഫെയർ പാർട്ടി
വേങ്ങര: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തച്ചുതകർത്തുകൊണ്ട് വംശീയവാഴ്ച്ച നടത്തുന്ന ദുശ്ശക്തികളെ ഭരണഘടന വിഭാവനം ചെയ്യുന്ന സഹോദര്യമെന്ന ആശയം കൊണ്ട് പൊതുസമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വംശീയതക്കെതിരെ സാഹോദര്യം എന്നീ ശീർഷകത്തിൽ വേങ്ങരയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വംശീയ ദുശ്ശക്തികൾ, നമ്മുടെ രാജ്യം പരമ്പരാഗതമായി സ്വാംശീകരിച്ച സാഹോദര്യവും സമത്വവുമെന്ന മൂല്യങ്ങളെ തച്ചുതകർത്ത് ഇരുട്ട് പരത്താൻ ശ്രമിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ അംബേദ്കർ ഇതേക്കുറിച്ച് ശക്തമായ നിലപാട് എടുക്കുകയും പരമ്പരാഗതമായ മൂല്യങ്ങൾ സന്നിവേശിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിൽ അതിയായ പങ്കാളിത്തം വഹിക്കുകയും ചെയ്തു. സമകാലിക ഇന്ത്യ അകപ്പെട്ട ഗ്രഹണത്തെ മറികടക്കാൻ അംബേദ്കർ മുന്നോട്ടുവെച്ച ആശയ അടിത്തറയിൽ നിന്നുകൊണ്ട് സാഹോദര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്…
സിദ്ദീഖ് കാപ്പന് നേരെ നടക്കുന്നത് അസൂത്രിത ഭരണകൂട വേട്ട: ഫ്രറ്റേണിറ്റി
മലപ്പുറം: യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം അന്യായമായി യു.എ.പി.എ, ഇ.ഡി കേസുകൾ ചാർത്തി രണ്ട് വർഷത്തിലേറെ ജയിലിലടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ പത്രപ്രവർത്തകനായിരുന്ന സിദ്ദീഖ് കാപ്പനെ ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു. ശക്തമായ പ്രതിഷേധങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഫലമായി സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സിദ്ദീഖ് കാപ്പനെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ആസൂത്രിത നീക്കം വീണ്ടും നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സിദ്ദീഖ് കാപ്പൻ്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് പറഞ്ഞ പോലീസ് നടപടി സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന അസൂത്രിത ഭരണകൂട വേട്ടയാണെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ, ഹാദി ഹസ്സൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഹനീഫ്…
അംബേദ്ക്കർ ജയന്തിയാഘോഷം
അട്ടപ്പാടി: ‘വംശീയത നിയമമാവുമ്പോൾ അംബേദ്ക്കറും ഭരണഘടനയും പ്രതിരോധ വഴിയാക്കുക’ എന്ന തലക്കെട്ടിൽ അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം അട്ടപ്പാടി കുലുക്കൂരിൽ സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവഹിച്ചു. രാജ്യം ഭരിക്കുന്നവരുടെ നേതൃത്വത്തിൽ വംശീയതയും ന്യൂനപക്ഷ വേട്ടയും നടമാടുമ്പോൾ അംബേദ്ക്കറിയൻ ചിന്തകൾക്കും മാതൃകകൾക്കും പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കൂട്ടി. പ്രവർത്തകർ പ്രസിഡൻ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വൈസ് പ്രസിഡൻ്റുമാരായ അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ എന്നിവരും സഹ് ല ഇ.പി, ആബിദ് വല്ലപ്പുഴ, റസീന ആലത്തൂർ, ഊര് മൂപ്പൻ രംഗസ്വാമി, മൂപ്പത്തി പുഷ്പ എന്നിവരും സംസാരിച്ചു. വിദ്യാർത്ഥികളുടെ കല – കായിക പരിപാടികൾ നടന്നു. മധുരം വിതരണം ചെയ്തു. അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് സാഹോദര്യ സംഗമങ്ങൾ, ചർച്ച സംഗമങ്ങൾ, വിവിധ മത്സരങ്ങൾ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ ഫ്രറ്റേണിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.
വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പത്ത് നടന്നത് നിര്‍ഭാഗ്യകരം; നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്ര മന്ത്രി
കൊച്ചി: വഖഫ് നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾക്കെതിരായ നീക്കമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും വർഷങ്ങളായി ചെയ്ത തെറ്റ് സർക്കാർ തിരുത്തുകയായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്ത് നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും, രാജ്യത്ത് ഒരിടത്തും അത് ആവർത്തിക്കില്ലെന്നും, മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ, ഏതൊരു ഭൂമിയും വഖഫ് ഭൂമിയായി മാറുമായിരുന്നു. മുനമ്പത്ത് നടന്ന സംഭവം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണം.…
ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം; തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം
കോഴിക്കോട്: ആത്മീയതയും ധാർമികതയും സത്യസന്ധതയും നന്മകളും ഉൾക്കൊള്ളുന്ന തിരുചര്യകൾ അനുധാവനം ചെയ്ത ജീവിതം ക്രമീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി(സ്വ)യുടെ മാതൃകാ ജീവിതം പങ്കുവെക്കുന്ന ഹദീസുകൾ ജീവിതത്തിൽ പകർത്താനാണ് വിദ്യാർഥികൾ മത്സരിക്കേണ്ടത്. അത്തരം ജീവിതത്തിനാണ് അർഥവും വിജയവും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം കുറിച്ചത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്ലാമിയ്യ…
സ്നേഹവീട് അഭയ കേന്ദ്രത്തിലെ അഗതികൾക്ക് നന്മയുടെ വേറിട്ട ‘വിഷുക്കൈനീട്ടം’ തപാലിലെത്തി
അമ്പലപ്പുഴ: അഗതികൾക്ക് വിഷുക്കൈനീട്ടം തപാലിലെത്തി;മനസ്സ് നിറഞ്ഞു,ഒപ്പം അവരുടെ കണ്ണുകളും.സ്വന്തമെന്നു കരുതിയിരുന്നവർ ഉപേക്ഷിച്ചതുമൂലം അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ കഴിയുന്ന വിവിധ മതസ്ഥരായ 22 പേർക്കാണ് വ്യത്യസ്തമായ നിലയിൽ വിഷുക്കൈനീട്ടം ലഭിച്ചത്. നിരാലംബർക്ക് അത്താണിയായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം നല്‍കുന്നതിനാണ് ‘വിഷുക്കൈനീട്ടം’ തപാലിൽ അയച്ചതെന്ന് പൊതു പ്രവർത്തകൻ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു. തലവടി പോസ്റ്റ് മാസ്റ്റർ എൻ.എസ് സതീഷ്,പോസ്റ്റ്മാൻ അനന്ത കൃഷ്ണൻ പിഷാരത്ത് എന്നിവരാണ് ഈ പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തിയത്.കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥിയും കോളജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ ഇളയ മകൻ ഡാനിയേലിനോപ്പമാണ് തലവടി പോസ്റ്റ് ഓഫീസിൽ നിന്ന് ഡോ. ജോൺസൺവിഇടിക്കുള ‘വിഷുക്കൈനീട്ടം’ അയച്ചത്. തപാൽ വകുപ്പ് ഈ പദ്ധതി ആരംഭിച്ചിട്ട് മൂന്ന് വർഷമായി.100 രൂപ വിഷുക്കൈനീട്ടമായി അയക്കുന്നതിന് 20 രൂപ കൂടി അധികം…
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ; മതവിദ്യ മനുഷ്യ ജീവിതത്തെ ചിട്ടപ്പെടുത്തും: കാന്തപുരം
കാരന്തൂർ: മതവിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ അഴകും ചിട്ടയുമുള്ളതാക്കുമെന്ന് മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതിയായ ഹാദിയ അക്കാദമിയുടെ കാരന്തൂർ ക്യാമ്പസിലെ കോൺവൊക്കേഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതു തലമുറകളെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടായത് കൊണ്ടുതന്നെ അവർ മതവിദ്യാഭ്യാസത്തിലും മികവ് നേടണമെന്നും ജീവിതത്തിലും കുടുംബത്തിലും അറിവ് പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023 – 24 അധ്യയന വർഷം പഠനം പൂർത്തീകരിച്ച ഹാദിയ യു ജി, ഹയർസെക്കൻഡറി, ഡിപ്ലോമ ബാച്ചുകളിലെ 132 വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വി എം അബ്ദുറശീദ് സഖാഫി, മുഹമ്മദ് റാഫി സുറൈജി അസ്സഖാഫി, മുഹമ്മദ്, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി,…
ഇന്ന് ഐശ്വര്യവും സമ്പത്തും നിറഞ്ഞ വിഷു; വിഷുക്കണി കണ്ടുണര്‍ന്ന് മലയാളികള്‍
ഇന്ന് വിഷു, ഐശ്വര്യവും സമ്പത്തും നിറഞ്ഞ ഒരു പുതിയ യുഗത്തിനായുള്ള പ്രാർത്ഥനയുടെയും പ്രത്യാശയുടെയും ദിനം. വിഷുക്കണി കണ്ടും വിഷു കൈനീട്ടം നല്‍കിയും ഇന്ന് നാടെങ്ങും വിഷു ആഘോഷിക്കുന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിലേക്കും കണ്ണുകൾ തുറക്കുന്ന പ്രത്യാശയുടെ ദിവസമാണ് വിഷു. മേട മാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ നിലനിൽക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷുദിനത്തിൽ ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വിഷു ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരും വർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരിക എന്നതാണ് കണി കാണുക എന്ന ആശയം. അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, പുതിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി തയ്യാറാക്കുന്നത്, ഇവയെല്ലാം സമൃദ്ധിയുടെ പ്രതീകമാണ്. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത…
