കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ ബാഡ്മിന്റന്‍ ടൂർണമെന്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ അംഗങ്ങൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചു നടന്നു. അസ്സോസിയേഷൻ സ്പോർട്സ് വിംഗ് കൺവീനർ സജീവ് ആയൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മുഖത്തല ബ്രോസ് അംഗങ്ങളായ അനിഷ്, വിഷ്ണു എന്നിവര്‍ ഓന്നാം സ്ഥാനവും, കൊല്ലം സ്ട്രൈക്കേഴ്സ് അംഗങ്ങളായ നിജീഷ്, പ്രശാന്ത് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഏറ്റവു നല്ല കളിക്കാരനുള്ള സമ്മാനം വിഷ്ണു കരസ്ഥമാക്കി. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ്‌ പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഗ്ലസ്സർ ഓട്ടോ ഷൈൻ നൽകിയ ട്രോഫി ഒന്നാം സ്ഥാനക്കാർക്കും, നൂർ ദാന ഫൈബർ ഗ്ലാസ്സ് കമ്പനി നൽകിയ ട്രോഫി രണ്ടാം സ്ഥാനക്കാർക്കും അസ്സോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം അനോജ് മാസ്റ്റർ കൈമാറി. ഏരിയ…

Union Coop launches an initiative that allows consumers to form their Ramadan basket at competitive prices during Ramadan

Dubai: Dr. Suhail Al Bastaki, Director of Happiness and Marketing Department at Union Coop confirmed that the Coop launched an initiative during the holy month of Ramadan that will continue until the end of the blessed month, allowing consumers to form their consumer food basket at competitive and reduced prices, in all its branches and centers in the Emirate of Dubai. He pointed out that this initiative was launched to meet the needs and desires of consumers of all categories at the best prices, as there are many owners of…

എം.എ. യൂസഫലി അതിസമ്പന്നനായ മലയാളി

  ദുബായ് : ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ മലയാളികളായ സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 540 കോടി ഡോളറിന്റെ ആസ്തിയാണ് എം.എ. യൂസഫലിക്ക്. 410 കോടി ഡോളര്‍ ആസ്തിയുള്ള ഇന്‍ഫോസിസ് ഉടമ ഗോപാലകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ (360 കോടി ഡോളര്‍), രവി പിള്ള (260 കോടി ഡോളര്‍), എസ്.സി. ഷിബുലാല്‍ (220 കോടി ഡോളര്‍), സണ്ണി വര്‍ക്കി (210 കോടി ഡോളര്‍), ജോയ് ആലുക്കാസ് (190 കോടി ഡോളര്‍), മുത്തൂറ്റ് കുടുംബം (140 കോടി ഡോളര്‍) എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റു മലയാളികള്‍. ഇന്ത്യയിലെ മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളര്‍ വീതമാണ് ഇവരുടെ…

ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സോജന്‍ മാത്യു (പ്രസിഡന്റ്), ബാബു ചാക്കോ (വൈസ് പ്രസിഡന്റ്), ബിജോ തോമസ് (സെക്രട്ടറി), അലന്‍ സെബാസ്റ്റ്യന്‍ ( ജോയിന്റ് സെക്രട്ടറി), ജിന്റോ ജോയി (ട്രഷറര്‍), പി.ജെ. ജോസ് ( ജോയിന്റ് ട്രഷറര്‍), ജിജി മാത്യു (ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍), അനീറ്റ് സിബി (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍) എന്നിവരെയും പത്ത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും പത്ത് അംഗ വിമന്‍സ് ഫോറം അംഗങ്ങളെയും ഏഴ് അംഗ ഉപദേശക ബോര്‍ഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ബാബു അഗസ്റ്റിന്‍ പാറയാനിയും ജെയ്‌സണ്‍ കാളിയാനിയും തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. വഫ്ര ലേക്ക് റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ കുടുംബങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിനു പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അഡ്വ. ലാല്‍ജി ജോര്‍ജ്, ട്രഷറര്‍ പി. അനീഷ് ,…

ബിവറേജസ് ഔട്‌ലറ്റിന് മുന്നില്‍ അപകടം; കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം. പങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്. കാര്‍ പുറകിലേക്ക് എടുത്തപ്പോള്‍ നിലത്ത് കിടന്നിരുന്ന സുന്ദരന്റെ മുകളിലൂടെ കാറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാറിലെ യാത്രക്കാര്‍ ബിവറേജസില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തിയവരായിരുന്നു. ഔട്ട്ലെറ്റിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ഇവര്‍ മദ്യം വാങ്ങാന്‍ പോയത്. തിരികെവന്ന് കാര്‍ പുറകിലേക്ക് എടുത്തപ്പോഴാണ് നിലത്തുകിടന്നിരുന്ന സുന്ദരന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയത്. ഉടന്‍തന്നെ നാട്ടുകാര്‍ സുന്ദരനെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു.

നെന്മാറ വേലയ്ക്ക് ബസിന് മുകളില്‍കയറിയുള്ള യാത്ര; പാലക്കാട് നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പാലക്കാട്: നെന്മാറ വേലയ്ക്ക് ബസിനുമുകളില്‍ യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. എസ്.ആര്‍.ടി, കിങ്സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നെന്മാറ വല്ലങ്കി വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസുകള്‍ക്ക് മുകളില്‍ കയറിയത്. ബസിനുമുകളില്‍ കയറി യാത്രക്കാര്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് ബസിന്റെ ഉടമകള്‍ക്കും നോട്ടീസ് അയക്കാനും ആര്‍ടി.ഒ തീരുമാനിച്ചിട്ടുണ്ട്. വേറെയും ബസുകളുടെ സമാനമായ വീഡിയോകള്‍ ആര്‍.ടി.ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാവും. വലിയ ജനക്കൂട്ടമായിരുന്നു ഇത്തവണ നെന്മാറ വേല വെടിക്കെട്ട് കാണാനായി എത്തിയിരുന്നത്. എല്ലാ വര്‍ഷവും ആളുകള്‍ വെടിക്കെട്ട് കഴിഞ്ഞ് ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും ഇത്തവണ വീഡിയോ പ്രചരിച്ചതാണ് നടപടിയിലേക്ക് എത്തിച്ചത്.  

നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: നടന്‍ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 30-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും അധികൃതര്‍ അറിയിച്ചു. നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു.

കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,228

കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം…

വീണ്ടും ചക്രവാതച്ചുഴി ന്യൂനമര്‍ദമാകുന്നു, ഏപ്രില്‍ ഒന്‍പതു വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ഏപ്രില്‍ ഒന്‍പതു വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ഇന്നു ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഇതു ന്യൂനമര്‍ദമായി മാറും. ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

മൂവാറ്റുപുഴ ജപ്തിയില്‍ വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം; ബാങ്ക് സിഇഒ രാജിവച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ മാതാപിക്കള്‍ വീട്ടിലില്ലാതിരുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് സഹകരണമന്ത്രി വി.എന്‍ വാസവന്റെ നിര്‍ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കു പകരം താമസ സൗകര്യം ഒരുക്കാതെ നടപടി സ്വീകരിച്ചതു സര്‍ക്കാര്‍ നയത്തിനു ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍. ജപ്തിക്ക് നിര്‍ദേശം നല്‍കിയത് ഒരു ഉദ്യോഗസ്ഥനാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഗൃഹനാഥന്‍ അജേഷ് ഹൃദ്‌രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സമയത്താണ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ പെണ്‍കുട്ടികള്‍ അടക്കം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. സംഭവ സമയം കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് പൂട്ട് തകര്‍ത്തു…