ഇന്ന് ലോക രക്തദാന ദിനം; ഫസീല ബീഗത്തിന് ആശംസ പ്രവാഹം

ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് സ്വദേശിയായ ഫാത്തിമാസ് വീട്ടിൽ ഫസീല ബീഗത്തിന് രക്തദാനവും ഉദ്യാന പരിപാലനവും ജീവിതത്തിന്റെ ഭാഗമാണ്. ജനകീയ രക്‌തദാന സേനയുടെ ആലപ്പുഴ ജില്ല ചീഫ് കോർഡിനേറ്ററായ ഫസീല ബീഗത്തിന് ലോക രക്തദാന ദിനത്തിൽ ആശംസകളുടെ പ്രവാഹമാണ്. 53 വയസ്സിനുള്ളിൽ 121 തവണ രക്തം ദാനം ചെയ്ത അപൂർവ്വ ബഹുമതിയും ഈ ലോക രക്തദാന ദിനത്തിൽ ഫസീലയ്ക്ക് സ്വന്തം.119 തവണ പിന്നിട്ടപ്പോൾ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചിരുന്നു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്‌സിന്റെ റീജിയണൽ കോർഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവും, നാഷണൽ ചൈൽഡ് ആൻഡ് വുമൺ ഡവലപ്പ്മെന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ആയി സേവനം ചെയ്യുന്നു. 7 വർഷം മുമ്പ് വീടിനോട് ചേർന്ന് ആരംഭിച്ച ചെറിയ ഉദ്യാനം ഇപ്പോൾ ബിഗോണിയ നേഴ്സറി ആയി മാറ്റപെട്ടു. ബിസിനസിൽ നിന്നും…

പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ

എടത്വ : കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ വെള്ളപൊക്ക ദുരിത ബാധിത മേഖലകളിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്.എടത്വയിലെ വിതരണോദ്ഘാടനം സോൺ ചെയർമാൻ ഇലക്ട് ജൂണി കുതിരവട്ടം നിർവഹിച്ചു.പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.റീജിയൺ ചെയർമാൻ ഇലക്ട് സുരേഷ് ബാബു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിൽ ലോകത്തെ നടുക്കിയ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അനുശോചന പ്രമേയം വായിച്ചു. ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം,ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം,അഡ്മിനിസ്‌ട്രേറ്റര്‍ പിസി ചാക്കോ,റീജിയൺ ചെയർമാൻ…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഐ എം ഡി; രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം മുതൽ കാസർകോട് വരെ റെഡ് അലേർട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കാലവർഷം ശക്തമായതോടെ എറണാകുളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. ഞാറയ്ക്കൽ, നായരമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. കടൽഭിത്തി തകരുന്നതും ജിയോ ബാഗുകൾ ഒലിച്ചുപോകുന്നതും ദുരിതം…

ആദിവാസികൾക്ക് അധികാരികൾ നൽകിയ വാക്ക് പാലിക്കുക: ജ്യോതിവാസ് പറവൂർ

മലപ്പറം: നിലമ്പൂർ ഐടിഡിപി ഓഫീസിനു മുമ്പിൽ 314 ദിവസത്തെ നിരന്തര സമരങ്ങളിലൂടെ സർക്കാർ നൽകിയ വാക്ക് പാലിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ ആവശ്യപ്പെട്ടു. വാക്ക് പാലിക്കാത്തതിന്റെ പേരിൽ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ കെവി അധ്യക്ഷത വഹിച്ചു. ഭൂസമരസമിതി സംസ്ഥാന കോഡിനേറ്റർ ഷാജഹാൻ, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഗ്രോ വാസു, സുഭദ്ര വണ്ടൂർ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം, സാനു ചെട്ടിപ്പടി, മജീദ് ചാലിയാർ, റീനാ സാനു തുടങ്ങിയർ സംസാരിച്ചു. ഫോട്ടോ: ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ…

വിമാന ദുരന്തം-ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വളരെ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റ സഹോദരങ്ങളുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസിസമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെ. പഹല്‍ഗാം ഭീകരാക്രമണം മുതല്‍ രാജ്യം അഭിമുഖീകരിക്കുന്ന അനിഷ്ഠസംഭവങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു. രണ്ടു കപ്പലുകളുടെ തകര്‍ച്ചയും അഹമ്മദാബാദ് വിമാനാപകടവും ഭാരതസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന സംശയങ്ങളും ആശങ്കകളും കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വിധേയമാക്കണമെന്നും ജനങ്ങളുടെ ജീവസംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉറച്ചനിലപാടുകള്‍ക്കും എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  

മൈക്കൽ ജാക്സനെ എന്തുകൊണ്ട് അനുരാജ് എതിർക്കുന്നില്ല?: സതീഷ് കളത്തിൽ

കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിൻഡിക്കേറ്റിൽ ഒരാൾ ഇരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം കലാ- സാംസ്കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വർത്തിക്കുന്നവയൊ അല്ലെന്ന/ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ…

ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ നല്‍കിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊടശ്ശേരി സ്വദേശി സിദ്ധാർത്ഥന്റെ മകൻ സിനിഷിനാണ് (34) ഇന്ന് രാവിലെ (വെള്ളിയാഴ്ച) ഹെർണിയ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യയോട് അലർജിയുണ്ടായിരുന്ന സിനീഷിന് ഹൃദയാഘാതം സംഭവിച്ചു. സിനീഷിനെ പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, പക്ഷേ വീണ്ടും ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുംക്‍ ഹെയ്തു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനീഷിനെ ഹൃദയാഘാതം മൂലം സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനാൽ പുറത്തുനിന്ന് ആംബുലൻസ് കൊണ്ടുവന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 10 മണിക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും 10.55 ന് മരണം സംഭവിച്ചു. ഭാര്യ പൗർണമി, അനശ്വര (7), ആകർഷ (3) എന്നിവരാണ് മക്കള്‍.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

കാസര്‍ഗോഡ്: 16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന്, അതിരുമാവ് ഇടവകയിലെ ഫാ. പോൾ തട്ടുപറമ്പിലിനെതിരെ കാസർഗോഡ് ചിറ്റാരിക്കൽ പോലീസ് ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 2024 മെയ് 15 നും ഓഗസ്റ്റ് 13 നും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. പുരോഹിതൻ കുട്ടിയെ തന്റെ വസതിയിലേക്കും കുറ്റകൃത്യങ്ങൾ നടന്ന മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ധ്യാന പരിപാടിയുടെ ഭാഗമായി നടത്തിയ കൗൺസിലിംഗ് സെഷനിലാണ് കൗമാരക്കാരൻ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസിലർമാർ ചൈൽഡ് ലൈനിനെ അറിയിച്ചു, അവർ പോലീസിൽ റിപ്പോർട്ട് നൽകി. മൂന്ന് ദിവസം മുമ്പ് കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, ഫാ. തട്ടുപറമ്പിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, അദ്ദേഹത്തെ കണ്ടെത്താൻ…

വിമാനാപകടത്തിൽ നിന്ന് യേശുദാസ് രക്ഷപ്പെട്ടത് രണ്ടു പ്രാവശ്യം!!

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച മഹാദുരന്തമായിരുന്നു. ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. യാത്രക്കാരും മെഡിക്കൽ വിദ്യാർത്ഥികളും വിമാനജോലിക്കാരും ഉള്‍പ്പടെ 294 മനുഷ്യജീവനുകൾ നിമിഷങ്ങൾക്കുള്ളിലാണ് കത്തിയമര്‍ന്നത്. ഇത്രയധികം ജീവൻ അപഹരിച്ച അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗതാഗത തടസ്സങ്ങൾ പോലുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര തടസ്സപ്പെടുന്നതിനാല്‍ വിമാനാപകടങ്ങളില്‍ നിന്ന് ചിലര്‍ രക്ഷപ്പെട്ട ചരിത്രവുമുണ്ട്. അതിലൊരാളാണ് ദേശീയ, പത്മ അവാർഡ് ജേതാവായ കേരളത്തിന്റെ സ്വന്തം യേശുദാസ്. 1971 ഡിസംബർ 9-നായിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയിൽ തകർന്നുവീണ ഇന്ത്യൻ എയർലൈൻസിന്റെ ആവ്രോ വിമാനമായ HS-748-ൽ യേശുദാസ് യാത്ര ചെയ്യേണ്ടതായിരുന്നു, എന്നാൽ, അദ്ദേഹം വിമാനത്താവളത്തിലെത്താൻ വൈകിയതിനാൽ വിമാനത്തിൽ കയറാന്‍ സാധിച്ചില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമായിരുന്ന ആവ്രോ വിമാനം മധുരയിലേക്ക് പറക്കുന്നതിനിടെ തകർന്നുവീണു. തിരുക്കൊച്ചിയിലെ ആരോഗ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജി…

അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കാഞ്ഞങ്ങാട്: ജൂൺ 12 ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാരൻ നായർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെ സർക്കാർ വെള്ളിയാഴ്ച (ജൂൺ 13 , 2025) സസ്‌പെൻഡ് ചെയ്തു. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ എ. പവിത്രന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ “നീചവും, വെറുപ്പുളവാക്കുന്നതും, ക്രൂരവുമായിരുന്നു” എന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന്, കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇൻബേസേക്കർ, മന്ത്രിയുടെ ഉത്തരവനുസരിച്ച് പവിത്രനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുന്നത്. ജാതി അധിക്ഷേപത്തിന് പവിത്രനെതിരെ മുമ്പ് പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖറിനെതിരെ അദ്ദേഹം ജാതി അധിക്ഷേപം നടത്തിയിരുന്നു, ഇതിന്റെ പേരിൽ അദ്ദേഹത്തെ…