വാഷിംഗ്ടൺ: ഈയാഴ്‌ച യൂറോപ്പിൽ നടക്കുന്ന ഉച്ചകോടികളുടെ പരമ്പരയിൽ പാശ്ചാത്യ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡൻ ശ്രമിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ പേരിൽ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നേറ്റോയുമായും യൂറോപ്യൻ കൗൺസിലുമായുള്ള ഉച്ചകോടിക്ക് ഒരു ദിവസം മുമ്പായി ബൈഡന്‍ ഇന്ന് (ബുധനാഴ്ച) ബ്രസൽസിലേക്ക് പുറപ്പെടും. തുടർന്ന് നാളെ (വ്യാഴാഴ്ച) പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വെള്ളിയാഴ്ച പോളണ്ടിലേക്കു പോകും. സഖ്യകക്ഷികളുമായും പങ്കാളികളുമായും ഞങ്ങൾ നിർമ്മിച്ച അവിശ്വസനീയമായ ഐക്യം ശക്തിപ്പെടുത്താൻ ബൈഡൻ ശ്രമിക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റഷ്യയുടെ ധനസ്ഥിതിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള അഭൂതപൂർവമായ സാമ്പത്തിക ഉപരോധം കൂടുതൽ ആഴത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പാക്കേജ് ഞങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്ന് വ്യാഴാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കേജ്…
Year: 2022
ഗ്യാസിന്‍റെ വില കുതിച്ചുയരുന്നു; നൂറു ഡോളർ സ്റ്റിമുലസ് ചെക്കിനുള്ള ബിൽ യുഎസ് ഹൗസിൽ
വാഷിംഗ്ടൺ: ഒരു മാസത്തിലേറെയായി റഷ്യ- യുക്രെയ്ൻ യുദ്ധത്തെ തുടർന്നു അമേരിക്കയിൽ കുതിച്ചുയരുന്ന ഗ്യാസ് വില മൂലം പൊറുതി മുട്ടിയ ജനതക്ക് ആശ്വാസം നൽകുന്നതിന് 2022 ന്‍റെ അവശേഷിക്കുന്ന മാസങ്ങളിൽ നൂറു ഡോളർ സ്റ്റിമുലസ് ചെക്ക് അനുവദിക്കുന്ന ഗ്യാസ് റിബേറ്റ് ആക്ട് ഓഫ് 2022 ബിൽ യുഎസ് ഹൗസിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. യുഎസ് ഹൗസ് പ്രതിനിധികളായ ഡമോക്രാറ്റ് പാർട്ടി അംഗങ്ങൾ മൈക്ക് തോംപ്സൺ (കലിഫോർണിയ), ജോൺ ലാർസൻ (കണക്റ്റിക്കട്ട്), ലോറൻ അണ്ടർ വുഡ് (ഷിക്കാഗോ) എന്നിവരാണ് എനർജി റിബേറ്റ് ബില്ല് ഹൗസിൽ അവതരിപ്പിക്കുന്നതിൽ തയാറെടുക്കുന്നത്. ദേശീയതലത്തിൽ ഗ്യാലന് നാലു ഡോളറിനു മുകളിൽ വരുന്ന മാസങ്ങളിലാണ് ചെക്ക് നൽകേണ്ടതെന്ന് ഇവർ ആവശ്യപ്പെടുന്നു. നിലവിൽ അമേരിക്കയിൽ ട്രിപ്പിൾ എയുടെ സർവേ അനുസരിച്ചു ശരാശരി ഗ്യാസു വില ഗ്യാലന് 4.24 ഡോളറാണ്. 75000 ഡോളർ വാർഷിക വരുമാനവും വ്യക്തിഗത ടാക്സ് ഫയൽ ചെയ്യുന്നവർക്കും 150,000…
രാജ്യസഭാ സീറ്റ്: ബിന്ദു കൃഷ്ണയ്ക്കു വേണ്ടി പോസ്റ്റിട്ടു; കെ.എസ്.യു വൈസ് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍
ആലപ്പുഴ/ഹരിപ്പാട്: കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.വി. സ്നേഹയെ അച്ചടക്കം ലംഘിച്ചതിനു സസ്പെന്‍ഡു ചെയ്തു. എന്‍.എസ്.യു.(ഐ.) ദേശീയ സെക്രട്ടറി ഷൗര്യവീര്‍ സിങ്ങാണ് നടപടിയെടുത്തത്. സംസ്ഥാന ഘടകത്തില്‍നിന്നുള്ള പരാതിയെത്തുടര്‍ന്നാണിതെന്ന് നടപടിക്കത്തില്‍ പറയുന്നു. രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യത്തിലൂടെ നടത്തിയ ഭിപ്രായപ്രകടനത്തിനെതിരേയാണു നടപടി. രാജ്യസഭയിലേക്കു ബിന്ദുകൃഷ്ണ മതിയായിരുന്നെന്നാണ് സ്നേഹ അഭിപ്രായപ്പെട്ടത്. പുറത്താക്കിയത് വിശദീകരണം കേള്‍ക്കാതെയും ഏകപക്ഷീയമായാണെന്നും സ്നേഹ കുറ്റപ്പെടുത്തി. ചിലര്‍ക്കെതിരേ മാത്രമേ നടപടിയുള്ളൂ. കഴിഞ്ഞദിവസം ഒരു കെ.പി.സി.സി.സി. അംഗം രമേശ് ചെന്നിത്തലയെ ആക്ഷേപിച്ചു. നടപടിയുണ്ടായില്ല. അഞ്ചുവര്‍ഷം മുന്‍പ് നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയാണ് കെ.എസ്.യു.വിനുള്ളത്. ഈ കമ്മിറ്റി പരിച്ചുവിടണമെന്ന് ഒരുമാസം മുന്‍പു ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്നു താന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു- സ്നേഹ പറഞ്ഞു. മഹാരാജാസ് കോളേജിലെ കെ.എസ്.യു. യൂണിറ്റിനു നേതൃത്വം നല്‍കിയ സ്നേഹ പത്തുവര്‍ഷമായി കെ.എസ്.യു.വിന്റെ സമരരംഗങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രനടയില്‍ അമ്മയ്ക്കൊപ്പം…
കെ റെയിലില്‍ പിണറായിക്ക് 10 ശതമാനം കമ്മീഷനെന്ന് കെ. സുധാകരന്‍; ചോറ്റാനിക്കരയില്‍ ഇന്നും കല്ല് പിഴുതെടുക്കല്‍
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കമ്മീഷന്‍ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പദ്ധതിയില്‍ 10 ശതമാനം കമ്മീഷനാണ് പിണറായിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ മണി പൊളിറ്റിക്‌സെന്നും സുധാകരന്‍ ആരോപിച്ചു. പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല. ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് അറിയാന്‍ സര്‍വേ നടത്തണം. സര്‍വേ വിജയമെങ്കില്‍ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, കെ റെയില്‍ കല്ലിടലിനെതിരേ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. ചോറ്റാനിക്കര തിരുവാണിയൂരില്‍ സര്‍വേയ്‌ക്കെതിരേ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. കിടങ്ങയത്ത് പാടത്ത് കല്ലിടാനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതിരടയാള കല്ല് പിഴുതെടുത്ത് പ്രവര്‍ത്തകര്‍ കുളത്തിലെറിയുകയും ചെയ്തു.
ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി; പിന്നോട്ടില്ലെന്ന് ഉടമകള്‍; ചര്‍ച്ച ചെയ്യാതെ മന്ത്രിസഭ യോഗം
തിരുവനന്തപുരം: സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സമരവുമായി ബസ് ഉടമകള്‍ മുന്നോട്ടു പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസുടമകള്‍. നിരക്ക് വര്‍ധന സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ലെന്നാണ് സൂചന. വിദ്യാര്‍ഥികളുടെ പരീക്ഷാ കാലം പരിഗണിച്ച് സമരത്തില്‍ നിന്നു പിന്മാറണമെന്നാണ് ഗതാഗതമന്ത്രിുടെ ആവശ്യം. ബസ്, ഓട്ടോ-ടാക്‌സി സമരവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിറക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് എപ്പോള്‍ എങ്ങനെ വേണമെന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നു ആരും കരുതേണ്ടെന്നും ആന്റണി രാജു പറഞ്ഞു. ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് ഉടമകള്‍ സമരം തുടങ്ങാനിരിക്കേയാണ് ഇതു സംബന്ധിച്ച് മന്ത്രി പ്രതികരിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക്…
വിവാഹപ്പിറ്റേന്ന് ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് അമ്മയെ കാണാന്‍ പോയ യുവാവിന്റെ മൃതദേഹം മീന്‍വലയില്‍; നിക്കാഹിന്റെ അഞ്ചാംനാള്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
വാടാനപ്പിള്ളി/തിരൂര്‍: വിവാഹത്തിനു പിന്നാലെ രണ്ട് യുവാക്കള്‍ക്ക് അപകടത്തില്‍ ദാരുണാന്ത്യം. വാടാനപ്പിള്ളിയില്‍ വിവാഹപ്പിറ്റേന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചേറ്റുവ കനോലിപ്പുഴയില്‍ ഊന്നുവലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. തിരൂരിലാണ് വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചത്. തൃശ്ശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ധീരജ് (37) ആണ് കനോലിപ്പുഴയില്‍ മരിച്ചത്. മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയുമായി ഞായറാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് അമ്മയെ കാണാന്‍ മനക്കൊടിയിലെ വീട്ടിലേക്കു പോവുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്. രാത്രി ഏറെയായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ പരാതി നല്‍കി. ഒല്ലൂര്‍ പോലീസ് അന്വേഷിക്കുന്നതിനിടെ, ചൊവാഴ്ച രാവിലെ 10.15-ഓടെ ചേറ്റുവപ്പുഴയില്‍ പാലത്തിനു സമീപം മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പരിശോധനയില്‍ പാലത്തിന് വടക്ക് സ്‌കൂട്ടറും കണ്ടെത്തി. രാത്രി പുഴയില്‍ ചാടിയതാണെന്നാണ് പോലീസിന്റെ നിഗമനം. വിവാഹദിവസം പാര്‍ട്ടിയ്ക്കിടെയുണ്ടായ ചില പ്രശ്നങ്ങളില്‍ ധീരജ് ദുഃഖിതനായിരുന്നതായി ബന്ധുക്കള്‍ പോലീസിന്…
ഇന്നും ഇന്ധനവില ഉയര്‍ന്നു; വര്‍ധിപ്പിച്ചത് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും. കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്. നവംബറില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് വരുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു മാസമായി വില വര്‍ധനവ് ഉണ്ടായിരുന്നില്ല. എന്നാല്‍ റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു.
കെ റെയില്‍ ‘ബഫര്‍ സോണ്‍ ഉണ്ടാകും’: മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകും. മന്ത്രി പറഞ്ഞതല്ല കെ റെയില്‍ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് നടപടിയിലേക്ക് പോകാത്തത് സംയമനം പാലിക്കുന്നതിനാലാണ്. നഷ്ടപരിഹാരം നല്‍കിയ ശേഷമേ സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. കെ റെയില്‍ പദ്ധതിക്കെതിരേ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് സമരം ചെയ്യുകയാണ്. കോഴിക്കോട്ട് സമരം ചെയ്തത് ഇരുകൂട്ടരും ഒന്നിച്ചാണ്. യുഡിഎഫ് കാലത്ത് ഹൈ സ്പീഡ് ട്രെയിനിനുവേണ്ടി കല്ലിട്ടിരുന്നു. അന്ന് എല്‍ഡിഎഫ് യാതോരു എതിര്‍പ്പും ഉയര്‍ത്തിയില്ലെന്നും കോടിയേരി പറഞ്ഞു.
കോവിഡ്: നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വാക്‌സിനായ നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഇനി മുതല്‍ കേസെടുക്കേണ്ടെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്ക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന നോവവാക്‌സിന് അനുമതി നല്‍കിയത്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണിത്. അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവവാക്‌സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തേ ധാരണയിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പുതിയതായി അനുമതി ലഭിച്ച വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങും. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ടെന്നാണ് കേന്ദ്ര നിര്‍ദേശം. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത്…
ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി ഉയര്‍ത്തി അജ്ഞാത ഇമെയില്‍ സന്ദേശം: സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അജ്ഞാത ഇമെയില്‍ സന്ദേശം വഴി ഉത്തര്‍പ്രദേശ് പോലീസിനാണ് ഭീകരാക്രമണ ഭീഷണിയെത്തിയത്. ഇവര്‍ ഡല്‍ഹി പോലീസിന് വിവരം കൈമാറുകയായിരുന്നു. തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാനാണ് ഇമെയിലിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഡല്‍ഹിയിലെ സരോജ്‌നി മാര്‍ക്കറ്റ് പോലുള്ള പ്രദേശങ്ങളില്‍ സുരക്ഷാനിര്‍ദ്ദേശങ്ങളെ മുന്‍നിര്‍ത്തി പരിശോധന ശക്തമാക്കിയതായും പോലീസ് അറിയിച്ചു
