ബീഹാറിലെ ഗയയിൽ മുസ്ലീം മന്ത്രിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായി

ഗയ (ബീഹാർ): ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ മന്ത്രിസഭയിലെ മുസ്ലീം മന്ത്രിയെ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കുന്ന ഗയയിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത് സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഹമ്മദ് ഇസ്‌റാഈദ് മൻസൂരിയെ മുഖ്യമന്ത്രി അടുത്തിടെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോ നിരവധി പേരെ പ്രകോപിപ്പിച്ചു. നിതീഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തു വന്നു. പ്രകോപനത്തിന് ശേഷം വിശദീകരണം നൽകിയ മൻസൂരി, ക്ഷേത്രം സന്ദർശിച്ച കാര്യം സമ്മതിച്ചെങ്കിലും അത് ആസൂത്രിതമായ സന്ദർശനമല്ലെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം വിഷ്ണുപാദ് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കയറിയത് യാദൃശ്ചികം മാത്രമാണെന്നും അൻസാരി പറഞ്ഞു. അതേസമയം, മുസ്ലീം മന്ത്രി മൻസൂരിക്കൊപ്പം മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം ഞങ്ങളുടെ നിയമത്തിന്…

ഐഎഎസി വിക്രാന്ത് സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി മോദി ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറും

കൊച്ചി: 20,000 കോടി രൂപ ചെലവിൽ തദ്ദേശീയമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്‌എൽ) നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പൽ ഐഎഎസി വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിന് നാവികസേനയിൽ ഉൾപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ജൂലൈ 28 ന് ഇന്ത്യൻ നാവികസേന സിഎസ്എല്ലിൽ നിന്ന് വിമാനവാഹിനിക്കപ്പൽ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ 2 ന് സി‌എസ്‌എൽ ജെട്ടിയിലായിരിക്കും ഔദ്യോഗിക ചടങ്ങ് നടക്കുക. ഇന്ത്യയിലെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലെ വിരമിച്ച ജീവനക്കാർ, പ്രതിരോധ, ഷിപ്പിംഗ്, സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പരിപാടിയിൽ 1500-2000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കപ്പല്‍ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (ഐഒആർ) ഇന്ത്യയുടെ സ്ഥാനം ഐഎസി ശക്തിപ്പെടുത്തും. വിമാനവാഹിനിക്കപ്പലിനായി ഫൈറ്റര്‍ ജെറ്റുകള്‍ എത്തിച്ചിട്ടുണ്ട്. MiG-29K യുദ്ധവിമാനം, Kamov-31 ഹെലികോപ്റ്റർ, MH-60R മൾട്ടി-റോൾ…

ജുബിന്‍ ജോണ്‍സന്‍ ജോര്‍ജിന്റെ (34) സംസ്ക്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം നോര്‍ത്ത്‌ കരോലിനയില്‍ നിര്യാതനായ ജുബിന്‍ ജോണ്‍സന്‍ ജോര്‍ജിന്റെ (34) സംസ്‌കാരം ഓഗസ്റ്റ്‌ 25 വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും. നോര്‍ത്ത്‌ കരോലിനയില്‍ മെഡിക്കല്‍ രംഗത്ത്‌ പ്രവര്‍ത്തിച്ചു വരികയായിരുന്നു ജുബിന്‍. ദീര്‍ഘ കാലമായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിച്ചു വരുന്ന പത്തനംതിട്ട ഊന്നുകല്‍ പൂക്കോട്ട്‌ കുടുംബാംഗമായ ജോണ്‍സന്‍ ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റ്‌ അതോറിട്ടി റിട്ട. സൂപ്പര്‍ വൈസര്‍) – ലീലാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്‌ ജുബിന്‍. അടൂര്‍ പൂഴിക്കാട്ട്‌ വിളയില്‍ കുടുംബാംഗമാണ്‌ മാതാവ്‌. ബിബിന്‍ ജോണ്‍സന്‍ ജോര്‍ജ്‌ ഏക സഹോദരനും കാലേബ്‌ ജോര്‍ജ്‌ ഏക പുത്രനുമാണ്‌. ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരെ സ്റ്റാറ്റന്‍ ഐലന്റ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ (134 Faber St., Staten Island, New York) പൊതുദര്‍ശനവും ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്‌. ഇടവക വികാരി റവ. ഫാ.…

കേരളാ ഡിബേറ്റ് ഫോറം (യുഎസ്എ) ഫോമാ തിരഞ്ഞെടുപ്പ് സം‌വാദം ഓഗസ്റ്റ് 26-ന്

ഹ്യൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം യുഎസ്എ. ഒരു സം‌വാദം സൂമിലൂടെ ഓഗസ്റ്റ് 26 വെള്ളിയാഴ്ച വൈകീട്ട് 8 മണി (EST- ന്യൂയോർക്ക് സമയം) സംഘടിപ്പിക്കുന്നു. എല്ലാ സ്ഥാനാർത്ഥികളേയും പൊതു ജനങ്ങളേയും ഈ സം‌വാദത്തിലേക്ക് കേരളാ ഡിബേറ്റ് ഫോറം ആദരപൂർവം സ്വഗതം ചെയ്യുന്നു. എല്ലാ സ്ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടി ഒരു ക്ഷണക്കത്തായി ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ തസ്തികകളിലേക്കായിരിക്കും പ്രധാനമായും സം‌വാദം നടത്തുക. മറ്റു തസ്തികകളിലേക്കുള്ള സ്ഥാനാർഥികളുടെ സ്വയം പരിചയപ്പെടുത്തൽ പ്രസ്താവനകൾ സമയോചിതം പോലെ മാത്രം നടത്തുന്നതായിരിക്കും. ധാരാളം തസ്തികകളും, സ്ഥാനാർത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം സം‌വാദം,…

കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ഡോ.തോമസ് തോമസ് എതിരില്ലാതെ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

ടൊറന്റോ: കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടര്‍ച്ചയായ ആറാം തവണയാണു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാല്‍ നൂറ്റാണ്ടോളം ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ചു സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന അത്യപൂര്‍വ്വ നേട്ടവും സ്വന്തമാക്കി. നിലവില്‍ ഡഫറിന്‍ -പീല്‍ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായ തോമസ്, നിരവധി കമ്മിറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. പിളര്‍പ്പിന് മുന്‍പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, ഫോമാ കാനഡ റീജിയനല്‍ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങിയ നിരവധി നിലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.തോമസ് തോമസ്, കനേഡിയന്‍ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ്. ഇത്തവണത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസിന്റെ സഹോദരീ പുത്രന്‍ ഷോണ്‍ സേവ്യറും സഹോദരന്റെ പുത്രി…

വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് ഫിലഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയാ: അന്തരിച്ച ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി.സത്യന്റെ സ്മരണാര്‍ത്ഥം നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റിന് ഫിലഡല്‍ഫിയ ആഴ്‌സണല്‍സ് ആതിഥേയത്വം വഹിക്കുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി സോക്കര്‍ ക്ലബുകളുടെ കൂട്ടായ്മയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ്(NAMSL). നിരവധി കായിക മാമാങ്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഫിലഡല്‍ഫിയ നഗരത്തില്‍ ലേബര്‍ ഡേ വീക്കെന്‍ഡ് ആയ സെപ്റ്റംബര്‍ 3,4 തീയതികളില്‍ ആണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. NAMSLപ്രസിഡന്റ് സാഖ് മത്തായി, സെക്രട്ടറി മാത്യൂ വറുഗീസ്, ട്രഷറര്‍ ജോ. ചെറുശ്ശേരി കമ്മിറ്റി അംഗങ്ങളായ സജി തോമസ്, ജസ്റ്റിന്‍ ജോസ്്, ഷിബു ഡാനിയേല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ വിശദാംശങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ മൂന്നാം തീയതിയിലെ മത്സരങ്ങള്‍ BRYN ATHYN COLLEGE STADIUM(2945 COLLEGE DR, BRYN…

ചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ ദൈവാലയത്തിലെ പ്രധാന തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിൻറെ സ്വർഗ്ഗാരോപണ ദർശനത്തിരുനാൾ   ആഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വികാരി ജനറാളും ഇടവക വികാരിയുമായ റവ.ഫാ. തോമസ് മുളവനാൽ ആഗസ്റ്റ് 7 ന്‌ ഞായറാഴ്ച കൊടി ഉയർത്തിയാണ് തിരുനാളിന് ആരംഭം കുറിച്ചത്. പരിശുദ്ധ ദൈവമാതാവിലൂടെ ഇടവക സമൂഹത്തിന് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കും സുരക്ഷയ്ക്കും നന്ദി പറയുവാനുള്ള അവസരമായി തിരുനാൾ മാറണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. ഫാ. ലിജോ കൊച്ചുപറമ്പിൽ സന്ദേശം നല്കി. തുടർന്നു വന്ന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കുകയും വചനസന്ദേശം നൽകുകയും നൊവേന അർപ്പിക്കുകയും ചെയ്തത് റവ. ഫാ. ജെറി മാത്യു, റവ.ഫാ. തോമസ് കടുകപ്പള്ളി റവ.ഫാ. ബോബൻ വട്ടുംപുറത്ത് എന്നിവരാണ്. നിയുക്ത ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഓഗസ്റ്റ് 11 വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം…

Onam’s Bold New Anthem: AJIO x Thaikkudam Bridge

Kollam: Every year, Onam refreshes Kerala with joy and festivity. But this Onam, something new is in the air. Something fresh, fashionable and foot-tapping and very bold, is captivating Kerala, as it ushers in Onam festivities. The new track, #KeralamMaariyo, co-produced by India’s hottest fashion brand AJIO and Kerala’s coolest rock band Thaikkudam Bridge, starring Kalyani Priyadarshan, the new face of the bold southern film industry is taking Kerala by storm. The catchphrase “Keralam Maariyo” roughly translates into “Has Kerala changed?”, and underlines brand AJIO’s belief in challenging the status…

എട്ട് വർഷത്തെ അദ്ധ്യാപന പരിചയം ആവശ്യമുള്ളിടത്ത് പ്രിയ വർഗീസിന് ഇരുപത് ദിവസത്തെ അദ്ധ്യാപന പരിചയം മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ നിയമിച്ചത് വെറും 20 ദിവസത്തെ അദ്ധ്യാപന പരിചയം വെച്ച്. വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം നിശ്ചിത പ്രവൃത്തി പരിചയം ആവശ്യമുള്ള തസ്തികകളിൽ യോഗ്യതാ പരീക്ഷ പാസായ ശേഷമുള്ള പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കാവൂ എന്ന കേരള ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2014ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ വിധി ശരി വെച്ചിട്ടുമുണ്ട്. പ്രിയ വർഗീസ് 2019-ലാണ് കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് രണ്ട് വർഷത്തേക്ക് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിതയായി (7-8-2019 മുതൽ 15-6-2021 വരെ). 2021 ജൂൺ 16-ന് തൃശ്ശൂരിലെ കേരള വർമ്മ കോളേജിൽ വീണ്ടും പ്രവേശനം ലഭിച്ചു. 7-7-2021 മുതൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്…

എക്സ്പാറ്റ് സ്പോര്‍ട്ടീവ് ‘വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍’ പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്‍ക്കം എന്ന ആശയം മുന്‍ നിര്‍ത്തി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍ (ശരീര ഭാരം കുറക്കല്‍) മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 എം.ഡി അൻവർ ഹുസൈൻ വാണിയമ്പലം, എക്സ്പാറ്റ്‌ സ്പോർട്ടീവ്‌ വൈസ്‌ പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി, സ്പോർട്സ്‌ കാർണ്ണിവൽ ജനറൽകൺവീനർ അബ്ദുറഹീം വേങ്ങേരി എന്നിവർ ചേർന്നാണ്‌ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്‌. കൾച്ചറൽ ഫോറം സ്പോർട്ട്സ്‌ വിംഗ്‌ സെക്രട്ടറി അനസ്‌ ജമാൽ, പരിപാടി വിശദീകരിച്ചു. കോമ്പറ്റീഷൻ ടെക്‌നിക്കൽ ടീമംഗങ്ങളായ ഹഫീസുല്ല കെ.വി, ലിജിൻ രാജൻ, ഷബീബ്‌ അബ്ദുറസാഖ്‌, റഹ്മത്തുല്ല, മീഡിയ കൺവീനർ റബീഹ്‌ സമാൻ തുടങ്ങിയവർ സംബന്ധിച്ചു. ആഗസ്ത് 26 ന്‌ ആരംഭിച്ച് സപ്തംബര്‍ 30 ന്‌ അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ…