എൻഎഫ്എൽ താരം ജെഫ് ഗ്ലാഡിനി വാഹനാപകടത്തിൽ മരിച്ചു

ഡാളസ്: എൻഎഫ്എൽ അരിസോണ കാർഡിനൽസ് ഡിഫൻസീവ് ബാക്ക് ജെഫ് ഗ്ലാഡിനി (25) മേയ് 30 നു ഡാളസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഡാളസ് വുഡ്ഓൾ റോജേഴ്സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാർഡിനൽ ഏജന്‍റ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെഫിന്‍റെ ആകസ്മിക മരണം ടീം അംഗങ്ങൾക്കും കൂട്ടുകാർക്കും ഉൾക്കൊള്ളാനാവുന്നില്ലെന്നാണ് ഏജന്‍റെ ഇതേക്കുറിച്ചു പ്രതികരിച്ചത്. അതേസമയം മെമ്മോറിയൽ ഡേ അവധിആയതിനാൽ ഡാളസ് കൗണ്ടി ഷെറിഫ് ഓഫീസ് ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ടെക്സസിലെ ന്യൂബോസ്റ്റണിൽ 1996 ഡിസംബർ 12 നായിരുന്നു ജെഫിന്‍റെ ജനനം. ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി കോളജ് ഫുട്ബോൾ ടീമിലും (2015-19) പിന്നീട് മിനിസോട്ട വൈകിൻസിലും ജേഴ്സി അണിഞ്ഞു. 2022 ലാണ് അരിസോണ കാർഡിനൽസിൽ അംഗമാകുന്നത്. നാഷണൽ ഫുട്ബോൾ ലീഗിൽ രണ്ടു സീസണിൽ ഫുട്ബോൾ കോർണർ ബാക്കിലായിരന്നു. അരിസോണ കാർഡിനൻസുമായി ഈ വർഷം മാർച്ച് 17 നായിരുന്നു കരാറിൽ ഒപ്പിട്ടിരുന്നത്. രണ്ടു വർഷത്തേയ്ക്കായിരുന്നു…

വിവാഹ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടവർക്ക് ആദരം

ന്യൂയോർക്ക്: വിവാഹ ജീവിതത്തിന്‍റെ അമ്പത്തിയൊന്നാണ്ടുകൾ പിന്നിട്ടതിന്‍റെ സന്തോഷദീപം എൺപതുകളിലെത്തിയ ചാക്കോ വെള്ളരിങ്ങാട്ടും ഡോ. ലിസിയും തെളിയിച്ചപ്പോൾ ആ നിലവിളക്ക് ദീപത്തിൽ നിന്നുള്ള കിരണങ്ങൾ സദസിലുണ്ടായിരുന്ന എൺപത്തിനാല് ദമ്പതികളിൽ ആഹ്‌ളാദത്തിന്‍റേയും സായൂജ്യത്തിന്‍റെയും വർണ പൂത്തിരികളായി പെയ്‌തിറങ്ങി. ന്യൂയോർക്ക് ബെത്‌പേജ് സെന്‍റ് മേരീസ് സീറോ മലബാർ ഇടവക വൈവാഹിക രജത ജൂബിലിയും അതിലേറെയും പിന്നിട്ടവർക്ക് ആദരമർപ്പിക്കുന്ന ചടങ്ങാണ് അഭൗമിക നിമിഷങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ചെടുത്തത്. മേയ് 29 ന് പാരിഷ് ഹാളായിരുന്നു ഈ അപൂർവ ഒത്തുചേരലിനു വേദിയായത്. വികാരി ഫാ. ജോൺ മേലേപ്പുറത്തിന്‍റെ ചിന്താമണ്ഡലത്തിൽ വിരിഞ്ഞ ആശയത്തിന് സാക്ഷാത്കാരം നൽകാൻ പാരിഷ് കൗൺസിൽ അംഗങ്ങളും ജൂബിലി കമ്മിറ്റിയും ഏകമനസോടെ പ്രവർത്തിച്ചപ്പോൾ ചടങ്ങുകൾ അദ്ഭുത വിജയത്തിന്‍റെ മേൽത്തട്ടിലെത്തി. ഷിക്കാഗോ സെന്‍റ് തോമസ് രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്‍റെ സാന്നിധ്യം ആഘോഷദിനത്തിന്‍റെ ആത്മീയ ചൈതന്യമുയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ…

ബ്രൂക്‌ലിൻ കത്തോലിക്കാ പള്ളി‌യിൽ മോഷണം; സക്രാരി കാണാനില്ല

ബ്രൂക്‌ലിൻ (ന്യൂയോർക്ക്): ബ്രൂക്‌ലിൻ സെന്‍റ് അഗസ്റ്റിൻ റോമൻ കത്തോലിക്കാ ദേവലയത്തിൽനിന്നും രണ്ടു മില്യൺ ഡോളർ വിലമതിക്കുന്ന ഗോൾഡൻ ടാബർ നാക്കിൾ (സക്രാരി) കളവു പോയതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. മേയ് 26നു 28 നും ഇടയിലാണ് ടാബർ നാക്കിൾ കളവുപോയതെന്നു കരുതുന്നു. ദേവാലയത്തിന്‍റെ ആൾട്ടറിലുണ്ടായിരുന്ന മാലാഖയുടെ പ്രതിമ തല അറുത്ത നിലയിലും കാണപ്പെട്ടു. സക്രാരിയിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കൾ അൾത്താരക്ക് ചുറ്റും ചിതറി കിടക്കുകയായിരുന്നു. മോഷ്ടാക്കൾ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചതായും സെക്യൂരിറ്റി സിസ്റ്റം തകർത്തതായും കണ്ടെത്തിയിട്ടുണ്ട്. വിശുദ്ധ കുർബാനക്ക് ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കൾ സൂക്ഷിക്കുന്ന ബോക്സാണ് ടാബർ നാക്കിൾ. 18 കാരറ്റ് സ്വർണവും ചുറ്റുപാടും രത്നങ്ങൾ പതിച്ചതുമാണിത്. രാജ്യത്തെ തന്നെ ഏറ്റവും വിലകൂടിയ സക്രാരിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായും കലാപരമായും മൂല്യമുള്ള സക്രാരിക്ക് പകരം വയ്ക്കുവാൻ മറ്റൊന്നില്ല എന്നാണ് ബ്രൂക്‌ലിൻ രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സംഭവത്തെകുറിച്ച് എന്തെങ്കിലും…

ഫൊക്കാനയിൽ മറിയാമ്മ പിള്ളയോളം പരിചയവും പരിജ്ഞാനവുമുള്ള മറ്റൊരു വനിതാ നേതാവില്ല: ഡോ. മാമ്മൻ സി. ജേക്കബ്

ഫ്ലോറിഡ: ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നിര്യാണം ചിക്കാഗോയില്‍ മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളിലുള്ള എല്ലാ മലയാളികള്‍ക്കും തീരാ നഷ്ടമാണെന്ന് ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ.മാമ്മൻ സി. ജേക്കബ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്ന മറിയാമ്മ പിള്ളയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ ഡോ.മാമ്മൻ സി. ജേക്കബ് മറിയാമ്മ പിള്ള അധ്യക്ഷയായ ഫൊക്കാന എത്തിക്സ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിക്കുക വഴി വലിയ അനുഭവ സമ്പത്താണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും മറിയാമ്മ പിള്ളയും ട്രസ്റ്റി ബോർഡിൽ ഒരുമിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. ട്രസ്റ്റി ബോർഡ് മീറ്റിംഗുകളിൽ മറിയാമ്മ പിള്ളയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഏറെ വിലമതിക്കുന്നതായിരുന്നു. അവരുടെ പല നിലപാടുകളും ട്രസ്റ്റി ബോർഡിന് ഏറെ സ്വീകാര്യതയുള്ളവയായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ വിയോഗം ഫൊക്കാന ട്രസ്റ്റി ബോർഡിനും തെരെഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കും…

ക്രൂയിസ് കപ്പൽ റെയ്ഡ് കേസ്: സമീർ വാങ്കഡെയെ ചെന്നൈയിലേക്ക് മാറ്റി

ന്യൂഡൽഹി : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത ക്രൂയിസ് കപ്പൽ റെയ്ഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസത്തിൽ, മോശം അന്വേഷണത്തിൽ ഉൾപ്പെട്ട സമീർ വാങ്കഡെ ഉൾപ്പെടെ ഏതാനും എൻസിബി ഉദ്യോഗസ്ഥരെ ചെന്നൈയിലേക്ക് മാറ്റി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ സോൺ മുൻ മേധാവി വാങ്കഡെയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൽ നിന്ന് ചെന്നൈയിലെ ഡിജി ടി.എസിലേക്കാണ് മാറ്റിയത്. പി. റാം മോഹൻ, ടി. രാജശ്രീ എന്നിവരാണ് സ്ഥലം മാറ്റപ്പെട്ട മറ്റ് എൻസിബി ഉദ്യോഗസ്ഥർ. കേസിൽ രൂപീകരിച്ച എസ്‌ഐടി, വിഷയത്തിൽ മോശം അന്വേഷണം നടത്തുന്നതിന്റെ ഉത്തരവാദിത്തം നിർണ്ണയിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) റിപ്പോർട്ട് നൽകിയേക്കുമെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു. ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം റിപ്പോർട്ട് നിശ്ചയിക്കും. എംഎച്ച്‌എ ഇക്കാര്യത്തിൽ ശ്രദ്ധ…

മാരകപ്രഹര ശേഷിയുള്ള തോക്കുകള്‍ നിരോധിക്കണമെന്ന് കമലാ ഹാരിസ്

ബഫല്ലൊ: അമേരിക്കന്‍ കൂട്ട വെടിവെപ്പു സംഭവങ്ങളില്‍ മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ അടിയന്തിരമായി നിരോധിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്  കമലാ ഹാരിസ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ആഴ്ച ബഫല്ലൊയില്‍ നടന്ന മാസ്സ് ഷൂട്ടിങ്ങില്‍ കൊല്ലപ്പെട്ട 10 പേരില്‍ ഏറ്റവും പ്രായം കൂടിയ റൂത്ത് വൈറ്റ് ഫീല്‍ഡിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന കമലഹാരിസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യുദ്ധങ്ങളിലാണ്. സിവില്‍ സൊസൈറ്റിയില്‍ ഇത്തരം ആയുധങ്ങള്‍ക്ക് സ്ഥാനമില്ല-കമലഹാരിസ് പറഞ്ഞു. അതൊടൊപ്പം തോക്കു വാങ്ങുമ്പോള്‍ യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ആവശ്യമാണെന്നും കമലഹാരിസ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മാത്രം 200 ലധികം വെടിവെപ്പു സംഭവങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ലൊമേക്കേഴ്‌സ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്, ഇതു രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ അനുവദിക്കരുത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഇതില്‍…

‘റഷ്യയിയെ ആക്രമിക്കാൻ കഴിയുന്ന’ റോക്കറ്റ് സംവിധാനങ്ങൾ ഉക്രെയ്നിലേക്ക് അയക്കുന്നത് ബൈഡന്‍ നിരാകരിച്ചു

വാഷിംഗ്ടൺ: ദീർഘദൂര ആയുധങ്ങൾക്കായി ഉക്രെയിനില്‍ നിന്ന് അടിയന്തര അഭ്യർത്ഥനകൾ ഉണ്ടായിട്ടും റഷ്യൻ പ്രദേശത്തിനുള്ളിലെ ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്ന റോക്കറ്റ് സംവിധാനങ്ങൾ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പറഞ്ഞു. “റഷ്യയിലേക്ക് ആക്രമണം നടത്താൻ കഴിയുന്ന റോക്കറ്റ് സംവിധാനങ്ങൾ ഞങ്ങൾ ഉക്രെയ്നിലേക്ക് അയക്കാന്‍ പോകുന്നില്ല,” ബൈഡൻ വാഷിംഗ്ടണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ റഷ്യ അയൽരാജ്യത്തെ ആക്രമിച്ചതിനുശേഷം പടിഞ്ഞാറൻ അനുകൂല ഉക്രെയ്‌നിന് വിപുലമായ യുഎസ് സൈനിക സഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ, മോസ്കോയുടെ സൈന്യം ഉപയോഗിക്കുന്നതിന് തുല്യമായ ലോംഗ് റേഞ്ച് റോക്കറ്റുകൾ ആവശ്യമാണെന്ന് പറയുന്നു. ഒരേ സമയം 187 മൈൽ (300 കിലോമീറ്റർ), എട്ടോ അതിലധികമോ ദൂരപരിധിയുള്ള ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര റോക്കറ്റുകളുടെ മൊബൈൽ ബാറ്ററികളായ M270 MLRS, M142 ഹിമാർസ് എന്നിവയ്ക്കായി കൈവ് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉക്രേനിയൻ സേനകൾക്ക് റഷ്യൻ…

ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട കൊലക്കേസ് പ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

സെന്റര്‍വില്ല (ടെക്‌സസ്) :  ജയിലിലെ ബസ് ഡ്രൈവറെ കുത്തി പരുക്കേല്‍പിച്ചു ബസുമായി  രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഗൊണ്‍സാലൊ ലോപസ്(46) നെ കണ്ടെത്തുന്നതിന് മൂന്നാഴ്ചയായി പൊലീസ് നടത്തുന്ന ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മേയ് 12 നായിരുന്നു സംഭവം.  ജയിലില്‍ നിന്നും പുറത്തേക്ക് പ്രതിയെ കൊണ്ടു പോകവെ, ബസ് ഡ്രൈവറായിരുന്ന  ക്രിമിനല്‍ ജസ്റ്റിസ് ഓഫിസറെ കുത്തി പരുക്കേല്‍പ്പിച്ചു ബസ് തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ബസുമായി മുന്നോട്ടു പോകുന്നതിനിടെ  ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്  ബസ് ഉപേക്ഷിച്ചു മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇത് വരെ പ്രതിയെ കണ്ടെത്താനായില്ല . ഇവിടെ നിന്നും പ്രതി രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത് ഇതിനെ തുടര്‍ന്ന്  പ്രതിയെ കണ്ടെത്തുന്നതിനു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശരീരത്തില്‍ മുഴുവന്‍ ടാറ്റു ചെയ്ത ചിത്രം…

കർണാടകയിൽ 166 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; പോസിറ്റിവിറ്റി നിരക്ക് 1.52 ശതമാനം

ബെംഗളൂരു: കർണാടകത്തിൽ മെയ് 30 തിങ്കളാഴ്ച 166 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, സംസ്ഥാനത്ത് സജീവമായ കേസുകൾ 2,106 ആണ്. ബെംഗളൂരു അർബനില്‍ ഒരു ദിവസത്തെ കേസ് 159 ആയി. സംസ്ഥാനത്തെ മരണസംഖ്യ 40,064 ആയി. സംസ്ഥാനത്ത് തിങ്കളാഴ്ച ആശുപത്രികളിൽ നിന്ന് 101 ഡിസ്ചാർജ് രേഖപ്പെടുത്തി, മൊത്തം ഡിസ്ചാർജ്ജ് 39,09,693 ആയി. 2020 മാർച്ചിൽ പാൻഡെമിക് ആരംഭിച്ചതിന് ശേഷം ഇതുവരെ 39,51,905 പോസിറ്റീവ് കേസുകൾ കർണാടകയിൽ കണ്ടു. ഈ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക് 1.52% ആണ്, ഇതുവരെ 10,85,78,194 ആളുകൾക്ക് വാക്സിനേഷൻ ലഭിച്ചു.  

24 സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പ് ഡീലർമാർ ചൊവ്വാഴ്ച ‘നോ പർച്ചേസ്’ എന്നതിലേക്ക് പോകും

ന്യൂഡൽഹി: ദീർഘകാലമായി പരിഷ്‌കരിക്കാത്ത ഡീലേഴ്‌സ് കമ്മീഷനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 24 സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പ് ഡീലർമാർ ചൊവ്വാഴ്ച എണ്ണക്കമ്പനികളിൽ നിന്ന് ഡീസലും പെട്രോളും വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. 24 സംസ്ഥാനങ്ങളിലായി 70,000 ഔട്ട്‌ലെറ്റുകൾ എണ്ണ വിപണന കമ്പനികളിൽ നിന്ന് ഇന്ധനം വാങ്ങില്ല. “രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പ് ഉടമകളുടെ സാമ്പത്തിക പ്രതിസന്ധി ഉയർത്തിക്കാട്ടുന്നതിനായി 24 സംസ്ഥാനങ്ങളിലെ ഡീലർമാർ നാളെ ‘നോ പർച്ചേസ് പെട്രോളും ഡീസലും’ കാമ്പെയ്‌നിൽ ചേരും,” ഡൽഹി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് നാരായൺ പറഞ്ഞു. കഴിഞ്ഞ 5 വർഷമായി ഡീലർമാരുടെ മാർജിൻ വർധിപ്പിക്കാത്തതും എക്‌സൈസ് തീരുവയിലുണ്ടായ നഷ്ടവും കണക്കിലെടുത്ത് ചൊവ്വാഴ്ചത്തെ എണ്ണക്കമ്പനികളിൽ നിന്ന് ഇന്ധനം വാങ്ങില്ലെന്ന പ്രചാരണം ഏറ്റെടുക്കുമെന്ന് പെട്രോൾ പമ്പ് ഡീലേഴ്‌സ് അസോസിയേഷൻ നടത്തിയ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ഓരോ ആറുമാസം കൂടുമ്പോഴും ഡീലർമാരുടെ മാർജിൻ പരിഷ്‌കരിക്കുമെന്ന് ഒഎംസികളും ഡീലേഴ്‌സ് അസോസിയേഷനും തമ്മിൽ ധാരണയുണ്ടായിരുന്നെങ്കിലും…