മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഒരേ ദൗത്യത്തിനായി ഒന്നിച്ചു ചേർന്ന അപൂർവ വ്യക്തിത്വങ്ങളാണ് ശ്രീ നാരായണ ഗുരുവും മഹാകവി കുമാരനാശാനും. ഗുരു–ശിഷ്യബന്ധം മലയാള നവോത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവന എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിയ്ക്കാം.ഗുരു ആത്മീയതയിലൂടെയും സാമൂഹികപരിഷ്കാരത്തിലൂടെയും മനുഷ്യനെ ഉയർത്താൻ ശ്രമിച്ചപ്പോൾ, കുമാരനാശാൻ ആ സന്ദേശത്തെ കവിതയുടെയും സാഹിത്യത്തിന്റെയും ഭാഷയിൽ ജനങ്ങളിലെത്തിച്ചു. അതുകൊണ്ടുതന്നെ ചരിത്രകാരന്മാർ പറയുന്നത്, “ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് ശബ്ദവും,ഭാഷയും,ഭാവനയും നൽകിയ കവിയാണ് കുമാരനാശാൻ” എന്നതാണ്. ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധം ഒരു സാധാരണ ഗുരു–ശിഷ്യബന്ധമായിരുന്നില്ല. അത് ചിന്തകളുടെ പാരമ്പര്യമായിരുന്നു; ആത്മീയതയും സാഹിത്യവും കൈകോർത്ത ഒരു നവോത്ഥാനയാത്രയായിരുന്നു, ഒരു ചരിത്രപരമായ സാമൂഹിക വിപ്ലവത്തിന് തുടക്കവും. ബാല്യവും ഗുരുവുമായുള്ള ആദ്യസന്ദർശനവും 1873 ഏപ്രിൽ 12-ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച നാരായണൻ പിന്നീട് മലയാളസാഹിത്യത്തിലെ മഹാകവി കുമാരനാശാനായി വളർന്നു. ബാല്യത്തിൽ തന്നെ…
Month: August 2026
ചരിത്രം കുറിച്ച് ബൈബിൾ കയ്യെഴുത്തു പ്രതി 31ദിവസം കൊണ്ട് പൂർത്തിയാക്കി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്
ഡാളസ് :മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിന്റെ ജൂബിലിയോട് അനുബന്ധിച്ച് സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് നടത്തി ചരിത്രം കുറിച്ചു.”ഉണർവ്വ്” എന്ന നാമധേയത്തിൽ റിവൈവൽ മിറ്റിംഗ് ആൻ്റ് സ്റ്റഡി ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് സാദ്ധ്യമാക്കിയത്. 2026 ജൂൺ 9-ന് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത റെവ. ഡോ. യൂയാക്കിം മാർ കൂറിലോസ് തിരുമേനി തുടങ്ങി വെച്ച ഈ ബൈബിൾ കൈയ്യെഴുത്ത് 31 ദിവസം കൊണ്ട് 1189 ചാപ്റ്റർ എഴുതി പൂർത്തിയാക്കി. ഏകദേശം 600-ൽ അധികം ഇടവകാംഗങ്ങൾ എഴുതിയ ഈ ബൈബിളിന്റെ അവസാന ഭാഗം മാർത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റെവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ എഴുതി അവസാനിച്ചു. ഞായറാഴ്ച കുർബാനയ്ക്കു ശേഷം നടന്ന ജൂബിലി സമാപന സമ്മേളനത്തിൽ ഈ കൈയ്യെഴുത്ത് ബൈബിൾ എഴുതാൻ നേതൃത്വം നൽകിയവരെയും എഴുതിയവരെയും അഭിനന്ദിച്ചു. ഇതിന്റെ കൺവീനറായി ഷാജി ഡേവിഡ്,…
കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ്- ഫോർട്ട്‌വര്‍ത്ത് മേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ് പ്രേമികളുടെയും നല്ല പ്രോത്സാഹനമുണ്ടായിരുന്നു. ഡാളസ് ഫോർട്ട്‌വർത്ത് മേഖയിലെ ക്രിക്കറ്റ് ക്ലബ്ബുകളെല്ലാം തന്നെ ഈ ടൂർണമെന്റിൽ പങ്കാളികളായി. കെ എ ഡി, ടി 20ടൂർണമെന്റ് 2026 ൽ സിക്സെർസ് ക്ലബ് ജേതാക്കളായി. മുൻ ജേതാക്കളായിരുന്ന സ്പാർക്സ് ക്ലബ്ബിനെ തോൽപ്പിച്ചാണ് സിക്സെർസ് കെ എ ഡി, ടി 20ടൂർണമെന്റ് 2026 ട്രോഫി നേടിയത്. അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ വിനോദ് ജോർജും , അരുൺ ഭാസ്കരനും ഏകോപിപ്പിച്ചു മറ്റു ടീം ക്യാപ്റ്റൻമാരെയും മാനേജർമാരെയും ഒന്നിച്ചണി നിരത്തി ടൂർണമെന്റ് മികവുറ്റതാക്കി. സത്യ പ്രകാശ്, ശ്രീനി നാവുലരി, പന വാഗല എന്നിവർ അമ്പയർമാരായി പ്രവർത്തിച്ചു. വിജയികൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് $ 2500 ക്യാഷും സ്പെക്റ്ററം…
ഡാലസിൽ നിന്ന് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള യാത്രയയപ്പ് നൽകി
ഡാലസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാലസിൽ നിന്ന് കാലിഫോർണിയായിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള യാത്രയയപ്പ് ഡാലസ് ഡിഎഫ്ഡബ്ല്യൂ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി. മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ.എബ്രഹാം വി.സാംസൺ, ഡാലസ് കാരോൾട്ടൺ ഇടവക വികാരി റവ.ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ്, അല്‍മായ നേതാക്കളായ പി.ടി മാത്യു, ഷാജി എസ് രാമപുരം, ജോൺ സി മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ് കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു. ഡാലസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.…
ഗസല്‍-ഖവ്വാലി സംഗീതത്തിന്റെ പ്രചാരകന്‍ മുത്തലിബ് മട്ടന്നൂരിന് ഖത്തറിലെ സംഗീതാസ്വാദകരുടെ ആദരം
ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു. മലയാളത്തിന്റെ ഗസല്‍ വസന്തമായിരുന്ന അനശ്വര ഗായകന്‍ ഉമ്പായിയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സംഗീതസായാഹ്നത്തിലാണ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരമര്‍പ്പിച്ചത്. ഉമ്പായിയുടെ ശിഷ്യന്‍ കൂടിയായ മുത്തലിബ്, ഗുരുവിന്റെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും ഗസല്‍-ഖവ്വാലി സംഗീതത്തെ ജനകീയമാക്കുന്നതിലും നല്‍കുന്ന നിസ്വാര്‍ഥ സംഭാവനകളെ മാനിച്ചായിരുന്നു ആദരം. പരിപാടിയില്‍ പങ്കെടുത്തവര്‍, സംഗീതത്തെ വെറും വിനോദമെന്നതിലുപരി ആത്മീയതയും സാഹിത്യവും മനുഷ്യവികാരങ്ങളും ചേര്‍ന്ന ഒരു സാംസ്‌കാരിക അനുഭവമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ മുത്തലിബ് മട്ടന്നൂര്‍ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു. ഖത്തറിലെ വിവിധ വേദികളില്‍ ഗസലുകളും ഖവ്വാലികളും അവതരിപ്പിക്കുന്നതിലൂടെയും യുവഗായകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംഗീതാസ്വാദകരുടെ ഇടയില്‍ ഈ സംഗീതശാഖയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഉമ്പായിയുടെ ജീവിതകാലത്ത് അദ്ദേഹത്തില്‍ നിന്ന് സംഗീതപരമായ പ്രോത്സാഹനവും…
പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‍ ആരംഭിച്ചു
ദോഹ (ഖത്തര്‍): സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും ഇൻഷ്വറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷ്വറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വെച്ചുകൊണ്ട് പ്രവാസി വെല്‍ഫെയറിന്റെ നോര്‍ക്കാ കാമ്പയിന്‍ ആരംഭിച്ചു. ആഗസ്ത് 20 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ ആളുകള്‍ക്ക് അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ 9.30 മണി വരെ നുഐജയിലുള്ള പ്രവാസി വെല്‍ഫെയര്‍ ഒഫീസില്‍ പ്രത്യേക ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ കാമ്പയിന്റെയും നോര്‍ക്ക ഹെല്പ് ഡസ്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അനീസ് മാള അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കണ്‍വീനര്‍ ഷംസു വായേരി കാമ്പയിനിനെക്കുറിച്ച്…
വിജിലൻസ് റെയ്‌ഡ് ചോർത്തുന്നവർക്കെതിരെ നടപടി വേണം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് വകുപ്പിന്റെ റെയ്‌ഡ് നീക്കങ്ങൾ തകർക്കാൻ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചുവരുന്നതായ വാർത്തകൾ അത്യന്തം ഗൗരവതരവും ആശങ്കാജനകവുമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ സംവിധാനമുള്ള എ.ഐ ക്യാമറകളിൽ, വിജിലൻസ് വാഹനങ്ങളുടെ നമ്പർ ഉൾക്കൊള്ളിച്ച് നിരീക്ഷണം നടത്തിവരുന്നതായും, വിജിലൻസ് റെയ്‌ഡ് വിവരങ്ങൾ ചില ഉദ്യോഗസ്ഥർ സ്ഥിരമായി ചോർത്തുന്നതായുമുള്ള വാർത്തകൾ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അടുത്തിടെ കൊല്ലം ജില്ലയിൽ നടന്ന നിരവധി വിജിലൻസ് റെയ്‌ഡുകൾ വിവരം ചോർന്നതുമൂലം പരാജയപ്പെടുകയുണ്ടായി. മോട്ടോർ വാഹന വകുപ്പിലെ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ വിജിലൻസ് വകുപ്പ് നീക്കം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഈ ക്രിമിനൽ നടപടി. ആഭ്യന്തര – ഗതാഗത വകുപ്പ് മന്ത്രിമാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുകയും കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും വേണം:…
സംസ്ഥാനത്ത് കാലവർഷക്കെടുതി നിയന്ത്രണവിധേയം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷക്കെടുതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേർ ഇപ്പോൾ താമസിക്കുന്നുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരിച്ചു. 7 പേരെ കാണാതായതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിത പ്രദേശങ്ങളിൽ ഫയർ ഫോഴ്‌സ് സംവിധാനങ്ങളേയും എൻഡിആർഎഫ് സംഘങ്ങളേയും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ട്. ഒപ്പം രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എൻഡിആർഎഫ് സംഘങ്ങളെ കൂടി…
പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് എട്ട് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് എട്ട് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം നാലിൽ നിന്ന് ആറ് ലക്ഷം രൂപയായി ഉയർത്തി. ശവസംസ്കാര ചടങ്ങുകൾ നടത്താൻ പതിനായിരം രൂപയും, മഴവെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ പതിനായിരം രൂപയും നൽകും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു. ഭൂമി വാങ്ങുന്നതിനും വീടുകൾ പണിയുന്നതിനുമുള്ള 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഇത്തവണ 12 ലക്ഷമായി ഉയർത്തി. കാർഷിക നാശനഷ്ടങ്ങൾക്കുള്ള സാമ്പത്തിക സഹായവും വർദ്ധിപ്പിക്കും. രണ്ടര ഏക്കർ നെൽകൃഷി നശിച്ചവർക്ക് നിലവിലെ സഹായം 13,500 രൂപയാണ്. 165 ഹെക്ടർ വിളകൾ നശിച്ചു, 3,596 കർഷകരെ ഉരുൾപൊട്ടലിൽ ബാധിച്ചു. സംസ്ഥാനത്ത് കനത്ത…
പ്രളയക്കെടുതിയില്‍ ജനം വലയുമ്പോള്‍ തന്റെ ഉച്ചഭക്ഷണത്തെയും ഹെലിക്കോപ്റ്റര്‍ യാത്രയേയും രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രതിപക്ഷത്തോട് സഹതാപം: മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ തന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയേയും, പൊന്നാനിയിലെ ഒരു മുസ്ലീം യൂത്ത് ലീഗ് നേതാവിന്റെ വസതിയിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തെ വിവാദമാക്കിയ പ്രതിപക്ഷത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ വിമര്‍ശിച്ചു. പ്രതിസന്ധി ഘട്ടത്തിൽ താൻ കഴിച്ച ഒരു ഭക്ഷണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരവും നീചവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 5 മണി മുതൽ വെള്ളപ്പൊക്ക സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി വികസനങ്ങൾ അവലോകനം ചെയ്തതായും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. “ഉച്ചയ്ക്ക് 3 മണിയോടെ ഞാൻ കഴിച്ച ഉച്ചഭക്ഷണം രാഷ്ട്രീയ, മാധ്യമ പ്രചാരണത്തിനായി ഉപയോഗിച്ചത് നിർഭാഗ്യകരമാണ്,” മുഖ്യമന്ത്രി പറഞ്ഞു. 2018 ലെ വെള്ളപ്പൊക്ക സമയത്ത് “മുൻ മുഖ്യമന്ത്രി ഉപവാസം അനുഷ്ഠിച്ചിരുന്ന കാര്യം” തനിക്ക് അറിയില്ലായിരുന്നുവെന്ന് പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. “ഇത്തരം സാഹചര്യങ്ങളിൽ ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കരുതെന്ന്…
