കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന് വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ…
Year: 2022
ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം: എൽദോസ് കുന്നപ്പിള്ളി MLA
ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും, പെരുമ്പാവൂരിന്റെ ജനപ്രിയ എംഎൽഎ യും, കേരളനിയമസഭയിലെ മിന്നും താരവുമായ ശ്രീ എൽദോസ് കുന്നപ്പിള്ളി പ്രസ്ഥാപിച്ചു. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനവും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗാന്ധിജിയും സുബാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്റുവും, വല്ലഭായി പട്ടേലും ആസാദും ഒക്കെ കൊളുത്തി തന്ന ദീപശിഖയുമായിട്ടാണ് ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അണികളായ നാം ഓരോരുത്തരും മുന്നോട്ടു പോകുന്നത്. ആ ഐക്യവും ഒത്തൊരുമയും സമാധാനവും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങി അസമാധാനവും, അരാജകത്വവും, വർഗ്ഗീയ വിദ്വേഷങ്ങളും വളർത്തി രാജ്യത്തെ രണ്ടാക്കാൻവേണ്ടിയുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന…
സിപിഎം നേതാവ് പികെ ശശി സഹകരണ സ്ഥാപനങ്ങളില്‍ സ്വജന പക്ഷപാതം കാണിക്കുന്നതായി പരാതി
പാലക്കാട്: കെടിഡിസി ചെയർമാനും സിപിഎം നേതാവുമായ പികെ ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാർക്കാട്ടെ സഹകരണ സംഘങ്ങളിൽ അനധികൃത നിയമനം നടക്കുന്നതായി പരാതി. മണ്ണാർക്കാട് നഗരസഭാ അംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ മൻസൂർ നൽകിയ പരാതിയിലാണ് നടപടി. മണ്ണാർക്കാട് നഗരത്തിലും പരിസര പ്രദേശത്തുമുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ പികെ ശശിയുടെ നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിക്ക് മൻസൂർ നൽകിയിരിക്കുന്ന പരാതി. നേരത്തെ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്. ശശിയുമായി അടുത്ത ബന്ധമുള്ളവരുടെ മക്കളും മരുമക്കളും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്ക് പാർട്ടി അറിയാതെ നിയമനം നടത്തുന്നുണ്ടെന്നും മൻസൂറിന്റെ പരാതിയിൽ പറയുന്നു. പരാതി പരിശോധിച്ച് സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് പറയുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; ബിജെപിയാണെന്ന് സിപിഎം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ രണ്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയതെന്നും, ഇതിനു പിന്നിൽ ബിജെപിയാണെന്നും സിപിഎം ആരോപിച്ചു. മൂന്ന് ബൈക്കുകളിലെത്തിയ ഒമ്പതംഗ സംഘമാണ് ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സംഭവത്തിൽ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 27 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട വിഷയങ്ങളില്‍ വേഗത്തിലും നല്ല ചിന്തയിലും അധിഷ്‌ഠിതമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. ഈ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ആരോഗ്യവും ഊർജ്ജസ്വലതയും ആവേശവും അനുഭവപ്പെടും. നിങ്ങള്‍ക്ക് ചെയ്‌ത് തീര്‍ക്കാനുള്ള ജോലികള്‍ അതേപടി നിലനില്‍ക്കും. വ്യക്തിപരമായി നിങ്ങള്‍ ഓന്നോ, രണ്ടോ തര്‍ക്കങ്ങളിലേര്‍പ്പെട്ടേക്കാം. അതില്‍ ശ്രദ്ധിച്ച് ഇടപെടാന്‍ ശ്രമിക്കുക. കന്നി: ഇന്ന് കുടുംബത്തിന്‍റെ യഥാർത്ഥ മൂല്യം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ ചർച്ച കഴിവുകൾ സഹായിക്കും. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ വാസ്‌തവിക സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും. തുലാം: ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ല സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, നിങ്ങൾ വിവിധ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കണം. കൃത്യതയോടെ ആലോചിച്ച് മാത്രം ഒരു തീരുമാനത്തിലെത്താന്‍ ശ്രദ്ധിക്കുക. വൃശ്ചികം: പല പ്രവര്‍ത്തികളിലും ഇന്ന് നിങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കും.…
രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് 49-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് തലമുറകൾ അതിന് സാക്ഷ്യം വഹിക്കും. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ജസ്റ്റിസ് യു യു ലളിതിന്റെ മയൂർ വിഹാർ ഫ്ലാറ്റിൽ നിന്നാരംഭിച്ച പ്രൊഫഷണൽ ജീവിതം ഇപ്പോൾ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിലെ സത്യപ്രതിജ്ഞാ ചടങ്ങിലെത്തി. 1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം. പിതാവും മുൻ ജഡ്ജിയുമായിരുന്ന യു ആർ ലളിതിന്റെ പാത പിൻതുടർന്നാണ് നിയമ പഠനത്തിന്റെ പടി കയറുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വർഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല്‍ സുപ്രീം കോടതിയിൽ സീനിയര്‍ അഭിഭാഷകന്‍ ആയി. ഇതിനിടയില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി ദീര്‍ഘനാൾ പ്രാക്ടീസും ചെയ്തു. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. സുപ്രീം കോടതിയിൽ അഭിഭാഷകനിരിക്കെ അതെ കോടതിയിൽ ജഡ്ജിയായി…
അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു
ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു. കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ. ജോണ്‍ (റിട്ട. ടീച്ചര്‍), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്‌പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂജേഴ്‌സി, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പരേതയുടെ സംസ്‌കാരം പിന്നീട് ഈ ദേവാലയത്തില്‍ വച്ചു നടത്തും. മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വര്‍ഗീസ് (201 364 8945),…
സംഘർഷം രൂക്ഷമായതോടെ തായ്‌വാനു ചുറ്റും ചൈന പുതിയ സൈനികാഭ്യാസം നടത്തുന്നു
അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുടെ തായ്‌പേയി സന്ദർശനം ഉൾപ്പെടെയുള്ള യുഎസ് പ്രകോപനങ്ങളെച്ചൊല്ലി സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ചൈന തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തുന്നതായി റിപ്പോർട്ട്. തായ്‌വാൻ കടലിടുക്കിലെ പുതിയ സാഹചര്യത്തിന് മറുപടിയായി നടത്തുന്ന പതിവ് സൈനിക പ്രവർത്തനങ്ങളുടെ ഭാഗമാണ് അഭ്യാസമെന്ന് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയറ്റർ കമാൻഡിന്റെ വക്താവിനെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മാധ്യമം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. തായ്‌വാനിലേക്കുള്ള യുഎസ് ഉദ്യോഗസ്ഥരുടെ സമീപകാല സന്ദർശനങ്ങൾ ചൈനയുടെ രോഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ വാഷിംഗ്ടണിന്റെ നേരിട്ടുള്ള ഇടപെടലാണെന്ന് ബീജിംഗ് വിശേഷിപ്പിച്ചു. തങ്ങളുടെ പ്രാദേശിക അഖണ്ഡതയ്‌ക്കെതിരായ ഏത് ഭീഷണിയും തീകൊണ്ട് കളിക്കുകയാണെന്നും, ബീജിംഗ് സർക്കാരിന്റെ ഉറച്ച പ്രതികരണം നേരിടേണ്ടിവരുമെന്നും ചൈന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള സൈനിക ബജറ്റ് ഗണ്യമായി വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമായി തായ്‌വാൻ മുന്നോട്ട് പോകുന്നതിനിടെയാണ് സൈനിക അഭ്യാസങ്ങൾ നടത്തിയത്. തായ്‌വാൻ പ്രസിഡന്റ്…
ഇസ്രായേലിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീൻ അനുകൂല പ്രവർത്തകർ മിനസോട്ടയിൽ റാലി നടത്തി
മിനസോട്ട: ഇസ്രയേലിനുള്ള ഭരണകൂടത്തിന്റെ പിന്തുണയിൽ പ്രതിഷേധിച്ച് ഫലസ്തീൻ അനുകൂല പ്രവർത്തകർ യുഎസിലെ മിനസോട്ട സംസ്ഥാന തലസ്ഥാനമായ സെന്റ് പോളിൽ റാലി നടത്തി. ഗവർണറുടെ ഓഫീസിനു പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഇസ്രായേലി കോർപ്പറേഷനുകളിലെ ഓഹരികൾ വിൽക്കാൻ മിനസോട്ടയിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റിനോട് (എസ്ബിഐ) ആവശ്യപ്പെട്ടു. വിവിധ ഇസ്രായേലി കമ്പനികളിൽ, പ്രത്യേകിച്ച് എൽബിറ്റ് സിസ്റ്റങ്ങളിൽ, മിനസോട്ടയുടെ വൻകിട ഹോൾഡിംഗുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിനസോട്ട എസ്ബിഐയുടെ ഓഗസ്റ്റ് യോഗത്തിന് ഒരു ദിവസം മുമ്പാണ് യുദ്ധവിരുദ്ധ സമിതി (എഡബ്ല്യുസി) ആരംഭിച്ച പ്രതിഷേധ നടപടി. എല്‍ബിറ്റ് ഒരു ആയുധ നിർമ്മാണ, സൈബർ സുരക്ഷാ സ്ഥാപനമാണ്. മിനസോട്ടയുടെ എസ്‌ബിഐക്ക് നിലവിൽ എൽബിറ്റ് സിസ്റ്റത്തിൽ 10,396 ഓഹരികൾ ഉണ്ട്. ഇത് നിലവിലെ വിപണി മൂല്യത്തിൽ 1,170,705 ഡോളർ വിലമതിക്കുന്നു. 1000-ലധികം മിനസോട്ടക്കാരുടെ ഒപ്പുകൾ ശേഖരിച്ച സമരക്കാര്‍ തങ്ങളുടെ നികുതിദായകരുടെ ഡോളർ ഇനി മുതൽ ഇസ്രായേലി…
A Whole Nother Gospel Truth : The Rev. Dr. John T. Mathew
Sedate and spirited emotions to survive Nerviness and nerve – forlorn ends to dive Quail and glee spring from clashing springs Inscience is not what knowledge brings Penury and prosperity make one withdrawn Infirmity is a better teacher than brawn Darkness is no refuge to shut down ignition Cool sense pedals and yearns for recognition Holiness is better sipped like Paul John Nirvana Soldier on your quest for a life of dhyana. (The Rev. Dr. John T. Mathew, Mississauga, ON Canada)
