ഗുജറാത്തില്‍ മോർബി പാലം തകർന്ന് മരിച്ചവരുടെ എണ്ണം 90 ആയി ഉയർന്നു; പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മോർബി : ഗുജറാത്തിലെ മോർബി ജില്ലയിലെ മച്ചു അണക്കെട്ടിന് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകുന്നേരം തകർന്ന് സ്ത്രീകളും കുട്ടികളുമടക്കം 90 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നിരവധി മൃതദേഹങ്ങൾ മച്ചു നദിയിൽ നിന്ന് പുറത്തെടുത്ത് മോർബി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മോർബി എംഎൽഎയും പഞ്ചായത്ത് സഹമന്ത്രിയുമായ ബ്രജേഷ് മെർജ മരണസംഖ്യ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ എല്ലാ പരിപാടികളും റദ്ദാക്കി രക്ഷാപ്രവർത്തനവും മെഡിക്കൽ സേവനങ്ങളും വ്യക്തിപരമായി നിരീക്ഷിക്കാൻ മോർബിയിലേക്ക് തിരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരവും അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നത് വരെ പട്ടേൽ മോർബിയിൽ ക്യാമ്പ് ചെയ്യാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക്…

ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് കാമുകി ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഷാരോൺ രാജിനെ ഒഴിവാക്കി മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ കഷായത്തില്‍ വിഷം കലർത്താൻ തീരുമാനിച്ചതായി ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം, കേസിൽ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പെൺകുട്ടിയുടെ മൊഴി സാധൂകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആർ അജിത് കുമാർ റൂറൽ എസ്പി ഓഫീസിലെത്തി വിവരങ്ങൾ നേരിട്ട് ശേഖരിക്കും. ഫെബ്രുവരിയിൽ മറ്റൊരാളുമായി വിവാഹം കഴിക്കാൻ ഷാരോണിനെ വിഷം കൊടുത്തു കൊന്നെന്നാണ് ആദ്യം മുതൽ ബന്ധുക്കളുടെ ആരോപണം. ആദ്യം വിവാഹം കഴിക്കുന്നയാൾ ഉടൻ മരിക്കുമെന്ന ജാതകം ഉൾപ്പെടെ പെൺകുട്ടിയുടെ കൂടുതൽ വാട്‌സ്ആപ്പ് ചാറ്റുകളും നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 14ന്…

ഷാരോണിന് വിഷം നല്‍കിയിട്ടും ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ പെരുമാറിയത് ഞെട്ടിച്ചു; ഷാരോണും അവളെ വിശ്വസിച്ചു: കുടുംബാംഗങ്ങളും ബന്ധുക്കളും

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ (23) ദുരൂഹ മരണത്തിൽ കാമുകി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിൽ വന്ന ഷാരോണിന് പായസത്തിൽ വിഷം ചേർത്ത് നല്‍കിയതായി ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഷാരോണിന്റെ മരണശേഷം, പോലീസിന്റെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. യുവാവ് അവശനിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഗ്രീഷ്മയുടെ പെരുമാറ്റം ബന്ധുക്കളെ ഞെട്ടിക്കുന്നതായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഗ്രീഷ്മ വിഷം നല്‍കുകയോ ചതിക്കുകയോ ചെയ്യില്ലെന്ന് ഷാരോൺ ഉറച്ചു വിശ്വസിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ അമരാവതിയിൽ പഴയ കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ ഞായറാഴ്‌ച ഇരുനില കെട്ടിടം തകര്‍ന്ന് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടം കാലപ്പഴക്കം ചെന്നതും ജീർണിച്ചതും ആയതിനാൽ ഈ വർഷം ജൂലൈയിൽ പൊളിക്കാൻ അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പ്രഭാത് ചൗക്കിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അമരാവതി പോലീസ് കമ്മീഷണർ ഡോ. ആർതി സിംഗ് സ്ഥിരീകരിച്ചു. കെട്ടിടം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പവ്നീത് കൗർ പറഞ്ഞു. മഹാരാഷ്ട്ര…

70% ഹൃദയസ്തംഭനങ്ങളും സംഭവിക്കുന്നത് വീടുകളിൽ വെച്ച്

• ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തര നടപടികൾ കൈക്കൊണ്ടാൽ രോഗി രക്ഷപ്പെടുവാനുള്ള സാധ്യത മൂന്നിരട്ടി വരെ വർധിക്കും. • ലോകമാകമാനം 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു. • ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ 14-ാമത് വാർഷിക സമ്മേളനം ഞായറാഴ്ച കൊച്ചിയിൽ നടന്നു. കൊച്ചി, ഒക്ടോബർ 30: ലോകത്ത് സംഭവിക്കുന്ന 70 ശതമാനം ഹൃദയസ്തംഭനങ്ങളും വീടുകളിൽ വച്ചാണ് നടക്കുന്നതെന്ന് ഹാർട്ട് റിഥം സൊസൈറ്റി സെക്രട്ടറിയും ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ആൻഡ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റായ ഡോ. വിനിത അറോറ അഭിപ്രായപ്പെട്ടു. ഹാർട്ട് റിഥം സൊസൈറ്റി ആഗോള ഹെൽത്ത് കെയർ കമ്പനിയായ ആബട്ടിന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച 14-ാമത് സമ്മേളനത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ഹൃദ്രോഗ വിദഗ്ധന്മാർ പങ്കെടുത്തു. ലോകമാകമാനം, 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ…

ബിഗ് ബോസ് 16: അബ്ദു റോസിക്കിനെ ഷോയിൽ നിന്ന് മാറ്റി?

മുംബൈ : ബിഗ് ബോസ് 16 അരങ്ങു തകര്‍ത്ത് മുന്നേറുകയാണ്. മത്സരാർത്ഥികളുടെ രസകരമായ കൂട്ടുകെട്ടും ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്നു, ഷോയ്ക്ക് പതുക്കെ ബ്ലോക്ക്ബസ്റ്റർ എന്ന ടാഗും ലഭിച്ചുകൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സൽമാൻ ഖാൻ തിരിച്ചെത്തി. നിമൃത് കൗർ അലുവാലിയ, ഗൗതം വിഗ്, ഗോരി നാഗോരി, ടീന ദത്ത, സൗന്ദര്യ ശർമ, അബ്ദു റോസിക്, ശിവ് താക്കറെ എന്നിവരാണ് അടുത്ത എലിമിനേഷനിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മത്സരാർത്ഥികൾ. എന്നാല്‍, വരാനിരിക്കുന്ന വീക്കെൻഡ് കാ വാർ എപ്പിസോഡിന്റെ ഒരു പ്രൊമോ കാഴ്ചക്കാരെ ഞെട്ടിച്ചു. ഇൻസ്റ്റാഗ്രാമിൽ കളേഴ്‌സ് ടിവി പങ്കിട്ട ഹ്രസ്വ ടീസറിൽ , അബ്ദു റോസിക്കിന്റെ എലിമിനേഷൻ സൽമാൻ പ്രഖ്യാപിക്കുന്നത് കാണാം. ഭായിജാൻ അബ്ദുവിനോട് ഉടൻ വീടിന് പുറത്തേക്ക് വരാൻ കൽപ്പിക്കുന്നു. ഇത് കേട്ട് നിമൃത് പൊട്ടിക്കരഞ്ഞു. എന്നാല്‍, സൽമാൻ ഖാന്റെ നീക്കം മത്സരാർത്ഥികളെ ഒരു പാഠം പഠിപ്പിക്കാൻ മാത്രമാണെന്നും അബ്ദു…

ഗതാഗത വിമാനങ്ങളുടെ പ്രധാന നിർമ്മാതാവായി ഇന്ത്യ മാറും: പ്രധാനമന്ത്രി മോദി

വഡോദര: ഇന്ത്യ ഇനി ഗതാഗത വിമാനങ്ങളുടെ പ്രധാന നിർമ്മാതാക്കളായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടിയുള്ള യൂറോപ്യൻ സി-295 മീഡിയം ട്രാൻസ്പോർട്ട് വിമാനത്തിന്റെ നിർമ്മാണ കേന്ദ്രത്തിന്റെ തറക്കല്ലിട്ട ശേഷം പറഞ്ഞു. ഇന്ത്യ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറിയെന്നും തന്റെ ഗവൺമെന്റിന്റെ നയങ്ങൾ സുസ്ഥിരവും പ്രവചിക്കാവുന്നതും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതും ആയതിനാൽ രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു പുതിയ കഥ എഴുതപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, ഇന്ത്യ പുതിയ ചിന്താഗതിയോടും പുതിയ തൊഴിൽ സംസ്‌കാരത്തോടും കൂടി പ്രവർത്തിക്കുകയാണ്,” ഗുജറാത്തിലെ ഈ നഗരത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഗതാഗത വിമാനങ്ങളുടെ പ്രധാന നിർമ്മാതാക്കളായി ഇന്ത്യ മാറാൻ പോകുകയാണെന്നും വലിയ വാണിജ്യ വിമാനങ്ങൾ രാജ്യത്ത് നിർമ്മിക്കുന്ന ദിവസം തനിക്ക് കാണാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മേക്ക്-ഇൻ-ഇന്ത്യ’, ‘മേക്ക്-ഫോർ-വേൾഡ്’ സമീപനത്തിലൂടെ ഇന്ത്യ അതിന്റെ ശക്തി കൂടുതൽ വർധിപ്പിക്കുകയാണെന്നും ആഗോളതലത്തിൽ…

കോയമ്പത്തൂർ സ്‌ഫോടനക്കേസ്: അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷനോട് തമിഴ്‌നാട് പോലീസ്

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ് എൻഐഎയ്ക്ക് കൈമാറുന്നതിലെ കാലതാമസം സംബന്ധിച്ച ആരോപണങ്ങൾ തള്ളി, പോലീസ് വകുപ്പിനെ അപകീർത്തിപ്പെടുത്താൻ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയോട് തമിഴ്‌നാട് പോലീസ് ആവശ്യപ്പെട്ടു. കോയമ്പത്തൂർ കാർ സിലിണ്ടർ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ആഗ്രഹം പോലെയാണ് സംസ്ഥാന പോലീസ് പെരുമാറുന്നതെന്ന് അണ്ണാമലൈ ആരോപിച്ചു. “തമിഴ്‌നാട് പോലീസിലെ കഠിനാധ്വാനികളായ സഹോദരീസഹോദരന്മാരോട് എനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ട്, എന്നാൽ നമ്മുടെ സംസ്ഥാന പോലീസിലെ ഡിജിപിയും എഡിജിപിയും (ഇന്റർ) ഡിഎംകെ പാർട്ടിയുടെ ആഗ്രഹം പോലെയാണ് പെരുമാറുന്നത്,” ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. ബിജെപി അദ്ധ്യക്ഷൻ പറഞ്ഞത് വസ്തുതാപരമായി തെറ്റായ മൊഴികളാണെന്ന് പോലീസ് ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്‌നാട് പോലീസിനെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണെന്ന് സംസ്ഥാന…

84 വർഷം മുമ്പ് മുത്തച്ഛൻ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം ചെറുമകന്‍ തിരിച്ചേല്പിച്ചു!

84 വർഷം മുമ്പ് മുത്തച്ഛന്‍ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം ചെറുമകന്‍ തിരിച്ചേല്പിച്ചു. 1957-ല്‍ അന്തരിച്ച ക്യാപ്റ്റന്‍ വില്ല്യം ഹാരിസന്റെ ചെറുമകൻ പാഡി റിയോര്‍ഡനാണ് പുസ്തകം തിരികെ നല്‍കാന്‍ 2022 ഒക്ടോബര്‍ 25-ന് ലൈബ്രറിയില്‍ എത്തിയതെന്ന് ഒരു ബ്രിട്ടീഷ് ലൈബ്രറി അധികൃതര്‍ പറഞ്ഞു. അദ്ദേഹം 18.27 പൗണ്ട് ($21.14 യു എസ് ഡോളര്‍) ലേറ്റ് ഫീയും അടച്ചെന്ന് അവര്‍ പറഞ്ഞു. റിച്ചാർഡ് ജെഫറീസ് എഴുതിയ റെഡ് ഡീറിന്റെ ഒരു പകർപ്പ് തിരികെ നൽകുന്നതിനായി പാഡി റിയോർഡൻ എന്നയാൾ അടുത്തിടെ ലൈബ്രറി സന്ദർശിച്ചതായി ഇംഗ്ലണ്ടിലെ കവെൻട്രിയിലുള്ള ഏൾസ്‌ഡൺ കാർനെഗീ കമ്മ്യൂണിറ്റി ലൈബ്രറി പറഞ്ഞു. 84 വർഷം മുമ്പ് റിയോർഡന്റെ മുത്തച്ഛൻ ക്യാപ്റ്റന്‍ വില്ല്യംസ് ഹാരിസൺ തന്റെ മകള്‍ക്ക് (പാഡി റിയോര്‍ഡറിന്റെ അമ്മ) വേണ്ടിയാണ് ഈ പുസ്തകം എടുത്തത്. അടുത്തിടെ അമ്മ മരണപ്പെട്ടു. തുടര്‍ന്ന് അമ്മയുടെ പെട്ടികള്‍ പരിശോധിച്ചപ്പോള്‍ ഈ പുസ്തകം…

ന്യൂയോര്‍ക്കില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 3 കുട്ടികളും യുവാവും മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ബ്രോങ്ക്സ് (ന്യൂയോര്‍ക്ക്) | ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് ബറോയിൽ ഞായറാഴ്ച പുലർച്ചെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളും ഒരു യുവാവും മരിച്ചു. രാവിലെ 6:01 ന് ക്വിംബി അവന്യൂവിലെ മൂന്ന് നിലകളുള്ള വീടിന്റെ പിൻഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേനാ വക്താവ് സ്ഥിരീകരിച്ചു. 10 മാസം പ്രായമുള്ള പെൺകുട്ടി, 10 വയസ്സുള്ള ആൺകുട്ടി, 12 വയസ്സുള്ള ആൺകുട്ടി, 22 വയസ്സുള്ള യുവാവ് എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി എമര്‍ജന്‍സി മെഡിക്കല്‍ സര്‍‌വീസ് (ഇഎംഎസ്) അറിയിച്ചു. പെണ്‍കുഞ്ഞിനേയും യുവാവിനേയും ബ്രോങ്ക്‌സിലെ ജേക്കബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവര്‍ മരണത്തിനു കീഴടങ്ങി. പരിക്കേറ്റ മറ്റ് രണ്ട് പേരെ (21 വയസുള്ള സ്ത്രീയും 41 വയസുള്ള പുരുഷനും) ജേക്കബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും അവശനിലയിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഫയർ…