തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 20, 21 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് പരിഭാഷാശില്പശാല സംഘടിപ്പിക്കുന്നു. പരിഭാഷയിൽ മുൻപരിചയമുള്ളവർക്കും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, സംസ്‌കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ ഏതിലെങ്കിലും പ്രാവീണ്യമുള്ളവർക്കും പങ്കെടുക്കാം. ഭാരത് ഭവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 17 ന് മുമ്പ് https://forms.gle/3e5oRQRc7KujvHF16 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. ശില്പശാലയിൽ പങ്കെടുക്കുന്നവരെയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ പാനലിൽ ഉൾപ്പെടുത്തുന്നത്. ഫോൺ : 9496225794, 9447711458, 9747297666, 9995614097. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
Month: February 2025
സി-എപിടി കോഴ്‌സ് നടത്താൻ ഫ്രാഞ്ചൈസികൾക്ക് ക്ഷണം; മാര്‍ച്ച് 10 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആന്റ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.എഫ്.എഫ്.എ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, പൈത്തൺ, ടാലി, വി.എഫ്.എക്സ് / എഡിറ്റ് എക്സ്പേർട്ട്, എം.എസ് ഓഫീസ് തുടങ്ങി 78-ഓളം കോഴ്സുകൾ നടത്താൻ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 10 വരെ സമർപ്പിക്കാം. പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് നൽകൽ എന്നിവ സി-ആപ്റ്റിന്റെ ചുമതലയിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.captmultimedia.com, 0471 – 2467728, 9847131115, 9995444485, mma@captkerala.com പി ആര്‍ ഡി, കേരള സര്‍ക്കാര്‍
മർകസ് വാർഷിക പൊതുസമ്മേളനവും 509 യുവ പണ്ഡിതർക്കുള്ള സനദ്‌ദാനവും ഞായറാഴ്ച (16-02-25); അനുബന്ധ പരിപാടികൾക്ക് നാളെ (വെള്ളി) തുടക്കം
കോഴിക്കോട്: മർകസ് 47-ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും ഞായറാഴ്ച((16-02-25) കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ ഖത്മുൽ ബുഖാരി ദർസും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എഡ്യൂ സിമ്പോസിയം, ഹദീസ് കോൺഫറൻസ്, മത്സ്യതൊഴിലാളി സംഗമം, എക്സ്പോ, പ്രാർഥന സദസ്സ്, പ്രാസ്ഥാനിക സംഗമം ഉൾപ്പെടയുള്ള അനുബന്ധ പരിപാടികൾക്ക് നാളെ (വെള്ളി) തുടക്കമാവും. തിങ്കളാഴ്ച രാവിലെ 6 ന് നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സംഗമത്തോടെ സമ്മേളന പരിപാടികൾ സമാപിക്കും. നാളെ(വെള്ളി) രാവിലെ 9 ന് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സിയാറത്തോടെ സമ്മേളന അനുബന്ധ പരിപാടികൾക്ക് തുടക്കമാവും. ഉച്ചക്ക് മത്സ്യ തൊഴിലാളി സംഗമവും വൈകുന്നേരം പതാക ഉയർത്തലും നടക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രാർഥന സദസ്സിൽ മർകസിന്റെ വിവിധ…
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്, പ്രവാസി വെല്‍ഫയര്‍, നടുമുറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കായിക ദിനാഘോഷം സംഘടിപ്പിച്ചു
ഖത്തര്‍: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്, പ്രവാസി വെല്‍ഫയര്‍, നടുമുറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണില്‍ വച്ച് നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറൂകണക്കിനാളുകള്‍ പങ്കാളികളായി. പുരുഷന്മാര്‍. വനിതകള്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍, 10 വയസിനു മുകളിലുള്ള കുട്ടികള്‍ എന്നിങ്ങനെ വിവിധകാറ്റഗറികളിലായി 15 ഓളം കായിക വിനോദ പരിപാടികള്‍ അരങ്ങേറി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി, ഐ.സി.ബി.എഫ് മാനേഗിം കമ്മറ്റിയംഗം റഷീദ് അഹമ്മദ്, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, നടൂമുറ്റം പ്രസീഡണ്ട് സന നസീം, ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ നജ്‌ല നജീബ്, മജീദ് അലി, സാദിഖ് ചെന്നാടന്‍, ഐ.എസ്.സി മുന്‍ മാനേജിംഗ് കമ്മറ്റിയംഗം സഫീര്‍ റഹ്മാന്‍, ജനറല്‍…
സോളിഡാരിറ്റി കൊച്ചി സിറ്റി ഭാരവാഹികൾ
കൊച്ചി: 2024 – 25 കാലയളവിലേക്കുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കൊച്ചി സിറ്റി പ്രസിഡന്‍റായി ഷറഫുദ്ദീൻ നദ്`വിയെയും ജനറൽ സെക്രട്ടറിയായി സദറുദ്ദീൻ ടി.എ. യെയും തെരഞ്ഞെടുത്തു. എറണാകുളം ഗ്രാൻഡ് സ്‌ക്വറിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ജമാൽ അസുഹരി, സോളിഡാരിറ്റി സംസ്ഥാന സമതി അംഗം ഷെഫ്രിൻ കെ.എ. എന്നിവർ നേതൃത്വം നൽകി. ഇസ്ഹാഖ് അസ്ഹരി വൈപ്പിൻ, മുനീർ കല്ലേലിൽ എളമക്കര, മുഹമ്മദ് ബാബർ നെട്ടൂർ, മുഹമ്മദ് വസീം കലൂർ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സമിതി അംഗങ്ങൾ: അമാനുള്ള എടവനക്കാട്, ഹാബീൽ സിദ്ധീഖി, ഷഫീക് പള്ളുരുത്തി, ഷിനാസ് പള്ളുരുത്തി. ഏരിയ പ്രസിഡന്‍റുമാർ: മുഹമ്മദ് സാബിഖ് (വൈപ്പിൻ), ഹസീദ് കെ.എച്ച്. (എറണാകുളം നോർത്ത്), ഹിസ്‌ബുല്ലാഹ് (എറണാകുളം സൗത്ത്), ഹാഷിം സാഹിബ് (വൈറ്റില), അബ്ദുൽ മുഇസ് (കൊച്ചി), അസ്‌ലം പി.എ. (പള്ളുരുത്തി).
പദ്ധതിയിട്ടതുപോലെ ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്
ദോഹ (ഖത്തര്‍): മുന്‍ നിശ്ചയിച്ചതുപോലെ, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഗാസയിലെ വെടിനിർത്തൽ അപകടത്തിലായിരിക്കുന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായാണ് തീവ്രവാദ സംഘടനയുടെ ഈ പ്രഖ്യാപനം കാണുന്നത്. “എല്ലാ തടസ്സങ്ങളും നീക്കാൻ” പ്രവർത്തിക്കുമെന്ന് ഈജിപ്ത്, ഖത്തർ മധ്യസ്ഥർ സ്ഥിരീകരിച്ചതായും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി വിട്ടയക്കുമെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചു. ഹമാസിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല. കൂടുതൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഫലസ്തീനികളെ ടെന്റുകളിലും ക്യാമ്പുകളിലും താമസിക്കാൻ അനുവദിക്കുന്നതിനുള്ള ബാധ്യതകൾ ഇസ്രായേൽ നിറവേറ്റുന്നില്ലെന്നും ആരോപിച്ചു. ഇതിനുപുറമെ, വെടിനിർത്തലിന്റെ മറ്റ് വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചതായും ഹമാസ് ആരോപിച്ചു. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾ മുഹമ്മദ് യൂനുസ് നിഷേധിച്ചു; ആ വാദം ഐക്യരാഷ്ട്രസഭ പൊളിച്ചടുക്കി
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ്, ഹിന്ദുക്കൾക്കെതിരായ അക്രമ സംഭവങ്ങളെ “അതിശയോക്തിപരമായ പ്രചാരണം” എന്ന് ആവർത്തിച്ച് പറഞ്ഞ് തള്ളിക്കളഞ്ഞു. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അക്രമാസക്തമായ ജനക്കൂട്ട ആക്രമണങ്ങളുടെ തെളിവുകൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ പൊളിച്ചടുക്കി. യാദൃശ്ചികമായി, യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ ക്ഷണപ്രകാരമാണ് വസ്തുതാന്വേഷണ സംഘത്തെ ഐക്യരാഷ്ട്ര സഭ ബംഗ്ലാദേശിലേക്ക് അയച്ചത്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മൂന്നു ദിവസത്തെ അരാജകത്വത്തിൽ അഞ്ച് കൊലപാതകങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെ 200 ലധികം ആക്രമണ സംഭവങ്ങൾ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ വിമർശിച്ചപ്പോൾ, യൂനുസ് ഹിന്ദുക്കൾക്കെതിരായ അക്രമത്തെ കുറച്ചുകാണുകയും രാജ്യത്തെ അസ്ഥിരപ്പെടുത്തുക…
അഞ്ചാമത് ‘മിഡ്‌നൈറ്റ് യൂണിറ്റി റൺ’ മാർച്ച് 1 ന് നടക്കും
തിരുവനന്തപുരം: ‘റൺ ഫോർ യൂണിറ്റി’ സന്ദേശവുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റൺ അഞ്ചാം എഡിഷൻ മാർച്ച് ഒന്നിന്. രാത്രി 11ന് കലക്ടറേറ്റിൽ ആരംഭിച്ച് താവക്കര, പുതിയ ബസ് സ്റ്റാന്റ് റോഡ്, ഫോർട്ട് റോഡ് വഴി പ്രഭാത് ജംഗ്ഷൻ, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കുന്ന രീതിയിൽ ഏഴ് കിലോമീറ്റർ ദൂരമാണ് ഓട്ടം. രണ്ടിന് പുലർച്ചെ 12.30 ഓടെയാവും സമാപനം. അഞ്ച് പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് പങ്കെടുക്കേണ്ടത്. വ്യക്തികളായി പങ്കെടുക്കാൻ സാധിക്കില്ല. പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ടീ ഷർട്ട് ലഭിക്കും. അഞ്ച് പേരുടെ ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സ്‌കൂൾ,…
പ്രയുക്തി 2025 മെഗാ തൊഴിൽ മേള ഫെബ്രുവരി 15ന് കൂത്തുപറമ്പ നിര്‍മ്മലഗിരി കോളേജില്‍
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15ന് പ്രയുക്തി 2025 തൊഴിൽ മേള കൂത്തുപറമ്പ നിർമ്മലഗിരി കോളേജിൽ സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് അഡ്വ. പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം നിർവ്വഹിക്കും. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷയാവും. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം മറ്റ് സേവന മേഖലകളിൽ നിന്ന് 1500 ലധികം ഒഴിവുകളുമായി 40ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ ബയോഡാറ്റ സഹിതം പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066 പി ആര്‍ ഡി, കേരള സര്‍ക്കാര്‍
നഴ്സറി, പ്രൈമറി സ്കൂളുകൾ പ്രാദേശിക നിയമങ്ങൾക്ക് കീഴിൽ മാത്രമേ നിർമ്മിക്കാവൂ: സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ നഴ്‌സറി, പ്രൈമറി സ്കൂളുകൾ പ്രാദേശിക നിയമങ്ങൾക്കനുസൃതമായി നിർമ്മിച്ച കെട്ടിടങ്ങളിലാണ് പ്രവർത്തിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2009 ഏപ്രിൽ 13 ലെ വിധിയിൽ സുപ്രീം കോടതി നൽകിയ നിർദ്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സിബിഎസ്ഇ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2009 ലെ വിധിയിൽ സുപ്രീം കോടതി ഒരു നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച്, നഴ്സറി, പ്രൈമറി സ്കൂളുകൾ ഒറ്റനില കെട്ടിടങ്ങളിൽ നടത്തണം. കൂടാതെ, കെട്ടിടത്തിന് താഴത്തെ നില ഉൾപ്പെടെ മൂന്ന് നിലകളിൽ കൂടുതൽ ഉണ്ടാകരുത്. സ്കൂൾ പടികൾ സംബന്ധിച്ചും കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തീപിടുത്ത സാധ്യത കണക്കിലെടുത്ത് 2009 ൽ കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെന്ന് സിബിഎസ്ഇക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ…
