മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ നിര്യാതനായി

കടുത്തുരുത്തി : ഞീഴൂര്‍ പഞ്ചായത്ത് 11-ാ വാര്‍ഡില്‍ മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ (89 ) നിര്യാതനായി മൃതസംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന് തുരുത്തിപ്പള്ളി സെ. ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തി. ഭാര്യ പരേതയായ അന്നമ്മ . മക്കള്‍ : കുഞ്ഞമ്മ , ജെയിംസ്, ബിജു ജോണ്‍ (ഒമാന്‍ ), മരുമക്കള്‍ : T J ജോസഫ് ആട്ടുതുണ്ടിയില്‍ ( പുളിങ്കുന്നു ) ലില്ലി കമ്പകത്തുങ്കല്‍ കുറുഞ്ഞി, സ്റ്റിമി പെരുങ്കുഴി പൈങ്ങോട്ടൂര്‍ ഫാ.ആന്റണി ആട്ടുതുണ്ടി OCD ചെറുമകനാണ്.

പോലീസ് സേനയെ നിരന്തരം വിമര്‍ശിച്ചു; സി.പി.ഒ ഉമേഷ് വള്ളിക്കുന്നിന് നിര്‍ബന്ധിത വിരമിക്കല്‍

കോഴിക്കോട്: പൊലീസ് സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) യു ഉമേഷിന് ( ഉമേഷ് വള്ളക്കുന്ന്) സേനയില്‍ നിന്ന് നിര്‍ബന്ധിത വിമരിക്കല്‍ നല്‍കാന്‍ തീരുമാനം. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഐജി എവി ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചു. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എവി ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതില്‍ സിറ്റി പൊലീസ് കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മാര്‍ച്ച് എട്ടിന് കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനായിരുന്നു എവി ജോര്‍ജ് ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.  

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; ഗുരുതര വീഴ്ചയെന്ന് ബി.സന്ധ്യയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അഗ്നിശമന സേന മേധാവി ബി.സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി നടന്നത്. പരിശീലനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല, റീജിയണല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യു ആന്റ് റിലീഫ് ടീമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അഗ്നിശമന സേനാ യൂണിറ്റ് പരിശീലനം നല്‍കിയത്.

ശബരിഗിരി പദ്ധതി: ആറാം ജനറേറ്ററിനും തീപിടിച്ചു; വൈദ്യുതി ഉത്പാദനം 60 മെഗാവാട്ട് കുറയും

റാന്നി: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചു. ഇതേതുടര്‍ന്ന ജനറേറ്ററിന്റെ പ്രവര്‍ത്തനം തകരാറിലായി. വൈദ്യുതി ഉത്പാദനത്തില്‍ 60 മെഗാവാട്ട കുറവ് വരുമെന്നാണ് സൂചന. നേരത്തെ നാലാം നമ്പര്‍ ജനറേറ്റര്‍ കത്തിയിരുന്നു. ഇതോടെ വൈദ്യുതി ഉത്പാദനത്തില്‍ മൊത്തം 115 മെഗാവാട്ട് കുറവ് വരും. എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരില്ലെന്നാണ് സൂചന. പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പത്തനംതിട്ട മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശബരിഗിരി. ജലവൈദ്യുതപദ്ധതി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് . പദ്ധതിയില്‍ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു. ജനറേറ്ററിന്റെ തകരാര്‍ കാലപ്പഴക്കംമൂലമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജനറേറ്റര്‍ അടുത്ത വര്‍ഷം മാറ്റാനിരുന്നതാണ്. സ്ഥിതി വിലയിരുത്താന്‍ ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തും. എന്നു പ്രവര്‍ത്തിക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 60 മെഗാവാട്ട് വൈദ്യുതിയുടെ…

ഉപരോധം പൂർണമായും നീക്കിയാലേ ബഹിരാകാശത്ത് സഹകരണം സാധ്യമാകൂ: ദിമിത്രി റോഗോസിന്‍

മോസ്‌കോയ്‌ക്കെതിരായ നിയമവിരുദ്ധ ഉപരോധം പാശ്ചാത്യ രാജ്യങ്ങൾ നീക്കം ചെയ്തതിന് ശേഷം മാത്രമേ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐഎസ്‌എസ്) സാധാരണ ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസി മേധാവി പറഞ്ഞു. മോസ്കോയ്‌ക്കെതിരായ “നിയമവിരുദ്ധമായ ഉപരോധം” നീക്കുന്നത് വരെ റഷ്യ ഐഎസ്‌എസുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിൻ ശനിയാഴ്ച പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും റഷ്യന്‍ ജനതയെ നിരാശയിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയും രാജ്യത്തെ മുട്ടുകുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. “അവർ അതിൽ വിജയിക്കില്ല, പക്ഷേ ഉദ്ദേശ്യങ്ങൾ വ്യക്തമാണ്” എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “അതുകൊണ്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) പങ്കാളികളും മറ്റ് പ്രോജക്റ്റുകളും തമ്മിലുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കുന്നത്…

മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷുഹൈബ് തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം. കാറില്‍ സഞ്ചരിച്ച അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജലീല്‍ പിറ്റേന്ന് രാത്രിയോടെ മരിച്ചു. സംഘം കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരി നഗരസഭ 16ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു മുസ്ലീം ലീഗ് നേതാവ് കൂടിയായ ജലീല്‍.

ചാക്കോ കുര്യൻ ഫൊക്കാന 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഫ്ലോറിഡ:ഫൊക്കാനയുടെ 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡണ്ട് ആയി ഒർലാണ്ടോയിലെ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ചാക്കോ കുര്യൻ മത്സരിക്കുന്നു. ജൂലൈ 7 മുതൽ 11 ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന ഡിസ്നി വേൾഡ് ഇന്റർനാഷണൽ കൺവെൻഷന്റെ നാഷണൽ ചെയർമാൻ നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായ ചാക്കോ കുര്യൻ. ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓർമ്മ)നെ പ്രതിനിധീകരിച്ചാണ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനായ അദ്ദേഹം മുൻപ് ഫൊക്കാന ഓഡിറ്ററും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. ലോക പ്രസിദ്ധമായ അമേരിക്കൻ ടൂറിസത്തിന്റെ സിരാ…

കഞ്ചാവ് (മരിജുവാന) നിയമവിധേയമാക്കാനുള്ള ബിൽ യുഎസ് ഹൗസ് പാസാക്കി

വാഷിംഗ്ടൺ: ഉഭയകക്ഷി പിന്തുണയോടെ, ഫെഡറൽ അടിസ്ഥാനത്തിൽ കഞ്ചാവ് കൈകാര്യം ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഇരു പാര്‍ട്ടികളും 220-204 എന്ന അനുപാതത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. കഞ്ചാവ് (മരിജുവാന) നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന ആർക്കും ബില്ലിന് കീഴിൽ ക്രിമിനൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരില്ല. കൂടാതെ, അത് നിയന്ത്രിത മയക്കുമരുന്നുകളുടെ ഫെഡറൽ പട്ടികയിൽ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യപ്പെടും. കഞ്ചാവ് ഉൽ‌പ്പന്നങ്ങളുടെ വിൽപ്പനയ്‌ക്കുള്ള ഫീസും ആളുകളുടെ രേഖകളിൽ നിന്ന് മുമ്പത്തെ കുറ്റകൃത്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇത് നിർദ്ദേശിക്കുന്നു. “ബിൽ തീർച്ചയായും കാലഹരണപ്പെട്ടതാണ്. എന്നാൽ, മരിജുവാന ഉപയോഗത്തിന്റെ പേരില്‍ ക്രിമിനൽ നിയമങ്ങൾ പ്രയോഗിക്കുന്നതിനോ അല്ലെങ്കിൽ അത് നിയമവിധേയമാക്കാനും നിയന്ത്രിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ തുരങ്കം വെയ്ക്കാനോ കഴിയില്ല. വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും പൊതുജനാരോഗ്യത്തിന്റെയും കാര്യമെന്നതിലുപരിയായി ഞങ്ങൾ വളരെക്കാലമായി ഒരു ക്രിമിനൽ നീതിന്യായ പ്രശ്‌നമായി…

കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കത്തിനശിച്ചു; വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷപ്പെട്ടു

പനാജി: ഗോവയ്ക്ക് പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ഓടിക്കൊണ്ടിരിക്കേ കത്തിനശിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ മാതമംഗലം കുറ്റൂര്‍ ബി.എഡ് കോളജിലെ സംഘം സഞ്ചരിച്ച ബസ് ആണ് ഇന്നലെ വൈകിട്ട് ഓള്‍ഡ് ഗോവയ്ക്ക് സമീപം കത്തിയത്. 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു. തീ പടരുന്നതിനുമുന്‍പ് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല. ബസിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യുട്ടാണ് കാരണമെന്ന് സൂചനയുണ്ട്. യാത്രക്കാരുടെ ബാഗുകളും മൊൈബല്‍ ഫോണുകളും അടക്കം കത്തിനശിച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.  

കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പഠന സഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും

ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്‍, അതിന്റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ നാഴിക കല്ലിനു തുടക്കം കുറിച്ചുകൊണ്ട് ഏപ്രില്‍ 30നു (ശനി) വൈകിട്ട് 4.30 നു ആരംഭിക്കുന്ന ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് പഠന സഹായ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും 10 കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും അടുത്ത അധ്യയന വര്‍ഷം മുതല്‍ കോട്ടയം അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്ന ബ്രഹത്തായ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് 6 മാസത്തിലധികമായി ജോബി ജോര്‍ജ്(പ്രസിഡന്റ്) സാജന്‍ വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍) , ജീമോന്‍ ജോര്‍ജ്(ചാരിറ്റി കോഓര്‍ഡിനേറ്റര്‍), സണ്ണി കിഴക്കേമുറി, സെറിന്‍ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ഉപകമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ആരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലായിരുന്നു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പഠിച്ച് സമഗ്രമായ…