ഡോ. റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരിപാടിയുടെ സ്ഥാപകനായ പ്രൊഫസർ റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും അനുശോചനം രേഖപ്പെടുത്തി. കേരള അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ് തങ്കപ്പനും, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ്‌ ഷിജു എബ്രഹാം സംയുക്ത പ്രസ്താവനയിലാണ് അനുശോചനം അറിയിച്ചത്. പ്രൊഫസർ റോഡ്‌നി എഫ്. മോഗ് മലയാളികൾക്കെല്ലാം തന്നെ ഒരു വലിയ സുഹൃത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം യഥാർത്ഥത്തിൽ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്നും അറിയിച്ചു. ഡോ. മോഗ് ഇന്ത്യൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും (1966) മാഡിസണിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും (1973) നേടി. 1970-കളിൽ അദ്ദേഹം ആദ്യം മിസ്സൗറി സർവകലാശാലയിൽ ജോലി ചെയ്തു, പിന്നീട് സുവയിലെ സൗത്ത് പസഫിക് സർവകലാശാലയിൽ ഫുൾബ്രൈറ്റ് ഗവേഷകനായി, തുടർന്ന് മിഷിഗൺ-ആൻ അർബർ സർവകലാശാലയിൽ (1978-80)…

ഫൊക്കാനയുടെ മികച്ച എം.എൽ.എ യ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്

വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എൽ.എയ്ക്കുള്ള പുരസ്കാരം കോട്ടയം എം.എൽ.യും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു. ഒരു കാലഘട്ടം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കോട്ടയം നിവാസികളുടേയും കേരള ജനതയുടേയും സ്നേഹം പിടിച്ചുപറ്റുകയും ആത്മാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട എം.എൽ എയും മന്ത്രിയുമൊക്കെയായിത്തീർന്ന ജനപ്രതിനിധിയാണ് തിരുവഞ്ചൂർ രാധാക്ഷണൻ എന്ന് ഫൊക്കാനാ പ്രസിഡന്റ് വിലയിരുത്തി. രാഷ്ട്രീയത്തിൽ നേതാക്കൾ പുലർത്തേണ്ട സത്യസന്ധത പുലർത്തുന്ന അപൂർവ്വ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പുരസ്ക്കാരം അത് അർഹിക്കുന്ന വ്യക്തിക്ക് നൽകാനായി എന്ന് ഫൊക്കാന ട്രഷറാർ ബിജു കൊട്ടാരക്കരയും അറിയിച്ചു. കോട്ടയം തിരുവഞ്ചൂർ കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949…

ഫിലിപ്പ് സാമുവേൽ (അച്ചമോൻ) – ഡാളസ് മലയാളികൾക്കിടയിലെ നിറസാന്നിധ്യം: പി.പി. ചെറിയാന്‍

സണ്ണിവെയ്ല്‍: രണ്ടര ദശാബ്ദത്തിലേറെയായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളികള്‍ക്കിടയില്‍ നിശബ്ദ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അച്ചമോൻ എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്ന ഫിലിപ്പ് സാമുവേൽ (70) ഹൃദയാഘാതത്തെ തുടര്‍ന്നു ഡാലസില്‍ 2023 ജനുവരി 24 ചൊവാഴ്ച നിര്യാതനായി. ചൊവാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ കേരളത്തിലേക്ക് പോകുന്ന സുഹൃത്തിനെ യാത്ര അയക്കുവാൻ സ്വന്തം കാറിൽ അദ്ദേഹത്തെയും കൂട്ടി സണ്ണിവെയ്ൽ സിറ്റിയിൽ നിന്നും ഡാളസ് എയർ പോർട്ടിലേക്കു പുറപ്പെട്ടതായിരുന്നു യാത്ര ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ ജോർജ് ബുഷ് ഹൈവേയിൽ വെച്ചു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായും, കാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ഫിലിപ്പ് സുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, പൂർണമായും നിയന്ത്രണം നഷ്ടപെടുന്നതിനു മുൻപ് സമചിത്തത കൈവിടാതെ ഫിലിപ്പ് തന്നെ കാർ പുൾ ചെയ്തു ഷോൾഡറിലേക്ക് മാറ്റിയിട്ടത് വലിയൊരു അപകടം ഒഴിവാക്കി. ഇതിനിടയിൽ അബോധാവസ്ഥയിലായ അദ്ദേഹത്തെ നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന പോലീസും…

യൂണിയന്‍ കൂപ് കോടോപ്യയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു

യുവര്‍ ബ്രേക് ഫാസ്റ്റ്, ദെയര്‍ സുഹൂര്‍ പദ്ധതിക്ക് പിന്തുണയാകും. ഈ പദ്ധതിയുടെ അഞ്ചാം സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. സമൂഹത്തിൽ ഇടപെടുന്ന പദ്ധതിക്ക് സഹകരണമാകും പുതിയ പങ്കാളിത്തം. യൂണിയന്‍ കൂപ് (Union Coop) കോടോപ്യ (CoTopia) യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യൂണിയന്‍ കൂപ്പിന്‍റെ ഹാപ്പിനസ് ആൻ‍ഡ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈൽ അൽ ബസ്‍തകിയും കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷൻ സി.ഇ.ഒ യൂസഫ് അൽ ഒബൈദ്‍ലിയും ചേര്‍ന്നാണ് അൽ വര്‍ഖാ സിറ്റി മാളിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടത്. രാജ്യത്തെ മറ്റു പ്രധാനപ്പെട്ട സാമൂഹിക സഹകരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിര്‍ണായകമാണ് ധാരണാപത്രമെന്ന് ഡോ. സുഹൈൽ അൽ ബസ്‍തകി പറഞ്ഞു. സമൂഹസേവനത്തിൽ CoTopia വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. “Your breakfast, their Suhoor” എന്ന പദ്ധതിക്ക് വളരെ അധികം പിന്തുണ അത് നൽകും — അദ്ദേഹം…

Hindus welcome idea of prayer in Mississippi public schools, but rotating among diverse religions

Hindus very much like the idea of daily prayer in Mississippi public schools as long as it includes the prayers of diverse religions and denominations practiced in Mississippi and the nation and the expression of non-believers. Talking about prayer; distinguished Hindu statesman Rajan Zed, in a statement today, said that a reverent petition for help or expression of devotion-love-praise-thanks addressed to an object of worship was important, intensely valuable, significant and uplifting to many of us. Prayer for common good helped us to grow in holiness and prayers from diverse…

2023 റിപ്പബ്ലിക് ദിനം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു

74-ാമത് റിപ്പബ്ലിക് ദിനത്തിൽ വ്യാഴാഴ്ച രാജ്യത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു. “റിപ്പബ്ലിക് ദിനത്തിന് ഒരുപാട് ആശംസകൾ. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ ഞങ്ങൾ ഇത് ആഘോഷിക്കുന്നതിനാൽ ഇത്തവണ ഈ അവസരത്തിന് പ്രത്യേകതയുണ്ട്. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ സഹ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ!,” അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ വർഷത്തെ റിപ്പബ്ലിക് ദിന മുഖ്യാതിഥി ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സിസിയാണ്. അദ്ദേഹത്തിന് അരികിൽ 120 അംഗ ഈജിപ്ഷ്യൻ സംഘം കർത്തവ്യ പഥില്‍ മാർച്ച് ചെയ്യും. ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ തീം “ജൻ-ഭാഗിദാരി (ജനങ്ങളുടെ പങ്കാളിത്തം)” എന്നതാണ്. ഉത്സവത്തിന്റെ പ്രധാന പരിപാടിയായ പരേഡ് ഡൽഹിയിലെ കർത്തവ്യ പഥില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുകയും ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുകയും…

നായയുടെ കടിയേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്‌

ഐഡഹോ: നാല് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു റോഡ്‌വീലർ നായ്ക്കളും മറ്റു രണ്ട് നായ്ക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. അയൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസാണ് രക്തത്തിൽ മുങ്ങി കിടന്ന കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഡാളസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഡാളസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ അഭിമുഖ്യത്തില്‍ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാളസില്‍ ആഘോഷിച്ചു. ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് ദിനേഷ് ഹുഡയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ അസീം ആര്‍ മഹാജന്‍ (കോൺസൽ ജനറൽ ഓഫ് ഇന്ത്യ), ടെക്സസ് സ്റ്റേറ്റ് പ്രതിനി‍ധി അന്നാ മേരി റാമോസ്, സിറ്റി ഓഫ് റിച്ചാര്‍ഡ്സണ്‍ മേയര്‍ പോള്‍ വാക്കര്‍, ഗാർലൻഡ് സിറ്റി മേയർ സ്കോട്ട് ലിമെയ്, ഇർവിംഗ് സിറ്റി മേയർ, പ്ലാനോ മേയര്‍ എന്നിവർ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് എണ്ണൂറോളം കലാകാരന്മാരും കലാകാരികളും ചേർന്നൊരുക്കിയ 65 ഇനം പരിപാടികളും അരങ്ങേറി. നോർത്ത് ടെക്സസിലെ വിവിധ സിറ്റികളിൽ നിന്നായി രണ്ടായിരത്തിലധികം പേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തതായി സെക്രട്ടറി ജസ്റ്റിൻ അറിയിച്ചു.

ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി നടത്തുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 28-ന് ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്: ന്യൂയോർക്ക് പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിലും അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ന്യൂയോർക്കിലെ ഫ്ലോറൽപാർക്കിലുള്ള ടൈസൺ സെന്ററിൽ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 5:30-ന് വിവിധ കലാപരിപാടികളോടെ അതി വിപുലമായി നടത്തുന്നു. പ്രസിഡൻറ് ഈപ്പൻ ജോർജിൻറെ നേതൃത്വത്തിലുള്ള ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസ് ഏതാനും മാസങ്ങൾക്കു മുൻപ് ഇതേ വേദിയിൽ വച്ച് നടത്തിയ ഫിലിം അവാർഡ് ദാനവും മൾട്ടി-എത്നിക് കലാപരിപാടികളും വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇത്തവണ സമൂഹത്തിലെ മുൻ നിര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തിൽ 73 വർഷം പൂർത്തിയാക്കി എഴുപത്തിനാലാമത്‌ വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം മനോഹര കലാപരിപാടികളോടെ നടത്തുവാനാണ് സംഘാടകർ ക്രമീകരണം ചെയ്യുന്നത്. അമേരിക്കയിലെ കുടിയേറ്റക്കാരായ 38 രാജ്യങ്ങളിലെ വംശജരെ ഉൾപ്പെടുത്തി ചിക്കാഗോയിൽ ഡോ. വിജയ് പ്രഭാകറിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അമേരിക്കൻ മൾട്ടി…

ശക്തമായ നേതൃ നിരയുമായി കെ.എച്ച്.എൻ.എ കാനഡ

കൺവീനർ കവിത മേനോൻ്റെയും , റീജിയണൽ RVP Dr പരമേശ്വര കുമാർ ബി നായരുടെയും നേതൃത്വത്തിൽ കെ.എച്ച്.എൻ.എ കാനഡ റീജിയൻ വിപുലീകരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ആയി തമ്പാനൂർ മോഹനൻ , റീജിയണൽ കോർഡിനേറ്ററേഴ്സ് ആയി ദിവ്യ അനൂപ് , രാജേന്ദ്രൻ , പ്രിയ ഉണ്ണിത്താൻ സിറ്റി VP ആയി അഞ്ജന ശ്രീകുമാർ എന്നിവരെ പ്രഖ്യാപിച്ചപ്പോൾ കാനഡയിലെ മലയാളി സമൂഹത്തിലും കെ.എച്ച്.എൻ.എ യുടെ നിറസാന്നിധ്യം ഒന്ന് കൂടി ഉറപ്പിക്കുയാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ കെ.എച്ച്.എൻ.എ യുടെ സഹയാത്രികയായ കവിത, കൺവീനർ എന്ന സ്ഥാനം കൂടാതെ, തെന്നിന്ത്യൻ ഐക്കോൺ മാധവൻ അംബാസിഡർ ആയുള്ള കെ.എച്ച്.എൻ.എ യുടെ ഡ്രീം പ്രൊജക്റ്റ് ആയ “ജാനകി” യുടെ കോർ മെമ്പർ , വിമൻസ് ഫോറം മെമ്പർ എന്നീ നിലകളിലും കെ.എച്ച്.എൻ.എ യിൽ നിറസാന്നിധ്യമാണ്. കലാ സാംസ്‌കാരിക പ്രവർത്തങ്ങളിൽ വളരെയേറെ സജീവയായ…