കേരള അസോസിയേഷൻ ഓഫ് ഡാളസ് തെരഞ്ഞെടുപ്പിലേക്ക് വോട്ട് അഭ്യർത്ഥിച്ച് ഹരിദാസ് തങ്കപ്പൻ

ഡാളസ് : 48 വയസ്സിലേയ്ക്കെത്തി നിൽക്കുന്ന കേരള അസോസ്സിയേഷൻ ഓഫ് ഡാളസിൽ ഈ വർഷം ഒരു തിരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു. നാളിതുവരെ അസ്സോസ്സിയേഷൻ പിന്തുടർന്നത്‌ ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയങൾക്കതീതമായി നിലകൊള്ളുന്ന മഹത്തായ പാരമ്പര്യമാണ്. എല്ലാ വിഭാഗം മലയാളികളെയും പുതുതലമുറയേയും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോവുകയാണ് നമ്മുടെ ലക്ഷ്യം. അതിനാൽ ഇതുവരെ സമവായത്തിലൂടെയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരുന്നത്. നിർഭാഗ്യവശാൽ ചില വ്യക്തിതാല്പര്യങ്ങൾ ദീർഘമായ അനുനയശ്രമങ്ങളെ പരാജയപ്പെടുത്തിയതിനാൽ ഈ വർഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവന്നിരിക്കുകയാണ്‌. നാം ഉയർത്തിപിടിച്ച നമ്മുടെ മൂല്യങ്ങൾ വ്യക്തിയേക്കാൾ വലുതാണ് പ്രസ്ഥാനം എന്ന് അടിവരയിട്ടു പറയുന്നതാണ്. അസ്സോസ്സിയേഷന്റെ ഭൂരിഭാഗം ദീർഘകാല പ്രവർത്തകരും അഭുദയകാംഷികളും ആവശ്യപ്പെട്ടതനുസ്സരിച്ചു പ്രസിഡന്റ്‌ സ്ഥാനത്തേക്കു എന്നെ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പ്രസ്ഥാനത്തെ നയിക്കാൻ പരിചയ സമ്പന്നരും, ഊർജസ്വലരായ യുവജനങ്ങളെയും എല്ലാ പ്രവിശ്യകളിൽ നിന്നും വിവിധ സ്ഥാനങ്ങളിലേക്കു അണിനിരത്തുന്നു. നേരിന്റെ, മതജാതിവർഗ്ഗവർണ്ണരാഷ്ട്രീയ നിരപേക്ഷതയുടെ ഈ പാനൽ വിജയിക്കേണ്ടത് നിർണ്ണായകമായ ഈ അവസരത്തിൽ അസ്സോസ്സിയേഷന്റെ…

ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

ന്യൂയോർക്ക്: ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം 2023 ഡിസംബർ 10 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഓറഞ്ച് ബർഗിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് കൂടുകയുണ്ടായി. പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വിശാൽ വിജയൻ അവതരിപ്പിച്ച സെക്രട്ടറിയുടെ റിപ്പോർട്ടും ട്രഷറർ ജയപ്രകാശ് നായർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും യോഗം പാസാക്കി. മുൻ ബോർഡ് ഓഫ്‌ ട്രസ്റ്റീ ചെയർപേഴ്സണും ക്ലബ്ബിന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന കെ ജി ജനാർദ്ദനന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അംഗങ്ങൾ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ചെറിയാൻ വി കോശി, വൈസ് പ്രസിഡന്റ് ജയപ്രകാശ് നായർ, സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള, ജോയിന്റ് സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കൽ, ട്രഷറർ വിശാൽ വിജയൻ, ക്യാപ്റ്റൻ…

വെരി റവ. ഡോക്ടര്‍ പി.എസ്‌. സാമുവല്‍ കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ അമേരിക്കന്‍ സമൂഹം അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും സമൂഹത്തിലെ വിവിധ തുറകളില്‍ നിറസാന്നിധ്യവും ആയിരുന്ന ഡോക്ടര്‍ പി.എസ്‌. സാമുവല്‍ കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയും സമ്മേളനവും നടത്തപ്പെട്ടു. ഡിസംബര്‍ 13 ബുധനാഴ്ച വൈകിട്ട്‌ 6.30ന്‌ ചെറി ലൈന്‍ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വച്ച്‌ നടന്ന ശുശ്രൂഷയിലും സമ്മേളനത്തിലും നോര്‍ത്തീസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കോളോവോസ്‌ നേതൃത്വം വഹിച്ചു. ഏതൊരു കാര്യത്തിലും നിശ്ചയദാര്‍ഢ്യത്തോടെ നിലപാടുകളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ച് വിജയം കൈവരിക്കുന്ന പ്രകൃതക്കാരനായിരുന്നു അഭിവന്ദ്യ കോറോപ്പിസ്കോപ്പ എന്നും, താന്‍ ഉണ്ടാകുന്നതിന്‌ മുമ്പ്‌ തന്നെ തന്റെ മാതാപിതാക്കളുമായി ചങ്ങാത്തം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം എന്നും തന്റെ പ്രസംഗത്തില്‍ അഭിവന്ദ്യ തിരുമേനി അനുസ്മരിച്ചു. അച്ചന്‍, സഭയുടെ മാനേജിംഗ്‌ കമ്മിറ്റി അംഗം, ഭദ്രാസന കൌണ്‍സില്‍ അംഗം, സഭയുടെ എം. ജി. ഒ. സി. എസ്‌.…

ഇല്ലിനോയി ഹോട്ടലിലെ ഫ്രീസറിൽ മരിച്ച കെന്നേക്ക ജെങ്കിൻസിന്റെ കുടുംബത്തിന് 10 മില്യൺ ഡോളർ നഷ്ടപരിഹാരം

ഇല്ലിനോയി :മൈഗ്രേൻ, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകൾ  കഴിച്ചിരുന്ന  കെന്നേക്ക ജെങ്കിൻസ് (19) വ ഴിതെറ്റി ഫ്രീസറിൽ കയറി  മരവിച്ചു മരിച്ച സംഭവത്തിൽ ആറ് വർഷത്തിന് ശേഷം, കുടുംബം 10 മില്യൺ ഡോളർ സെറ്റിൽമെന്റിന് സമ്മതിച്ചു. കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അവളുടെ മരണം ഹൈപ്പോതെർമിയ മൂലമുണ്ടായ അപകടമാണെന്ന് വിധിച്ചു. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് 21 മണിക്കൂറാണ്  കൊമേഴ്‌സ്യൽ ഫ്രീസറിൽ  കഴിഞ്ഞത്. റോസ്‌മോണ്ടിലെ ക്രൗൺ പ്ലാസ ഹോട്ടൽ, ഹോട്ടലിന്റെ റെസ്റ്റോറന്റ്, ഒരു സെക്യൂരിറ്റി കമ്പനി എന്നിവ ഫ്രീസർ സുരക്ഷിതമല്ലാത്തതിനാൽ  ജെങ്കിൻസിനെ കണ്ടെത്താനായില്ലെന്ന്  ആരോപിച്ചായിരുന്നു  2018 ലെ കുടുംബത്തിന്റെ കേസ്. ചൊവ്വാഴ്ച പരസ്യമാക്കിയ കോടതി രേഖകൾ പ്രകാരം ഇരയുടെ അമ്മ തെരേസ മാർട്ടിന് ഏകദേശം 3.7 മില്യൺ ഡോളർ ലഭിക്കുമെന്ന് ചിക്കാഗോ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. മറ്റ് കുടുംബാംഗങ്ങൾക്ക് ആകെ $2.7 മില്യൺ ലഭിക്കും, $3.5 മില്യൺ അറ്റോർണി…

ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നിരോധിക്കണോ വേണ്ടയോ എന്ന് യുഎസ് സുപ്രീം കോടതി തീരുമാനിക്കും

വാഷിംഗ്ടൺ: ഗര്‍ഭച്ഛിദ്രത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നിന് രാജ്യവ്യാപകമായി പ്രവേശനം നിയന്ത്രിക്കണമോ എന്ന് യുഎസ് സുപ്രീം കോടതി തീരുമാനിക്കും. ബുധനാഴ്ചത്തെ സുപ്രീം കോടതിയുടെ പ്രഖ്യാപനം മൈഫെപ്രിസ്റ്റോൺ എന്ന മരുന്നുമായി ബന്ധപ്പെട്ടതാണ്. ഈ ഏറ്റവും പുതിയ കേസിൽ തീരുമാനം 2024 ജൂലൈയിൽ വന്നേക്കാം. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ സുരക്ഷിതവും ഫലപ്രദവുമായ അംഗീകാരത്തിനും മരുന്നിന്റെ നിയന്ത്രണത്തിനും പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം തുടർന്നും പിന്തുണ നൽകുമെന്ന് പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പറഞ്ഞു. സുപ്രീം കോടതിയിൽ എഫ്ഡിഎയുടെ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) നടപടികളെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രതിരോധിക്കുന്നത് തുടരുന്നതിനാൽ, പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ത്രീകളുടെ പ്രത്യുത്പാദന പ്രവേശനം സംരക്ഷിക്കുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറെ പറഞ്ഞു. കെയർ, ശേഷി സംരക്ഷിക്കുന്നതിൽ ശക്തമായി പ്രതിജ്ഞാബദ്ധമാണ്. മിഫെപ്രിസ്റ്റോൺ സുരക്ഷിതവും ഫലപ്രദവുമാണെന്ന്…

കേരള അസോസിയേഷൻ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ്; ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടൽ: പ്രദീപ് നാഗനൂലിൽ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 2024-25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ വരുന്ന 16-ാം തീയതി നടക്കുകയാണ്. ഞാനും എന്റെ പാനലിലുള്ള എല്ലാവരും ഇതിനോടകം തന്നെ നിങ്ങളുമായി, ഒരുപക്ഷേ പല തവണ ബന്ധപ്പെട്ട് വോട്ടുകൾ അഭ്യർത്ഥിച്ചിട്ടുള്ളതാണല്ലോ? ഞങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളെ എല്ലാവരെയും നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കാൻ ശ്രമിച്ചിട്ടുള്ളതുമാണ്. എന്നിരുന്നാലും, സമയ പരിധി മൂലം അത് യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് ഈ അഭ്യര്‍ത്ഥന നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്! നിങ്ങൾക്കെല്ലാവരും അറിയാവുന്നതുപോലെ, 1976 മുതൽ നല്ല നിലയിൽ ജനാധിപത്യപരമായി പ്രവർത്തിച്ചുവന്നിരുന്ന നമ്മുടെ അസോസിയേഷൻ, കഴിഞ്ഞ കുറെ വർഷങ്ങളായി തികച്ചും ഏകാധിപത്യപരമായിട്ടണ് മുന്‍പോട്ടു പോകുന്നതെന്ന വിവരം അരമന രഹസ്യം പോലെ ഇന്ന് അങ്ങാടി പാട്ടാണ് ! നഗ്നസത്യങ്ങൾ കൈപ്പേറിയതാണ്, എന്നാലും, രാജാവ് നഗ്‌നനാണ് എന്ന സത്യം ഇനിയും ഒളിപ്പിച്ചു വച്ചിട്ട് കാര്യം ഇല്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പ്…

കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ

കോട്ടയം: കോളേജ് വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം തടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. പുനലൂർ സ്വദേശി അനീഷ് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. നിരവധി കേസുകളിൽ ഇയാൾക്ക് പങ്കുള്ളതായും കോടതി ചൂണ്ടിക്കാട്ടി. 2018 ഓഗസ്റ്റിൽ യൂണിവേഴ്‌സിറ്റി പരീക്ഷയ്‌ക്ക് തയ്യാറായി നില്‍ക്കുമ്പോഴാണ് പെൺകുട്ടിയെ അനീഷ് കുമാർ ആക്രമിച്ചത്. കൂടാതെ, ഏതാനും മാസങ്ങൾക്ക് മുമ്പ് തെങ്കാശിയിൽ റെയിൽവേ ഗേറ്റ് ജീവനക്കാരനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. നിലവിൽ തമിഴ്‌നാട്ടിലെ ജയിലിൽ കഴിയുന്ന ഇയാളെ വിചാരണയ്ക്കായി പുനലൂർ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് ബിനു ഹാജരായി.

തലവേദനയ്ക്കുള്ള കുത്തിവെയ്പ് എടുത്ത ഏഴു വയസ്സുകാരന്റെ കാലുകള്‍ തളര്‍ന്നു; ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്

തൃശൂർ: തലവേദനയ്ക്കുള്ള കുത്തിവയ്പെടുത്ത ഉടൻ ഏഴുവയസ്സുകാരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കും നഴ്‌സിനും എതിരെ പോലീസ് കേസെടുത്തു. തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ ഡിസംബർ ഒന്നിനാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കടുത്ത തലവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ രണ്ട് കുത്തിവയ്പ്പുകൾ നിർദ്ദേശിച്ചു. അത്യാഹിത വിഭാഗത്തിലെ ഒരു പുരുഷ നഴ്സ് ആയിരുന്നു കുട്ടിക്ക് കുത്തിവെപ്പെടുത്തത്. ഒരെണ്ണം ഇടതു കൈയിലും മറ്റൊന്ന് അരക്കെട്ടിന് താഴെ ഇടതുഭാഗത്തും ആയാണ് നൽകിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുത്തിവെച്ചയുടനെ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. ഈ വിവരം ഡോക്ടറെ അറിയിച്ചപ്പോൾ മാറിക്കോളും എന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു എന്നു പറയുന്നു. വീട്ടിലെത്തി ഏറെ…

വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകളെ പോലീസ് അറസ്റ്റു ചെയ്തു

കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മർദിച്ച മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ മർദനമേറ്റത്. കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ മരുമകൾ മഞ്ജു തള്ളി താഴെയിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം നടന്നത്. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയാണ് മ­​ഞ്­​ജു മോ​ള്‍ തോ​മ­​സ്. ഭര്‍തൃമാതാവിനെ ഇവര്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിക്കുന്നത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീഡിയോയില്‍ വളരെ മോശമായ ഭാഷയില്‍ യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട് . ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് കുറച്ച് നേരം കിടക്കുകയും പിന്നീട് ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നതായി വീഡിയോയില്‍ കാണാം .…

ഗാസയില്‍ ഇസ്രായേലി സൈനികരുടെ അതിരുവിട്ട പ്രവര്‍ത്തികള്‍ ഇസ്രായേലിന് പുതിയ തലവേദന സൃഷ്ടിക്കുന്നു

ദോഹ (ഖത്തര്‍): ഗാസയിലെ സ്വകാര്യ വീടുകളിൽ ഇസ്രായേൽ സൈനികർ അതിക്രമിച്ചു കടക്കുന്നതിന്റേയും, കളിപ്പാട്ടക്കടയിലെ സാധനസാമഗ്രികള്‍ നശിപ്പിക്കപ്പെടുന്നതിന്റെയും, ഉപേക്ഷിക്കപ്പെട്ട ട്രക്കിന്റെ പിന്നിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണവും വെള്ളവും കത്തിക്കാൻ ശ്രമിക്കുന്നതിന്റെയും, വട്ടത്തില്‍ നിന്ന് നൃത്തം ചെയ്യുന്നതിന്റെയും, പരസ്പരം കൈകള്‍ ചുറ്റിപ്പിടിച്ച് വംശീയ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഇസ്രായേലിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഗസ്സയിൽ ഇസ്രായേൽ സൈനികർ അപകീർത്തികരമായ രീതിയിൽ പെരുമാറുന്നതിന്റെ നിരവധി വൈറൽ വീഡിയോകളും ഫോട്ടോകളും സമീപ ദിവസങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര പ്രതിഷേധവും സമ്മര്‍ദ്ദവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ എന്ന് ഇസ്രായേലില്‍ തന്നെയുള്ള ചില മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. അതേസമയം, അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ഇസ്രായേല്‍ സൈന്യം ന്യായീകരിച്ചു. ഇത്തരം വീഡിയോകൾ പുതിയതോ അതുല്യമായതോ ആയ ഒരു പ്രതിഭാസമല്ല. വർഷങ്ങളായി, ഇസ്രായേൽ സൈനികരും, യുഎസിലെയും…