അറ്റ്ലാന്റാ: മെക്കൻസി തോംപ്സൺ എന്ന വിദ്യാർഥിനി ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷകൾ സമർപ്പിച്ചത് 51 കോളേജുകളിൽ. ഇതിൽ 49 കോളേജുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കത്തു ലഭിച്ചു. മാത്രമല്ല ഒരു ദശലക്ഷം ഡോളർ പഠനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനവും ലഭിച്ചു. 18 വയസ്സുള്ള ഇവർ ഇതുവരെ ഏതു കോളേജിൽ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല. അറ്റ്ലാന്റാ വെസ്റ്റ് ലേക്ക് ഹൈസ്ക്കൂൾ വിദ്യാർഥിനിയാണ് മെക്കൻസി. സീനിയർ ക്ലാസ് പ്രസിഡന്റ്, കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ബീറ്റാ ക്ലബ് മെമ്പർ, ബേസ് ബോൾ മാനേജർ, നാഷനൽ ഹണർ സൊസൈറ്റി മെമ്പർ, ഡാൻസ് ആന്റ് ആർട്ട്സ് ഹണ്ടർ സൊസൈറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇവർ ഹൈസ്ക്കൂൾ വിദ്യാർഥികളിൽ സ്റ്റാർ സ്റ്റുഡന്റ് എന്ന സ്ഥാനത്തിനും അർഹയായിരുന്നു. മൃഗങ്ങളെ വളരെ സ്നേഹിച്ചിരുന്ന ഇവർ അനിമൽ സയൻസിൽ മേജർ ചെയ്യാനാണ്…
Year: 2022
അമേരിക്കയില്‍ ഫെബ്രുവരി മാസം ജോലി രാജിവെച്ചവരുടെ എണ്ണം 44 മില്യണ്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ് ലാബര്‍ സ്റ്റാറ്റിക്‌സ് മാര്‍ച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍ ഫെബ്രുവരിയില്‍ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 4.4 മില്യനാണെന്ന് ചൂണ്ടികാണിക്കുന്നു. മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഏറ്റവും കൂടുതല്‍ പേരാണ് ജോലി രാജിവെച്ചത്(4.5 മില്യണ്‍) റീട്ടെയ്ല്‍, ഉല്പാദനം, സ്റ്റേറ്റ് ആന്റ് ലോക്കല്‍ ഗവണ്‍മെന്റ്, എഡുക്കേഷന്‍, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് തുടങ്ങി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രാജിവെച്ചവരില്‍ ഭൂരിഭാഗവും. അമേരിക്കയില്‍ പാന്‍ഡമിക്ക് ആരംഭിച്ചതോടെ 20 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പാന്‍ഡമിക്കിന്റെ ഭീതിയില്‍ നിന്നും മോചനം പ്രാപിച്ചതോടെ തൊഴില്‍ മേഖലിയില്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ ഡിസംബറില്‍ 11.4 മില്യണ്‍ ജോലി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ തൊഴില്‍ അന്വേഷകരില്‍ ഓരോരുത്തര്‍ക്കും 1.8 തസ്തികകളാണ് ഒഴിവായി കിടക്കുന്നത്. എന്നാല്‍…
ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന ഇടതുമുന്നണി യോഗമാണ് നിരക്ക് വർധന സംബന്ധിച്ച് തീരുമാനമെടുക്കുക. മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ബസുടമകള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മുന്നണിയില്‍ നയ തീരുമാനമുണ്ടാകാത്തതിനാല്‍ നടപ്പാക്കുന്നത് നീണ്ടു. ഇതോടെ ബസുടമകള്‍ സമരത്തിലേക്ക് പോയി. സമരത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ബസുടമകളുമായി ചർച്ച നടത്തുകയും നിരക്ക് വർധനവ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെ ബസുടമകൾ സർവീസ് പുനരാരംഭിച്ചു. ഇന്നത്തെ മുന്നണി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും. ബസ് നിരക്ക് കൂടാതെ ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയിലും ഇന്ന് തീരുമാനമുണ്ടാകും.
ഒഐസിസി യുഎസ്എ നോർത്തേൺ റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു
ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രെസ് (ഒഐസിസി) യുഎസ്എ നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗീക അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് പ്രഖ്യാപിച്ചു. പ്രസിഡണ്ട് : അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്), ജനറൽ സെക്രട്ടറി: സജി കുര്യൻ (ചിക്കാഗോ), ട്രഷറർ; ജീ മുണ്ടക്കൽ (കണക്ടിക്കട്ട്), വൈസ് പ്രസിഡന്റുമാർ; :ജിൻസ്മോൻ സഖറിയ (ന്യൂയോർക്ക്), ജിജോമോൻ ജോസഫ് (ഫിലാഡൽഫിയ), സൈജൻ കണിയോടിക്കൽ, ഡിട്രോയിറ്റ്, ജോൺ ശാമുവേൽ (ഫിലാഡൽഫിയ). സെക്രട്ടറിമാർ : സതീഷ് നായർ (ഫിലാഡൽഫിയ), ജോബി ജോൺ (ഫിലാഡൽഫിയ) സജി ഫിലിപ്പ് (ന്യൂജേഴ്‌സി) ജോയിന്റ് ട്രഷറർമാർ : ജോജി മാത്യു (ന്യൂയോർക്ക്), ജെയിംസ് പീറ്റർ (ഫിലാഡൽഫിയ) ചെയർ പേഴ്സൺസ്: ക്രിസ്റ്റി മാത്യു, ഫിലാഡൽഫിയ (സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയ) രാജൂ ശങ്കരത്തിൽ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്) എക്സിക്യൂട്ടീവ്…
ഒമാനിൽ പൊതുസ്ഥലങ്ങളിൽ നോമ്പ് തുറ അനുവദനീയമല്ല
മസ്‌കത്ത്: ഈ വർഷവും പൊതുസ്ഥലങ്ങളില്‍ നോമ്പു തുറ അനുവദനീയമല്ലെന്ന് ഒമാൻ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. പള്ളികളിലും മറ്റ് പൊതുസ്ഥലങ്ങളിലും സമൂഹ നോമ്പ് തുറ നിരോധിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നോമ്പുകാലത്ത് തറാവീഹ് നിസ്‌കാരം അനുവദനീയമാണ്. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. കോവിഡ് രോഗ വ്യാപ്തി കുറഞ്ഞെങ്കിലും അടച്ചിട്ട ഹാളുകളിലും മറ്റും മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ തുടരണം. പള്ളിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്. റമദാനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക വ്യാപാരമേളകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണം. മറ്റ് പരിപാടികളും സമ്മേളനങ്ങളും 70 ശതമാനം ശേഷിയിൽ നടത്താമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
ലോകത്തെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്: പിയൂഷ് ഗോയൽ
അബുദാബി: ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ ഉയർന്നുവെന്നും ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി യുഎഇ സന്ദര്‍ശിക്കവെ അബുദാബിയിലെ യുഎഇ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫോറം 2022-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഞങ്ങൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്, എന്നാൽ ലോകത്തിലെ ഒന്നാം നമ്പർ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം,” ഗോയൽ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇ സംരംഭക ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ഡോ അഹമദ് ബെല്‍ഹൊള്‍ അല്‍ ഫലാസിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലും യുഎഇയിലും…
ദുബായ് എക്സ്പോ: കർട്ടൻ വീഴുംമുമ്പ് ജനത്തിരക്കേറുന്നു
ദുബായ് എക്‌സ്‌പോ 2020 ന്റെ സമാപന ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോള്‍ 192 രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ സന്ദർശിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പവലിയനിൽ തിരക്കേറിയിരുന്നു. മണിക്കൂറുകളോളം ക്യൂ നിന്നാലാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാന്‍ സാധിക്കുക. എങ്കിലും സന്ദർശകരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ദിവസങ്ങളിൽ നാല് മണിക്കൂർ ക്യൂവിൽ നിന്ന ശേഷമാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാൻ സാധിച്ചത്. പലരും ഓൺലൈനിൽ ബുക്ക് ചെയ്യുകയും ടൈം സ്ലോട്ട് വാങ്ങുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ എക്‌സ്‌പോ വേദികളിലെത്താൻ മെട്രോ, ബസ് സർവീസുകൾ നീട്ടും. സമാപന ദിവസം രാത്രിയും പകലും മുഴുവൻ സമയ മെട്രോ സർവീസുകൾ നടത്തുമെന്ന് ദുബായ് മെട്രോ അറിയിച്ചു.
റഷ്യന്‍ ടെക് ഡവലപ്പര്‍മാര്‍ ഗൂഗിള്‍ പ്ലേയ്ക്ക് ബദല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു
റഷ്യൻ ടെക് ഡെവലപ്പർമാർ ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിന് ബദൽ നിർമ്മിക്കുകയും രണ്ടാം ലോക മഹായുദ്ധത്തിലെ വിജയം ആഘോഷിക്കുന്ന റഷ്യയിലെ ദേശീയ അവധി ദിനമായ മെയ് 9 ന് ഇത് സമാരംഭിക്കാൻ പദ്ധതിയിടുകയാണെന്ന് ഈ സംരംഭത്തിന് പിന്നിലെ സംഘടന ചൊവ്വാഴ്ച പറഞ്ഞു. ഉക്രെയ്‌നിലെ റഷ്യയുടെ നടപടികളെക്കുറിച്ചുള്ള പാശ്ചാത്യ ഉപരോധം രാജ്യത്ത് ബാങ്കിംഗ് വെല്ലുവിളികൾ ഉയർത്താൻ തുടങ്ങിയതിനാൽ, സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടെ റഷ്യയിലെ എല്ലാ പേയ്‌മെന്റ് അധിഷ്‌ഠിത സേവനങ്ങളും YouTube, Google Play എന്നിവ ഈ മാസം നിർത്തിവച്ചു. “നിർഭാഗ്യവശാൽ, ആപ്പുകൾ വാങ്ങാൻ റഷ്യക്കാർക്ക് ഇനി ഗൂഗിൾ പ്ലേ ഉപയോഗിക്കാനാവില്ല, ഡെവലപ്പർമാർക്ക് അവരുടെ വരുമാന സ്രോതസ്സ് നഷ്‌ടപ്പെട്ടു,” ഡിജിറ്റൽ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്ഥാപനമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ പ്രോജക്ട് ഡയറക്ടർ വ്‌ളാഡിമിർ സൈക്കോവ് പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ ഒരു റഷ്യൻ ആപ്പ് ഷോപ്പ് “നാഷ്‌സ്റ്റോർ” സൃഷ്ടിച്ചതെന്ന് സൈക്കോവ്…
The Mystery of Bali Combines With Baroque Music and Dance in BALAM Dance Theatre’s Debut of ‘Garden of Love in Miniature’ at Gotham Early Music Scene’s Midtown Concerts
(New York, New York — The vitality of Bali combines with Baroque music, dance, and song in BALAM Dance Theatre’s (BALAM) premiere of Garden of Love in Miniature. The original and imaginative program will be presented both live and virtually by Midtown Concerts, a project of Gotham Early Music Scene, at Church of the Transfiguration, located at 1 East 29th Street, New York, New York 10016, on Thursday, April 21 from 1:15 to 1:55 p.m. EST. The program is open to the public and admission is FREE. The live performance…
ഇന്ത്യയില്‍ ഇന്ധനവില നാളെയും കൂടും; പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ബുധനാഴ്ച രാവിലെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 90 പൈസയുമാണ് കൂടിയത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍ പെട്രോളിന് 110 രൂപ 41 പൈസയും ഡീസലിന് 97 രൂപ 45 പൈസയുമാകും.
