വടക്കഞ്ചേരി ബസ്സപകടം: ഡ്രൈവർ ജോജോയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്ത് അപകടസ്ഥലത്ത് തെളിവെടുപ്പ് നടത്തി

പാലക്കാട്: വടക്കാഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ ബസ് ഡ്രൈവര്‍ എറണാകുളം പെരുമ്പടവം സ്വദേശി ജോജോ പത്രോസിനെതിരെ (48) നരഹത്യക്ക് കേസെടുത്തു. ഇയാളെ അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കായിരുന്നു ആദ്യം കേസ്. വ്യാഴാഴ്ച (ഒക്ടോബർ 6) രാത്രി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. അശോക് പറഞ്ഞു. വാഹനത്തിൽ 42 കുട്ടികളുണ്ടെന്ന് അറിഞ്ഞിട്ടും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ജോജോവിനെതിരെ 304-ാം വകുപ്പ് (നരഹത്യ) കൂടി ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ജോജോ ഓടിച്ച ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. അപകടശേഷം ഒളിവിൽ പോയ ഇയാളെ കൊല്ലം ചവറയിൽ നിന്നാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ കസ്റ്റഡിയിലെടുത്തത്‌. അപകടത്തിന്…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഭയക്കുന്നതെന്തിന്?

തിരുവനന്തപുരം: ഒക്‌ടോബർ നാലിന് എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയല്‍ ഐഡി കാർഡ് വാങ്ങാൻ ശശി തരൂർ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയപ്പോൾ പ്രവർത്തകരുടെ സാന്നിധ്യം കണ്ട് തരൂർ പോലും ഞെട്ടി. ആയിരത്തിലധികം യൂത്ത് കോൺഗ്രസുകാരും സാധാരണ പ്രവർത്തകരും തരൂരിനെ കാണാനും സ്വീകരിക്കാനും അവിടെ തടിച്ചുകൂടി. എന്നാൽ, തരൂർ വരുന്നുണ്ടെന്നറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ മുങ്ങി. പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യൂ രാധാകൃഷ്ണന് തിരിച്ചറിയൽ കാർഡ് വിതരണ ചുമതലയുള്ളതിനാൽ മുങ്ങാനായില്ല. കേരളത്തിലെ മുതിർന്ന നേതാക്കൾ തരൂരിനെ അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ നിന്നുള്ള രണ്ട് ലോക്‌സഭാ എംപിമാർ തരൂരിന് പരസ്യ പിന്തുണ അറിയിച്ചു കഴിഞ്ഞു. എറണാകുളം എംപി ഹൈബി ഈഡൻ, കോഴിക്കോട് എംപി എം കെ രാഘവൻ, മാത്യു കുഴൽനാഥൻ എംഎൽഎ എന്നിവർ ഒരു ഘട്ടത്തിൽ പിന്തുണയുമായി എത്തിയെങ്കിലും മുതിർന്ന നേതൃത്വം ഇടപെട്ട് മുന്നറിയിപ്പ്…

വടക്കഞ്ചേരി ബസ്സപകടം അധികൃതരുടെ അനാസ്ഥ മൂലം; അപകടത്തില്‍ പെട്ടത് കരിമ്പട്ടികയിൽ ഉൾപ്പെട്ട അസുര ബസ്

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്‌ആർടിസി ബസ്സിലിടിച്ച് മറിഞ്ഞ് 9 പേർ മരിച്ചെന്ന ദാരുണമായ വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. ഇന്നലെ രാത്രി (ഒക്‌ടോബർ 5) 11.30 ഓടെയാണ് കേരളത്തെ നടുക്കിയ അപകടം നടന്നത്. അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്‍റര്‍ ബോൺ തോമസ് (15), ദിയ രാജേഷ് (15), ഇമ്മാനുവൽ (17), അഞ്ജന അജിത് (17), കായിക അദ്ധ്യാപകനായ വിഷ്‌ണു (33) എന്നിവരും, കെഎസ്ആർടിസിയിലെ യാത്രക്കാരായ ദീപു, അനൂപ്, രോഹിത് എന്നിവരുമാണ് അപകടത്തിൽ മരിച്ചത്. 41 വിദ്യാർഥികളും അഞ്ച് അദ്ധ്യാപകരും അടങ്ങുന്ന സംഘമായിരുന്നു ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ…

വിദ്യാധൻ സ്കോളർഷിപ്പിലൂടെ വിദ്യാർത്ഥികൾക്ക് പഠനമൊരുക്കാൻ യു എസ് ടി സാമ്പത്തിക സഹായം വർധിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാധൻ വിദ്യാഭ്യാസ സ്പോൺസർഷിപ്പിനായി നൽകുന്ന തുക രണ്ടിരട്ടിയായി ഉയർത്തി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കേരളത്തിനു പുറമേ കർണാടക, തമിഴ് നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനോടനുബന്ധിച്ച് സ്പോൺസർഷിപ്പ് തുക ഇരട്ടിയാക്കുന്നതിനായി യു എസ് ടിയും വിദ്യാധനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഷിബുലാൽ കുടുംബത്തിന്റെ ഭാഗമായി കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേർന്ന് നടത്തുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന് കീഴിലുള്ള ജീവകാരുണ്യ പദ്ധതിയാണ് വിദ്യാധൻ. 2018 ലാണ് വിദ്യാധൻ പദ്ധതിയുമായി യു എസ് ടി കൈകോർക്കുന്നത്. അതേ വർഷം കേരളത്തിൽ നിന്നുള്ള നൂറോളം എൻജിനീയറിങ് വിദ്യാർത്ഥികൾ യു എസ് ടി യുടെ സഹായത്തോടുകൂടി പഠനം പൂർത്തിയാക്കി. നാളിതുവരെ 306 ഓളം കുട്ടികളെ വിദ്യാധനിലൂടെ യു എസ് ടി സ്പോൺസർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതിൽ…

പാലക്കാട് വടക്കഞ്ചേരിയിലെ ബസ്സപകടം: ഒളിവിലായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ഇടിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ അറസ്റ്റു ചെയ്തു. കൊല്ലം ചവറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ചവറ പോലീസ് ഇയാളെ പിടികൂടിയത്. അപകടത്തെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിൽ ഇയാള്‍ ചികിത്സ തേടിയിരുന്നു. അതിനുശേഷം അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. വക്കീലിനെ കാണാൻ കാറിൽ പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും എറണാകുളം, കോട്ടയം സ്വദേശികളാണ്. ജോമോനെ ചവറ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ വടക്കഞ്ചേരി പോലീസിന് കൈമാറും. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമം​ഗലത്തിന് സമീപം സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിച്ചു. 50ഓളം…

വടക്കഞ്ചേരിയിലെ ബസ്സപകടം: കുട്ടികൾക്ക് കൗൺസിലിംഗ് നല്‍കും; നഷ്ടപരിഹാരം നല്‍കുന്നതും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ഉചിതമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർമാരെ ഏകോപിപ്പിച്ച് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പാലക്കാടും തൃശൂരും കേന്ദ്രീകരിച്ച് മന്ത്രിമാരായ എം ബി രാജേഷും കെ രാധാകൃഷ്ണനും ഏകോപനം നടത്തും. അപകടത്തിൽപ്പെട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റവരിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. നഷ്‌ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭ യോഗം ചേർന്ന് തീരുമാനമെടുക്കും. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചിരുന്നു. വ്യാഴാഴ്‌ച പുലർച്ചെ 12 മണിയോടെ വടക്കഞ്ചേരി ദേശീയപാതയിലാണ് നാടിനെ നടുക്കിയ…

പാലക്കാട് ടൂറിസ്റ്റ്ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു കുട്ടികളടക്കം 9 പേർ മരിച്ചു

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് വടക്കാഞ്ചേരിയില്‍ കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒമ്പത് പേർ മരിച്ചു. ടൂറിസ്റ്റ് ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 47 യാത്രക്കാരിൽ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 12 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചെ 12ന് ശേഷമായിരുന്നു അപകടം. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനും അദ്ധ്യാപികയും ഉൾപ്പെടുന്നു. ടൂറിസ്റ്റ് ബസിൽ എറണാകുളം മാർ ബസേലിയോസ് സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. ആലത്തൂർ, വടക്കാഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വടക്കാഞ്ചേരി…

താടിയെല്ല് സന്ധി മാറ്റിവെച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്രം സൃഷ്ടിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജില്‍ അപൂർവ ശസ്ത്രക്രിയ നടത്തി ചരിത്ര വിജയം നേടി. മെഡിക്കല്‍ കോളേജുകളിലെ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം (ഒഎംഎഫ്എസ്) സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യത്തെ അതിസങ്കീർണ്ണമായ കീഴ്ത്താടിയെല്ലിന്റെ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56കാരനാണ് മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ സംഘത്തെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കീഴ്ത്താടിയില്‍ ക്യാൻസർ ബാധിച്ചതിനെത്തുടർന്ന്, കീഴ്ത്താടിയെല്ലും അതിന്റെ സന്ധിയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും പകരം കൃത്രിമ സന്ധി വെച്ചു പിടിപ്പിക്കുകയും ചെയ്തു. അര്‍ബുദം ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിള്‍ ഒട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്‍റെ സാധ്യത ആരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സിടി സ്‌കാന്‍…

സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരം: മാതാ അമൃതാനന്ദമയി ദേവി

കൊല്ലം: സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരമെന്നും അങ്ങനെയുള്ള വിജയമാണ് വിജയദശമിയുടെ സന്ദേശമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഉള്ളിലെ അധമ പ്രകൃതിയെ ജയിച്ച് നമ്മുടെ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കുന്ന അവസരമാണ് വിജയദശമിയെന്നും ഇത് സദാസമയവും നമ്മുടെയുളളിൽ സംഭവിക്കേണ്ടതാണെന്നും അമൃതപുരിയിൽ വിജയദശമി ആഘോഷത്തിൽ നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഭജനയും അരങ്ങേറി. രാവിലെ നടന്ന വിദ്യാരംഭ ‘ ചടങ്ങിൽ നിരവധി കുരുന്നുകൾക്ക് മാതാ അമൃതാനന്ദമയി ദേവി ആദ്യക്ഷരം കുറിച്ചു. 300 ഓളം പേർ ചേർന്ന് ഒരേ സമയം നടത്തിയ തബല വാദനവും ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് മണിക്കൂറോളം നേരം തബല വായിച്ചത് . ബുധനാഴ്ച വൈകീട്ട് നടന്ന ഭജനയോടെ, അമൃതപുരിയിൽ ഒമ്പതു…

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കാന്‍ പതിനായിരങ്ങൾ

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ പ്രധാന ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽ നടന്നു. പൂജപ്പുര സരസ്വതി ദേവീക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ രാവിലെ അഞ്ചുമുതൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു. സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ, അധ്യാപകർ, പൂജാരിമാർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, ശശി തരൂർ എംപി എന്നിവർ ഇത്തവണ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നല്‍കിയവരില്‍ പ്രമുഖരാണ്.