ഡൽഹിയുടെ മുഖഛായ മാറ്റുന്ന ‘ഡൽഹി മാസ്റ്റർ പ്ലാൻ 2047’ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി; 40 ലക്ഷം ഫ്ലാറ്റുകളും 100 നിലകൾ വരെ ഉയരമുള്ള കെട്ടിടങ്ങളും നിര്‍മ്മിക്കും

വരും വർഷങ്ങളിൽ ഡൽഹി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാകും. തലസ്ഥാനത്തിന്റെ സമ്പൂർണ പരിവർത്തനം വിവരിക്കുന്ന 535 പേജുള്ള ‘ഡൽഹി മാസ്റ്റർ പ്ലാൻ 2047’ വ്യാഴാഴ്ച കേന്ദ്ര സർക്കാർ പുറത്തിറക്കി. ന്യൂഡൽഹി: വരും വർഷങ്ങളിൽ ഡൽഹി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാകും. തലസ്ഥാനത്തിന്റെ സമ്പൂർണ പരിവർത്തനം വിവരിക്കുന്ന 535 പേജുള്ള ‘ഡൽഹി മാസ്റ്റർ പ്ലാൻ 2047’ വ്യാഴാഴ്ച കേന്ദ്ര സർക്കാർ പുറത്തിറക്കി. 100 നിലകളിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ, 4 ദശലക്ഷം പുതിയ വീടുകൾ, 695 കിലോമീറ്റർ മെട്രോ ശൃംഖല എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. മാസ്റ്റർ പ്ലാൻ അനുസരിച്ച്, നല്ല സൗകര്യങ്ങളുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മെട്രോ ഇടനാഴികൾക്കും പ്രധാന വാണിജ്യ കേന്ദ്രങ്ങൾക്കും സമീപം ഉയരമുള്ള കെട്ടിടങ്ങൾ നിര്‍മ്മിക്കും. 100 നിലകളിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾ ഡൽഹിയുടെ പുതിയ ഐഡന്റിറ്റിയായി മാറുമെന്ന് പദ്ധതി വ്യക്തമായി പറയുന്നു. ഈ ലാൻഡ്മാർക്ക് കെട്ടിടങ്ങൾ നഗരത്തിന്റെ…

പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്. നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന…

കാനഡയിലെ ഗുരുദ്വാരയിൽ കത്തി ആക്രമണത്തില്‍ രണ്ട് സിഖ് ഭക്തർക്ക് കുത്തേറ്റു; അക്രമിയെ പോലീസ് പിടികൂടി; ആക്രമണത്തെ പ്രധാനമന്ത്രി കാർണി അപലപിച്ചു

കാനഡയിലെ എഡ്മണ്ടണിലുള്ള ഒരു ഗുരുദ്വാരയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കത്തി ആക്രമണം സിഖ് സമൂഹത്തെ ആശങ്കയിലാഴ്ത്തി. ആക്രമണത്തിൽ രണ്ട് വിശ്വാസികൾക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്. എഡ്മണ്ടന്‍ (കാനഡ): കാനഡയിലെ എഡ്മണ്ടണിലുള്ള ഒരു ഗുരുദ്വാരയ്ക്കുള്ളിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കത്തി ആക്രമണം കോളിളക്കം സൃഷ്ടിച്ചു. പ്രാർത്ഥനയ്ക്കായി ഭക്ത്രര്‍ ഒത്തുകൂടിയപ്പോൾ ഉണ്ടായ പെട്ടെന്നുള്ള ആക്രമണത്തിൽ രണ്ട് വിശ്വാസികൾക്ക് പരിക്കേറ്റു. പോലീസ് സംഭവസ്ഥലത്തെത്തി അക്രമിയെന്ന് സംശയിക്കുന്ന 27 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ഒരു ദിവസം മുമ്പാണ് ഇയാള്‍ ജയിൽ മോചിതനായതെന്നത് ശ്രദ്ധേയമാണ്. നാനാക്‌സർ ഗുരുദ്വാരയിൽ പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 4:49 നാണ് സംഭവം നടന്നത്. ഹൈവേയില്‍ അലഞ്ഞുതിരിയുന്ന ഒരാളെക്കുറിച്ചുള്ള വിവരം പോലീസിന് ആദ്യം ലഭിച്ചിരുന്നു. ഏകദേശം 15 മിനിറ്റിനുശേഷം, ഗുരുദ്വാരയ്ക്കുള്ളിൽ കത്തി ആക്രമണം നടന്നതായി അവര്‍ക്ക് വിവരം ലഭിച്ചു. അന്വേഷണത്തിൽ, അക്രമി…

വേൾഡ് മലയാളി കൗൺസിൽ 15-ാമത് ആഗോള സമ്മേളനത്തിന് ഡാളസിൽ ഉജ്ജ്വല തുടക്കം; ലോകമെമ്പാടുമുള്ള പ്രവാസി പ്രമുഖരും വിവിധ റീജിയണുകളും പങ്കെടുത്തു

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ  15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും അമേരിക്കയിലെ ഡാളസിൽ ഉജ്ജ്വല തുടക്കം. പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിൽ വേൾഡ് മലയാളി കൗൺസിൽ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഡാളസിൽ നടന്ന പ്രഭോജ്ജ്വലമായ ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചെല്ലൂർ  എന്നിവർ ചേർന്ന് കൗൺസിൽ പതാക ഉയർത്തി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും വിളംബര റാലിയിലും അമേരിക്ക, മിഡിൽ ഈസ്റ്റ് (യു.എ.ഇ ഉൾപ്പെടെ), യുകെ & യൂറോപ്പ്, ഇന്ത്യ, ഫാർ ഈസ്റ്റ് & ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൗൺസിൽ റീജിയണുകളുടെയും…

വിശ്വാസത്തിന്റെ ആത്മീയ ചൈതന്യമായി ദേവാലയങ്ങൾ മാറണം: റവ. ഡോ. മോത്തി വർക്കി

ഡാളസ്: ദേവാലയങ്ങൾ കേവലം കെട്ടിടങ്ങളോ ആചാരങ്ങളുടെ വേദികളോ ആയി ചുരുങ്ങിപ്പോകരുതെന്നും, അവ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്തുന്ന പവിത്രമായ വിശ്വാസകേന്ദ്രങ്ങളായി രൂപാന്തരപ്പെടണമെന്നും മാർത്തോമാ സഭയിൽ പൂർവ പിതാക്കന്മാർ നവീകരണ കാലഘട്ടത്തിൽ ഉയർത്തിപ്പിടിച്ച മാറ്റമില്ലാത്ത സുവിശേഷ സത്യങ്ങൾക്കായി ശക്തിയായി നിലകൊള്ളുന്ന റവ. ഡോ. മോത്തി വർക്കി ഓർമ്മിപ്പിച്ചു.ആഗസ്ത് 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡാളസ് മാർത്തോമ്മാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ നടന്ന ഈ ആത്മീയ സംഗമം വിശ്വാസികൾക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തെ ആധാരമാക്കി റവ. ഡോ. മോത്തി വർക്കി നടത്തിയ വചനശുശ്രൂഷ വിശ്വാസികളിൽ ആത്മീയ ചിന്തകൾക്ക് ആഴം കൂട്ടി. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ നിന്ന് യേശുവിലേക്കുള്ള ആത്മീയ…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 23-ന്; കോട്ടയം എം.പി. കെ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥി

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 23-ന് വിൻധാം ഡി.എഫ്.ഡബ്ല്യു. എയർപോർട്ട് ഹോട്ടലിലെ വേദിയിൽ പ്രൗഢഗംഭീരമായി നടക്കും. കോട്ടയം പാർലമെന്റ് അംഗം കെ. ഫ്രാൻസിസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത ചലച്ചിത്ര നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയും ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും. സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന ഈ സംയുക്ത സമ്മേളനം ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറും. ഷിജു ഫൈനാൻഷ്യൽസ് ഉടമ ഷിജു എബ്രഹാം, ക്രൗൺ ട്രാവൽസ് & ത്രിവേണി ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ആൻറ് കിച്ചൺ ഉടമ സോബിൻ മാത്യു എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ. വേൾഡ് മലയാളി കൗൺസിൽ 15-ാമത് ഗ്ലോബൽ ദ്വൈവാർഷിക കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ…

തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു

ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത. ഡാലസ് സെഹിയോൻ മാർത്തോമാ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വെച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത് മകൻ: ഡോ. എ. ബി. എബ്രഹാം മരുമകൾ: സൂസൻ എബ്രഹാം കൊച്ചുമകൻ: ഈറ്റൻ എബ്രഹാം സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം 214 641 9951

മഴുക്കീർ വെള്ളവന്താനത്ത് മാത്തുക്കുട്ടി ഏബ്രഹാം (സണ്ണി മഴുക്കീർ -75) നിര്യാതനായി

കല്ലിശ്ശേരി(ചെങ്ങന്നൂർ): ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത് മാത്തുക്കുട്ടി ഏബ്രഹാം (സണ്ണി മഴുക്കീർ -75) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 28ന് രാവിലെ 9ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: പ്രഭ സണ്ണി കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്), നിബു വെള്ളവന്താനം (പി.സി.എൻ.എ.കെ. നാഷണൽ ട്രഷറർ, ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി). മരുമക്കൾ: അഭയ ബിനു, ഡോ. സിജി മാത്യു. സണ്ണി മഴുക്കീറിന്റെ നിര്യാണത്തില്‍ ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്ജ്ക്കുട്ടി അനുശോചിച്ചു. വാർത്ത: ഡോ.…

“ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന്

തിരുവല്ല: അഞ്ജു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക് പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ചതുമായ ചെറുകഥ സമാഹാരം “ദി ചോക്ലേറ്റ് കിംഡം” പ്രകാശനം ആഗസ്റ്റ് 23ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് രാവിലെ 11.30ന് നടക്കും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗീസ് പ്രകാശനം ചെയ്യും. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തുമെന്ന് ലാൽസൺ തോമസ് പറഞ്ഞു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ആണ് കായംകുളം സ്വദേശിനിയായ അഞ്ജു ലാൽസൺ.

ആറ് തലമുറകളിലെ 83 അംഗങ്ങളുള്ള കൂട്ടുകുടുംബം നാല് വീടുകളില്‍ ഒരുമിച്ച് കഴിയുന്നത് കൗതുകമേറുന്നു!

ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ, ആറ് തലമുറകളിലായി 83 അംഗ നാഗപ്പ കുടുംബം നാല് വീടുകളിലായി ഒരുമിച്ച് താമസിക്കുന്നു. ഈ നാല് വീടുകളും ഒരു പൊതു അടുക്കളയിലാണ് അവരുടെ എല്ലാ ഭക്ഷണവും ഒരുമിച്ച് പാകം ചെയ്യുന്നത്. കൂട്ടുകുടുംബങ്ങൾ അതിവേഗം ക്ഷയിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ആന്ധ്രാപ്രദേശിലെ നാഗപ്പ കുടുംബം ആ പാരമ്പര്യത്തിന്റെ ഒരു സവിശേഷ ഉദാഹരണമാണ്. അനന്തപൂർ ജില്ലയിലെ കുർലപ്പള്ളി ഗ്രാമത്തിൽ ആറ് തലമുറകളിൽ നിന്നുള്ള എൺപത്തിമൂന്ന് അംഗങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് വീടുകളാണ് ഈ കുടുംബത്തിലുള്ളത്. എന്നാൽ, അവ വ്യക്തിഗത വീടുകളുടെ അതിരുകളാൽ വേർതിരിക്കപ്പെടുന്നില്ല. അടുക്കള, ഭക്ഷണം, വരുമാനം, ജോലി, പ്രധാന തീരുമാനങ്ങൾ എന്നിവ കൂട്ടായി എടുക്കുന്നു. ഇത്രയും വലിയ ഒരു കുടുംബത്തിന് പാചകം ചെയ്യുക എന്നത് വലിയൊരു കാര്യമാണ്. ദിവസവും ഏകദേശം 50 കിലോഗ്രാം അരി പാകം ചെയ്യുന്നു. മരുമക്കൾ ഭക്ഷണം തയ്യാറാക്കുന്നു, മുതിർന്നവരാണ്…