എടത്വാ: പുതുവത്സര ദിനത്തിൽ സാനിയയെ തേടി സമ്മാനമെത്തി. ഇനി സാനിയയ്ക്ക് സൈക്കിളില്‍ സ്കൂളിലെത്താം. വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിയാണ് എടത്വ കറുകയിൽ സാനിയ സനീഷ്. പൂർവ്വ വിദ്യാർത്ഥി സംഘടനയും ട്രൂ ലൈൻ മീഡിയയും സംയുക്തമായി നടത്തിയ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ സൈക്കിൾ സാനിയയ്ക്ക് സമ്മാനിച്ചു. വെള്ളപ്പൊക്കം മൂലം രണ്ട് തവണ മാറ്റി വെച്ച ചടങ്ങാണ് ചിങ്ങപുലരിയിൽ നടന്നത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിലാണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്. ലോക കപ്പ്…
Month: August 2026
ഏഷ്യയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റിയെടുക്കും: മുഖ്യമന്ത്രി വിഡി സതീശന്‍
കൊച്ചി: കേരളത്തെ ഇന്ത്യയിലെയും ഏഷ്യയിലെയും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെന്ററിൽ ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75-ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാവൽ ഏജന്റ്സ് അസോസിയേഷന്റെ ദേശീയ കൺവെൻഷൻ ഇത്തവണ കേരളത്തിൽ നടത്തണമെന്നും സംസ്ഥാന സർക്കാർ അതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന വളർച്ചാ ചാലകമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുറമുഖ വികസനം, വ്യോമയാനം, ഹോട്ടൽ മേഖല, ആരോഗ്യ ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചാണ് വികസനം ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏകദേശം 600 കിലോമീറ്റർ തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 18…
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ വകുപ്പിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭ ശാക്തീകരണ പദ്ധതി (പിഎംഎഫ്എംഇ) നടപ്പിലാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ 10,000 സംരംഭകർക്ക് വായ്പ നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നിരുന്നാലും, സംസ്ഥാന വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു. പി.എം.എഫ്.എം.ഇ. പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധന സഹായം മറ്റ് ആനുകൂല്യങ്ങൾ കുടുംബശ്രീ മിഷൻ (സ്റ്റേറ്റ് റൂറൽ ലൈവലി ഹുഡ് മിഷൻ (SRLM)/സ്റ്റേറ്റ് അർബൻ ലൈവിലിഹുഡ് മിഷൻ (SULM)) മുഖേന നൽകി വരുന്നു. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (SRLM) ഇതുവരെ 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന നഗര ഉപജീവന മിഷൻ (SULM) ഇതുവരെ 1,060 അംഗങ്ങൾക്ക് 3.90…
മുതിര്‍ന്ന നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജി വെച്ചു
സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളിൽ നിന്ന് ബിജെപി വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന മലയാള ചലച്ചിത്ര നടൻ ദേവൻ ഞായറാഴ്ച ബിജെപിയിൽ നിന്ന് രാജിവയ്ക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ദേവൻ, ആലപ്പുഴയിലെ ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗത്തിന്റെ നിയന്ത്രണത്തിലുള്ള കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിൽ തന്റെ “തീരുമാനം” വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ക്ഷേത്ര ഭരണസമിതിയുടെ തലവൻ. സാമൂഹിക പരിഷ്കർത്താവ് മുന്നോട്ടുവച്ച പുരോഗമന സാമൂഹിക നീതി അജണ്ടയിൽ നിന്ന് ബിജെപി വ്യതിചലിച്ചുവെന്ന് ദേവൻ പറഞ്ഞു. “എന്റെ രാഷ്ട്രീയം ഗുരുവിന്റെ സാമൂഹിക ആദർശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കേരളത്തിലെ ബിജെപിയിൽ അവ പ്രതിഫലിച്ചതായി ഞാൻ കണ്ടിട്ടില്ല. ഗുരുവിന്റെ ആദർശങ്ങളാൽ നയിക്കപ്പെടുന്ന എന്റെ രാഷ്ട്രീയ ദിശാബോധവുമായി ബിജെപി സംസ്ഥാന…
കൊല്ലം പ്രവാസി അസോസിയേഷന്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസ്സിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം കെപിഎ ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി. വൈകിട്ട് നടന്ന ആഘോഷ പരിപാടികള്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വി.എം പ്രമോദ് സ്വാഗതം ആശംസിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദു, മുന്‍ ട്രഷറര്‍ മനോജ് ജമാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കെപിഎ ചില്‍ട്രന്‍സ് വിങ്ങിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും കുട്ടികളുടെ പ്രസംഗവും കെപിഎ സിംഫണി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന സന്ധ്യയും നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ച്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധീക്ക്ഷാന്റെ നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു. സിസി, ഡിസി, പ്രവാസിശ്രീ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മലയാള സർവകലാശാലയിലെ ജാതിവിവേചനം: സ്വതന്ത്ര അന്വേഷണം വേണം: റസാഖ് പാലേരി
ജാതിവിവേചനം നേരിടുന്ന ഗവേഷക വിദ്യാർത്ഥിനി അനഘ ശശിയെ സന്ദർശിച്ച് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചു. തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർത്ഥിനി അനഘ ശശി കഴിഞ്ഞ രണ്ടര വർഷമായി നേരിടുന്നതായി പരാതിപ്പെട്ടിരിക്കുന്ന ജാതീയവും അക്കാദമികവുമായ വിവേചനങ്ങളിൽ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റം തെളിയുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ജാതിവിവേചനം നേരിടുന്നതായി പരാതി നൽകിയ അനഘ ശശിയെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പഠനസഹായങ്ങൾ നിഷേധിച്ചതായും മറ്റു വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ഫെലോഷിപ്പ് ലഭിച്ചത് ജാതിയുടെ പേരിലാണെന്ന് പറഞ്ഞ് അപമാനിച്ചതായും അനഘ ശശി പരാതിപ്പെട്ടിട്ടുണ്ട്. ലാബുകളും ഉപകരണങ്ങളും വൃത്തിയാക്കുക, വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ തുടച്ചുവെക്കുക, തൂപ്പുജോലികൾ ചെയ്യുക തുടങ്ങിയ ജോലികൾ ഗവേഷക വിദ്യാർത്ഥിനിയെക്കൊണ്ട്…
അത്വിയ്യാബി ടീച്ചർ അനുസ്മരണം
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി, കഴിഞ്ഞ ദിവസം നിര്യാതയായ മോങ്ങം അത്വിയ്യാബി ടീച്ചർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പ്രവർത്തകയായ അതിയ്യാബി ടീച്ചറുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ബിന്ദു പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി ജസീല കെപി, ജില്ലാ സെക്രട്ടറി ഷഹനാസ്, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ, ബ്ലോക്ക് മെമ്പർ സാജിത അബൂബക്കർ, ദിൽറുബ ശബ്നം, മുബീന, ഖൈറുന്നീസ, മലപ്പുറം മണ്ഡലം കൺവീനർ അമീന എന്നിവർ അതിയ്യാബി ടീച്ചറുടെ പ്രവർത്തനങ്ങളും സംഘടനയ്ക്കായി നൽകിയ സംഭാവനകളും അനുസ്മരിച്ച് സംസാരിച്ചു.
വൈസ് ചാൻസിലറുടെ പ്രതീകാത്മക സംസ്കാരം തീരാകളങ്കം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: സംസ്കൃത സർവകലാശാല കാമ്പസ്സിൽ വൈസ് ചാൻസിലറെ പ്രതീകാത്മകമായി സംസ്കാരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടി വിദ്യാർത്ഥി സമൂഹത്തിന് തീരാകളങ്കമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു. എന്ത് രാഷ്ട്രീയ വിയോജിപ്പിന്റെ പേരിലായാലും ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സംസ്ക്കാരം നടത്തിയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. വനിതാ വൈസ് ചാൻസിലറെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഔദ്യോഗിക വാഹനം നശിപ്പിക്കുകയും ചെയ്ത നടപടി സംസ്ക്കാരമുള്ള ഒരു സമൂഹത്തിന് ഭൂഷണമല്ല. കേരള സർവകലാശാലയിൽ ഒരു വനിതാ ഉന്നതോദ്യോഗസ്ഥയ്‌ക്കെതിരെ ഇത്തരമൊരു പ്രവർത്തി, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. അന്ന് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പരിണിത ഫലമാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആവർത്തനം. ഗുരുക്കന്മാരെ ആദരിക്കുക എന്ന സംസ്കാരം പേറുന്ന കേരളീയ സമൂഹത്തിൽ, അദ്ധ്യാപകർക്കെതിരെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരിൽ നടത്തുന്ന ഏത് പ്രവർത്തിയും അപലപിക്കപ്പെടേണ്ടതാണ്. പഠിക്കുക…
മർകസ് ഗേൾസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
കാരന്തൂർ: 80-ാമത് സ്വാതന്ത്ര്യദിനം കാരന്തൂർ മർകസ് ഗേൾസ് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആചരിച്ചു. മനുഷ്യ ഇന്ത്യ, ചിത്രരചന, ദേശഭക്തി നൃത്തരൂപം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികളും സ്കൗട്ട്, ജെ ആർ സി, ആർട്‌സ് ക്ലബ് തുടങ്ങിയ സമിതികളുടെ നേതൃത്വത്തിലുള്ള വിവിധ പ്രകടനങ്ങളും നടന്നു. മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മൂസകോയ മാവിളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
രാശിഫലം (17-08-2026 തിങ്കൾ)
ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താൽപര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേക്കണം. സഹോദരന്‍മാരില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗികജീവിതത്തിൻ്റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും, നിങ്ങളുടെ ബോസിൻ്റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം നിങ്ങൾ നിങ്ങളുടെ പ്രിയതമയെ ആവോളം ലാളിക്കും. തുലാം: കോപം നിയന്ത്രിക്കുക. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിച്ചേക്കും.…
