ടിങ്കർഹബ്ബിന്റെ മികച്ച കാമ്പസ് അവാർഡ് കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിന്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടിങ്കർഹബ് ഫൗണ്ടേഷന്റെ മികച്ച കാമ്പസ് അവാർഡ് നേടി. ക്യാമ്പസിലെ സജീവമായ പരിപാടികൾക്കും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സമഗ്രമായ കമ്മ്യൂണിറ്റി വികസന പ്രവർത്തനങ്ങൾക്കും അംഗീകാരമായാണ് ഈ അംഗീകാരം ലഭിച്ചത്. ടിങ്കർഹബ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ കുര്യൻ ജേക്കബും ബോർഡ് അംഗം ഗോപികയും ചേർന്ന് അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. സ്മിതാ ധരൺ അവാർഡ് ഏറ്റുവാങ്ങി. ക്യാമ്പസ് ലീഡ് ആർ.ബി.അഭിമന്യു, കോ-ലീഡർമാരായ ബി. അഭിജിത്ത്, ആരോൺ എം. സാബു. ഔട്രിച്ച് ലീഡ് ജോഹാൻ ജോർജ്, വുമൺ ഇൻടെക് ലീഡ് മാളവിക സുനിൽ, ഇന്റേൺമാരായ ജി.കെ.ധനുഷ്, അഞ്ജിമ രമണൻ, ആർ. ശ്രീഹരി എന്നിവരുടെ ശ്രമങ്ങളാണ് ശ്രദ്ധേയമായത്.ഫാക്കൽട്ടി. ഷാനി രാര് മേൽനോട്ടം വഹിച്ചു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

ആശാ വർക്കർമാരുടെ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഐക്യദാർഢ്യം

മലപ്പുറം: സെക്രട്ടറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ രാപകൽ സമരത്തിന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മലപ്പുറത്ത് നടത്തിയ ഐക്യദാർഢ്യസംഗമത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ പങ്കെടുത്തു. ആശാ വർക്കർമാരുടെ ഡിമാന്റുകൾ അംഗീകരിച്ച് സർക്കാർ നീതിപുലർത്തണമെന്ന് ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഖൈറുന്നീസ, സാജിത പൂക്കോട്ടൂർ, അത്വിയ്യ എന്നിവർ പങ്കെടുത്തു.

ബഹുഭാഷാ പരിജ്ഞാനം കാലഘട്ടതിൻ്റെ ആവശ്യം: എം ഐ അബ്ദുൽ അസീസ്

തിരൂർക്കാട്: ബഹു ഭാഷ പരിജ്ഞാനമുള്ള വ്യക്തികളെ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും ആഗോള ജനതയുമായി സംവദിക്കാനുള്ള ശേഷി പുതു തലമുറ ആർജ്ജിച്ചെടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗവും നുസ്രത്തുൽ ഇസ്‌ലാം ട്രസ്റ്റ്‌ ചെയർമാനുമായ എം. ഐ അബ്ദുൽ അസീസ്. തിരൂർക്കാട് ഇലാഹിയ കോളേജിന് കീഴിൽ അടുത്ത അധ്യായന വർഷത്തിൽ തുടക്കമാവുന്ന ബഹു ഭാഷ പരിജ്ഞാന പ്രോഗ്രാം (പോളിഗ്ലോട്ട് കോമ്പിറ്റൻസി പ്രോഗ്രാം) പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കിയ റാസി റോഷനെ ആദരിക്കുന്ന ചടങ്ങിൽ ഇ.എം അമീൻ സാഹിബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പരീക്ഷണങ്ങളിൽ നിശ്ചയദാർഢ്യത്തോടെ പൊരുതാനും ജീവിത വിജയത്തിനും ഖുർആൻ ഹൃദിസ്ഥമാക്കുന്നതും പഠന വിധേയമാക്കുന്നതും സഹായിക്കുമെന്നതാണ് ഗസ്സൻ ജനതയെ കുറിച്ച വാർത്തകളിൽ നിന്നുള്ള വലിയൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടി കെ അബ്ദുല്ല അനുസ്മരണ ഇന്റർ കോളേജ് പ്രസംഗ മത്സരത്തിൽ സംസ്ഥാന…

മലപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ കസേര കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം ജില്ലയിലെ മൂത്തേടത്തിനടുത്തുള്ള ചോളമുണ്ടയിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ വ്യാഴാഴ്ച കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളൈ റേഞ്ചിന്റെ വന അതിർത്തിയോട് ചേർന്നുള്ള ടാങ്കിലാണ് ആനയെ നാട്ടുകാർ കണ്ടെത്തിയത്. കസേരയുടെ കൈകളോട് സാമ്യമുള്ളതും ഏകദേശം മൂന്നടി നീളമുള്ളതുമായ അസാധാരണമാംവിധം നീളമുള്ള കൊമ്പുകൾ കാരണം ആളുകൾ ഈ ആനയെ സ്നേഹപൂർവ്വം ‘കസേര കൊമ്പൻ’ എന്ന് വിളിച്ചിരുന്നു. ആനയ്ക്ക് ഏകദേശം 50 വയസ്സ് പ്രായമുണ്ടെന്നും, പ്രായം മൂലമാകാം മരണകാരണമെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു. ആന മെലിഞ്ഞതായി കാണപ്പെട്ടു, ശരീരത്തിലെ മുറിവിൽ പുഴുക്കൾ ഉണ്ടായിരുന്നു. ഗ്രാമത്തിൽ ആന ഒരു പരിചിത കാഴ്ചയായിരുന്നു. പക്ഷേ, അത് ഒരിക്കലും നാട്ടുകാരെ ആക്രമിച്ചിരുന്നില്ല. രണ്ട് മീറ്ററിൽ താഴെ മാത്രം ആഴമുള്ളതും ടാർപോളിൻ കൊണ്ട് മൂടിയതുമായ ഉപയോഗിക്കാത്ത സെപ്റ്റിക് ടാങ്കിലേക്ക് ആനയുടെ മാരകമായ വീഴ്ച ആനയുടെ മരണത്തിന് നേരിട്ടുള്ള കാരണമായിരിക്കാൻ സാധ്യതയില്ലെന്ന്…

ഷൈജ ആണ്ടവൻ്റെ നിയമനം എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച; ചെറുത്ത് തോൽപ്പിക്കും: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ഗാന്ധി ഘാതകനും ഹിന്ദുത്വ വാദിയുമായ ഗോഡ്സയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ കോഴിക്കോട് എൻ.ഐ.ടിയുടെ ഡീൻ ആക്കി നിയമച്ചത് സംഘ്പരിവാറിൻ്റെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കോഴിക്കോട് എൻ.ഐ.ടിയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പണികൾ കുറച്ചുകാലമായി സംഘ്പരിവാർ ആസൂത്രിതമായി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് കേസരി ഭവനിലെ മഹാത്മ ഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻ.ഐ.ടിയും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണപത്രം മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ അധ്യക്ഷതയിൽ ഒപ്പിട്ടിരുന്നു. എൻ.ഐ.ടിയുടെ അക്കാദമിക് മേഖലയിൽ ഇടപെടുന്ന രീതിയിലുള്ള ആർ.എസ്.എസിൻ്റെ ഈ ഇടപെടലിൻ്റെ തുടർച്ച തന്നെയാണ് ഷൈജ ആണ്ടവൻ്റെ നിയമനവും. എന്നാൽ, പൊതു സമൂഹവും വിദ്യാർത്ഥി സമൂഹവും ഈ നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗോഡ്സെ വാദിയായ ഡീനിനെ അംഗീകരിക്കില്ലെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. ഷൈജ ആണ്ടവൻ്റെ നിയമനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ വിദ്യാർത്ഥി…

കീഴാറൂര്‍ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: കീഴാറൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടിയും നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചത്. 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള നാല് ക്ലാസ് മുറികളും ഗോവണിയും വരാന്തയുമുള്ള ഇരുനില മന്ദിരത്തിൻ്റെ ആകെ വിസ്തീർണം 4700 ചതുരശ്ര അടിയാണ്. മൂന്നു നിലകൾ നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്. സ്കൂളുകൾ പഠന സ്ഥലങ്ങൾ മാത്രമല്ല, നവീകരണത്തിൻ്റെയും സർഗാത്മകതയുടെയും കേന്ദ്രങ്ങളാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണവും, നിലവിലുള്ളവയുടെ നവീകരണവും , വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരിമിതികളില്ലാതെ പഠിക്കുവാനും വളരുവാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസിത രാജ്യങ്ങൾ…

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ബാബാ രാംദേവിനെതിരെ വിവിധ കോടതികളിൽ 26 കേസുകൾ

കോഴിക്കോട്: 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജെക്ഷനബിൾ അഡ്വർടൈസേഷൻസ്) ആക്ട് ലംഘിച്ചതുമായി ബന്ധപ്പെട്ട് യോഗ പരിശീലകൻ ബാബാ രാംദേവ്, അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണ, അവരുടെ ആയുർവേദ മരുന്ന് നിർമ്മാണ കമ്പനിയായ പതഞ്ജലി ആയുർവേദത്തിന്റെ മാർക്കറ്റിംഗ് വിഭാഗമായ ദിവ്യ ഫാർമസി എന്നിവർക്കെതിരെ കേരളത്തിലെ വിവിധ കോടതികളിലായി ആകെ 26 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഫയൽ ചെയ്ത കേസിൽ ഫെബ്രുവരി 20 ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ (ഇൻ-ചാർജ്) കെ. സുജിത് കുമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഭ്യമായ സത്യവാങ്മൂലത്തിൽ, ആറ് കേസുകൾ എറണാകുളത്തും കാക്കനാട്, അഞ്ച് കേസുകൾ വീതവും കോഴിക്കോടും തിരുവനന്തപുരത്തും, മൂന്ന് കേസുകൾ പാലക്കാട്ടും, രണ്ട് കേസുകൾ കൊല്ലം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലും, ഒന്ന് ഇടുക്കിയിലെ കട്ടപ്പനയിലുമാണെന്ന് പറയുന്നു. ‘തെറ്റിദ്ധരിപ്പിക്കുന്ന’ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച…

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

മലപ്പുറം: 2025-2027 കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽ വന്ന ജനറൽ കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡൻ്റ്: വി.ടി.എസ് ഉമർ തങ്ങൾ, ജനറൽ സെക്രട്ടറിമാര്‍: അഡ്വ. അമീൻ യാസിർ, ഹാദി ഹസ്സൻ. വൈസ് പ്രസിഡൻ്റുമാർ: സാബിറ ശിഹാബ്, സബീൽ ചെമ്പ്രശ്ശേരി, സുജിത്.പി., അജ്മൽ ഷഹീൻ. സെക്രട്ടറിമാർ: ഷിബാസ് പുളിക്കൽ, ടി അനീസ്, വി കെ മുഫീദ, എം.ഇ അൽത്താഫ്, റമീസ് ചാത്തല്ലൂർ, വി കെ മാഹിർ, സി എച്ച് ഹംന. കൂടാതെ, സെക്രട്ടറിയേറ്റംഗങ്ങളായി പി കെ.ഷബീർ, ഷാറൂൺ അഹമ്മദ്, നസീഹ, റിതിഷ്ണ രാജ് എന്നിവരെ തിരഞ്ഞെടുത്തു. പി. നിസ്മ, അഡ്വ. അമീൻ യാസിർ, അഡ്വ. ഫാത്തിമത്ത് റാഷിന, അഡ്വ. മസൂദ് അലി, അഫ്നാൻ ഹമീദ്, അജ്മൽ ഷഹീൻ, അജ്മൽ തോട്ടോളി, എം.ഇ അൽത്താഫ് അനീസ് കൊണ്ടോട്ടി, അർച്ചന പടകാളിപ്പറമ്പ, അസ്‌ലം പള്ളിപ്പടി,…

“ഗാന്ധിജിയെ അപമാനിച്ചാല്‍ ബിജെപി പ്രതിഫലം തരും”; ഷൈജ ആണ്ടവനെ എൻഐടി-കാലിക്കറ്റ് ഡീനായി നിയമിച്ചതിനെതിരെ കോൺഗ്രസ്

മാർച്ച് 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഡീനായി നിയമിതയായ എൻഐടി-കാലിക്കറ്റ് പ്രൊഫസർ ഷൈജ ആണ്ടവന്റെ സോഷ്യൽ മീഡിയയിലെ പഴയ അഭിപ്രായത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ ആക്രമണം നേരിടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, “ഇന്ത്യയെ രക്ഷിച്ചതിൽ ഗോഡ്‌സെയിൽ അഭിമാനിക്കുന്നു” എന്ന് പരാമർശിച്ചതിന് ഷൈജയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അവര്‍ ഡീൻ ആയി നിയമിതയായതിന് ശേഷം, കോൺഗ്രസ് നേതാവ് പവൻ ഖേര സംഭവവികാസത്തോട് രൂക്ഷമായി പ്രതികരിച്ചു. നിയമനത്തിന് ബിജെപിയെ ആക്രമിച്ചുകൊണ്ട് ഖേര ചോദിച്ചു, “ഗാന്ധിയെ അപമാനിക്കുക…. പ്രതിഫലം നേടുക: പ്രധാന തസ്തികകൾക്കുള്ള ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡമോ?”, അദ്ദേഹം എക്സില്‍ കുറിച്ചു. ഇന്ത്യയുടെ ദേശീയ ഐക്കണുകളെ അപമാനിക്കുന്നവരെ ബിജെപി സർക്കാർ ആസൂത്രിതമായി പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഷൈജയുടെ നിയമനത്തെ വിശേഷിപ്പിച്ച ഖേര, വിദേശ യാത്രകളിൽ പ്രധാനമന്ത്രി…

സ്റ്റാറ്റിസ്റ്റിക്സിലും ഡാറ്റ സയൻസിലും അനന്തമായ ഗവേഷണ സാധ്യതകൾ : ഡോ എ ബി മൊയ്തീൻകുട്ടി

കോഴിക്കോട് : നിർമ്മിത ബുദ്ധിയുടെ പുതിയ കാലത്ത് സ്റ്റാറ്റിസ്റ്റിക്സിലും ഡാറ്റ സയൻസിലും ഗവേഷണ സാധ്യതകൾ ഏറെയാണെന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഭാഷാവിഭാഗം ഡീനും സിജി പ്രസിഡണ്ടുമായ ഡോ. എ. ബി മൊയ്‌ദീൻ കുട്ടി അഭിപ്രായപ്പെട്ടു. മലബാർ സൊസൈറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ സയൻസ് സംഘടിപ്പിച്ച റിസർച്ച് ഓറിയൻ്റേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലേഷൻ സ്റ്റഡീസിൽ യുജിസി നെറ്റ് ക്വാളിഫൈ ചെയ്യിപ്പിക്കാൻ മലബാർ സൊസൈറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റ സയൻസ് നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയിൽ പോപ്പുലേഷൻ സ്റ്റഡീസ് യുജിസി നെറ്റ് ക്വാളിഫൈ ചെയ്ത ഇരുപത്തിയാറ് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വയനാട് ഡബ്ലിയു എം ഒ കോളേജ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ടി പി എം ഫരീദ് ആക്ച്ചൂറിയൽ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ ഗവേഷണ-ജോലി സാധ്യതകളെക്കുറിച്ച് പ്രഭാഷണം നടത്തി.…