ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: ടെഹ്‌റാനിലെ ആകാശത്ത് തീഗോളങ്ങൾ; ഖമേനിയുടെ വീടിനടുത്ത് ശക്തമായ വ്യോമ പ്രതിരോധ ഏറ്റുമുട്ടൽ

ഇറാനും ഇസ്രായേലും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, വെള്ളിയാഴ്ച രാത്രി ടെഹ്‌റാനിൽ ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ വസതി സ്ഥിതി ചെയ്യുന്ന ഇറാൻ തലസ്ഥാനമായ മോണിരിയേ പ്രദേശത്ത് വൻ വ്യോമ പ്രതിരോധ നടപടിയുടെ വീഡിയോ പ്രാദേശിക മാധ്യമങ്ങൾ പങ്കിട്ടു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം തുടർച്ചയായ രണ്ടാം ദിവസവും ഉച്ചസ്ഥായിയിലെത്തി, വെള്ളിയാഴ്ച രാത്രി ഇരു രാജ്യങ്ങളും പരസ്പരം സൈനിക താവളങ്ങൾക്ക് നേരെ മിസൈലുകൾ പ്രയോഗിച്ചു. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വസതിയും പ്രസിഡന്റ് ഓഫീസും സ്ഥിതി ചെയ്യുന്ന ടെഹ്‌റാനിലെ മോണിരിയേ പ്രദേശത്ത് കനത്ത വ്യോമ പ്രതിരോധ പ്രവർത്തനം നടന്നു. ആകാശത്ത് മിസൈലുകൾ വർഷിക്കുന്നതിന്റെയും സ്ഫോടനങ്ങളുടെയും ശബ്ദങ്ങൾ വ്യക്തമായി കേൾക്കാവുന്ന ഈ മുഴുവൻ പ്രവർത്തനത്തിന്റെയും വീഡിയോ പ്രാദേശിക മാധ്യമങ്ങൾ പങ്കിട്ടു. ജൂൺ 12-ന്, ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാന്റെ സൈനിക, ആണവ…

“എല്ലാം അവസാനിച്ചുവെന്ന് ഞാൻ കരുതി”: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയുടെ ഹൃദയഭേദകമായ കഥ

അഹമ്മദാബാദ്: വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ ഹൃദയഭേദകമായ എയർ ഇന്ത്യ വിമാനാപകടത്തിൽ 265 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ, 40 കാരനായ ബ്രിട്ടീഷ്-ഇന്ത്യൻ പൗരനായ വിശ്വാസ് കുമാർ രമേശ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിശ്വാസ് കുമാറിനെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. പരിക്കേറ്റവരെ സന്ദർശിക്കാൻ അദ്ദേഹം ആശുപത്രി സന്ദർശിച്ചിരുന്നു. “എന്റെ മരണം ഇപ്പോൾ ഉറപ്പാണെന്ന് ഞാൻ കരുതി, പക്ഷേ…”, അപകടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വിശ്വാസ് ദൂരദർശനോട് പറഞ്ഞു, ഞാൻ എങ്ങനെ രക്ഷപ്പെട്ടു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ മരണം ഉറപ്പാണെന്ന് കുറച്ച് നിമിഷത്തേക്ക് ഞാൻ കരുതി, പക്ഷേ ഞാൻ കണ്ണുതുറന്നപ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് ഞാൻ കണ്ടു. സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റി ഞാൻ പുറത്തിറങ്ങി. വിശ്വാസ് കുമാറിന്റെ സീറ്റ് എമർജൻസി എക്സിറ്റിന് തൊട്ടടുത്തുള്ള 11A ആയിരുന്നു. വിമാനം ഹോസ്റ്റലിൽ ഇടിച്ചപ്പോൾ ഈ വാതിൽ അയഞ്ഞുവെന്നും…

വേൾഡ് മലയാളി ഫെഡറേഷൻ്റെപരിസ്ഥിതിമാസാചരണം; പ്രശസ്തഎഴുത്തുകാരൻ ശ്രീ കെ പി രാമനുണ്ണി പങ്കെടുത്തു

വേൾഡ് മലയാളി ഫെഡറേഷൻ്റെ പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി ഹരിതഭൂമി പരിപാടി ജൂൺ 14, 2025 ന് ബാംഗ്ളൂർ ഓൾഡ് മദ്രാസ് റോഡിലുള്ള മോണ്ട്ഫോർട്ട് സ്പിരിച്ചുവാലിറ്റി സെൻ്റർ ഹാളിൽ നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ്റെ സെക്രട്ടറി റോയ് ജോയ് കാര്യാവാതരണം നിർവ്വഹിച്ചു, പ്രശസ്ത എഴുത്തുകാരൻ ശ്രീ കെ പി രാമനുണ്ണിയും ബാംഗ്ളൂരിലെ പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ശ്രീ സുധാകരൻ രാമന്തളിയും വിശിഷ്ടാതിഥികളായിരുന്നു. ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിയുടെ സുർബഹാർ എന്ന കവിതാ സമാഹാരം ശ്രീ കെ പി രാമനുണ്ണി ത്രയംബക ഡാൻസ് അക്കാദമിയുടെ ഡയറക്ടർ ശ്രീമതി ശ്രീമതി ഹേമമാലിനി പ്രമോദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ സുധാകരൻ രാമന്തളി കഥയുടെ രാഷ്ട്രീയപരമായ അന്തർദ്ധാരയെ കുറിച്ച് ആമുഖപ്രഭാഷണത്തിൽ സംസാരിച്ചു. ശ്രീമതി സൗദ റഹ്മാൻ സുഗതകുമാരിയുടെ കവിതയായ ‘ഒരു തൈ തടാം’ എന്ന കവിത ആലപിച്ചു.…

ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയ (എഡിറ്റോറിയല്‍)

അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ പിടിച്ചുലച്ച സംഭവമാണ്. തീർച്ചയായും ആ ദുരന്തം സാധാരണ ദുരന്തമല്ല. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയുടെയും മികച്ച മനുഷ്യ കഴിവുകളുടെയും നിസ്സഹായതയുടെ അങ്ങേയറ്റം ദുഃഖകരമായ ഒരു ഉദാഹരണമാണത്. 265 പേരുടെ ജീവൻ അപഹരിച്ച ആ ദുരന്തത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് എത്ര പേര്‍ക്ക് അറിയാം? ബോയിംഗിന്റെ 787-8 രൂപകൽപ്പനയിലെ ഗുരുതരമായ പിഴവോ അതോ പറക്കൽ പ്രവർത്തനങ്ങളിലെ പിഴവോ അതോ ആസൂത്രിതമല്ലാത്ത ഗൂഢാലോചനയോ ആകട്ടെ – അതിന്റെ വിശദാംശങ്ങൾ സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ വെളിപ്പെടുത്തൂ. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലെ വികലമായ പേജുകളിൽ ദ്രുതഗതിയിലുള്ള നിഗമനങ്ങളുടെ ഒരു പ്രവാഹം തന്നെയാണ്. ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ച് കഥകള്‍ ചമഞ്ഞ് പ്രചരിപ്പിക്കുന്നു. സന്തോഷമായാലും ദുഃഖമായാലും എല്ലാ സാഹചര്യങ്ങളിലും തുല്യരായി തുടരാനുള്ള അത്ഭുതകരമായ കഴിവ് ഇന്ത്യൻ ജനതയിൽ രൂഢമൂലമാണ്. അവർ തങ്ങളുടെ വിജ്ഞാന…

പിതൃദിനത്തില്‍ ഉപ്പയെ ഓര്‍ക്കുമ്പോള്‍: അബ്ദുള്‍ പുന്നയൂര്‍ക്കുളം

ഉപ്പ മണ്‍മറഞ്ഞിട്ട് ഈ ഡിസംബര്‍ 3ന് 45 വര്‍ഷമാകുന്നു. വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു നടക്കുന്ന ഒന്നാണ്, ഉപ്പ അന്ത്യവിശ്രമം കൊളളുന്നേടത്ത് സ്വന്തം അന്ത്യവിശ്രമം വേണമെന്ന്. പക്ഷേ ഉപ്പയുടെ ഖബറിന് മൂന്ന് മക്കള്‍ അവകാശികളായിട്ടുണ്ട്. അതില്‍ മൂത്ത സഹോദരന്‍, മുഹമ്മദുണ്ണി കുറച്ചകലെയാണ് കുടുംബവുമൊത്ത് വാസം. ഇളയവന്‍ സെയ്തുവിനോട് ആ ആഗ്രഹം സൂചിപ്പിച്ചെങ്കിലും, വ്യക്തമായ പ്രതികരണം ലഭിച്ചില്ല! ആലോചിച്ചപ്പോള്‍ ഉപ്പ തനിക്ക് പിതാവ് മാത്രമായിരുന്നെങ്കില്‍, സെയ്തുവിന് ഉപ്പ പിതാവും മാതാവുമായിരുന്നു. കാരണം, അവന് അഞ്ചു വയസ്സുളളപ്പോഴാണ് അവനെ ഉമ്മയുടെ അരികില്‍ നിന്നെടുത്ത് മലേഷ്യയിലേക്ക് കൊണ്ടുപോയത്. ഉപ്പ മലേഷ്യയിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ നിയമമനുസരിച്ച് മലേഷ്യന്‍ പൗരര്‍ക്ക് അവരുടെ ആറ് വയസ്സിനു താഴെയുളള മക്കളെ കൊണ്ടുപോകാം. മലേഷ്യന്‍ പൗരനായ ഉപ്പ ആ അവസരം വിനിയോഗിച്ചു. പിന്നെ പ്രായപൂര്‍ത്തിയാകുന്നതുവരെ അവന്‍റെ എല്ലാമെല്ലാം ഉപ്പയായിരുന്നു. ആ സ്ഥിതിക്ക് അവനല്ലേ യഥാര്‍ത്ഥ അവകാശി? സംശയനിവാരണത്തിന് ഞാലില്‍…

നായർ ബനവലന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനമായ എന്‍ ബി എ സെന്ററിൽ കൂടിയ യോഗത്തിൽ വച്ച് 2025-26 വർഷത്തെ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. പ്രസിഡന്റ് ക്രിസ് തോപ്പിൽ, വൈസ് പ്രസിഡന്റ് ഡോ. കെ. ചന്ദ്രമോഹൻ, സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി രത്നമ്മ നായർ, ട്രഷറർ പ്രദീപ് മേനോൻ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവരും, കമ്മിറ്റി അംഗങ്ങളായി ജയപ്രകാശ് നായർ, നാരായണൻ നായർ, പ്രഭാകരൻ നായർ, പ്രദീപ് ജി. മേനോൻ, രാധാമണി നായർ, സതീഷ് കലാത്ത്, സുശീലാമ്മ പിള്ള, സുരേന്ദ്രൻ നായർ (ലോംഗ് ഐലന്റ്), സുരേന്ദ്രൻ നായർ (വെസ്റ്റ് ചെസ്റ്റർ), തിലക് കേശവ പിള്ള, ഊർമ്മിള റാണി നായർ എന്നിവരുമാണ് ചുമതലയേറ്റത്. അതോടൊപ്പം ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സണായി വനജ നായർ, റിക്കോർഡിംഗ് സെക്രട്ടറി അപ്പുക്കുട്ടൻ നായർ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായി ജി.കെ.നായർ, കരുണാകരൻ…

11 വയസ്സുള്ള ആൺകുട്ടി വീട്ടുകാരുടെ മർദ്ദനമേറ്റു മരിച്ചതായി പോലീസ്, നാല് പേർ അറസ്റ്റിൽ

വൈലി(ടെക്സസ്): 11 വയസ്സുള്ള ഒരു ആൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു  മരണപ്പെട്ട കേസിൽ  കുട്ടിയുടെ മുത്തച്ഛൻ, അമ്മായി, രണ്ട് കസിൻസ് – ക്ലിഫോർഡ് ജോൺസൺ (67), യൂണിസ് ജോൺസൺ-ലൈറ്റ്സി (46), സാഡി ഹോപ്പ് (28), സാഡ് ഹോപ്പ്-ജോൺസൺ യോർക്ക് (30) എന്നിവർ ഉൾപ്പെടുന്ന  വൈലി കുടുംബത്തിലെ നാല് അംഗങ്ങളെ  അറസ്റ്റ് ചെയ്തു. കുട്ടിയെ പരിക്കേൽപ്പിച്ചതിനും കുട്ടിയെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനും ഇവർക്കെതിരെ കേസെടുത്തു.കുട്ടിയുടെ മരണത്തിനു ശേഷം  911 എന്ന നമ്പറിൽ വിളിക്കാൻ എട്ട് മണിക്കൂർ കാത്തിരുന്നതായി പോലീസ് പറഞ്ഞു അറസ്റ്റ് സത്യവാങ്മൂലത്തിൽ, ജൂൺ 8 ന് കുടുംബാംഗങ്ങൾ കുട്ടിയെ മർദ്ദിച്ചു. തല, മുഖം, കൈകൾ, കാലുകൾ, പുറം എന്നിവയുൾപ്പെടെ കുട്ടിയുടെ ശരീരത്തിൽ വ്യാപകമായ ചതവുകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുത്തച്ഛൻ ആവർത്തിച്ച് അടിച്ചതായി  റിപ്പോർട്ടിൽ ആരോപിക്കുന്നു. ശാരീരിക ശിക്ഷയ്ക്ക് ശേഷം, ഒരു കസിൻ കുട്ടിയെ ഉറങ്ങാൻ രണ്ട് ടൈലനോൾ…

ആദിവാസികൾക്ക് അധികാരികൾ നൽകിയ വാക്ക് പാലിക്കുക: ജ്യോതിവാസ് പറവൂർ

മലപ്പറം: നിലമ്പൂർ ഐടിഡിപി ഓഫീസിനു മുമ്പിൽ 314 ദിവസത്തെ നിരന്തര സമരങ്ങളിലൂടെ സർക്കാർ നൽകിയ വാക്ക് പാലിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ ആവശ്യപ്പെട്ടു. വാക്ക് പാലിക്കാത്തതിന്റെ പേരിൽ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ കെവി അധ്യക്ഷത വഹിച്ചു. ഭൂസമരസമിതി സംസ്ഥാന കോഡിനേറ്റർ ഷാജഹാൻ, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഗ്രോ വാസു, സുഭദ്ര വണ്ടൂർ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം, സാനു ചെട്ടിപ്പടി, മജീദ് ചാലിയാർ, റീനാ സാനു തുടങ്ങിയർ സംസാരിച്ചു. ഫോട്ടോ: ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ…

വിമാന ദുരന്തം-ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വളരെ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റ സഹോദരങ്ങളുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസിസമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെ. പഹല്‍ഗാം ഭീകരാക്രമണം മുതല്‍ രാജ്യം അഭിമുഖീകരിക്കുന്ന അനിഷ്ഠസംഭവങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു. രണ്ടു കപ്പലുകളുടെ തകര്‍ച്ചയും അഹമ്മദാബാദ് വിമാനാപകടവും ഭാരതസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന സംശയങ്ങളും ആശങ്കകളും കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വിധേയമാക്കണമെന്നും ജനങ്ങളുടെ ജീവസംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉറച്ചനിലപാടുകള്‍ക്കും എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  

മൈക്കൽ ജാക്സനെ എന്തുകൊണ്ട് അനുരാജ് എതിർക്കുന്നില്ല?: സതീഷ് കളത്തിൽ

കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിൻഡിക്കേറ്റിൽ ഒരാൾ ഇരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം കലാ- സാംസ്കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വർത്തിക്കുന്നവയൊ അല്ലെന്ന/ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ…