കൊല്ലം: പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 30000 രൂപ പിഴയും കോടതി വിധിച്ചു. ഏരൂർ വളക്കുപാറ ദർഭപ്പണ സ്വദേശി സുഭാഷിനെ (40)യാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും ഏരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
Category: KERALA
വടക്കാങ്ങര ആറാം വാർഡ് മാലിന്യ മുക്തമാക്കി
വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ സേന പ്രയാസം നേരിടുന്ന സാഹചര്യം മനസ്സിലാക്കി ആറാം വാർഡിൽ ടീം വെൽഫെയർ പഞ്ചായത്ത് ഭരണ സമിതിയെ സഹായിക്കാൻ മുന്നോട്ട് വരികയും 50 ഓളം സന്നദ്ധ വളണ്ടിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയമായി വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും (450 വീടുകൾ) ഒരു ദിവസം കൊണ്ട് വിവിധയിനം അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിന്റെ കീഴിൽ കാച്ചിനിക്കാടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിച്ചു. മാലിന്യ സമാഹരണത്തിന്റെ ഔപചാരിക ഉദ്ഘാടന കർമം ഞായറാഴ്ച രാവിലെ 7 മണിക്ക് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഹബീബുള്ള പട്ടാക്കൽ അധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, വെൽഫെയർ പാർട്ടി മങ്കട…
ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ
നിരണം: പ്രാദേശികതലം മുതൽ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതൽ യുദ്ധം വരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഘർഷകാലത്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പരസ്പരം സ്നേഹത്താൽ കോർത്തിണക്കി ബന്ധം സ്ഥാപിക്കുന്ന ഒരേ ഒരു പാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നതിനാലാണ് ലോകകപ്പ് ഫുട്ബോൾ ലോകത്തിന്റെ മാമാങ്കമായി തീർന്നിരിക്കുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി. വില്യംസ് പ്രസ്താവിച്ചു. നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ‘പന്ത് ഉരുളുന്നതിന് മുമ്പ് ദീപം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫോറം സെക്രട്ടറി ജോബി ദാനിയേൽ അധ്യക്ഷത വഹിച്ചു. ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ഐക്യദാർഢ്യം പുലർത്തി ഇഷ്ടതാരങ്ങൾക്ക് വേണ്ടി ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ പ്രാർത്ഥിച്ചു. ദൈവാലയത്തിന് മധ്യത്തിലുള്ള…
തരൂര്‍ വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: ശശി തരൂരിനെ സംബന്ധിച്ച വിഷയം സംഘടനാപരം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കോഴിക്കോട് ശശി തരൂർ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അദ്ധ്യക്ഷന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ ഒരു നേതാവിനും യാതൊരു വിധത്തിലുമുള്ള തടസ്സമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയത് കോഴിക്കോട് ഡി സി സി ശരിവച്ചു. പരിപാടി മാറ്റിയത് ഡി സി സി തീരുമാന പ്രകാരമാണെന്ന് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് വാര്‍ത്തകള്‍ വന്നു. അതുകൊണ്ടാണ് ഡി സി സി പരിപാടി ഒഴിവാക്കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂര്‍ പരിപാടി തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷെഹീനും പ്രതികരിച്ചു.
ഖത്തറിലെ ആവേശം തലവടിയിലേക്ക്: കൊടുമ്പിരി കൊള്ളുന്ന കളിയാരവം!
എടത്വ: ഖത്തറിൽ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും ഉത്സവ ലഹരിയിലേക്ക് നയിക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. ലോകമാകെ അലയടിക്കുന്ന ലോകക്കപ്പ് ആവേശത്തിൽ പങ്കുകൊണ്ട് ‘അർജൻ്റീന ഫാൻസ് തലവടിയും. ഗോളാരവത്തിന്റെ ഭാഗമായി അർജൻ്റീന ഫാൻസ് തലവടിയുടെ നേതൃത്വത്തിൽ തലവടി ജംഗ്ഷനിൽ വല കിലുക്കം സംഘടിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കിക്കോഫ് ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോജി ജെ വയലപ്പള്ളി, അംഗം ബിനു സുരേഷ്, പിയുഷ് പ്രസന്നൻ, പി.ഡി സുരേഷ്, ക്ലബ് ഭാരവാഹികളായ ഗോകുൽ ജി.നാഥ്, അജിത്ത് കുമാർ പി.കെ, അഖിൽ ടി.എം, വിജീഷ് കുമാർ, വിനയ് കുമാർ, ജിതിൻ വി.ജെ, സോണു സുനിൽ, സുർജിത്ത്…
തരൂരിന്റെ മലബാര്‍ പര്യടനം: യൂത്ത് കോണ്‍ഗ്രസിന് നേതൃത്വത്തിന്റെ വിലക്ക്
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ഡോ. ശശി തരൂര്‍ നടത്തുന്ന മലബാർ പര്യടനം ഞായറാഴ്ച കോഴിക്കോട്ട് ആരംഭിക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസിന് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് ജനമനസ്സുകളില്‍ ഇടം നേടുകയായിരുന്നു ശശി തരൂരിന്റെ ലക്ഷ്യം. അതിനിടെയാണ് കോഴിക്കോട്ടെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത്. ‘സംഘ് പരിവാറും മതേതരത്വത്തിനെതിരായ വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് സെമിനാര്‍. സെമിനാർ നടന്നു. തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റം. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയാണ് പരിപാടി നടത്തുക. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികളിലും തരൂർ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവ ഇപ്പോൾ റദ്ദാക്കുമോ എന്ന് വ്യക്തമല്ല. തരൂരിന്റെ യാത്രയുമായി ആരും സഹകരിക്കേണ്ടതില്ലെന്ന…
ഫിഫ ലോക കപ്പ്: തലവടിയിലെ സ്വന്തം വീടിനും മതിലിനും അര്‍ജന്റീന ജേഴ്സിയുടെ പെയിന്റടിച്ച് കുടുംബം
എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം. ആരായിരിക്കും കിരീടം നേടുക എന്നുള്ളത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ സംസാര വിഷയമാണ്. ലോകകപ്പിന്റെ ആരവങ്ങൾ ഉയർന്നതോടുകൂടി ഫാൻസുകാരുടെ വാക്‌പോരും മുറുകിയിരിക്കുകയാണ്. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്നത്. ആരാധകർ ഇതിനോടകം പലയിടങ്ങളിൽ കട്ടൗട്ടുകൾ ഉയർത്തി തങ്ങളുടെ ഇഷ്ടതാരത്തിന് പിന്തുണ നല്കി കഴിഞ്ഞു. എന്നാൽ വീടിനും മതിലിനും അർജന്റീനയുടെ ജേഴ്സിയുടെ കളർ നല്‍കി വ്യത്യസ്തമാകുകയാണ് ആരാധകർ. തലവടി ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ വാലയിൽ ബെറാഖാ ഭവൻ തറവാടിനും മതിലിനും ആണ് അര്‍ജന്റീനയുടെ ആരാധകർ നിറം കൊടുത്ത് ശ്രദ്ധേയമായത്. പൊതുപ്രവർത്തകനായ ഡോ. ജോൺസൺ വി. ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസനും ആണ് മക്കളുടെ ഇഷ്ടം സാധിപ്പിച്ചത്. മക്കളായ ബെൻ,…
ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ കേരളത്തെ പുറകോട്ടടിക്കും: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖല ഇന്നു നേരിടുന്ന തകര്‍ച്ചയും തളര്‍ച്ചയും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിന്റെ ഭാവി അനിശ്ചിതമാക്കി പുറകോട്ടടിക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള നിയമ നിയമനയുദ്ധം തുടരുമ്പോഴും കണ്‍മുമ്പില്‍ കാണുന്ന ചില യാഥാര്‍ത്ഥ്യങ്ങളും രേഖകളും തള്ളിക്കളയരുത്. കേരളത്തിലെ വിവിധ കോളജുകളില്‍ കുട്ടികളെ ലഭിക്കാതെ ഡിഗ്രി പ്രവേശനത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അക്കാദമികതലം ചടങ്ങുകളായി അധഃപതിച്ചിരിക്കുന്നു. സ്ഥിര അധ്യാപകരോ, പ്രിന്‍സിപ്പല്‍മാരോ പ്രമുഖമായ പല കോളജുകളിലുമില്ല. വിവിധ യൂണിവേഴ്‌സിറ്റികളുടെ അഡിമിഷന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് ഭാവി തലമുറയോടുള്ള വഞ്ചനയാണ്. ദേശീയ മത്സരപ്പരീക്ഷകളില്‍ നിന്ന് മലയാളികള്‍ നിരന്തരം പുറന്തള്ളപ്പെടുന്ന ദയനീയ സ്ഥിതി ചരിത്രത്തിലാദ്യമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ പാഠ്യപദ്ധതിയുടെ പരാജയമാണ്. ഇതിനോടകം വിവിധ കോളജുകളില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍പോലും രാജ്യംവിടുന്ന സാഹചര്യം നേരിടുന്നു. കേരളത്തിലെ…
കൊച്ചിയിൽ യുവ മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിനിരയായി; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ യുവതി കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം നടന്നത്. യുവ മോഡലിനെ മദ്യപിച്ചെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം: ഇന്നലെ രാത്രി എട്ടരയോടെയാണ് യുവ മോഡൽ പെണ്‍ സുഹൃത്തിനോടൊപ്പം കൊച്ചിയിലെ ബാറിൽ എത്തിയത്. പത്ത് മണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഇതോടെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ യുവതി കാറിലുണ്ടായിരുന്നില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന യുവാക്കൾ യുവതിയെ കാറിൽ വെച്ച് മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടുള്ള യുവതിയുടെ താമസസ്ഥലത്ത് ഇറക്കിവിടുകയുമായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ഇന്ന് ഇക്കാര്യം സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചത്. യുവതിയും…
മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പ തരപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ
കഴക്കൂട്ടം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വെച്ച് വായ്പ തരപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശി ജോമോൾ (21), ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്ത് സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ എത്തിയ ഇവർ ഒന്നര ലക്ഷം രൂപയ്ക്ക് അഞ്ച് വളകൾ പണയം വച്ചു. ബാങ്ക് ജീവനക്കാരൻ 70,000 രൂപ നൽകി ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ വളകൾ മറ്റൊരു ബാങ്കിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് വളകൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസ് ഒളിവിലാണെന്ന് കഠിനംകുളം പോലീസ്…
