ദോഹ : ‘നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് നാളെ തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. നാളെ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി നടക്കുക. തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യയാത്ര സ്വീകരണ സംഗമം സി ഐ സി റയ്യാൻ ഹാളിലാണ് നടക്കുക. ടീം വെൽഫെയർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി പ്രവാസി വെൽഫെയർ ഹാൾ, നാദാപുരം മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം സി ഐ സി തുമാമഹാൾ എന്നിവിടങ്ങളിൽ നടക്കും. ആലത്തൂര്‍ മണ്ഢലം കമ്മറ്റി നൽകുന്ന സ്വീകരണം നാളെ രാത്രി 7 മണിക്ക് പ്രവാസി വെൽഫെയർ ഹാളിലാണ് നടക്കുക. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി പ്രവാസി വെല്‍ഫെയര്‍…
Day: May 21, 2025
നിങ്ങളും ഉടൻ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രീതികൾ സ്വീകരിക്കുക: ഡോ. ചഞ്ചൽ ശർമ്മ
വിവാഹശേഷം, ഒരു മകൻ ഉണ്ടാകുമ്പോൾ മാത്രമേ ദമ്പതികളുടെ ജീവിതം പൂർണ്ണമായി കണക്കാക്കപ്പെടുകയുള്ളൂ. എന്നാൽ വന്ധ്യതയുടെ വർദ്ധിച്ചുവരുന്ന പ്രശ്നം കാരണം ആളുകൾക്ക് അവരുടെ കുടുംബം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. പ്രധാന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, സമ്മർദ്ദം മുതലായ നിരവധി ഘടകങ്ങൾ വന്ധ്യതയ്ക്ക് കാരണമാകാം. ഗർഭം ധരിക്കുന്നതിനുമുമ്പ് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ആവർത്തിച്ച് ശ്രമിച്ചിട്ടും നിങ്ങൾക്ക് ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ശീലങ്ങൾ മാറ്റേണ്ടി വന്നേക്കാം. നേരത്തെ ഗർഭം ധരിക്കാൻ കഴിയുന്ന രീതികൾ ഇവിടെ ചർച്ച ചെയ്യുംഃ ഉചിതമായ പ്രായത്തിൽ ഗർഭം ധരിക്കാൻ ശ്രമിക്കുക. പൊതുവേ, 18 നും 28 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും ഫലഭൂയിഷ്ഠർ, അതിനാൽ അവർ ഈ സമയത്ത് ഗർഭം ധരിക്കാൻ ശ്രമിക്കുന്നു. ഇതിനുശേഷം, നിങ്ങളുടെ പ്രത്യുൽപാദനക്ഷമത ക്രമേണ കുറയാൻ…
ശാന്തിനികേതൻ മദ്രസ – വക്‌റ, സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ദോഹ: അല്‍ മദ്രസ അല്‍ ഇസ്ലാമിയ ശാന്തിനികേതൻ, വക്‌റ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 92 ശതമാനം മാർക്കോടെ ആയിഷ മെഹ്‌റിൻ സിവി ഒന്നാം റാങ്കും, 87 ശതമാനം മാർക്ക് നേടി ഈമാൻ ഷമീം രണ്ടാം റാങ്കും, 84 ശതമാനം മാർക്കോടെ അസ മുഹമ്മദ് സാലിം മൂന്നാം റാങ്കും കരസ്ഥമാക്കി. ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം. ഒന്നാം റാങ്കു നേടിയ ആയിഷ മെഹ്‌റിൻ കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയും ഖത്തർ അലൂമിനിയം എക്സ്ട്രഷൻ കമ്പനിയിൽ ജീവനക്കാരനുമായ മഖ്‌ബൂലിന്റെയും ശാന്തിനികേതൻ അല്‍ മദ്രസ അല്‍ ഇസ്ലാമിയ അദ്ധ്യാപികയായ ശബാന മഖ്‌ബൂലിന്റെയും മകളാണ്. രണ്ടാം റാങ്ക് നേടിയ ഈമാൻ ഷമീം പാലക്കാട് ജില്ലയിലെ മുടപ്പല്ലൂർ സ്വദേശിയും ഖത്തർ കെമിക്കൽ കമ്പനി ജീവനക്കാരനുമായ മുഹമ്മദ് ശമീമിന്റെയും ജംഷീദയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അസ മുഹമ്മദ് സാലിം…
കണ്ണൂരില്‍ ദേശീയ പാത 66-ല്‍ വീണ്ടും മണ്ണിടിച്ചിൽ; പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
കണ്ണൂർ: കണ്ണൂരിലും കാസർകോട്ടും പുതുതായി നിർമ്മിച്ച ദേശീയ പാത 66 ന് സമീപം മണ്ണിടിച്ചിൽ. തളിപ്പറമ്പ് കുപ്പത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഇന്ന് രണ്ട് തവണയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് അപകടം. രാവിലെയും ഉച്ചയ്ക്കുമാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടർ ഇതുവരെ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചിട്ടില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. പ്രശ്‌നം ഇത്രയധികം ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തിയില്ല. ദേശീയപാത നിർമ്മാണത്തിനായി കുന്ന് കുഴിച്ച സ്ഥലത്ത് രണ്ടുതവണ മണ്ണിടിച്ചിൽ ഉണ്ടായി. സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ചെളിയും വെള്ളവും വീടുകളിലെത്തുന്നത് പ്രദേശത്തെ വീടുകളുള്ളവരുടെ ആശങ്ക വർധിപ്പിക്കുന്നു. വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ല. കാസർകോട് കാഞ്ഞങ്ങാട്ട് ദേശീയപാതയുടെ അപ്രോച്ച് റോഡ് തകർന്നു. ഇവിടെ റോഡ് തകരുന്നത് ഇത് രണ്ടാം തവണയാണ്. ഇനി ഉപയോഗിക്കാൻ…
സംസ്ഥാനത്ത് കൊറോണ വൈറസിന്റെ (കോവിഡ്-19) ഭീഷണി; ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വൈറസിന്റെ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒമിക്രോൺ ജെഎൻ1 വകഭേദങ്ങളായ എൽഎഫ്7, എൻബി1.8 എന്നിവയ്ക്ക് രോഗവ്യാപന സാധ്യത കൂടുതലാണ്. പക്ഷേ ഗുരുതരമല്ല. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കണം. പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്കുകൾ നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്കുകൾ ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് നല്ലതാണ്. സംസ്ഥാനത്തെ പൊതുവായ സ്ഥിതി വിലയിരുത്താൻ സംസ്ഥാനതല റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്നു. മെയ് മാസത്തിൽ സംസ്ഥാനത്ത് 182 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത്…
പാക്കിസ്താനെ നിയന്ത്രിക്കാൻ ഇന്ത്യ കടിഞ്ഞാൺ ശക്തമാക്കുന്നു; മറ്റൊരു ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ പിരിമുറുക്കത്തിലായിരിക്കുന്ന സമയത്താണ് ഈ നയതന്ത്ര സംഘർഷം. അടുത്തിടെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്താനിലെയും പാക്കിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ചു. ന്യൂഡൽഹിയിലെ പാക്കിസ്താൻ ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ‘പേഴ്‌സണ നോൺ ഗ്രാറ്റ’ അഥവാ ‘അനുവാദമില്ലാത്ത വ്യക്തിയായി’ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ ബുധനാഴ്ച (മെയ് 21) പുറത്താക്കി. ഒരു വിദേശ നയതന്ത്രജ്ഞനെ ആതിഥേയ രാജ്യത്ത് സ്വാഗതം ചെയ്യാതിരിക്കുകയും 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദമാണിത്. “ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ന്യൂഡൽഹിയിലെ പാക്കിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാക്കിസ്താൻ ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവൺമെന്റ് പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്താന്‍…
നക്ഷത്ര ഫലം (മെയ് 21, 2025 ബുധന്‍)
ചിങ്ങം: ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം, ഇരുവര്‍ക്കും മനപ്രയാസം ഉണ്ടാകാം. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം വരാനിടയുണ്ട്. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോൾ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവ്. കന്നി : നിങ്ങളുടെ വാക്‌ചാതുര്യവും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ് പുറത്തുവരൂ. തുലാം : മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹൃത്ത് നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക് ഒരു ബിസിനസ് തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം : നിങ്ങൾക്കിന്ന് നിങ്ങളുടെ ജോലിയിൽ അതൃപ്‌തിയും, സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും, സ്നേഹപൂർവമായ സാമീപ്യമിന്നായിമയുപം അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക് ശ്രമിക്കലും, വൈകിയുള്ള അഭിമുഖവിജയങ്ങളും, അന്തിമതെരഞ്ഞെടുക്കലും…
പെഹൽഗാം അക്രമത്തിൽ പ്രതിഷേധിച്ചും അനുശോചിച്ചും ഫൊക്കാന ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ ഇന്ത്യൻ കോണ്സുലേറ്റിൽ
ഹ്യൂസ്റ്റൺ: കശ്മീർ പെഹൽഗാമിൽ നടന്ന അതി നിന്ദ്യമായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചും മരണപ്പെട്ട നിരപരാധികൾക്കു സ്മരണാഞ്ജലി അർപ്പിച്ചും ഹൂസ്റ്റണിലെ മലയാളി സംഘടനകൾ. ഇന്ത്യൻ കോൺസുലാർ ജനറൽ വിളിച്ചു ചേർത്ത യോഗത്തിൽ ഫൊക്കാന ഇന്റർനാഷണൽ ഹ്യൂസ്റ്റൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഫ്രണ്ട്‌സ് ഓഫ് പിയർലാന്റ് മലയാളി അസോസിയേഷൻ, പാസദീനാ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും അംഗങ്ങളുമാണ് മറ്റ് ഇന്ത്യൻ സംഘടനകൾക്കൊപ്പം കഴിഞ്ഞ ദിവസം കോണ്സുലേറ്റിൽ ഹാജരായത്. ഫൊക്കാന ഇന്റർനാഷണൽ ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ മലയാളി സംഘടനകൾക്ക് നേതൃത്വം നൽകി. നിരപരാധികളായ വിനോദസഞ്ചാരികളെ ജാതിചോദിച്ചു കൊലപ്പെടുത്തിയ പാകിസ്ഥാൻ തീവ്രവാദികളുടെ കിരാത നടപടിയെ കോൺസുലാർ ജനറൽ അടക്കം പങ്കെടുത്ത നേതാക്കളെല്ലാം അപലപിക്കുകയും പാകിസ്താനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ആദ്യമേ തന്നെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കുമുന്പിൽ കോൺസുലാർ ജനറലും സംഘടനാ നേതാക്കളും പുഷ്പാർച്ചന…
ദേശീയപാതയുടെ തകർച്ചക്ക് കാരണമായത് അശാസ്ത്രീയമായ നിർമ്മാണ രീതി: വെൽഫെയർ പാർട്ടി
മലപ്പുറം: നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തു വരുന്ന ദേശീയപാത 66 കൂരിയാട് വന്ന തകർച്ച അശാസ്ത്രീയമായ നിർമ്മാണ രീതിയുടെ പരിണിതഫലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രാദേശികമായ ഭൂമിശാസ്ത്ര സവിശേഷകൾ പാടെ അവഗണിച്ചത് കാരണമാണ് ഇത്തരത്തിൽ വലിയ ദുരന്തം ഉണ്ടാവുന്ന വിധം തകർച്ച സംഭവിച്ചത്. കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരും ഹൈവേ അതോറിറ്റിയും ഇതിൽ കുറ്റക്കാരാണ്. ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ മത്സരിക്കുന്ന സംസ്ഥാന സർക്കാർ ഇതിന്റെ അപകടകരമായ നിർമ്മാണ രീതിയിൽ ഇടപെടാതിരുന്നതിൽ ന്യായീകരണമില്ല. കൂരിയാട്ടെ പാത അടക്കം തകർച്ച ഭീഷണി ഉണ്ടാവുന്ന മേഖലകൾ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കി എലവേറ്റഡ് ഹൈവേ സംവിധാനങ്ങൾ കൊണ്ടുവന്ന് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം: ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ട്രേറ്റിന് മുന്നിൽ
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ട്രേറ്റിന് മുന്നിലാണ് സമരം പുനരാരംഭിച്ചത്. 314 ദിവസത്തോളം നീണ്ടുനിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു, സമര സമിതി അംഗങ്ങളായ ഗിരിദാസ്, മജീദ് ചാലിയാർ, സമീർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ തുടങ്ങിയവർ ചേർന്ന് കലക്ടറുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം വീണ്ടും തുടങ്ങിയത്. ഭൂമി നൽകുമെന്ന് മുൻപ് കളക്ടർ ഉറപ്പ് നൽകുകയും നിരവധി ഡേറ്റുകൾ നൽകുകയും ചെയ്‌തെങ്കിലും…