അബുദാബി : വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങള്‍ അണിനിരത്തിക്കൊണ്ട് ലുലു ശാഖകളില്‍ റംസാന്‍ വിപണി ഒരുങ്ങി. 30 മുതല്‍ 50 ശതമാനം വരെ വിവിധ വിഭാഗങ്ങളിലായി 15,000 ഉത്പന്നങ്ങളാണ് റംസാന്‍ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്. കോവിഡിന് ശേഷം കച്ചവടരംഗം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് യുഎഇ ലുലു ഹൈപ്പര്മാര്ക്കറ്റുകളില്‍ റംസാന്‍ വിപണിയില്‍ ഒരുക്കുന്നത്.മഹാമാരിക്ക് ശേഷമുള്ള ഈ റംസാന്‍ വാണിജ്യ വ്യവസായ രംഗങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. ഒരു മാസക്കാലം നീണ്ടുനിക്കുന്ന കച്ചവട മേളക്കും ലുലു വേദിയാകും. ഈന്തപ്പഴ ഫെസ്റ്റിവല്‍, പഴങ്ങള്‍ക്കും മാംസയിനങ്ങള്‍ക്കുമായി പ്രത്യേക മേള, ഹെല്‍ത്തി റംസാന്‍ എന്ന ആശയത്തില്‍ ആരോഗ്യപ്രദമായ ഭക്ഷണയിനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മേള, മീറ്റ് മാര്‍ക്കറ്റ്, ഇഫ്താര്‍ ബോക്‌സ്, വ്യത്യസ്ത തരം വീട്ടുപകരണങ്ങള്‍…
Category: MIDDLE EAST/GULF
റംസാന്‍ ഏപ്രില്‍ രണ്ടിനാരംഭിക്കും
കുവൈറ്റ് സിറ്റി : റംസാനിലെ ആദ്യ ദിനം ഏപ്രില്‍ രണ്ടിന് (ശനി) ആയിരിക്കുമെന്ന് അല്‍ ഒജിരി സയന്റിഫിക് സെന്റര്‍ അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഏപ്രില്‍ രണ്ടിനായിരിക്കും കുവൈറ്റില്‍ റംസാന്‍ ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍
വിസ്മയ ഭാരവാഹികള്‍ അംബാസഡറുമായി ചര്‍ച്ച നടത്തി
കുവൈറ്റ് സിറ്റി : വിസ്മയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് (വിസ്മയ കുവൈത്ത് ) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി ചര്‍ച്ച നടത്തി. വിസ്മയ കുവൈത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകള്‍ക്ക് മേയ് 20 ന് ‘ വിമന്‍സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ‘ നല്‍കി ആദരിക്കുന്നതിനെ കുറിച്ചും സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും നേതാക്കള്‍ അംബാസഡറെ ധരിപ്പിച്ചു. വിസ്മയ പ്രസിഡന്റ് കെ.എസ്. അജിത്ത് കുമാര്‍, ചെയര്‍മാന്‍ പി.എം.നായര്‍, രക്ഷാധികാരി പി.ജി.ബിനു, മീഡിയ കോഓര്‍ഡിനേറ്റര്‍ റ്റി.കെ. ശരണ്യ ദേവി, തമിഴ് വിംഗ് കോഓര്‍ഡിനേറ്റര്‍ ദിവ്യ രമേഷ്, തമിഴ് വിംഗ് സെക്രട്ടറി സുഭാഷിണി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സലിം കോട്ടയില്‍
കോവിഡ്: റെഡ് വിഭാഗത്തില്‍പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ മാറ്റം വരുത്തി
ദോഹ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു റെഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ജോര്‍ദാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ ഒമ്പത് രാജ്യങ്ങള്‍ ഉണ്ടായിരുന്ന ഈ പട്ടികയില്‍ ഇനി മുതല്‍ ഏഴ് രാജ്യങ്ങളാണ് ഉണ്ടാവുക. മാര്‍ച്ച് 26 മുതല്‍ പുതിയ പട്ടിക പ്രാബല്യത്തില്‍ വരും. അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളെ ഇപ്പോഴും ചുവന്ന വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ്, ഈജിപ്ത്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവയാണ് ചുവന്ന വിഭാഗത്തിലുള്ള മറ്റു രാജ്യങ്ങള്‍.
ഷാര്‍ജാ ഭരണകൂടം പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ ആറു കോടി ദിര്‍ഹം അനുവദിച്ചു
ഷാര്‍ജ: പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി ഷാര്‍ജാ ഭരണകൂടം. 6.31 കോടി ദിര്‍ഹം അനുവദിച്ചു ഉത്തരവായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് ഇതിനുള്ള ഉത്തരവ് നല്‍കിയത്. പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മിറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ഷെയ്ഖ് സ്ഥിരീകരിച്ചു. കമ്മിറ്റിയുടെ ഡെബ്റ്റ് റീപെയ്മെന്റ് സംവിധാനത്തില്‍ നിന്നു ഇതുവരെ 1,827 പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിര്‍ഹത്തിന്റെ കടങ്ങള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ ഷംഖയില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്
അബുദാബി: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബി അല്‍ ഷംഖയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയിലെ 36-ാമത്തേയും ആഗോള തലത്തില്‍ ലുലു ഗ്രൂപ്പിന്റെ 226- മത്തേയും ഷോറൂമാണ് ഷംഖ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുല്‍ത്താന്‍ ഹുവേയര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി മുന്‍സിപ്പാലിറ്റി അല്‍ വത്ബ ബ്രാഞ്ച് ഡയറക്ടര്‍ ഹസന്‍ അലി അല്‍ ദാഹിരിയാണ് പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ് റഫ് അലി, അബുദാബി റീജണ്‍ ഡയറക്ടര്‍ അബൂബക്കര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അല്‍ ശംഖ മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ബേക്കറി,…
കുവൈറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കുന്നു
കുവൈറ്റ് സിറ്റി: ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ എംബസി. നേരത്തെ മാസത്തില്‍ ഒരു തവണ നടത്തിയിരുന്ന ഓപ്പണ്‍ ഹൗസാണ് ആഴ്ചയില്‍ നടത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സമയക്രമങ്ങള്‍ എംബസി പുറത്തു വിട്ടു. മാര്‍ച്ച് 30നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ കുവൈറ്റ് സിറ്റി അലി അല്‍ സാലിം സ്ട്രീറ്റില്‍ ജവാഹറ ടവര്‍ മൂന്നാം നിലയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിലും ഏപ്രില്‍ ആറിന് (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ അബാസിയ ഒലിവ് ഹൈപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിംഗിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സ് സെന്ററിലും ഏപ്രില്‍ 13നു (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ ഫഹാഹീല്‍ മക്ക സ്ട്രീറ്റിലെ അല്‍ അനൂസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ബിഎല്‍എസ് സെന്ററിലും ഏപ്രില്‍ 20നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ എംബസി ഓഡിറ്റോറിയത്തിലും ഏപ്രില്‍ 27നു (ബുധന്‍) രാവിലെ 11 മുതല്‍…
ജിദ്ദയില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ ബലദ് ഏരിയയിലെ ഖാബില്‍ സ്ട്രീറ്റ്, അല്‍ ദഹാബ് സ്ട്രീറ്റ് എന്നിവയ്ക്കടുത്തായാണ് കോട്ട കണ്ടെത്തിയത്. 1516 ല്‍ പണികഴിപ്പിച്ച അല്‍ ഷൗന പൈതൃക കോട്ടയാണ് ഇതെന്നാണ് പുരാവസ്തു അധികൃതരുടെ അനുമാനമെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണ്ടെത്തല്‍ ജിദ്ദയുടെ ചരിത്രപരമായ ആഴത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ചരിത്ര, പുരാവസ്തു ഗവേഷകനായ ഒമര്‍ അല്‍ അസ്മരി പറഞ്ഞു.
കുവൈറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുടെ എണ്ണത്തില്‍ വര്‍ധന
കുവൈറ്റ് സിറ്റി : രാജ്യത്ത് നിരവധി അപ്പാര്‍ട്ടുമെന്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജ്യത്ത് ആകെ 3,96,000 അപ്പാര്‍ട്ടുമെന്റുകളാണുള്ളത് . ഇതില്‍ ശരാശരി താമസ നിരക്ക് 84.6 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നത് സാല്‍മിയയിലാണ്. ഹവല്ലി രണ്ടാം സ്ഥാനത്തും അബാസിയ മുന്നാം സ്ഥാനത്തുമാണ്. മഹ്ബൂലയില്‍ 799 കെട്ടിടങ്ങളിലും മംഗഫഫില്‍ 743 കെട്ടിടങ്ങളിലും ഫഹാഹീല്‍ 578 കെട്ടിടങ്ങളിലും ജബ്രിയയില്‍ 511 കെട്ടിടങ്ങളിലും ജഹ്റയില്‍ 439 പ്രോപ്പര്‍ട്ടികളിലുമായാണ് വിദേശികള്‍ താമസിക്കുന്നത്. അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി പ്രതിമാസ വാടകയുടെ കാര്യത്തില്‍ 1081 ദിനാര്‍ ഈടാക്കുന്ന ദസ്മാനാണ് മുന്നില്‍. അല്‍ ഷാബില്‍ 512 ദിനാറും ഷാര്‍ഖില്‍ 464 ദിനാറും ജബ്രിയയില്‍ 352 ദിനാറും സബാഹ് അല്‍ സലേം 338 ദിനാറും സാല്‍മിയയില്‍ 327 ദിനാറുമാണ് പ്രതിമാസ വാടക ഈടാക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ്…
സൗദി സിവിലിയൻ സൈറ്റുകളിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചു
യുണൈറ്റഡ് നേഷൻസ്: അടുത്തിടെ സൗദി അറേബ്യയിൽ സിവിലിയൻ ലക്ഷ്യങ്ങൾക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. “ഈ പ്രവൃത്തികൾ സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഞങ്ങളുടെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗിന്റെ നിലവിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും ഹാനികരമാണ്,” ഗുട്ടെറസിന്റെ പ്രധാന വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. “എല്ലാ പാർട്ടികളോടും ഏറ്റവും സംയമനം പാലിക്കാനും സാഹചര്യം കൂടുതല്‍ വഷളാക്കാതിരിക്കാനും അഭ്യർത്ഥിക്കുന്നു. ഗ്രണ്ട്ബെർഗുമായി ക്രിയാത്മകമായും മുൻവ്യവസ്ഥകളില്ലാതെയും സംവദിക്കാൻ ഞങ്ങൾ എല്ലാ പങ്കാളികളോടും ശക്തമായി അഭ്യർത്ഥിക്കുന്നു,” ഡുജാറിക് പറഞ്ഞു. യെമൻ പ്രതിസന്ധിക്ക് അറുതിവരുത്താൻ സമഗ്രമായ ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് ചർച്ചകളുമായി മുന്നോട്ട് പോകുകയാണ് പ്രത്യേക ദൂതന്റെ ലക്ഷ്യം. ജിദ്ദയിലെ സൗദി അരാംകോ എണ്ണ കേന്ദ്രങ്ങൾക്കും സൗദി അറേബ്യയിലെ മറ്റ് ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണങ്ങൾ നടത്തിയതായി ഹൂതി വിമത സംഘം ഞായറാഴ്ച അവകാശപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ…
