രാശിഫലം (12-08-2026 ബുധന്‍)

ചിങ്ങം: തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ സഹായിക്കും.എങ്കിലും വ്യക്തിപരമായ നഷ്ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും. കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും സാധ്യത. വാക്കുതർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.. ആരാധനലായത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും തുലാം: മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക പ്രശ്‌നം അലട്ടും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കും. പുതിയ ജോലികൾ, സംരംഭങ്ങൾ എന്നിവ ഏറ്റെടുക്കും. പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തിയേക്കാം. അമിത ചെലവ് ഒഴിവാക്കുക. ധനു: ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പങ്കാളിയുടെ കരുതൽ കൂടുതൽ ആശ്വാസം നൽകിയേക്കാം. ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത്…

ഇന്ന് കര്‍ക്കിടക വാവ്: പൂര്‍‌വ്വികര്‍ക്കു വേണ്ടിയുള്ള ബലി തര്‍പ്പണത്തിന് വന്‍ തിരക്ക്

തിരുവനന്തപുരം: കർക്കിടക വാവിനോടനുബന്ധിച്ച് പൂർവ്വികർക്കായി ബലി അർപ്പിക്കൽ ആരംഭിച്ചു. വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, തിരുവല്ലം, തിരുനാവായ, വർക്കല പാപനാശം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ മോക്ഷത്തിനായി ബലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. വലിയ ജനക്കൂട്ടത്തെ കണക്കിലെടുത്ത്, എല്ലാ പ്രധാന ബാലി തർപ്പണ കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്തിരുന്നു. പെരിയാറിന്റെ തീരത്ത് സജ്ജീകരിച്ചിരിക്കുന്ന 40 താൽക്കാലിക ബലി പ്ലാറ്റ്‌ഫോമുകളിലും പുലർച്ചെ തന്നെ ബലി ആചാരങ്ങൾ ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി മുതൽ മെട്രോ സർവീസുകളും ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മഴ പെയ്യാതിരുന്നത് ആലുവ മണപ്പുറത്ത് ചെളി അടിഞ്ഞുകൂടുന്നത് തടയാൻ സഹായിച്ചു, ഇത് ആചാരങ്ങൾ നിർവഹിക്കാൻ എത്തുന്നവർക്ക് എളുപ്പമാക്കി. നദിയിൽ ശക്തമായ ഒഴുക്ക് ഉള്ളതിനാൽ, ആചാരങ്ങൾ നിർവഹിച്ച ശേഷം വെള്ളത്തിലിറങ്ങുന്ന ഭക്തർ സുരക്ഷാ…

ത്രിവർണ്ണപ്പതാകയുടെ തണലിൽ… ചെറുത്തുനിൽപ്പും സാഹോദര്യവും അടിയറവുവെക്കാതെ ഭാരതം: ബാബു പി. സൈമൺ, ഡാളസ്

ഡാളസ്: ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കണ്ണുതുറന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, സ്വാതന്ത്ര്യമെന്നത് കേവലം ഒരു ഭരണമാറ്റം മാത്രമല്ലെന്നും സഹനത്തിന്റെയും ത്യാഗത്തിന്റെയും ചോരയിലെഴുതപ്പെട്ട ആ ചരിത്രം നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ കഴിഞ്ഞ ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമാണെന്നും രാജ്യം വീണ്ടും ഓർക്കുകയാണ്. വെളുത്ത യൂണിഫോം അണിഞ്ഞ്, മഴത്തുള്ളികൾ വീണുകുതിർന്ന ഓഗസ്റ്റ് മാസത്തിലെ പ്രഭാതങ്ങളിൽ ആവേശത്തോടെ സ്കൂളുകളിലേക്ക് നടന്നുപോയ ബാല്യകാലമാണ് ഏതൊരു ഭാരതീയന്റെയും മനസ്സിലേക്ക് ‘സ്വാതന്ത്ര്യദിനം’ എന്ന വാക്ക് ഓടിയെത്തിക്കുന്നത്. വാനോളമുയരുന്ന ദേശീയഗാനവും പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണപ്പതാകയിൽനിന്ന് താഴേക്ക് വീഴുന്ന പൂവിതളുകളും നൽകിയ രാജ്യസ്നേഹത്തിന്റെ ആഴം വാക്കുകൾക്ക് അതീതമായിരുന്നു. അന്നത്തെ പ്രസംഗ-രചനാ മത്സരങ്ങളും കായികവിനോദങ്ങളും ജയപരാജയങ്ങൾക്കപ്പുറം സാഹോദര്യത്തിന്റെ വലിയ പാഠങ്ങളാണ് പകർന്നുനൽകിയത്. എന്നാൽ, സ്കൂൾതലത്തിൽനിന്ന് കോളേജ് ജീവിതത്തിലേക്ക് കടന്നതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പുതിയൊരു രാഷ്ട്രീയബോധ്യം കൈവന്നു. പൗരന്റെ അവകാശങ്ങളുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധപ്പെട്ട ചൂടുപിടിച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും ക്യാമ്പസുകൾ വേദിയായി. വിപ്ലവകരമായ…

പുസ്തക പരിചയം: പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ (നോവൽ)

അമേരിക്കൻ മലയാളി എഴുത്തുകാരനായിരിക്കുമ്പോഴും പേരിൽ മാത്രമല്ല, വേരിലും മനസ്സിലും പുന്നയൂർക്കുളം എന്ന ഗ്രാമം ആഴത്തിൽ പതിഞ്ഞു കിടക്കുകയാണ്. നാടിൻ്റെ തണലോർമ്മകൾ ഗൃഹാതുരത്വത്തോടെ നെഞ്ചിലേറ്റുന്ന എഴുത്തുകാരനാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും ‘പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ’ എന്നത് അബ്‌ദുൾ പുന്നയൂർക്കുളത്തിൻ്റെ ആദ്യ നോവലാണ്. അതിരുകൾക്കപ്പുറത്തേക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു കൊടുക്കുന്ന സഞ്ചരിക്കുന്ന ലൈബ്രറിയാണ് അബ്‌ദുൾ പുന്നയൂർക്കുളം. അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ നിറച്ച പെട്ടികളുമായി പോയി സമ്മേളനവേദികളിൽ പുസ്തകങ്ങൾ നിരത്തിവെച്ച് പ്രദർശിപ്പിച്ച് അതിന് കാവലിരിക്കുന്ന അബ്ദുലിനെ എല്ലാവരും ‘സഞ്ചരിക്കുന്ന ലൈബ്രറി’ എന്ന ഓമനപ്പേരിൽ വിളിക്കുന്നു. 18 ആം വയസ്സിൽ കുന്നത്തൂരിലെ ബി.എസ്.എസ് വായനശാലയിലെ ഡിറ്റക്ടീവ് നോവലുകളിൽ തുടങ്ങിയതാണ് അക്ഷരങ്ങളോടുള്ള പ്രണയം. 1978 ൽ കേരളശബ്ദത്തിലും ജനയുഗത്തിലും സഞ്ചാര സാഹിത്യക്കുറിപ്പ് എഴുതിയാണ് സാഹിത്യജീവിതത്തിന് തുടക്കം കുറിച്ചത്. ജോലി തേടി ഗൾഫിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കുമുള്ള നീണ്ട യാത്രകൾക്കൊപ്പം അദ്ദേഹത്തിന്റെ തൂലികയും ചലിച്ചുകൊണ്ടേയിരുന്നു.…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം വര്‍ണ്ണോജ്വലമായി; ശൈലജ ടീച്ചറും വി ടി ബൽറാമും മുഖ്യാതിഥികൾ

ഹ്യൂസ്റ്റൺ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ സമുജ്ജ്വലമായി നടന്നു. കേരളത്തിലെ മുതിര്‍ന്ന ഇടതുപക്ഷ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി ശൈലജ ടീച്ചർ ഭദ്രദീപം കൊളുത്തി ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ നാഷണൽ കമ്മറ്റിയുടെയും ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റൊരതിഥിയുമായ വി ടി ബെൽറാം എം‌എല്‍‌എ ആശംസാ പ്രസംഗം നടത്തി. ജനാധിപത്യത്തിൻറെ നാലാം തൂണായ മാധ്യമ ലോകം ഇന്ന് മലീമസമാണെന്നും എന്നാൽ, ഇന്ത്യാ പ്രസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കെ കെ ശൈലജ ടീച്ചർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. മലയാള മാധ്യമ പ്രവർത്തനം ഒന്ന് വേറെതന്നെയാണെന്നും പലപ്പോഴും ജനാധിപത്യവുമായി ഒരു ബന്ധവും പുലർത്താത്ത തരത്തിൽ തങ്ങളുടെ ഇഷ്ടം പോലെ റിപ്പോർട്ടിംഗ് നടത്തുന്ന തരത്തിലായിക്കഴിഞ്ഞു എന്നത് ആശങ്കാജനകമാണെന്നും വി ടി ബൽറാം എം…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 9): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ടി. കെ. മാധവനും വൈക്കം സത്യാഗ്രഹത്തിന്റെ ആത്മീയ അടിത്തറ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ചില മഹത്‌വ്യക്തികൾ സ്വയം ഒരു പ്രസ്ഥാനമായി തന്നെ മാറി എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അവരിൽ ഏറ്റവും പ്രഗത്ഭനായ ആത്മീയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. എന്നാൽ ഗുരുവിന്റെ ആശയങ്ങളെ ജനകീയ പ്രസ്ഥാനങ്ങളാക്കി മാറ്റിയ ശിഷ്യന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ടി. കെ. മാധവൻ. ഗുരുവും ടി. കെ. മാധവനും തമ്മിലുള്ള ബന്ധം ഗുരു – ശിഷ്യ ബന്ധം മാത്രമായിരുന്നില്ല, അത് ഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനവും തമ്മിലുള്ള സജീവമായ സമന്വയമായിരുന്നു. ഗുരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ആത്മീയമായി ഉണർത്തിയപ്പോൾ, ടി. കെ. മാധവൻ സാമൂഹിക ഉണർവിനെ സംഘടിതമായ സാമൂഹിക പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെടുത്തി. ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ചരിത്രസാക്ഷ്യമാണ് വൈക്കം സത്യാഗ്രഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ…

ഫൊക്കാനയുടെ ഗിന്നസ് റെക്കോർഡ് :(ജെയിംസ് കുരീക്കാട്ടില്‍)

മോഹിനിയാട്ടത്തിന്റെ വേഷം ധരിച്ച രണ്ട് ചെറിയ കുട്ടികൾ നിന്ന് കരയുകയാണ്. കൂടെയുള്ള പേരെന്റ്സ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അവരുടെ അസ്വസ്‌ഥയും ദേഷ്യവും പ്രകടിപ്പിക്കുന്നുമുണ്ട്. ഫൊക്കാനാ കൺവെൻഷന്റെ ഒരു ഒഴിഞ്ഞ മൂലയിൽ അവരെ കണ്ടപ്പോൾ, മലയാളികൾ ഒത്തുകൂടുന്ന ഫൊക്കാനയിൽ ഈ തമിഴർക്ക് എന്ത് കാര്യം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഏതെങ്കിലും തരത്തിൽ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യാമെന്ന് കരുതി അടുത്ത് ചെന്നു. സമയം 4 മണിയായി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിപ്പറ്റാൻ 1500 പേരെ പങ്കെടുപ്പിച്ചു ഫൊക്കാന നടത്തുന്ന മോഹിനിയാട്ട പഠന പരിപാടിയിൽ പങ്കെടുക്കാൻ മലയാളികളായ സുഹ്രത്തുക്കളുടെ നിർബന്ധം കൊണ്ട് വന്നവരാണവർ. ഉച്ചക്ക് 12 മണി മുതൽ ഒരുങ്ങി നിൽക്കുന്നതാണ് ആ പാവം കുട്ടികൾ. 4 മണിക്ക് തുടങ്ങേണ്ടതാണ് മോഹിനിയാട്ടം. പക്ഷെ 4 മണി ആയപ്പോഴും…

നേറ്റോ ഉച്ചകോടിക്ക് തുര്‍ക്കിയിലെത്തിയ ട്രംപിന്റെ സ്ഥാനം ഇറാന് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

നേറ്റോ ഉച്ചകോടിക്കിടെ ട്രം‌പിന് ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന്, തുർക്കിയിലെ ദ്വീപുകളിൽ നിന്ന് അദ്ദേഹത്തെ സുരക്ഷിതമായി ഒഴിപ്പിക്കാൻ രഹസ്യ പദ്ധതി വികസിപ്പിച്ചെടുത്തു. വാഷിംഗ്ടണ്‍: ജൂലൈയിൽ നടന്ന നേറ്റോ ഉച്ചകോടിക്കിടെ ഇറാനിൽ നിന്ന് ട്രംപിന് ഭീഷണിയുണ്ടായിരുന്നെന്ന് യുഎസ് ഏജൻസികൾക്ക് രഹസ്യാന്വേഷണ വിഭാഗം ലഭിച്ചതായി റിപ്പോർട്ട്. ഭീഷണി വളരെ ഗുരുതരമായിരുന്നതിനാൽ ട്രംപിനെ തുർക്കിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാൻ ഒരു രഹസ്യ പദ്ധതി വികസിപ്പിച്ചെടുത്തിരുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ട്രംപിന്റെ വിമാനം ഒരു ഉപരിതല-ആകാശ മിസൈൽ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് വിവിധ ഇന്റലിജൻസ് സ്രോതസ്സുകളിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. നേറ്റോ ഉച്ചകോടിക്ക് സമീപം തോളിൽ നിന്ന് തൊടുത്തു വിടാവുന്ന മിസൈലുമായി ഒരാളെ കണ്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ഇറാനുമായി ബന്ധമുള്ള വ്യക്തികൾക്ക് അങ്കാറയിലെ ട്രംപിന്റെ സ്ഥാനം അറിയാമായിരുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തി.…

റോയ് മാത്യു കാനഡയില്‍ നിര്യാതനായി

ലണ്ടൻ (ഒന്റാറിയോ): പുനലൂർ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയിൽ താമസക്കാരനുമായ മുരുപ്പേൽ റോയ് മാത്യു (43) നിര്യാതനായി. ഓഗസ്റ്റ് 10-നാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ഭാര്യ സിമി. പൊതുദർശനം: ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകീട്ട് 5:00 മുതൽ രാത്രി 8:00 വരെ ഡോർചെസ്റ്റർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ചർച്ചില്‍ (St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L. ശവസംസ്കാര ശുശ്രൂഷയുടെയും സംസ്കാരത്തിന്റെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

മികച്ച സാമൂഹിക സേവനത്തിന് ഡോ. സച്ച്മോർ തോമസിനെ “ആവണിത്തെന്നൽ 2026” വേദിയിൽ ആദരിക്കുന്നു

ലീഗ് സിറ്റി (ടെക്സാസ്): ടെക്സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ആവണിത്തെന്നൽ 2026’ ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും ആ വേദിയിൽ വച്ച്  ഡോ. സച്ച്മോർ തോമസിനെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. അദ്ദേഹത്തിന്റെ മികച്ച സാമൂഹിക സേവനവും സമൂഹത്തിന് നൽകിവരുന്ന നിർലോഭമായ പിന്തുണയും പരിഗണിച്ചാണ് ഡോ. സച്ച്മോർ തോമസിന് ഈ പ്രത്യേക പുരസ്‌കാരം സമ്മാനിക്കുന്നത്. നിലവിൽ ഗാൽവസ്റ്റൺ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിലായി 13 ആരോഗ്യ–പരിചരണ സ്ഥാപനങ്ങൾക്ക്നേതൃത്വം നൽകുന്ന ഡോ. സച്ച്മോർ തോമസിന്റെ സേവനശൃംഖലയിൽ ആശുപത്രികൾ, വയോജന പരിചരണകേന്ദ്രങ്ങൾ, മെമ്മറി കെയർ യൂണിറ്റുകൾ, മെഡിക്കൽ സ്പാകൾ, പ്രൈമറി കെയർ ക്ലിനിക്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. കൂടാതെ, അദ്ദേഹം നിലവിൽ ഗാൽവസ്റ്റൺ കൗണ്ടി ഷെരിഫ് ഓഫീസിന്റെ ഔദ്യോഗിക മെഡിക്കൽ…