തിരുവനന്തപുരം: കേന്ദ്രത്തിന്റെ സഹായമില്ലാതെ കേരളത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്നും, സംസ്ഥാനത്തിന് സ്വന്തമായി അവകാശപ്പെടാൻ കഴിയുന്ന ഒരു പദ്ധതി പോലും ഇല്ലെന്നും ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍. ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) പ്രതിപക്ഷ (യുണൈറ്റഡ് ഡെമോക്രാറ്റിക്) യുഡിഎഫും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കുന്നതിനായി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് നിരന്തരം കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം സംസ്ഥാനത്തിന് ഒന്നും നൽകുന്നില്ലെന്ന് എൽഡിഎഫും യുഡിഎഫും നിരന്തരം ആരോപിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങൾ മറച്ചുവെക്കാനാണെന്നും മന്ത്രി പറഞ്ഞു. അത് തിരുത്തേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. “കേന്ദ്രത്തിന്റെ സഹായം കൊണ്ടു മാത്രമാണ് കേരളം നിലനിൽക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് എന്തെങ്കിലും വികസനം നടന്നിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രി മോദിയുടെ പദ്ധതിയാണ്. അദ്ദേഹം അനുവദിക്കാത്ത ഒരു പദ്ധതി പോലും കേരളത്തിൽ ഇല്ല,” മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനം സ്വന്തമെന്ന് അവകാശപ്പെടുന്ന…
Month: February 2025
നക്ഷത്ര ഫലം (04-02-2025 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ ഐശ്വര്യപൂർണമായ ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: നിങ്ങൾ ചെയ്‌ത നല്ല പ്രവ്രത്തികളുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക് ലഭിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം…
സിറിയയിലെ മൻബിജിൽ ബോംബ് സ്ഫോടനം; സുരക്ഷാ സേന പ്രദേശം വളഞ്ഞു
വടക്കൻ സിറിയയിലെ മൻബിജ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വൻ ബോംബ് സ്ഫോടനം. കര്‍ഷക തൊഴിലാളികളുമായി പോയിരുന്ന വാഹനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ഒരു കാറിലാണ് സ്ഫോടനം ഉണ്ടായതെന്നും, കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പ്രാദേശിക സിവിൽ ഡിഫൻസും യുദ്ധ നിരീക്ഷണ ഏജൻസികളും നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബറിൽ ബഷർ അൽ അസദിനെ പുറത്താക്കിയതിനുശേഷം വടക്കുകിഴക്കൻ അലപ്പോ പ്രവിശ്യയിലെ മൻബിജ് അക്രമങ്ങളുടെ കേന്ദ്രമാണ്. തുർക്കി പിന്തുണയുള്ള സിറിയൻ നാഷണൽ ആർമി എന്നറിയപ്പെടുന്ന വിഭാഗങ്ങൾ യുഎസ് പിന്തുണയുള്ള കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സുമായാണ് ഏറ്റുമുട്ടൽ തുടരുന്നത്. സിറിയയിലെ സാഹചര്യം ഭീകരവാദം കാരണം സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. മുമ്പത്തേക്കാൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇപ്പോഴും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല. സിറിയയിൽ ഭീകരാക്രമണ കേസുകൾ പതിവായി കണ്ടുവരുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ,…
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (KANJ) യുടെ പുതിയ നേതൃത്വം ചുമതലയേറ്റു
ന്യൂജെഴ്സി: വലിയ ലക്ഷ്യങ്ങളും പുത്തൻ പ്രതീക്ഷകളുമായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (KANJ) യുടെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രൗഢോജ്വലമായ ചടങ്ങിൽ പ്രസിഡന്റ് സോഫിയ മാത്യു, ജനറൽ സെക്രട്ടറി ഖുർഷിദ് ബഷീർ, ട്രഷറർ ജോർജി സാമൂവൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഭദ്രദീപം കൊളുത്തി ചുമതലയേറ്റു. കാൻജ് ട്രസ്റ്റീ ബോർഡ് ചെയർമാൻ സ്വപ്ന രാജേഷ് നേതൃത്വം കൊടുത്ത ചടങ്ങിൽ, വിജയ് നമ്പ്യാർ ( വൈസ് പ്രസിഡന്റ്), ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറർ),സൂരജിത് കിഴക്കയിൽ (കൾച്ചറൽ അഫയേഴ്സ്), അസ്‌ലം ഹമീദ് (സ്പോർട്സ് അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ ), അനൂപ് മാത്യൂസ് രാജു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി അഫയേഴ്സ്), ടോണി മാങ്ങന്‍ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്),…
മാത്യു വർഗീസ് (ജോസ് -ഫ്‌ളോറിഡ) ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
പതിറ്റാണ്ടുകളായി സംഘടനയിലും സമൂഹത്തിലും മാധ്യമരംഗത്തും നിറസാന്നിധ്യമായി നിലകൊള്ളുന്ന അമേരിക്കൻ മലയാളികളുടെ പ്രിയ സുഹൃത്ത് മാത്യു വർഗീസ് (ജോസ്-ഫ്‌ളോറിഡ) ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഐക്യത്തിന്റെ വക്താവായ മാത്യു വർഗീസ് ഫോമായുടെ തുടക്കക്കാരിൽ പ്രധാനിയാണ്. 2004 ൽ അവിഭക്ത ഫൊക്കാനയിൽ ട്രഷററായി മത്സരിച്ചു വിജയിച്ച അദ്ദേഹം 2006 -ൽ ഒർലാണ്ടോ കണ്വൻഷനോടെ ഫോമാ രൂപം കൊണ്ടപ്പോൾ അതിന്റെ ശക്തനായ വക്താക്കളിൽ ഒരാളായി. വർഷങ്ങളിലൂടെ ഫോമാ കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും സംഘടന ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എല്ലാ രംഗത്തുമുള്ള ഐക്യമാണ് പ്രധാനം. ഭാരവാഹികൾ തമ്മിൽ തമ്മിലും അംഗസംഘടനകളുമായും ഊഷ്മളമായ ബന്ധം നിലനിന്നാൽ മാത്രമേ സംഘടനക്ക് നേട്ടങ്ങളിലേക്ക് മുന്നേറാനാവൂ. ഐക്യം നിലനിന്നില്ലെങ്കിൽ വലിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ സംഘടനക്ക് കഴിയാതെ വരും. ചാരിറ്റി രംഗത്ത് ഫോമാ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. എന്നാൽ നാട്ടിൽ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിക്കാതെ…
മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ് 2025 ജൂലൈ 3-ാം തീയതി മുതല്‍ 6-ാം തീയതി വരെ ന്യൂയോർക്കിൽ
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി കോൺഫറന്‍സ് 2025 ജൂലൈ 3-ാം തീയതി മുതല്‍ 6-ാം തീയതി വരെ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ്, അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെറാഫിം, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി.സി. മാത്യു, ശ്രീമതി സിബി മാത്യു എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. ഇംഗ്ലീഷ് / യൂത്ത് / ചിൽഡ്രൻ ട്രാക്കുകൾക്ക് മുഖ്യ പ്രാസംഗികരോടൊപ്പം വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (Lay Chaplain), ഡോ. സൂസൻ തോമസ് (Clinical Social Work), ഡോ. ഷിബി എബ്രഹാം (Child & Adolescent Psychologist) ശ്രീമതി ബെറ്റ്സി ചാക്കോ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം…
അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഏകദേശം 200 ഇന്ത്യക്കാരെ നാടുകടത്തി
വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച ഏകദേശം ഇരുന്നോറോളം ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച (ഫെബ്രുവരി 3 ) ഒരു അമേരിക്കൻ സൈനിക വിമാനം കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും, കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് സി-17 വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അവിടെ എത്താൻ കുറഞ്ഞത് 24 മണിക്കൂറെങ്കിലും എടുക്കുമെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ സമയം പുലർച്ചെ 3 മണിക്കാണ് സി-17 വിമാനം പുറപ്പെട്ടത്. സി-17 സൈനിക വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് അയയ്ക്കുന്ന ഏകദേശം 200 അനധികൃത കുടിയേറ്റക്കാർ ഇന്ത്യക്കാരാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി റിപ്പോർട്ട് ചെയ്തു. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘമാണിത്. കഴിഞ്ഞ വർഷം 1,100 ഓളം…
ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടനു ഗ്രാമി പുരസ്‌കാരം
ലൊസാഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരം നേടി ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ടന്‍. ത്രിവേണി എന്ന ആല്‍ബത്തിന് ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലാണ് ഗ്രാമി ലഭിച്ചത്. ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ‘ത്രിവേണി’യാണ് 67-ാമത് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. 2009 ലെ സോള്‍ കോളിന് ശേഷം ടണ്ടന്റെ രണ്ടാമത്തെ ഗ്രാമി നോമിനേഷനും ആദ്യ വിജയവുമായിരുന്നു ഇത്. 12 മേഖലകളിനിന്നായി 94 വിഭാഗങ്ങളിലേക്കാണ് പുരസ്‌കാരം നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഗീതജ്ഞരുടെ സ്വപ്ന വേദിയാണ് ഗ്രാമി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ട്രെവര്‍ നോഹ തന്നെയാണ് പുരസ്‌കാര ചടങ്ങില്‍ അവതാരകനായത്. ഗ്രാമി അവാർഡ് ജേതാവ് ആയതുമുതൽ, ചന്ദ്രിക ടണ്ടന്റെ ഇന്ത്യൻ വേരുകൾ ഇന്റർനെറ്റിൽ തരംഗമായി മാറുകയാണ്. 1954-ൽ ചെന്നൈയിലെ…
ട്രഷറി പേയ്‌മെന്റുകളിലേക്കുള്ള മസ്‌ക് ടീമിന്റെ പ്രവേശനം തടയാൻ യൂണിയനുകൾ കേസ് ഫയൽ ചെയ്തു
വാഷിംഗ്‌ടൺ ഡി സി :ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ട്രഷറി പേയ്‌മെന്റുകളിലേക്കു ട്രംപ് ഭരണകൂടം മസ്‌ക് ടീമിന് പ്രവേശനം നിയമവിരുദ്ധമായി നൽകിയതിനെതിരെ കേസ് ഫയൽ ചെയ്തു . എലോൺ മസ്‌കുമായി സഖ്യമുള്ള വകുപ്പ് ഉദ്യോഗസ്ഥർക്ക് സിസ്റ്റത്തിലേക്ക് പ്രവേശനം നൽകുന്ന ഒരു പദ്ധതിക്ക് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സമ്മതിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത് മസ്കിന്റെ ശ്രമങ്ങൾ ദശലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാരുടെയും ഫെഡറൽ ഗവൺമെന്റുമായി ബിസിനസ്സ് നടത്തുന്ന മറ്റേതെങ്കിലും വ്യക്തിയുടെയും സ്വകാര്യ ഡാറ്റ അനധികൃതമായി ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധമായി വെളിപ്പെടുത്തിയിരിക്കാമെന്ന് അലയൻസ് ഫോർ റിട്ടയേഡ് അമേരിക്കൻസും അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയനും അവകാശപ്പെടുന്നു. “വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വ്യാപ്തി വളരെ വലുതും അഭൂതപൂർവവുമാണ്,” കൊളംബിയ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ഗ്രൂപ്പുകൾ പറഞ്ഞു. ഏജൻസി…
സ്റ്റാന്‍ലി കളത്തില്‍ ഫോമാ 2026 – 2028 ജനറല്‍ സെക്രെട്ടറി സ്ഥാനാര്‍ഥി
ന്യൂയോര്‍ക്ക്: പക്വമായ സമീപനങ്ങളും പ്രവർത്തന പരിചയ സമ്പത്തുമായാണ് സ്റ്റാൻലി കളത്തില്‍ ഫോമാ ജനറൽ സെക്രെട്ടറി പദവിയിലേക്ക് മുന്നോട്ടു വരുന്നത്. ഫോമായുടെ ജോയിന്റ് സെക്രെട്ടറി പദം അലങ്കരിച്ചതോടൊപ്പം കഴിഞ്ഞ കാലയളവിലെ ഫോമയുടെ ഉപദേശക സമതി ചെയർമാൻ എന്ന അതീവ ഉത്തരവാദിത്വമുള്ള സ്ഥാനവും വഹിച്ചിരുന്നു . നമ്മുടെ ഫോമാ എന്ന സംഘടനാ എന്തായിരിക്കണം, എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണ് സ്റ്റാന്‍ലിയെ ശ്രദ്ധേയനാക്കുന്നത്. നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ ഊര്‍ജസ്വലനാക്കുന്നതായി ഫോമയുടെ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്ന സ്റ്റാന്‍ലി പറഞ്ഞു. ആശയപരമായും സഹൃദപരമായും സംവദിക്കാൻ കഴിയുന്ന ടീമിനോടൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിക്കും . ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം സംഘടനയുടെ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള നേതാവാണ്. ഫോമാ ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ…
