പൂക്കോട്ടൂർ: ജിഎൽപിസ്‌കൂൾ പൂക്കോട്ടൂർ (ന്യൂ) വിദ്യാത്ഥികൾ ശേഖരിച്ച വിവിധയിനം നാട്ടുമാവുകളുടെ നാലായിരത്തിൽപരം വിത്തുകൾ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ സാജിത അബൂബക്കർ ഏറ്റുവാങ്ങി. സ്കൂള്‍ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കാർഷിക അവബോധം വളർത്തുന്നതിനും നാട്ടു വിത്തുകളുടെ സംരക്ഷണത്തിനുമായി 2026-27 വാർഷിക പദ്ധതിയിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്ന് വിത്ത് ശേഖരണം നടത്തിയത്. കൂടുതൽ വിത്ത് ശേഖരിച്ച വിദ്യാർത്ഥികളായ മുഹമ്മദ് അമിഷാൻ, ഷെൻസ ഫാത്തിമ എം, മുഹമ്മദ് സ്വാലിഹ് കുട്ടികൾക്ക് ബ്ലോക് മെമ്പർ ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് ഹഫ്‌സ കാവുങ്ങൽ, വാർഡ് മെമ്പർ ഹാരിഫ ടീച്ചർ, അദ്ധ്യാപകരായ പ്രവീണ, ജലജ, ഫസീല, റഷീദ, പ്രസീന, ഉനൈസ്, സുധിൽ, ജാനിഷ്, മുബഷിറ, ഉമൈറ തുടങ്ങിയവർ പങ്കെടുത്തു.
Month: June 2026
അരീക്കോട് താലൂക്ക് ആശുപത്രി: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് മന്ത്രിക്ക് നിവേദനം നൽകി
അരീക്കോട്: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രിയും ഏറനാട് എംഎൽഎയുമായ പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ നേതാക്കൾ നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് ബുഷ്‌റ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ടും സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ബിന്ദു പരമേശ്വരൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരി, കീഴ്പറമ്പ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സലീന ഹസൻ, ഏറനാട് മണ്ഡലം അസിസ്റ്റൻറ് കൺവീനർ സൈബുന്നിസ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതു മതരാമതത് മന്ത്രി പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.
വാഗ്ദാനം നിറവേറ്റി യു ഡി എഫ് സര്‍ക്കാര്‍: സ്ത്രീകൾക്ക് കെഎസ്‌ആര്‍ടിസി ബസുകളിൽ സൗജന്യ യാത്ര ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരുന്നു. ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല. പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ അല്ലെങ്കിൽ ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഇതുവഴി ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന…
പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ ശിൽപ്പശാല ‘നെക്സ്റ്റ് ചാപ്റ്റർ’ ശ്രദ്ധേയമായി
ദോഹ: പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നെക്സ്റ്റ് ചാപ്റ്റർ’ നേതൃത്വ ശിൽപ്പശാല ശ്രദ്ധേയമായി. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ക്യു.എഫ്.എം നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അൻവർ ഹുസൈന്‍ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചകൾക്കും അവതരണങ്ങൾക്കും ഷബീബ് ഇ.സി, സിദ്ധീഖ് മക്കരപ്പറമ്പ്, സുബുഹാൻ മൂസ, അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മലപ്പുറം ജില്ലക്കാരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി ഫഹദ് മലപ്പുറം, അസ്ഹർ അലി ചുങ്കത്തറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സഹല സ്വാഗതവും ഷിബിലി ശാന്തപുരം നന്ദിയും പറഞ്ഞു.
സൈനുദ്ദീന്‍ പട്ടാഴിക്ക് പൂവച്ചൽ ഖാദർ ഫിലിം അവാർഡ്
പരിസ്ഥിതി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ .സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിച്ച സ്വച്ഛന്ദമൃത്യു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പൂവച്ചൽ ഖാദർ ഫിലിം അവാർഡ് 2026 ലഭിച്ചു. ജൂൺ 22 നു തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ അവർഡ് വിതരണം ചെയ്യും. പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്ന് മകളെ പഠിപ്പിച്ചു കളക്ടറാക്കുന്ന രവി എന്ന കഥാപാത്രത്തെയാണ് ഡോ . സൈനുദീൻ പട്ടാഴി അവതരിപ്പിച്ചത്. പിന്നീട് നാല് സിനിമകളിൽ കൂടി അഭിനയിച്ചു. കല്യാണമാല എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തീകരിച്ചു. ഒരു തമിഴ് സിനിമയുടെ സഹ നിർമ്മാതാവുമാണ് . കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ ഒരു സിനിമാ സംവിധായകനുമായ പരിചയം സിനിമയിലേക്ക് നയിച്ചു. ഒരു ചെറു ഗ്രഹത്തിന് നാസ പേര് നല്‍കിയതോടെ പ്രശസ്തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിംഗപ്പൂരിൽ ഒരു റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനാണ്. പത്തു…
മിസിസിപ്പിയിൽ മോഷണശ്രമത്തിന് പിന്നാലെ പോലീസ് വെടിവെപ്പ്: കുട്ടി കൊല്ലപ്പെട്ടു
മിസിസിപ്പി: മിസിസിപ്പിയിൽ വാൾമാർട്ട് സൂപ്പർമാർക്കറ്റിൽ നടന്ന മോഷണശ്രമത്തിന് പിന്നാലെയുണ്ടായ പോലീസ് വെടിവെപ്പിൽ ഒരു കുട്ടി കൊല്ലപ്പെട്ടു. ഒരു മുതിർന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് സെനറ്റോബിയയിലെ വാൾമാർട്ടിന് പുറത്താണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് ഒരു കുട്ടിയുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികളെ പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ പ്രതികൾ കാർ പോലീസുകാരുടെ നേർക്ക് ഓടിച്ചു കയറ്റാൻ നോക്കിയപ്പോൾ ഓഫീസർ വെടിയുതിർക്കുകയായിരുന്നു എന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. വെടിയേറ്റവർ പിന്നീട് പ്രാദേശിക ആശുപത്രിയിൽ എത്തിയെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു
ന്യൂയോർക്:ഫിഫ ലോകകപ്പ് ആരംഭിച്ച് മണിക്കൂറുകൾകു ശേഷം ഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനായി മിയാമിയിലേക്ക് തിരിക്കേണ്ട ഉറുഗ്വേ ടീം നിലവിൽ മെക്സിക്കോയിൽ കുടുങ്ങിക്കിടക്കുകയാണ്. സാങ്കേതികവും ഭരണപരവുമായ ചില പ്രശ്നങ്ങൾ കാരണം ഉറുഗ്വേ ടീം സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് യു.എസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. മെക്സിക്കോയിലെ കാൻകൂണിലുള്ള പരിശീലന ക്യാമ്പിലാണ് നിലവിൽ കളിക്കാർ ഉള്ളത്. ഫിഫയുടെ ഇടപെടൽ: പ്രതിസന്ധി പരിഹരിക്കാൻ ഫിഫ അടിയന്തിരമായി മറ്റൊരു വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രതിസന്ധികൾ: മത്സരം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ സംഭവം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം റദ്ദാക്കേണ്ടി വന്നേക്കാം. ഇത് ഉറുഗ്വേ ഫുട്ബോൾ ഫെഡറേഷന് സാമ്പത്തിക പിഴ ലഭിക്കാനും കാരണമായേക്കും. 2026 ലോകകപ്പിന്റെ സംഘാടനത്തെച്ചൊല്ലി നേരത്തെ തന്നെയുള്ള വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
വനിതാ നേഷൻസ് കപ്പ് ഹോക്കി: യു.എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം
ഓക്ക്‌ലൻഡ്: എഫ്.ഐ.എച്ച്. വനിതാ നേഷൻസ് കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആവേശജയം. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ശക്തമായി തിരിച്ചടിച്ച് യു.എസിനെ 3–2 ന് തോൽപ്പിച്ച് പൂൾ എ-യിൽ ഇന്ത്യ വിജയത്തുടക്കം കുറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആഷ്‌ലി സെസ്സ (നാലാം മിനിറ്റ്), മെയ്ഡ്‌ലിൻ സിമ്മർ (ഏഴാം മിനിറ്റ്) എന്നിവരിലൂടെ യു.എസ് 2-0 ന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 17, 24 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി ഡ്രാഗ് ഫ്ലിക്കർ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് നവ്‌നീത് കൗർ ആദ്യ പകുതിക്ക് മുൻപ് തന്നെ ഇന്ത്യക്ക് 3-2 ന്റെ വിജയലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളുടെയും പ്രതിരോധം ശക്തമായതോടെ കൂടുതൽ ഗോളുകളൊന്നും പിറന്നില്ല. ഈ…
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാമിലി കോണ്‍ഫറന്‍സ് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ജൂലൈ 16 വ്യാഴാഴ്ച വൈകിട്ട് 9 മുതൽ 10 വരെ [ ഈസ്റ്റേൺ ടൈം] നടത്തപ്പെടുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു. സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഉത്ഘാടന സമ്മേളനത്തിൽ 8658006 എന്ന നമ്പരിൽ “IPCNFC” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കുന്ന പ്രഥമ യോഗം പാസ്റ്റർ റോയി വാകത്താനം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ” ആത്മ നിറവിൻ…
ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് വത്തിക്കാനിൽ പ്രൗഢ ഗംഭീര തുടക്കം
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ്–യുകെ കൺവെൻഷൻ 2026-ന്റെ ഭാഗമായി, സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി സ്മരണാർത്ഥം വത്തിക്കാൻ സിറ്റിയിൽ പ്രൗഢഗംഭീരമായ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സിനഡ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ചടങ്ങിൽ ഹൃദ്യമായ സ്വാഗതം ആശംസിച്ചു. വിശുദ്ധ തോമാസ് ശ്ലീഹായുടെ അപ്പോസ്തോലിക പാരമ്പര്യവും, പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ദീർഘവീക്ഷണവും വിശ്വസ്തതയോടെ മുന്നോട്ട് നയിക്കുന്ന മലങ്കര സഭയുടെ ഇടയശ്രേഷ്ഠനാണ് കാതോലിക്കാ ബാവായെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചു. വിശുദ്ധ പത്രോസിന്റെ പിൻഗാമിയുടെ സിംഹാസനവും അപ്പോസ്തോലന്മാരുടെ കേന്ദ്രവുമായ റോമിൽ ഒത്തുകൂടുന്നത് ആഗോള സഭയുമായുള്ള മലങ്കര സഭയുടെ കൂട്ടായ്മയുടെ ജീവസ്സുറ്റ ആവിഷ്കാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനെ മലങ്കര…