വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ച നേതാക്കൾക്ക് സ്വീകരണം നൽകി

താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം എന്നിവർക്ക് സ്വീകരണം നൽകി. പ്രസ്തുത പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി ഇസ്മായിൽ, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി ഹബീബ് ജഹാൻ സംബന്ധിച്ചു.

കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നന്ദിനിക്കിത് ജീവീതത്തിലെ ജന്മസാഫല്യം!

ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ ‘നന്ദിനി’ എന്ന ആന ചരിഞ്ഞ വാര്‍ത്ത ആനപ്രേമികൾക്ക് ദുഃഖകരമായിരുന്നു. ഇതിനെത്തുടർന്ന് ഗുരുവായൂരിൽ നന്ദിനി ചെലവഴിച്ചതിനെക്കുറിച്ച് ഗുരുവായൂർ ദേവസ്വം തന്നെ സോഷ്യൽ മീഡിയയിൽ നന്ദിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തു. വെറും നാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന നന്ദിനിയെ നിലമ്പൂരിൽ നിന്നുള്ള പി നാരായണൻ നായരാണ് ഗുരുവായൂരപ്പന് നല്‍കിയത്. കുടുംബ സുഹൃത്തായ പി കേശവ മേനോനാണ് നാരായണന്‍ നായര്‍ക്കു വേണ്ടി ഗുരുവായൂര്‍ ദേവസ്വത്തിന് കത്തയച്ചത്. ഗുരുവായൂർ ദേവസ്വം ബോര്‍ഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 60 വർഷത്തെ സേവന നിറവിൽ മണ്ഡലശീവേലിയും , പള്ളിവേട്ടയും,ആറാട്ടു ചടങ്ങുകളും നടത്തി ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നന്ദിനി…ഗജറാണി നന്ദിനി ഓർമ്മയായി! ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഗജറാണി നന്ദിനി ഓർമ്മയായി. ഗുരുവായൂരപ്പന്റെ സേവനത്തിനു പുറം എഴുന്നള്ളിപ്പുകൾക്ക് 5 ക.ഏക്കം നിശ്ചയിച്ച് സേവനമാരംഭിച്ച നന്ദിനി കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞതോടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 37 ആയി! ഭൂലോകവൈകുണ്ഠമെന്ന് പുകൾപ്പെറ്റ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ…

രാജ്യം ആർ.എസ്.എസ്സിന് തീറെഴുതിക്കൊടുത്തിട്ടില്ല: പി സുരേന്ദ്രൻ

മലപ്പുറം: വഖഫ് നിയമമുൾപ്പെടെയുള്ള ആർ. എസ്.എസ്സിൻ്റെ വംശീയ തിട്ടൂരങ്ങൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പി. സുരേന്ദ്രൻ. വഖഫ് നിയമത്തിനെതിരെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചതിനെ തുടർന്ന് ജയിലിൽ അടക്കപ്പെട്ട് പുറത്തിറങ്ങിയ എസ്.ഐ.ഒ – സോളിഡാരിറ്റി നേതാക്കൾക്ക് നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിമയത്തിനെതിരായ തീക്ഷ്ണമായ പ്രക്ഷോഭങ്ങൾക്ക് വരും ദിവസങ്ങളിൽ കേരളത്തിൻ്റെ തെരുവുകൾ സാക്ഷ്യം വഹിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സൂചിപ്പിച്ചു. ലാത്തിയും ജയിലറയും കാട്ടി വഖ്ഫ് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിൻ്റെ വ്യാമോഹം മാത്രമാണെന്ന് മറുപടി പ്രഭാഷണത്തിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് വ്യക്തമാക്കി. താനൂർ ടൗണിൽ നടന്ന സ്വീകരണ സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി…

അനധികൃത സ്വത്ത് സമ്പാദന കേസ്: മുഖ്യമന്ത്രിയുടെ സഹായിക്കെതിരെ സിബിഐ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: മുൻ ചീഫ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സിഇഒയുമായ കെ.എം. എബ്രഹാം വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന തന്റെ ഹർജി തള്ളിയ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട്, ജോമോന്‍ പുത്തൻപുരയ്ക്കലിന്റെ പരാതിയുടെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും മറ്റ് പ്രസക്തമായ രേഖകളിലും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ എബ്രഹാമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐ കൊച്ചി യൂണിറ്റിലെ പോലീസ് സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. എബ്രഹാം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നുവെന്നും, അദ്ദേഹത്തിന് കാബിനറ്റ് റാങ്ക്…

ജാമിഅ മർകസ്‌ പഠനാരംഭം നാളെ (ഞായർ)

കോഴിക്കോട്: സൗത്തിന്ത്യയിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ മർകസിന് കീഴിലെ വിവിധ ഫാക്കൽറ്റികളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം നാളെ(ഞായർ) നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ മുഖ്യാതിഥിയാവും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി…

മഹാരാജാസ് കോളേജിനകത്തേക്ക് മദ്യക്കുപ്പികളെറിഞ്ഞ സംഭവം: അഭിഭാഷകർക്കെതിരെ പ്രിൻസിപ്പൽ പരാതി നൽകി

എറണാകുളം: മഹാരാജാസ് കോളേജിനകത്തേക്ക് മദ്യക്കുപ്പികളെറിഞ്ഞ അഭിഭാഷകർക്കെതിരെ കോളേജ് പ്രിൻസിപ്പൽ സെൻട്രൽ പോലീസിൽ പരാതി നൽകി. കുപ്പികള്‍ എറിഞ്ഞതിനെ തുടർന്ന് ഗ്ലാസ് പൊട്ടി വിദ്യാർത്ഥികൾക്ക് പരിക്കേറ്റെന്ന് പരാതിയിൽ പറയുന്നു. അതേസമയം, കോളേജിന് നേരെ അഭിഭാഷകർ നടത്തിയ ആക്രമണത്തെ ഏത് വിധേനയും ചെറുക്കുമെന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആശിഷ് ആനന്ദ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. ക്ലാസ് മുറിയിലടക്കം കോടതി പരിസരത്തേക്ക് ഒരു കൂട്ടം അഭിഭാഷകർ മദ്യക്കുപ്പികളും കല്ലുകളും എറിയുന്നത് കണ്ടു. ഇവ കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ദേഹത്ത് വീണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ ഇന്നലെ രാത്രി നഗരത്തിൽ നടന്ന ഏറ്റുമുട്ടലിന്റെ തുടർച്ചയാണ് അക്രമം. ജില്ലാ കോടതി പരിസരത്ത് ഉണ്ടായ സംഘർഷത്തിൽ ഇരുവശത്തുമായി 24 പേർക്ക് പരിക്കേറ്റു. അക്രമം തടയാൻ സ്ഥലത്തെത്തിയ രണ്ട് പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കല്ലെറിഞ്ഞത് വിദ്യാർത്ഥികളാണെന്ന്…

കേരളത്തില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെയും ആലപ്പുഴ തീരത്ത് നാളെ രാവിലെ 11.30 വരെയും 0.4 മുതൽ 0.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ കാരണം കടലാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (INCOIS)…

തൊടുപുഴ ബിജു വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തൊടുപുഴ: തൊടുപുഴയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ബിജു എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ അറിയാവുന്ന പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് അറസ്റ്റിലായ എബിൻ. കൊലപാതകത്തിന്റെ തുടക്കം മുതൽ എബിന് കാര്യങ്ങൾ അറിയാമായിരുന്നു എന്ന് പോലീസ് പറയുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെക്കുറിച്ച് എബിന് അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം എബിനെ ആദ്യം വിളിച്ചത് ജോമോനാണ്. ദൃശ്യം സിനിമയുടെ നാലാം ഭാഗം താൻ നടപ്പിലാക്കിയതായും അയാള്‍ എബിനോട് പറഞ്ഞു. ബിജുവിനെ തട്ടിക്കൊണ്ടുപോയതുൾപ്പെടെ എല്ലാ കാര്യങ്ങളും ജോമോൻ എബിനെ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചു. മാർച്ച് 15 മുതൽ നടന്ന എല്ലാ ആസൂത്രണത്തിലും എബിൻ പങ്കാളിയാണെന്ന്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

കരുമാല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയിൽപറമ്പുവീട്ടിൽ മുഹമ്മദ് യാസിനെയാണ് ആലങ്ങാട് പോലീസ് ഇൻസ്‌പെക്ടർ ടി പി ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് മുഹമ്മദ് യാസിൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മുഹമ്മദ് യാസീന്‍ ഒളിവിൽ പോയി. പിന്നീട് ആലുവ പോലീസ് കേസ് ആലങ്ങാട് പോലീസിന് കൈമാറി. ആലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച മുഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തത്.

പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തിൽ വരും: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ പിണറായി ഭരണം തുടരുമെന്ന് സൂചന നൽകുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് വെള്ളാപ്പള്ളി ഈ പരാമര്‍ശം നടത്തിയത്. എസ്എൻഡിപി യോഗത്തോടുള്ള പിണറായിയുടെ സമീപനം കാരുണ്യപൂർണ്ണമാണ്. സർക്കാരുമായുള്ള ഇടപാടുകളിൽ നിരവധി പോരായ്മകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പിണറായി വിജയന് മൂന്നാം തവണയും അധികാരത്തിൽ വരാൻ കഴിയട്ടെ എന്ന് വെള്ളാപ്പള്ളി ആശംസിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ഈഴവർക്ക് ആത്മവിശ്വാസം നൽകുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വവും…