മലപ്പുറം: ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ. പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, മഹ്ബൂബുറഹ്മാൻ മലപ്പുറം, ഡാനിഷ് മങ്കട തുടങ്ങിയവരാണ് കലക്ടറേറ്റ് പരിസരത്ത് വച്ച് പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജില്ലാ കലക്ടർ വിനോദ് കുമാർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷമായിരുന്നു വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം. എൽ.എൻ.എസ്സ് (ലഹരി നിർമ്മാർജന സമിതി) സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റർ, വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ, എംപ്ളോയീസ് വിങ് സംസ്ഥാന പ്രസിഡന്റ് എഎം അബൂബക്കർ, ജനറൽ സെക്രട്ടറി വി.പി. അലവി കുട്ടി മാസ്റ്റർ, വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് ആസ്യ ടീച്ചർ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സെക്കിന പുൽപ്പാടൻ, ഒ.എം.…
Category: KERALA
CMRL – എക്സലോജിക് ഇടപാട്; SFIO റിപ്പോർട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു
എറണാകുളം: സിഎംആർഎൽ-എക്സലോജിക് ഇടപാടിൽ എസ്എഫ്ഐഒ റിപ്പോർട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയക്കും. ഇതോടെ വീണ ഉൾപ്പെടെയുള്ള കുറ്റാരോപിതര്‍ കോടതിയിൽ ഹാജരാകേണ്ടിവരും. എക്സലോജിക്-സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണയെ പതിനൊന്നാം പ്രതിയായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. സിഎം ആർഎൽ എംഡി ശശിധരൻ കർത്ത ഒന്നാം പ്രതിയാണ്. സിഎംആർഎൽ, എക്സലോജിക് ഉൾപ്പെടെ അഞ്ച് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. നിപുണ ഇന്റർനാഷണൽ, സസ്ജ ഇന്ത്യ, എംപവർ ഇന്ത്യ എന്നിവരെ പ്രതികളായി എസ്‌എഫ്‌ഐഒ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, എസ്‌എഫ്‌ഐഒ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് സിഎംആർഎൽ വാദിക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് എസ്‌എഫ്‌ഐഒ കൊച്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു. കേസ്…
കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 1,08000 രൂപ പിഴയും
പത്തനംതിട്ട: പത്തനംതിട്ടയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫലിന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമേ 1,08,000 രൂപ പിഴയും കോടതി വിധിച്ചു. ആറ് വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും, കോവിഡ് കാലത്ത് വളരെ സങ്കീർണ്ണമായ അന്വേഷണമാണ് നടത്തിയതെന്നും, സമയബന്ധിതമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കോടതി ഉത്തരവിന് ശേഷം പത്തനംതിട്ട അഡീഷണൽ എസ്പി ആർ ബിനു പറഞ്ഞു. 2020 സെപ്റ്റംബർ 5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂരിലെ ആശുപത്രിയിൽ നിന്നും പന്തളത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നൗഫൽ കൊവിഡ് പോസിറ്റീവായിരുന്ന പെൺകുട്ടിയെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ നേരത്തെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിയ ശേഷമായിരുന്നു പ്രതി ഈ ക്രൂരത…
പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയ ആറു വയസ്സുകാരനെ കൊലപ്പെടുത്തി; തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിക്കു നേരെ ജനരോഷം
തൃശൂർ: മാളയിൽ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ ഒരുക്കിയിരുന്നു. ജോജോയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയതിനു പിന്നാലെ നാട്ടുകാരുടെ പ്രതിഷേധവും കൈയ്യേറ്റ ശ്രമവും നടന്നു. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും കുതറിയോടാന്‍ ശ്രമിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം കഴിഞ്ഞ ദിവസമാണ് നടന്നത്. ആറു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇയാൾ കുട്ടി എതിർത്തപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. 20 വയസ്സുള്ള ജോജോയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്. അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ജോജോയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം…
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് RSS നേതാവിൻ്റെ പേര് നൽകിയത് സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ട: ഫ്രറ്റേണിറ്റി
പാലക്കാട്: പാലക്കാട് നഗരസഭ ആരംഭിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് RSS നേതാവിൻ്റെ പേര് നൽകാനുള്ള ശ്രമം സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആർ എസ് എസിന്റെ സ്ഥാപകനായ ഹെഡ്ഗേവറിന്റെ പേര് നൽകാനുള്ള പാലക്കാട് നഗരസഭയുടെ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഹിന്ദുത്വ വാദിയായ ഒരു നേതാവിന്റെ പേര് നൽകൽ സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനും, ജനാധിപത്യ വിരോധികളെ മഹാന്മാരായി ചിത്രീകരിക്കാനും, ചരിത്രം വളച്ചൊടിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ, നഗര സഭയുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം ആർ എസ് എസ് – ഹിന്ദുത്വ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ തുടർന്നും ശക്തമായ പ്രതിഷേധ നടപടികൾ ഉണ്ടാകുമെന്നു ജില്ലാ…
കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്
കൊച്ചി: പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്‍, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന…
വര്‍ഗീയ വിഷം ചീറ്റലുകള്‍ സാക്ഷരകേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: മതത്തിന്റെ മറവില്‍ സമൂഹത്തെ മലീമസമാക്കുന്ന വര്‍ഗീയ വാദങ്ങളും വിഷം ചീറ്റലുകളും സാക്ഷര കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഇതുമൂലം ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും കേരള മണ്ണില്‍ വളരാനുള്ള അവസരം സൃഷ്ടിക്കപ്പെടുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധങ്ങളായ മതങ്ങള്‍ ഓരോ വ്യക്തികളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. ഭാരതസമൂഹം തലമുറകളായി കൈമാറി സംരക്ഷിക്കുന്ന വിശ്വാസസത്യങ്ങളെ വെല്ലുവിളിക്കുന്നത് ശരിയായ നടപടിയല്ല. വിശ്വാസത്തിന്റെ മറവില്‍ വര്‍ഗ്ഗീയത രൂപപ്പെടുന്നതും വര്‍ഗ്ഗീയ വിഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേക്ക് വലിച്ചിറക്കുന്നതും ഭാവിയില്‍ വലിയ സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഭിന്നതയും സൃഷ്ടിക്കപ്പെടും. സമാധാനവും സ്‌നേഹവും പങ്കുവെച്ച് പ്രഘോഷിക്കുന്നതും സേവനവും ശുശ്രൂഷയും മുഖമുദ്രയാക്കിയിരിക്കുന്നതുമായ മത സമുദായ സംവിധാനങ്ങള്‍ ജനങ്ങളില്‍ ഭിന്നിപ്പു സൃഷ്ടിക്കാതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍…
വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ സിജി സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്നു: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വിദ്യാഭ്യാസ-കരിയർ രംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ ശക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സിജിയും കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന എഡ്യൂകെയർ ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പോടെ പരിശീലനം നൽകുന്ന പദ്ധതിയാണ് എഡ്യൂകെയർ ഫെലോഷിപ്പ്. കോഴിക്കോട് സിജി ക്യാമ്പസിൽ നടന്ന ഉൽഘാടന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യാതിഥിയായിരുന്നു. വിവിധ സർവ്വീസുകളിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിജി പ്രസിഡന്റ് എ…
എയർപോർട്ട് ഉപരോധം: സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന നേതാക്കൾക്ക് ജാമ്യം
മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ പോലീസ് അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ അർഫദ് അലി. ഇ.എം, അസ്‌നഹ് താനൂർ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്. എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം തുടങ്ങിയ രണ്ടു പേരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച്ച സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ പോലീസ് ക്രൂരമായാണ് നേരിട്ടത്. ലാത്തിചാർജും ജലപീരങ്കിയും കൂടാതെ പ്രവർത്തകർക്ക് നേരെ ടിയർ ഗ്യാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. യാതൊരുവിധ മുന്നറിയിപ്പോ മുൻകരുതലോ ഇല്ലാതെ ആൾക്കൂട്ടത്തിലേക്ക് പോലീസ് ഗ്രനേഡുകൾ ഉപയോഗിച്ചത് വലിയ…
മകൾക്കെതിരെയുള്ള എസ്‌എഫ്‌ഐഒ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തന്റെ മകളും സോഫ്റ്റ്‌വെയർ സംരംഭകയുമായ ടി. വീണയ്‌ക്കെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓർഗനൈസേഷൻ (എസ്‌എഫ്‌ഐഒ) കേസ് യുക്തിക്ക് നിരക്കാത്തതും രാഷ്ട്രീയ പകപോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ തന്റെ മകളുടെ സ്ഥാപനമായ എക്സലോജിക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (CMRL) സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകിയിരുന്നുവെന്നും ഇതിനായി സ്ഥാപനത്തിന് റീട്ടെയ്‌നർഷിപ്പും കൺസൾട്ടന്റ് ഫീസും ലഭിച്ചിരുന്നുവെന്നും പറഞ്ഞു. ഇടപാടുകൾ ബോർഡിന് പുറത്തായിരുന്നു, നികുതി അടച്ചിരുന്നു, ദേശസാൽകൃത ബാങ്കുകൾ വഴിയായിരുന്നു ഇത് നടത്തിയത്. കള്ളപ്പണമോ അനധികൃത പ്രതിഫലമോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായതിനാലാണ് സിഎംആർഎൽ എക്സലോജിക്കിനെ സോഫ്റ്റ്‌വെയർ മെയിന്റനൻസ് കോൺടാക്റ്റിന് അനുകൂലമാക്കിയതെന്ന മാധ്യമ പ്രചാരണം “വസ്തുതാപരമായതോ നിയമപരമോ ആയ അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ അസംബന്ധം” ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യോ ഈ അപകീർത്തി…
