തൃശൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ആൽബം താരം ഉൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോടാലി മോനോടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ അരുൺ, മൂന്ന് മുറി ഒമ്പതുങ്ങള്‍ അമ്പലപ്പാടൻ വീട്ടിൽ നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ അരുൺ ചില മലയാളം സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കൊരട്ടി സ്റ്റേഷന്‍ പരിധിയില്‍ വെച്ച് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുളള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും കൊരട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
Category: KERALA
ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസർവേഷൻ സമ്മിറ്റിന് നാളെ തുടക്കം
കോഴിക്കോട്: ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സുപ്രധാന ആശയങ്ങളിൽ ഒന്നാണ് സംവരണം. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന് പോയ സമൂഹങ്ങൾക്ക് ഭരണപരമായ പങ്കാളിത്തവും ദേശീയ വിഭവങ്ങളിന്മേലുള്ള അവകാശവുമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. സംവരണം ക്രിയാത്മകമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരണ കാലം മുതൽ തന്നെ രംഗത്തുണ്ട്. നിയമപരമായ ഇടപെടലുകളും സമരങ്ങളും തുടരുമ്പോൾ തന്നെ പുതിയ ഭാഷയും ശൈലിയും രൂപപ്പെടുത്തി സംവരണ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തെ ശക്തിപ്പെടുത്തുക എന്നത് സാമൂഹിക ജനാധിപത്യത്തിന് അനിവാര്യമാണെന്ന് ഫ്രറ്റേണിറ്റി മനസ്സിലാക്കുന്നു. അതിനുള്ള ശ്രമങ്ങളുടെ തയ്യാറെടുപ്പാണ് ‘അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി, എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി ‘ന്യായമായ പങ്കാളിത്തം, പ്രാതിനിധ്യം’ എന്ന ദിവസങ്ങളിലായി തലക്കെട്ടിൽ സംഘടിപ്പിക്കുന്ന റിസർവേഷൻ സമ്മിറ്റ്, മുൻ യു. ജി. സി ചെയർമാൻ ഡോ:സുഖതോ തൊറാട്ട്, സാമ്പത്തിക സംവരണ കേസിൽ സുപ്രിം കോടതിയിൽ ഹാജരാകുന്ന അഡ്വക്കേറ്റും നാഷണൽ ലോ…
ആലപ്പുഴയിൽ 19-കാരി ഉള്‍പ്പടെ മൂന്നു യുവാക്കളെ എംഡിഎംഎയുമായി പിടികൂടി
ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ 11 ഗ്രാം എംഡിഎംഎയുമായി 19-കരി ഉള്‍പ്പടെ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടിൽ ആൽബിൻ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബൈപ്പാസിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഇവരുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും സ്പീഡില്‍ മുന്നോട്ടു പോകുകയും, ഒരു ഇലട്രിക് പോസ്റ്റിലിടിക്കുകയും ചെയ്തു. എന്നാല്‍, വാഹനത്തില്‍ നിന്ന് മൂവരും ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ എംഡിഎംഎ കണ്ടെത്തിയത്. പോലീസ് മൂവരേയും അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഗിനിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നു; മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍
കൊച്ചി: ഗിനിയയിൽ തടവിലാക്കപ്പെട്ട രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ലുബ തുറമുഖത്ത് എത്തിച്ചു. ലുബ തുറമുഖം വഴി യുദ്ധക്കപ്പലില്‍ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. തടവില്‍ കഴിയുന്ന കൊല്ലം സ്വദേശി വിജിത്താണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒടുവിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. അതേസമയം, തടവിലായ മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ നയതന്ത്ര തലത്തിൽ ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകാൻ വൈകുന്നത് മാത്രമാണ് ഇപ്പോൾ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലാക്കിയിരിക്കുന്നത്. നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്…
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; വീണ്ടും റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ മുഖ്യ പ്രതിയായ ഗ്രീഷ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു. അതേസമയം, തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പാറശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഇന്ന് സ്ഥലം മാറ്റി.
സന്ദീപാനന്ദഗിരിയുട ആശ്രമം കത്തിച്ചത് സഹോദരനും സുഹൃത്തുക്കളുമാണെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍: നാല് വർഷത്തിന് ശേഷം സന്ദീപാനന്ദഗിരി ആശ്രമം കത്തിക്കൽ കേസിൽ നിർണായക വെളിപ്പെടുത്തൽ. തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്നാണ് യുവാവ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരി മൂന്നിനാണ് പ്രകാശ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മരിക്കുന്നതിന് മുമ്പ് പ്രകാശ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായി പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. 2018 ഒക്ടോബർ 27 നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത്. പുലർച്ചെയാണ് സംഭവം. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കാറുകൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ, ആശ്രമത്തിന് മുന്നിൽ ആദരാഞ്ജലി എന്നെഴുതിയ റീത്തും വച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിന് അനുകൂലമായ നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളുടെ…
ഡൽഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ നീക്കം സാധ്യമല്ലെന്ന്
ന്യൂഡൽഹി: തിരുവിതാംകൂർ രാജകുടുംബം ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലുള്ള ബംഗ്ലാവും 8.19 ഏക്കർ സ്ഥലവും വസ്തുവകകളും വിൽക്കാൻ നീക്കം. ഏകദേശം 250 കോടിക്ക് വിൽക്കാനാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയുമായാണ് ധാരണയിലെത്തിയത്. രാജകുടുംബാംഗമായ വേണുഗോപാൽ വർമയാണ് കരാറിൽ ഒപ്പുവെച്ചത്. സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്‌സ് ആണ് വിൽപന നടത്തുക. അതേസമയം, തിരുവിതാംകൂര്‍ രാജകുടുംബത്തിന് ട്രാവന്‍കൂര്‍ ഹൗസില്‍ ഉടമസ്ഥാവകാശമില്ല. സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലാണ് ഈ കൊട്ടാരം. മാത്രമല്ല, പൈതൃക കെട്ടിടമായതിനാല്‍ ഇടപാടിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വേണം. അനുമതി ലഭിച്ചാല്‍ ഇടപാട് എന്നാണ് കരാറിലുള്ളത്. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവിന് ഡല്‍ഹിയില്‍ താമസിക്കാന്‍ 1930ല്‍ നിര്‍മിച്ചതാണ് കൊട്ടാരം. 2019ല്‍ കൊട്ടാരത്തിന് രാജകുടുംബം അവകാശവാദം ഉന്നയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതൊരു സാംസ്‌കാരിക കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.
കുഞ്ഞിന് പാലൂട്ടാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടര്‍ അപകടത്തില്‍ അദ്ധ്യാപിക മരിച്ചു
മുരിങ്ങോടി (കണ്ണൂർ): കുഞ്ഞിന് പാലൂട്ടാന്‍ സ്കൂട്ടറിൽ വീട്ടിലേക്കു പോയ അദ്ധ്യാപിക അപകടത്തിൽ മരിച്ചു. മനോജ് റോഡിലെ കരിപ്പക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ റഷീദയുടെ സ്‌കൂട്ടറിന് പിന്നിൽ മിനിലോറി ഇടിച്ചായിരുന്നു അപകടം. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപികയാണ് റഷീദ. ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായാണു റഷീദ സ്കൂട്ടറിൽ വീട്ടിലേക്കു പോയത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു. റഷീദയുടെ ഭർത്താവ് സാജിർ തൊണ്ടിയിൽ അനാദി കച്ചവടം നടത്തുകയാണ്. മക്കൾ: ഷഹദ ഫാത്തിമ, ഹിദ്‌വ ഫാത്തിമ.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിൽ ഗവേഷണവും സംരംഭകത്വവും വികസിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും: മന്ത്രി
തിരുവനന്തപുരം: എൻജിനീയറിംഗ് വിദ്യാർഥികൾക്കിടയിൽ ഗവേഷണവും സംരംഭകത്വവും വികസിപ്പിക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിക്കും സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഇത്തരം വിദ്യാർത്ഥികളുടെ പങ്ക് വളരെ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം സിഇടിയിൽ നടന്ന എക്‌സലൻസ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങളും കണ്ടെത്തലുകളും യാഥാർത്ഥ്യമാക്കി ഉദ്യോഗാർത്ഥികൾ എന്നതിലുപരി തൊഴിൽ ദാതാക്കളാകാൻ വിദ്യാർത്ഥികൾക്ക് കഴിയണം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വലിയ മുന്നേറ്റം നടത്തിയതായി മന്ത്രി പറഞ്ഞു. ഗവേഷണാനന്തര പേറ്റന്റ് നേടിയ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും, ഉന്നത റാങ്ക് നേടിയ വിദ്യാർഥികൾക്കുമുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. ഇന്ത്യൻ നേവിയുടെ വിദേശ വിന്യാസം 2022-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഉജ്ജ്വല്‍ പ്രകാശ്, ഇന്ത്യയിലെ എൻ.സി.സി കേഡറ്റുകളിൽ നിന്ന് കേരളത്തിലെ മികച്ച എൻജിനീയറിംഗ്…
പമ്പ, സന്നിധാനം, പന്തളം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ താത്കാലിക ഡിസ്പെൻസറികൾ സജ്ജമായി
പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന താൽക്കാലിക ഡിസ്പെൻസറികൾ പ്രവർത്തനമാരംഭിച്ചു. കൂടാതെ, തീർഥാടകർ കൂടുതലായി എത്തുന്ന പന്തളം വലിയകോയിക്കൽ ക്ഷേത്രത്തോട് ചേർന്ന് തീർഥാടന കാലത്ത് താൽക്കാലിക ഡിസ്പെൻസറിയും പ്രവർത്തിക്കും. മെഡിക്കൽ ഓഫീസറുടെ സേവനവും മരുന്നുവിതരണവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്യാൻ സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആയുര്‍വ്വേദം) ഡോ. പി.എസ്. ശ്രീകുമാര്‍ പറഞ്ഞു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ് സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.
