പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി (71) ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1979ൽ പുറത്തിറങ്ങിയ ‘അഗ്‌നിപർവ്വതം’ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 80കളിലും 90കളിലും നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പ്രശസ്തി നേടിയ നടനായിരുന്നു അദ്ദേഹം. ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. കിരീടം, ചെങ്കോല്‍, രാജാവിന്റെ മകന്‍, അരം+അരം കിന്നരം, കഴുകന്‍, കരിമ്പന, സ്ഫടികം, ആവനാഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും കുണ്ടറ ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ്‌ അദ്ദേഹം അവസാനമായി അഭിനയിച്ചത്‌.

ആഗോള ഫത്‌വ കോൺഫറൻസിന് കൈറോയിൽ തുടക്കം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി

കോഴിക്കോട്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കെയ്‌റോയില്‍ 18, 19 (ബുധൻ, വ്യാഴം) തിയ്യതികളില്‍ നടക്കുന്ന ആഗോള ഫത്‌വ കോൺഫറൻസിൽ ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ഇന്ത്യയെ പ്രതിനിധീകരിക്കും. ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നത്. ’21-ാം നൂറ്റാണ്ടിലെ ഫത്‌വകളും വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാമിന്റെ അധ്യക്ഷതയിൽ മതകാര്യവകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅ ഉദ്ഘാടനം ചെയ്യും. അൾജീരിയൻ മതകാര്യവകുപ്പ് മന്ത്രി യൂസുഫ് മഹ്ദി, ലബനാൻ മുഫ്തി അബ്ദുലത്തീഫ് ദരിയാൻ, ഫലസ്തീൻ ചീഫ് ജസ്റ്റിസ് മഹ്‌മൂദ്‌ സിദ്ദീഖി അൽ ഹുബ്ബാശ്, ടുണീഷ്യൻ മുഫ്‌തി ഹിശാം ബിൻ മഹ്‌മൂദ്‌,…

ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിൽ

സോളിഡാരിറ്റി സംസ്ഥാന തലത്തിൽ നടത്തുന്ന Uproot Bulldozer Hindutwa എന്ന തലക്കെട്ടിൽ ഹിന്ദുത്വ വംശീയതക്കെതിരിൽ അണിനിരക്കുക എന്ന് ആവുശ്യപ്പെട്ട്കൊണ്ട് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ നയിക്കുന്ന ജില്ലാ പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിലായി നടക്കും. ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി.ടി സുഹൈബ്, മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത്. പി. പി എന്നിവർ സംസാരിക്കും.

ടെലികോം മേഖലയിൽ വളർച്ചയ്ക്ക് ആക്കം കൂട്ടി യു എസ് ടി; വോയെർഈർ എന്ന കമ്പനിയിൽ നിക്ഷേപം നടത്തി

സ്വീഡിഷ് സോഫ്റ്റ്‌വെയർ കമ്പനിയുമായുള്ള കൈകോർക്കുക വഴി ടെലികമ്മ്യൂണിക്കേഷൻ ടെസ്റ്റിംഗും, നെറ്റ്‌വർക്ക് പരിവർത്തന ശേഷിയും വർദ്ധിപ്പിക്കും  തിരുവനന്തപുരം, ഒക്ടോബർ 17, 2023:പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി, സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വോയെർഈർ എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ ഭൗതികവും വിർച്വലുമായ ശൃംഘലകളെ ടെസ്റ്റ് ചെയ്ത്, ബെഞ്ച്മാർക്കിങ് നടത്തി സർട്ടിഫൈ ചെയ്യാനുള്ള മുൻനിര സോഫ്റ്റ് വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് വോയെർഈർ. ഈ നിക്ഷേപത്തോടെ 5ജി നെറ്റ് വർക്ക് എഞ്ചിനീയറിങ് സംബന്ധമായ ഡെവ്സെക്ഓപ്സ് സേവനങ്ങൾക്ക് ശക്തിപകരുന്ന മുൻനിര സ്ഥാപനമായി യു എസ് ടി മുന്നേറും. ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ വമ്പിച്ച വികസനമാണ് യു എസ് ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്നതിനായി പുതുയുഗ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി കൈകോർക്കുകയും, ഒപ്പം തന്ത്രപ്രധാനമായ ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്തു കൊണ്ട് ഒന്നാംനിര…

ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച ഗ്രാൻഡ് മുഫ്തി ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കിയ സമൂഹമാണ് ഇന്ത്യക്കാരെന്നും അതിൻ്റെ തുടർച്ച ഉറപ്പുവരുത്തുന്ന നിലപാടുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നും  പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈൻ ഗ്രാൻഡ് മുഫ്തിയുമായി പങ്കുവെച്ചു. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യൻ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിൽ നയതന്ത്ര പങ്കുവഹിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ഗവണ്മെന്റിന്റെ നടപടികൾക്കായി ഗ്രാൻഡ് മുഫ്തി ഇടപെടലുകൾ നടത്തണമെന്നും ശൈഖ് ഹുസൈൻ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശൈഖ് മുഹമ്മദ് ഹുസൈനുമായി ഗ്രാൻഡ് മുഫ്തി ഫോൺ…

സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട്‌ ഈ മാസം 30ന്‌ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കാന്‍ എന്‍ഡിഎ സംസ്ഥാന നേത്യയോഗം തീരുമാനിച്ചു. എന്‍ഡിഎ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്കുള്ള ശില്‍പശാല നവംബര്‍ ആറിന്‌ ചേര്‍ത്തലയില്‍ നടക്കും. ബിഡിജെഎസ്‌ സംസ്ഥാന കമ്മിറ്റിയാണ്‌ ശില്‍പശാല നടത്തുന്നത്‌. ലോക്സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംസ്ഥാന പദയാത്രകള്‍, മുഴുവന്‍ പഞ്ചായത്തുകളിലും പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ആസൂത്രണം ചെയ്യും. ഘടകകക്ഷികളുടെ അനുബന്ധ സംഘടനകളുടെ സംസ്ഥാനതല ഏകോപന സംവിധാനം നടപ്പാക്കും. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ ഏകോപനത്തിനായുള്ള ആദ്യ യോഗം തിരുവനന്തപുരത്ത്‌ ചേരും. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേന്ദ്രനും വൈസ്‌ ചെയര്‍മാനായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ്. മറ്റ്‌ ഭാരവാഹികള്‍: പി.കെ.കൃഷ്ണദാസ്, കെ. പത്മകുമാര്‍, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യൂസ്, വി.വി. രാജേന്ദ്രന്‍ (വൈസ്‌ ചെയര്‍മാന്‍മാര്‍), പി.എച്ച്‌. രാമചന്ദ്രന്‍, നിയാസ് വൈദ്യരകം (ജോയിന്റ്‌ കണ്‍വീനര്‍മാര്‍). സംസ്ഥാന ചെയര്‍മാനും ബിജെപി…

കേരളത്തില്‍ കനത്ത മഴ തുടരുന്നു; തലസ്ഥാന നഗരം വെള്ളത്തിനടിയിൽ; അനധികൃത നിർമാണമാണ് ടെക്‌നോപാർക്ക് മുങ്ങാന്‍ കാരണമെന്ന്

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഐടി നഗരമായ കഴക്കൂട്ടം ടെക്നോപാര്‍ക്ക്‌ മഴക്കെടുതിയില്‍ വെള്ളത്തിനടിയിലായത്‌ ഏവരും അമ്പരപ്പോടെയാണ് കാണുന്നത്. ഒന്നാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. താമസസ്ഥലത്ത്‌ കുടുങ്ങിയ ടെക്കികളെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്‌ രക്ഷപ്പെടുത്തിയത്‌. 2018ലെ മഹാപ്രളയത്തിലും സുരക്ഷിത താവളമായിരുന്ന ടെക്നോപാര്‍ക്ക്‌ വെള്ളത്തിനടിയിലാകാനുള്ള പ്രധാന കാരണം സമീപത്തെ തെറ്റിയാര്‍ നദി കരകവിഞ്ഞൊഴുകിയതാണ്‌. കഴക്കൂട്ടത്തെ 110 കെവി സബ്സ്റേഷന്‍ വെള്ളത്തിനടിയിലായതിന്റെ കാരണവും ഇതാണ്‌. തെറ്റിയാര്‍ പുഴയുടെ ഒഴുക്ക്‌ തടസ്സപ്പെടുത്തുന്ന നിര്‍മാണങ്ങള്‍ ഭാവിയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്‌ ബൈപ്പാസ്‌ നിര്‍മാണ ഘട്ടത്തില്‍ തന്നെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി പ്രമുഖ ആര്‍ക്കിടെക്റ്റ്‌ ജി. ശങ്കര്‍ പറഞ്ഞു. തെറ്റിയാര്‍ പുഴയില്‍ മുന്‍പും വെള്ളം നിറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. സമീപകാലത്തുണ്ടായ നിര്‍മാണങ്ങളാണ്‌ വെള്ളപ്പൊക്കത്തിന്‌ കാരണം. ബൈപാസ് നിര്‍മാണവും സമീപത്തെ പ്രധാന നിര്‍മാണങ്ങളും ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്‌. സമീപത്തെ ഓടകളില്‍ പലതും അടഞ്ഞതായി നാട്ടുകാര്‍ പറയുന്നു.…

നജീബ് അഹമ്മദ് അനുസ്മരണ സംഗമം

ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാന ദിവസത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘വേർ ഈസ്‌ നജീബ്?’ എന്ന ചോദ്യമുയർത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ചു. നജീബിന്റേത് വ്യവസ്ഥാപിത തിരോധാനമാണെന്നും ഏത് മറവിയിലേക്ക് തള്ളിയിട്ടാലും എസ്.ഐ.ഒ തെരുവില്‍ ചോദ്യമുയർത്തുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ഫുആദ്, അസ്‌ലം പി.വി. നാജിഹ്, നൂറുദ്ദീൻ, റിസ്‌വാൻ, റാഷിദ്‌ എന്നിവർ സംസാരിച്ചു.

മുട്ടാർ ചീരംവേലിൽ അഡ്വ. ബിജു സി ആൻ്റണി അന്തരിച്ചു

മുട്ടാർ : സാമൂഹിക – സാംസ്ക്കാരിക – രാഷ്ടീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ.ബിജു സി. ആൻ്റണി (53) അന്തരിച്ചു.മ്യതദേഹം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ഒക്ടോബർ 19 വ്യാഴാഴ്ച 2.30ന് മുട്ടാർ സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ:തൃക്കൊടിത്താനം മുട്ടത്തുപാറ കുടുംബാംഗം റിൻസി (അദ്ധ്യാപിക, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം) മക്കൾ: അരുൺ ആൻ്റണി ബിജു (വിദ്യാർത്ഥി, ഈസ്റ്റ് – വെസ്റ്റ് നഴ്സിംഗ് കോളജ്, ബാഗ്ലൂർ), അഖിൽ ചാക്കോ ബിജു (വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് എൻഞ്ചിനീയറിംഗ് കോളജ്, പത്താമുട്ടം), അമൽ സ്ക്കറിയ ബിജു (വിദ്യാർത്ഥി, സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീരേറ്റുപുറം). കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിജു സി ആൻ്റണിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, മന്ത്രി റോഷി…

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചത് സിപി‌എം: ഇ ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതും നിയന്ത്രിച്ചതും സി.പി.എമ്മിന്റെ രാഷ്ട്രീയ ഉപസമിതിയും പാര്‍ലമെന്ററി കമ്മിറ്റിയുമാണെന്ന്‌ ഇ.ഡി. ബാങ്ക് ഡയറകടര്‍ ബോര്‍ഡിന്‌ പുറമെ നയപരമായ കാര്യങ്ങളും സിപിഎമ്മാണ് തീരുമാനിച്ചിരുന്നതെന്നും ഇ ഡി പറഞ്ഞു. വായ്പ അനുവദിക്കുന്നതിന്‌ പ്രത്യേക മിനിറ്റ്‌സ് ബുക്ക്‌ സൂക്ഷിച്ചിട്ടുണ്ടെന്നും ഇഡിയുടെ പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ എം.കെ. ബിജുവും സെക്രട്ടറി സുനില്‍കുമാറും ഇക്കാര്യം സമ്മതിച്ചിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ്‌ പലര്‍ക്കും അനധികൃത വായ്പ അനുവദിച്ചത്‌. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള (പിഎംഎല്‍എ) അന്വേഷണത്തിലും തട്ടിപ്പുകള്‍ കണ്ടെത്തി. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അനുവദിച്ച വായ്പയുടെ ഭൂരിഭാഗവും പണമായി മാറ്റി. നിയമവിരുദ്ധമായ ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്‌. പണം കൈമാറ്റം സംബന്ധിച്ച്‌ ബാങ്ക് ജീവനക്കാരും ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്‌. 2022 ഓഗസ്റ്റ് 25-ന് നടത്തിയ റെയ്ഡില്‍ ബാങ്കില്‍ അനധികൃതമായി വായ്പ അനുവദിച്ചതുമായി…