ഫ്‌ളോറിഡാ: ഫ്‌ളോറിഡയിലെ മാര്‍ എലാഗൊ എസ്റ്റേറ്റ് എഫ്ബിഐ റെയ്ഡ് ചെയ്തതായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അവര്‍ എന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതു സംബന്ധിച്ച് അഭിപ്രായം പറയുന്നതിന് എഫ്ബിഐ വിസമ്മതിച്ചു. വൈറ്റ് ഹൗസില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ഇവിടേക്ക് കടത്തിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന. അമേരിക്കന്‍ മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ ഇങ്ങനെ ഒരു റെയ്ഡ് നടത്തുന്നത് ചരിത്രത്തിലാദ്യമാണ്. മാര്‍ എ ലാഗോയില്‍ പരിശോധന നടന്ന വിവരം ആദ്യം സ്ഥിരീകരിച്ചത് ട്രംപ് തന്നെയാണ്. ട്രംപ് അതേ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ന്യൂയോര്‍ക്കിലുള്ള ട്രംപ് ടവറിലായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റെയ്ഡിനെ കുറിച്ചു വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ നോട്ടിസ് നല്‍കിയിട്ടില്ലായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ട്രംപിനെതിരെ പൊതുവെ ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണു റെയ്ഡ് എന്നതു സംഭവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഫെഡറല്‍…
Year: 2022
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 21-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെ മൗണ്ട് പ്രോസ്പക്റ്റിലുളള റെക്പ്ലക്‌സില്‍(Mt.Prospect, Recplex) വച്ച് നടത്തുന്നതാണ്. ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെയുള്ള കോളേജ് തലത്തിലുള്ളവര്‍ക്കുമായി രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ബാസ്‌ക്കറ്റ് ബോള്‍ ഗെയിം നടത്തുന്നത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കും ബാസ്‌ക്കറ്റ് ബോള്‍ ഗെയിം മത്സരം ഇപ്രാവശ്യം നടത്തുന്നു. വനിതകള്‍ക്ക് എല്ലാതലത്തിലും പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ്. പെണ്‍കുട്ടികള്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസ്സു വരെയുള്ളവരുടെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെല്ലാം തന്നെ മലയാളികളായിരിക്കണം. Basketball Tournament: Date: 21st August 2022-sunday Time: 8AM to 7PM venue: Recplex, mt. prospect, IL Two section: High School(8 grade-12grade)…
കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ സഹായമഭ്യർഥിച്ചു പൊലീസ്
ട്രക്കി (കലിഫോർണിയ) :ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസർ ഹൗസ്ഹോൾഡ് ക്യാംപ് ഗ്രൗണ്ടിൽ നിന്നു കാണാതായ കെയ്‌ലി റോഡ്നിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാർ പങ്കെടുത്ത പാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‍ലിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനാണു സാധ്യതയെന്നു പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2013 ഹോണ്ടാ സിവിക്ക് കാറിലാണ് ഇവരെ അവസാനമായി കാണുന്നത്. കാറും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. 5.7 അടി ഉയരമുള്ള കൊക്കേഷ്യൻ പെൺകുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയർ റിങ് ഉൾപ്പെടെ നിരവധി ആഭരണങ്ങൾ ഇവർ ശരീരത്തിൽ അണിഞ്ഞിരുന്നു. ഞായറാഴ്ച ഇവരുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാർട്ടി കഴിഞ്ഞു നിരവധി പേർ ഇവർക്ക് റൈഡ് ഓഫർ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തു പോകാനാണിഷ്ടമെന്നു കെയ്‌ലി പറഞ്ഞതായി ഇവരുടെ കൂട്ടുകാരി സാമി സ്മിത്ത്…
ജോർജ് ചെറിയാനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുമോദിച്ചു
ന്യൂയോർക്ക്: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) സെൻട്രൽ അഡ്വൈസറി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോർജ് ചെറിയാനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക ഡയക്ടർ ബോർഡ് അനുമോദിച്ചു. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന എക്ക്യൂമെനിക്കൽ ദർശനവേദിയുടെ ഇന്ത്യാ റീജിയണൽ ഡയറക്ടർ ബോർഡ് അംഗമായ ജോർജ് ചെറിയാൻ ഇന്റർനാഷണൽ പബ്ലിക് പോളിസി റിസേർച്ചിനും കൺസ്യുമർ അഡ്വക്കസിക്കും നേതൃത്വം കൊടുക്കുന്ന കട്ട്സിന്റെ (CUTS) ഡയറക്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. ബാംഗ്ലൂർ എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ മുൻ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു. റോഡാ കർപത്കിൻ ഇന്റർനാഷണൽ കൺസ്യുമർ അവാർഡ് ഉൾപ്പടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയും കൺസ്യുമർ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് നിരവധി ഇന്റർനാഷണൽ മാസികളിലും മാധ്യമങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ലണ്ടനിൽ വെച്ച് നടന്ന കൗൺസിൽ ഓഫ് കൺസ്യുമേഴ്സ് ഇന്റർനാഷണൽ കൺവെൻഷനിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു. നിരവധി രാജ്യന്തര സമ്മേളനങ്ങളിൽ…
കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ പിതാവ്, മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം
ജോര്‍ജിയ: കറുത്ത വര്‍ഗ്ഗക്കാരന്‍ 25 വയസ്സുള്ള അഹമ്മദ് അര്‍ബറി വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സില്‍ വെളുത്ത വര്‍ഗ്ഗക്കാരനായ പിതാവിനേയും, മകനേയും, അയല്‍വാസിയേയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറല്‍ കോടതി ഉത്തരവിട്ടു. ജോര്‍ജിയ സംസ്ഥാനത്ത് ഗ്ലില്‍ കൌണ്ടിയിലെ ബ്രണ്‍സ് വിക്കില്‍ 2020 ഫെബ്രുവരി 23നായിരുന്നു സംഭവം. ആര്‍ബറിയുടെ കൊലപാതകം വംശീയ ആക്രണമമാണെന്നാണ് ഫെഡറല്‍ കോടതി കണ്ടെത്തിയത്. പ്രതികളുടെ പണി നടന്നുകൊണ്ടിരുന്ന വീടിനു സമീപം ചുറ്റികറങ്ങി കൊണ്ടിരുന്ന യുവാവ് മോഷ്ടാവ് എന്നു കരുതിയാണ് നിറയൊഴിച്ചതെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. ആര്‍ബറി നിരായുധനായിരുന്നുവെന്നും, ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആര്‍ബറിയെ പ്രതികള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് വഴി ബ്ലോക്ക് ചെയ്തപ്പോള്‍ അവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചു. പക്ഷേ വാഹനത്തില്‍ നിന്നും ഇറങ്ങിയ ട്രാവിസ് മൈക്ക് മൈക്കിള്‍ ആര്‍ബറിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇതേ വാഹനത്തില്‍ പിതാവ് ഗ്രിഗറി മെക്ക് മൈക്കിളും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തില്‍ അയല്‍വാസി…
ലൈംഗിക ബന്ധത്തിലൂടെ കുരങ്ങുപനി പടരുമോ?
ലോകാരോഗ്യ സംഘടന കുരങ്ങുപനി ബാധയെ അന്താരാഷ്ട്ര ആശങ്കയുടെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനാൽ, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കാൻ യുഎൻ ആരോഗ്യ ബോഡി മേധാവി എംഎസ്എം (പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവര്‍) സമൂഹത്തെ ഉപദേശിച്ചു. കാരണം, രോഗബാധിതനായ വ്യക്തിയുമായുള്ള ഏതെങ്കിലും തരത്തിലുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ ദീർഘകാലത്തേക്ക് വൈറസ് പകരാം. ലൈംഗികതയിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള തീവ്രവും നീണ്ടുനിൽക്കുന്നതുമായ ശാരീരിക സമ്പർക്കം ഉൾപ്പെടുന്നതിനാൽ, വൈറസ് പടരുന്നത് എളുപ്പമാക്കുന്നുവെന്ന് ദേശീയ കോവിഡ് -19 വർക്കിംഗ് ടീമിന്റെ കോ-ചെയർമാൻ ഡോ. രാജീവ് ജയദേവൻ അവകാശപ്പെടുന്നു. എന്നാല്‍, നിരവധി പങ്കാളികളുള്ള ആളുകൾക്ക് പ്രത്യേകിച്ച് അപകടസാധ്യതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാരണം, അവർ അണുബാധ വേഗത്തിൽ പിടിപെടാൻ മാത്രമല്ല, കൂടുതൽ മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്. “രോഗബാധിതനായ ഒരാൾ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അണുബാധ പടരാനുള്ള സാധ്യതയില്ല. ഭാര്യക്ക് അസുഖം പിടിപെട്ടേക്കാം, പക്ഷേ അത്…
FREE YOUR MIND FROM THE DAILY GRIND WITH THE NEW ROYAL ENFIELD HUNTER 350
· Royal Enfield launches the refreshingly new and stylish Hunter 350 – A unique blend of old-school meets new-age cool, created to give you a daily shot of motorcycling · The new Hunter 350 brings together all the intense flavours of pure motorcycling in a tighter new geometry, with dollops of torque from the super refined J-series engine · The Hunter 350 is geared to deliver excellent manoeuvrability and sharp handling with its shorter wheelbase, 17” alloys, lighter weight and compact frame, making it purpose-built to navigate city streets and…
ഓര്‍ഡിനസില്‍ ഒപ്പിടീക്കാന്‍ തിരക്കു കൂട്ടേണ്ടതില്ല; പഠിക്കാന്‍ സമയമെടുക്കുമെന്ന് ഗവര്‍ണ്ണര്‍
ന്യൂഡൽഹി: തിങ്കളാഴ്ച കാലാവധി തീരുന്ന ഓർഡിനൻസുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടില്ല. അതിലെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാൻ സമയം വേണമെന്നും ഗവർണർ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരൊട് സംസാരിക്കവേ ആണ് അദ്ദേഹം ഇത് പറഞ്ഞത്. ഓർഡിനൻസുകളില്‍ ഒപ്പിടാന്‍ ഒരുമിച്ച് തരുമ്പോള്‍ അതിലെ ഉള്ളടക്കം പഠിക്കാനും സമയം തരണം. അല്ലാതെ എല്ലാം കൂടി ഒരുമിച്ച് തന്ന് ഉടനെ ഒപ്പിടണമെന്ന് പറഞ്ഞാല്‍ അത് സാധിക്കുകയില്ല. പഠിക്കാൻ സമയമെടുക്കും. കൃത്യമായ വിശദീകരണവും ആവശ്യമാണ്. ഓർഡിനൻസ് ഭരണം അഭികാമ്യമല്ല. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണ്ണറുടെ അനുമതിയ്ക്കായി രാജ്ഭവനില്‍ എത്തിച്ചിരുന്നു. ഇതിനോടായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം. ചീഫ് സ്രെകട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലായിരുന്നു…
ചിങ്ങം ഒന്ന് കര്‍ഷക കരിദിനം; കര്‍ഷകമാര്‍ച്ചും ധര്‍ണ്ണയും പ്രഖ്യാപിച്ച് വ്യാപക പ്രതിഷേധവുമായി ഇന്‍ഫാം
കോട്ടയം: ചിങ്ങം ഒന്ന് കര്‍ഷക കരിദിനം പ്രഖ്യാപിച്ച് വന്‍ പ്രതിഷേധവുമായി ഇന്‍ഫാം. ബഫര്‍ സോണ്‍ ഉള്‍പ്പെടെ ഭൂവിഷയങ്ങള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകദ്രോഹ സമീപനവുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ കൃഷിവകുപ്പ് നടത്തുന്ന കര്‍ഷകദിനാചരണം കര്‍ഷകരോട് നീതിപുലര്‍ത്തുന്നതല്ലെന്നും വിവിധ കര്‍ഷകസംഘടനകള്‍ സഹകരിച്ച് നടത്തുന്ന കര്‍ഷക കരിദിന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ കരിദിന പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണ്ണയും പന്തംകൊളുത്തി പ്രകടനങ്ങളുമുണ്ടാകും. വിവിധ ഫോറസ്റ്റ്, റവന്യൂ, കൃഷി ഓഫീസുകളുടെ മുമ്പിലേയ്ക്ക് കര്‍ഷകര്‍ ജാഥ നടത്തും. വിവിധ കര്‍ഷകസംഘടനകള്‍ ഒത്തുചേര്‍ന്നുള്ള കരിദിന പ്രതിഷേധത്തില്‍ ഇന്‍ഫാം പങ്കുചേരും. കര്‍ഷകര്‍ നിലനില്‍പ്പിനായി നിരന്തരം പോരാടുമ്പോള്‍ സംരക്ഷണമൊരുക്കേണ്ട കൃഷിവകുപ്പ് ദ്രോഹിക്കുന്ന വകുപ്പായി അധഃപതിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി കുറ്റപ്പെടുത്തി. ദേശീയ ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതി രക്ഷാധികാരി ബിഷപ്…
എക്സ്പാറ്റ് സ്പോര്‍ട്ടീവ് അഖില കേരള വടം വലി; രജിസ്ട്രേഷന്‍ ആരംഭിച്ചു
ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി അഖില കേരള വടംവലി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 30 വെള്ളിയാഴ്ച റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കുക. പുരുഷ – വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 3363 0616, 6648 4810 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
