കൊച്ചി: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള തിരക്കുപിടിച്ച ബി.ജെ.പി സർക്കാരിന്റെ നീക്കം സവർണ്ണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പാർട്ടി സ്കൂൾ പരിശീലകരുടെ സംസ്ഥാന തല ശില്പശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ലെ തെരെഞ്ഞെടുപ്പ് വിജയം നേടാൻ ജനങ്ങളെ ധ്രുവീകരിക്കുക എന്നതും ഏകസിവിൽകോഡ് ചർച്ച എടുത്തിടുന്നതിൻ്റെ പിന്നിലുണ്ട്. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാനം. മതന്യൂനപക്ഷങ്ങൾ, ഗോത്രവർഗക്കാർ, പിന്നാക്ക ഹിന്ദുക്കൾ, ദലിതുകൾ തുടങ്ങി വിവിധ ജനവിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത വൈവാഹിക രീതികളും പിന്തുടർച്ചാ രീതികളുമാണുള്ളത്. ഇതെല്ലാം ഏകീകരിക്കുക എന്നത് രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുക എന്നതിലേക്കാണ് എത്തുക. ബി.ജെ.പിയാണ് ഇത്തരം സാഹചര്യത്തിൽ ഗുണം നേടുക. അത്യന്തം അപകടകരമായ ഈ സാഹചര്യം ഒഴിവാക്കാൻ മത-മതേതര വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം നീണ്ട ശില്പശാലയിൽ ഹമീദ് വാണിയമ്പലം, എസ്. ഇർഷാദ്,…
Category: KERALA
മോണ്സണ് മാവുങ്കൽ ശിക്ഷിക്കപ്പെട്ട ബലാത്സംഗക്കേസിൽ ഇരയായ യുവതി കെപിസിസി അദ്ധ്യക്ഷനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ഭരണകക്ഷിയായ സി.പി.ഐ.എമ്മിന് തിരിച്ചടിയായി സ്വയം പ്രഖ്യാപിത പുരാവസ്തു വ്യാപാരി മോൺസൺ മാവുങ്കലിനെ ബലാത്സംഗക്കേസിലെ പ്രായപൂർത്തിയാകാത്ത ഇര കെപിസിസി അദ്ധ്യക്ഷനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. ബലാത്സംഗക്കേസിൽ മാവുങ്കൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കേസിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റും എംപിയുമായ കെ സുധാകരനെ ഏജൻസി ചോദ്യം ചെയ്തേക്കുമെന്ന് ഭരണകക്ഷിയായ സിപിഐഎം അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ക്രൈംബ്രാഞ്ച് പ്രതികരണം. മാവുങ്കൽ ബലാത്സംഗം ചെയ്ത സ്ഥലങ്ങളിലൊന്നിൽ സുധാകരൻ ഉണ്ടായിരുന്നുവെന്ന് ഇരയായ പെൺകുട്ടി ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വന്ന റിപ്പോർട്ട് ഉദ്ധരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മറുവശത്ത്, “അത്തരമൊരു പ്രസ്താവന (ഇരയിൽ നിന്ന്) നടത്തിയിട്ടില്ല” എന്ന് ഏജൻസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഗോവിന്ദന്റെ വാക്കുകൾ അപകീർത്തികരമാണെന്നും സിപിഐഎം നേതാവിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. ഇരയായ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേരെ അറസ്റ്റ് ചെയ്തു
പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേർ അറസ്റ്റിൽ. അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയില്‍ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67), വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറയുകയായിരുന്നു. അദ്ധ്യാപകരും ഐസിഡിഎസ് കൗൺസിലറും ചേർന്നാണ് പോലീസിനെ ഇക്കാര്യങ്ങൾ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഭക്ഷണം നൽകുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേ വിഷബാധയേറ്റു മരിച്ചു
തിരുവനന്തപുരം: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി. പെരേര (48)യാണ് മരിച്ചത്. സഹോദരന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുമ്പോഴാണ് സ്റ്റെഫിന് വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ തനിച്ചായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സയ്ക്കായാണ് സ്റ്റെഫിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. 7ന് ആശുപത്രിയിലെത്തിയ ഇവർക്ക് 9ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഡോക്ടർമാർ വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ വച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അതിലൊരെണ്ണം കയ്യിൽ മാന്തിയ വിവരം സ്റ്റെഫിൻ പറയുന്നത്. സ്റ്റെഫിന്റെ സംസ്കാരം നടത്തി. ഹെൻറി, ഫെറിയോൺ, പരേതനായ മാത്യു എന്നിവരാണ് സ്റ്റെഫിന്റെ മറ്റ് സഹോദരങ്ങൾ.
കേരള പോലീസ് എകെജി സെന്ററിന്റെ വിടുപണിക്കാരായി: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്തെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ കൊടും കുറ്റവാളിയെപ്പോലെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അയാളായിരുന്നോ? കേരളാ പോലീസ് ഇത്രയും തരം താണ ഒരു കാലം ഉണ്ടായിട്ടില്ല. പോലീസ് എകെജി സെന്ററിന്റെ വിടുപണിക്കാരായി മാറിയെന്ന് സന്ദീപ് വാചസ്പതി ആരോപിച്ചു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: വെളുപ്പിന് മൂന്നു മണിക്ക് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ ചെറുപ്പക്കാരനെ പിടികൂടിയ കേരള പൊലീസിൻ്റെ കർത്തവ്യ ബോധത്തെ അഭിനന്ദിക്കാതെ തരമില്ല. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നക്കാരൻ ഇയാളായിരുന്നല്ലോ? കേരള പൊലീസ് ഇത്രയും തരം താണ ഒരു കാലഘട്ടം ഇന്നുവരെ ഉണ്ടായിട്ടില്ല. എ.കെ.ജി സെൻ്ററിൻ്റെ വിടുപണിക്കാരായി പൊലീസ് മാറിയിരിക്കുന്നു. രാജ്യത്തിൻ്റെ…
സ്കോളർഷിപ്പോടെ ട്രാവൽ & ടൂറിസം ഡിപ്ലോമ പഠനവും ജോലിയും
തിരുവനന്തപുരം: ഏഷ്യാന പസിഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് (AITMS) ജെയിൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ട്രാവൽ & ടൂറിസം ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്സ് കാലാവധി 6 മാസമാണ്. ഇതിൽ 4 മാസം ക്ലാസും 2 മാസം സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിങ്ങും നൽകുന്നു. ഓൺലൈനായും കോഴ്സിന് ചേരാം. +2 യോഗ്യതയുള്ള ഏതൊരാൾക്കും കോഴ്സിന് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലിയും AITMS നൽകുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേഷന് കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും ഉറപ്പാക്കുന്നത്. “സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ടൂറിസം മേഖലയുടെ പുരോഗതിക്ക് മികച്ച പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കോവിഡിന് ശേഷം എല്ലായിടത്തെയും ടൂറിസം മേഖല അതിവേഗമാണ് വളരുന്നത്. കോവിഡ് തരംഗത്തിൽ ടൂറിസം മേഖലയിൽ…
മലപ്പുറത്തോടുള്ള വിവേചനം വംശീയത: ഹമീദ് വാണിയമ്പലം
മലപ്പുറം: രൂപീകരണത്തിന്റെ അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോഴും വികസന ഭൂപടത്തിൽ സകല മേഖലകളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം പിന്നാക്കമായി തുടരാനുള്ള കാരണം കാലാകാലങ്ങളിൽ നാട് ഭരിച്ചവരുടെ ജില്ലയോടുള്ള വംശീയ മനോഭാവമാണ് കാരണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മലപ്പുറം ജില്ല, ്അര നൂറ്റാണ്ട് പിന്നിടുമ്പോൾ വിവേചനത്തിന്റെ വർത്തമാനങ്ങൾ എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറം മുനിസിപ്പൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലിഗഡ് മുസ്്ലിം യൂനിവേഴ്സിറ്റി മലപ്പുറം കേന്ദ്രം ഡയരക്ടർ ഡോ. ഫൈസൽ ഹുദവി മുഖ്യാതിഥിയായിരുന്നു. മലപ്പുറം വിവേചനത്തിന്റെ കണക്കും വർത്തമാനവും എന്ന ശീർഷകത്തിൽ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ബഷീർ തൃപ്പനച്ചിയും പ്രാദേശിക വിവേചനം, ഭരണകൂടം മലപ്പുറത്തോട് ചെയ്തത് എന്ന ശീർഷകത്തിൽ ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി, റിസർച്ച് സ്കോളർ അലി വേളവും വിഷയാവതരണം നടത്തി. ഫ്രറ്റേണിറ്റി…
റസാഖ് പാലേരിയുടെ കേരള പര്യടനം 18, 19, 20 തീയതികളിൽ എറണാകുളം ജില്ലയിൽ
കൊച്ചി : വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദ്ദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘ ജൂൺ 18, 19, 20 തീയതികളിൽ എറണാകുളത്ത് പര്യടനം നടത്തുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുമാണ് പര്യടനത്തിലൂടെ ശ്രമിക്കുന്നത്. വംശീയ രാഷ്ട്രീയവും കോർപ്പറേറ്റ് ചങ്ങാത്തവും ധ്രുവീകരണ അജണ്ടകളും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം തുടങ്ങിയ രാഷ്ട്രീയ ആശയങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ്. രാജ്യത്തിന്റെ സാമൂഹിക ശരീരത്തിൽ ഭീകരമായ വിള്ളലുകളാണ് സംഘ്പരിവാർ സൃഷ്ടിക്കുന്നത്. അധികാരം ഉപയോഗിച്ച് എല്ലാത്തരം…
ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർ സെക്കന്ററിയാക്കുക : വെൽഫെയർ പാർട്ടി
മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിയിൽ ജനകീയ പ്രക്ഷോഭം തീർത്ത് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്. മങ്കട മണ്ഡലത്തിലെ ഹയർസെക്കന്ററി ഇല്ലാത്ത ഏക ഗവൺമെന്റ് ഹൈസ്കൂൾ ആയ മങ്കട ചേരിയം ഹൈസ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. പ്ലസ് വൺ അലോട്ട്മെന്റ് നടക്കുന്നതിന് മുമ്പേ മലബാർ ജില്ലകളിൽ ആവശ്യമായ സ്ഥിര ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറത്തിന് വേണ്ടത് ബെഞ്ചുകൾ അല്ല ബാച്ചുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡണ്ട് നബീൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി ആക്കി ഉയർത്തി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ…
എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്നി
തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനസികതലത്തില്‍ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സമ്പാദനം സുഗമമാക്കാനും അതുവഴി തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വ്യാവസായിക മേഖലയില്‍ വന്‍ ശക്തിയായി വളര്‍ന്ന എ ഐ വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത രീതികളില്‍ വിപ്ലവകരമായ സമഗ്ര മാറ്റം വരുത്തി, പഠന രീതികളെ പുനര്‍ നിര്‍വചിക്കാനും…
