നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രസവ വാർഡിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ പോലുമില്ലാത്ത വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിലമ്പൂർ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. പുരുഷ വാർഡിൽ നിന്നും സ്ത്രീകളുടെ വാർഡിലേക്ക് ബെഡുകൾ മാറ്റി താൽക്കാലികമായി ഓട്ടയടക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വർഷം മുൻപ് പണി തുടങ്ങിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല. ആദിവാസികൾ അടക്കമുള്ള മലയോരത്ത് താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ ജീവൻ വച്ചാണ് സർക്കാറുകൾ പന്താടുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ പറഞ്ഞു. മാറി മാറി ഭരിച്ച ഭരണകൂടങ്ങൾ മലപ്പുറത്തോട് കാണിച്ച വിവേചന ഭീകരതയുടെ പരിണിത ഫലമാണ് ഇന്നും നാം അനുഭവിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി ആവിഷ്കരിക്കുമെന്നും കൃഷ്ണൻ കുനിയിൽ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്…
Category: KERALA
ദമ്പതികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു
പുതുപ്പള്ളി (കോട്ടയം): ദമ്പതികൾ മരണത്തിലും വേർപിരിയാതെ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. കുടുംബനാഥൻ മരിച്ച് നാലാം ദിവസം അദ്ധ്യാപികയായ ഭാര്യയും മരിച്ചു. പുതുപള്ളി ചെങ്ങളം മങ്ങാട്ട് അനീഷ് ജയിംസിൻ്റെ ഭാര്യയും സെൻ്റ് ജോർജ് ജി.വി.എച്ച്.എസിലെ അദ്ധ്യാപികയുമായ പ്രിയ വർഗ്ഗീസ് (52) ആണ് മരണമടഞ്ഞത്. സംസ്ക്കാരം മെയ് 24ന് ബുധനാഴ്ച 3 മണിക്ക് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നടക്കും. പുതുപള്ളി കൈതത്തറയിൽ കുടുംബാംഗമാണ്. അനീഷ് ജയിംസിൻ്റെ (52) സംസ്ക്കാരം മെയ് 20ന് നടത്തി. മക്കൾ: എബിൻ ജേക്കബ് (ദുബായ്), ഐറിൻ ജേക്കബ് (സെൻ്റ് ഗിറ്റ്സ് കോളജ്). തലവടി ടൗൺ ബോട്ട് ക്ലബ് എക്സിക്യൂട്ടീവ് അംഗം അമ്പ്രയിൽ ഷിക്കു കുര്യൻ്റെ മാതൃസഹോദരിയാണ് പരേത പ്രിയ വർഗ്ഗീസ്.
കിൻഫ്ര പാർക്കിലെ ഗോഡൗണില്‍ വൻ തീപിടിത്തം; ഒരു അഗ്നിശമന സേനാംഗം മരിച്ചു
തിരുവനന്തപുരം: മേനംകുളം കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വന്‍ തീപിടിത്തത്തിൽ ഒരു അഗ്നിശമന സേനാംഗം മരിച്ചു. പുലർച്ചെ 1.30ഓടെ രാസവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്താണ് ആദ്യം തീപിടുത്തം കണ്ടത്. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. വലിയ സ്ഫോടനങ്ങളോടെയാണ് തീപിടിത്തമുണ്ടായത്, അപകടം നടക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനിടെ, തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥൻ മരിച്ചു. സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്തിന് (32) കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് മാരകമായി പരിക്കേറ്റു. അഗ്നിശമനസേനാംഗത്തെ ഏറെ പ്രയാസപ്പെട്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.50ഓടെ മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷം മുമ്പാണ് സേനയിൽ ചേർന്നത്.…
സാമ്പ്രാണിക്കോടി തുരുത്തിൽ ചുറ്റുവേലി നിർമ്മിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്കി
കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിൽ ചുറ്റുവേലി നിർമ്മിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ ദിവസം കുടുംബവുമായി ഇവിടെ സന്ദർശനം നടത്തിയതിന് ശേഷം നേരിട്ട് മനസ്സിലാക്കിയ വിഷയങ്ങൾ മുഖപുസ്തകത്തിലും പങ്കുവെച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ സഞ്ചാരികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായി മാറിയ പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിൽ, സൗന്ദര്യത്തിനൊപ്പം അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി. മുട്ടൊപ്പം വെളളം മാത്രമാണ് ഈ തുരുത്തിൽ ഉള്ളതെങ്കിലും അല്പം മാറിയാൽ ആഴത്തിൽ പതിക്കും. കോവളം – കോട്ടപ്പുറം ദേശിയ ജലപാതയും കടലിൽ പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെ പാതയും ഇതുവഴിയാണ്. അഷ്ടമുടിക്കായലിലെ വൈകുന്നേരങ്ങളിലെ പ്രക്ഷുബ്ധമായ കാറ്റിലും തിരമാലയിലും മത്സ്യതൊഴിലാളികൾക്ക് പോലും അപകടം സംഭവിക്കാറുണ്ട്. അപകട സൂചന മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അവ ശ്രദ്ധിക്കാറില്ല. സീസണിൽ ഇവിടെ 3000 മുതൽ 5000 വരെ സഞ്ചാരികൾ ഇവിടെയെത്താറുള്ളതായി ഡി.ടി…
നാവികസേനാ ഉദ്യോഗസ്ഥ ദില്‍ന ഒറ്റയ്ക്ക് ലോകം ചുറ്റുമെന്ന്
ഗോവ: കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാവികസേനയുടെ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ ലോകമെമ്പാടും ഒറ്റയ്ക്ക് കപ്പൽ യാത്ര നടത്തുമെന്ന് സൂചന. കോഴിക്കോട് സ്വദേശിയായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ഈ വെല്ലുവിളിയുടെ തയ്യാറെടുപ്പിനായി നാവികസേനയുടെ കപ്പലായ ഐഎൻഎസ്വി തരിണിയിൽ അര വർഷത്തിലേറെ തീവ്രപരിശീലനം നടത്തിയിരുന്നു. മത്സരരംഗത്തുള്ള രണ്ട് വനിതാ നാവിക ഉദ്യോഗസ്ഥരിൽ ഒരാളാണ് അവർ. പോണ്ടിച്ചേരി സ്വദേശിയായ ലെഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരിസാമിയാണ് മറ്റൊരാൾ. ഒറ്റയ്ക്ക് യാത്ര നടത്തുന്ന ആദ്യ ഏഷ്യൻ വനിതയായി ഈ ഉദ്യോഗസ്ഥ മാറുമെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇത് പൂർണ്ണമായും ഒരു കപ്പൽ യാത്രയായിരിക്കും. കപ്പലിന്റെ അറ്റകുറ്റപ്പണികൾ മുതൽ അലക്കൽ, പാചകം എന്നിവ വരെ അവർ ഒറ്റയ്ക്ക് ചെയ്യേണ്ടിവരും,” കപ്പലിംഗ് പര്യവേഷണം 200 ദിവസത്തിലധികം നീണ്ടുനിൽക്കുമെന്ന് ഓഫീസർ പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ലെഫ്റ്റനന്റ് കമാൻഡർ ദിൽന കപ്പൽ കയറുന്നത്. കൊമേഴ്സ്…
ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സഭാപിതാക്കന്മാരെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ഠ്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ക്രൈസ്തവ സഭാപിതാക്കന്മാര് ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘടിതമായി ആക്രമിക്കുന്ന ആസൂത്രിത അജണ്ടകള്‍ സാക്ഷരകേരളത്തില്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയരുമ്പോള്‍ സംരക്ഷണമേകേണ്ട ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനെതിരെ പ്രതികരിക്കുന്നവരെ ആക്ഷേപിക്കുന്നവരുടെ അണിയറ അജണ്ടകള്‍ തിരിച്ചറിയുവാനുള്ള ആര്‍ജ്ജവം കേരളസമൂഹത്തിനുണ്ട്. മനുഷ്യനെ മൃഗങ്ങള്‍ കൊന്നൊടുക്കുമ്പോള്‍ കൃഷിഭൂമിയിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിത വേട്ടനടത്തുവാന്‍ തയ്യാറാകാത്ത ഭരണസംവിധാനങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടി നിയമങ്ങളില്‍ തിരുത്തലുകള്‍ വരുത്തി നടപടികളുണ്ടാകണമെന്ന് സഭാപിതാക്കന്മാര് ആവശ്യപ്പെട്ടതിനെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ മനുഷ്യമൃഗതുല്യരും സമൂഹത്തെ അപമാനിക്കുന്നവരുമാണ്. തകര്‍ച്ച നേരിടുന്ന റബറിന് 300 രൂപ വേണമെന്ന് ആവശ്യപ്പെട്ടത് തെറ്റാണോ? സഭയിലെ രക്തസാക്ഷിത്വത്തെക്കുറിച്ച് സഭാമക്കളോട് സഭയുടെ വേദിയില്‍ പിതാക്കന്മാര് സംസാരിക്കുമ്പോള്‍ അതു പാടില്ലെന്നു പറയാന്‍ ആര്‍ക്കാണവകാശം? ജനങ്ങള്‍ നേരിടുന്ന ആനുകാലിക പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റുവാന്‍…
പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്തു നടക്കുന്നു
മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ പത്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം പ്രാവിന്റെ പ്രൊമോഷൻ ലോഞ്ചും നടക്കുന്നു. പത്മരാജൻ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുക്കുന്നു. ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം പത്മരാജന്റെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. പത്മരാജൻ അനുസ്മരണ ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ, ശ്രീമതി രാധാലക്ഷ്മി പത്മരാജൻ, ഫിലിം പ്രൊഡ്യൂസർ ശ്രി ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകൻ ശ്രി സുരേഷ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ ശ്രീ മധുപാൽ, ശ്രി പൂജപ്പുര രാധാകൃഷ്ണൻ (നടൻ), ഫിലിം പ്രൊഡ്യൂസർ ശ്രി ശ്രീമൂവിസ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ അനിൽ ദേവ്, സിനിമാ…
എസ്. എസ്. എൽ. സി പരീക്ഷ യിൽ ഉന്നതവിജയം നേടിയ സായി സ്നേഹ തീരം ട്രൈബൽ ഹോസ്റ്റൽ വിദ്യാർത്ഥികളെ ആദരിച്ച് വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം :2022-2023, അക്കാദമിക വർഷത്തിൽ സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ നിന്നും എസ്. എസ് എൽ. സി, പരീക്ഷ എഴുതിഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉന്നതവിജയം നേടിയ പ്രശാന്തിന് മൊമെന്റോ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ജന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തി ക്കൻ വെൽഫെയർ പാർട്ടി പ്രതിഞാബന്ധംമാണ് എന്ന് കാദർ അങ്ങാടിപ്പുറം പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷിഹാബ് മാസ്റ്റർ , വൈസ് പ്രസിഡന്റ് നസീമ മദാരി, നൗഷാദ് അരിപ്ര, മനാഫ് തോട്ടോളി, സായി സ്നേഹതീരം ഹോസ്റ്റൽ ഭാരവാഹികൾ k. R, രവി,കെ പ്രസാദ്, കൃഷ്ണ ദാസ് നൂർപ്പാറ, തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു…
ജില്ലയിലെ ഹയർ സെക്കന്ററി പ്രശ്നം പരിഹരിക്കുക : വെൽഫെയർ പാർട്ടി
പ്രൊഫ. കാർത്തികേയൻ റിപ്പോർട്ട് നടപ്പിലാക്കിയ ശേഷമേ പ്ലസ് വൺ അഡ്മിഷൻ ആരംഭിക്കാവൂ. – വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നു. ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച ജില്ല മലപ്പുറമാണ്. കൂടുതൽ എ പ്ലസ് നേടിയ ജില്ലയും മലപ്പുറം തന്നെ. ഇനി വിജയികളും അവരുടെ രക്ഷിതാക്കളും പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള നടപടികളിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളാണ്. മലപ്പുറം ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവുമധികം പ്രയാസവും ടെൻഷനും അനുഭവിക്കുന്ന സന്ദർഭം കൂടിയാണിത്. 70 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കരായ മക്കൾക്കുപോലും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ സങ്കടപ്പെടുന്ന കാഴ്ചക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജില്ല സാക്ഷ്യം വഹിക്കുന്നതാണ്. ഈ വർഷവും അത് ആവർത്തിക്കുന്ന സാമൂഹിക സാഹചര്യമാണ് സംസ്ഥാന ഭരണകൂടം നിലനിർത്തിയിട്ടുള്ളത്. ഈ അധ്യയനവർഷം 77,827 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് പാസായത്. സി.ബി.എസ്.ഇ,…
കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു
മക്കരപ്പറമ്പ, പരേതനായ കുറ്റിപ്പുളിയൻ കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു. ഭാര്യ സീനത്ത് വെള്ളില, മക്കൾ അനൂസ് മുഹമ്മദ്, നബുല സൈനബ്, ഫാത്തിമ നഫല. ജനാസ നമസ്കാരം തിങ്കൾ രാവിലെ 9.30ന് മക്കരപ്പറമ്പ ജുമാ മസ്ജിദിൽ…
