സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ പോയത് അല്‍ഫാം കഴിക്കാന്‍; അധ്യാപകരുടെ ജാഗ്രതയില്‍ തിരികെയെത്തി

ഇടുക്കി: അല്‍ഫാം കഴിക്കാനുള്ള ആഗ്രഹത്താല്‍ സ്‌കൂളില്‍ കയറാതെ റെസ്‌റ്റോറന്റ് ലക്ഷ്യമാക്കി മുങ്ങിയ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി. 15, 13 വയസുള്ള വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ മുങ്ങിയത്. കട്ടപ്പനയിലേക്കാണ് ഇവര്‍ പോയത കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു. ഒരു കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബസ് കടന്നുപോകുന്ന ബാലഗ്രാമില്‍ ഇറങ്ങി. എന്നാല്‍ കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന് കരുതി സഞ്ചാരം തുടര്‍ന്നു. നെടുങ്കണ്ടത്ത് എത്തിയ കുട്ടി രാജാക്കാട് ബസില്‍ കയറി. എന്നാല്‍ മൈലാടുംപാറയില്‍ വച്ച് കുട്ടിയെ പോലീസ് പിടികൂടി. പിന്നീട് ഇരുവരെയും പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

മകളെ കോളജിലേക്ക് യാത്രയാക്കാന്‍ വന്ന പിതാവ് ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ട് മരിച്ചു; മകള്‍ക്ക് പരിക്ക്

കോട്ടയം: മകളെ കോളജിലേക്ക് യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ പിതാവ് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ടു മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണാണചങ്ങനാശേരി വടക്കേക്കര പാലത്ര അലക്സ്(62) മരിച്ചത്. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ പഠിക്കുന്ന മകള്‍ അന്‍സയെ യാത്രയാക്കാനാണ് അലക്സ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിനില്‍ മകളെ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന്റെ ഇടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അലക്‌സ് വീഴുന്നത് കണ്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അന്‍സയും പുറത്തേക്കു ചാടി. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണു പരിക്ക്.

യാത്രക്കാരിയോട് മോശമായി പെരുമാറി; കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍

  ഇടുക്കി: യാത്രക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. അടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയോട് ആണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കുളമാവ് പോലീസില്‍ ആണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കും; പി.സന്തോഷ് കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. മൂന്നാമത്തെ സീറ്റ് സഭയിലെ അംഗബലം അനുസരിച്ച് യു.ഡി.എഫിന് ലഭിക്കും. ഇടതു മുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എല്‍ജെഡി, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സിപിഐയ്ക്ക് സീറ്റ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശിച്ചത്. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി പി. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.        

വിവേക് അഗ്നിഹോത്രി ജുമാ മസ്ജിദിൽ ദുആ ചെയ്യുന്ന ചിത്രം വൈറല്‍

വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രം രാജ്യത്തുടനീളം വാർത്തയാകുകയാണ്. എന്നാല്‍, അതിലുപരി അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ ചിത്രം 2012 ൽ വിവേക് തന്നെയാണ് പങ്കുവെച്ചത്. ചിത്രത്തിൽ വിവേക് ജുമാ മസ്ജിദിന് മുന്നിൽ ദുആ ചെയ്യുന്നതും തൊപ്പി ധരിച്ചിരിക്കുന്നതും കാണാം. 2012ൽ വിവേക് തന്നെ ട്വീറ്റ് ചെയ്ത ഈ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ കമന്റ് ചെയ്ത് അദ്ദേഹത്തെ ട്രോളുന്നു. വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് എന്ന സിനിമ 1990-ൽ കശ്മീര്‍ താഴ്‌വരയില്‍ ഹിന്ദു മുസ്ലീങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളാണ് കാണിക്കുന്നത്. 32 വർഷമായി ആളുകൾ അറിയാതിരുന്ന വേദനാജനകമായ ഒരു സത്യം വിവേക് പുറത്ത് കൊണ്ടുവന്ന സിനിമയെ പലരും പ്രശംസിക്കുന്നു. എന്നാൽ, ഈ സമയത്ത് തങ്ങളുടെ സിനിമ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പരത്താൻ പോവുകയാണെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്.…

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്സിനേഷന്‍ നടത്തുക. വാക്സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും,…

കേരളത്തില്‍ പ്രതിദിന കോവിഡ് വീണ്ടും ആയിരം കടന്നു; ചൊവ്വാഴ്ച 1193 പേര്‍ക്ക് രോഗബാധ; ആകെ മരണം 66,958

കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8064 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടി‌എമ്മിലൂടെ പണം പിന്‍‌വലിക്കല്‍ നിയമങ്ങളില്‍ മാറ്റം വരുത്തി

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ എ‌ടി‌എമ്മില്‍ നിന്ന് പണം പിന്‍‌വലിക്കാന്‍ ഇനി പുതിയ നിയമങ്ങള്‍ പാലിക്കണം. എടിഎം ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ അടുത്തിടെ എസ്ബിഐ പുതിയ നടപടി സ്വീകരിച്ചിരുന്നു. എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ഒടിപി നിർബന്ധമാണെന്ന് പറയപ്പെടുന്നു. പുതിയ നിയമമനുസരിച്ച് ഉപഭോക്താവിന് OTP ഇല്ലാതെ ഇനി പണം പിൻവലിക്കാൻ കഴിയില്ല. പണം പിൻവലിക്കുന്ന സമയത്ത്, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ ഒരു OTP ലഭിക്കും, അതിനുശേഷം മാത്രമേ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാന്‍ കഴിയൂ. എസ്ബിഐ എടിഎമ്മുകളിലെ ഇടപാടുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുകാർക്കെതിരെ നടത്തുന്ന ‘വാക്സിനേഷന്‍’ ആണെന്ന് ബാങ്ക് പറയുന്നു. ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് എല്ലായ്‌പ്പോഴും ബാങ്കിന്റെ മുൻ‌ഗണന എന്നും അവര്‍ പറഞ്ഞു. എസ്ബിഐ ഉപഭോക്താക്കൾക്ക് അവരുടെ എടിഎമ്മിൽ നിന്ന് ഓരോ തവണയും…

കശ്മീരി ഹിന്ദുക്കളുടെ വേദന ഭാരതമാതാവിന്റെ വേദനയാണ്: കേശവ് പ്രസാദ് മൗര്യ

ലഖ്‌നൗ: ബിജെപി നേതാവും മുൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ തിങ്കളാഴ്ച ദ കശ്മീർ ഫയൽസ് എന്ന സിനിമ കണ്ട് വികാരാധീനനായി. ഈ ചിത്രം കാണണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ചിത്രം കണ്ടതിന് ശേഷം തന്റെ അനുഭവം പങ്കുവെച്ച മൗര്യ, ‘ദി കശ്മീർ ഫയൽസ്’ ഒരു ആത്മാവിന് നൽകുന്ന ചിത്രമാണെന്ന് പറഞ്ഞു.”കാശ്മീരി പണ്ഡിറ്റുകളുടെ വേദനയാണ് ഈ ചിത്രം പറയുന്നത്. കാശ്മീരി ഹിന്ദുക്കളുടെ വേദന ഭാരത മാതാവിന്റെ വേദനയാണ്. കാശ്മീരിൽ സുരക്ഷിതമായി സ്ഥിരതാമസമാക്കുമ്പോൾ മാത്രമേ അത് ശാന്തമാകൂ,” അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയെയും സംഘത്തെയും മൗര്യ അഭിനന്ദിച്ചു. ഇതൊരു സിനിമ മാത്രമല്ല, കശ്മീരി പണ്ഡിറ്റുകളുടെ വേദന വിവരിക്കുന്ന ശക്തമായ രേഖയാണെന്നും മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകളുടെ വേദന ദൃശ്യങ്ങളിലൂടെ അനുഭവിച്ചറിയുന്നതിൽ എനിക്ക് അതിയായ വേദനയുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തിന് വരുത്തിയ നാശം…

അത്‌ലറ്റുകൾ അണ്ടർടേക്കിംഗ് ലെറ്റർ പാലിക്കണം: മലേഷ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ചീഫ്

ക്വാലാലംപൂർ: മാതൃസംഘടനയുടെ കീഴിലുള്ള കായികതാരങ്ങൾ നേരത്തെ ഒപ്പുവെച്ച അണ്ടർടേക്കിംഗ് ലെറ്റർ പാലിക്കണമെന്ന് മലേഷ്യൻ അത്‌ലറ്റിക് ഫെഡറേഷൻ (എംഎഎഫ്) മുന്നറിയിപ്പ് നൽകി. രാജ്യത്തെ അത്‌ലറ്റിക്‌സ് ഭരണസമിതിയിൽ ഉണ്ടാകുന്ന അതൃപ്തിയും പ്രശ്‌നങ്ങളും ചർച്ച ചെയ്യണമെന്നും സോഷ്യൽ മീഡിയ പോലുള്ള അനുചിതവും സാധുതയില്ലാത്തതുമായ ചാനലുകളിലൂടെ ഉന്നയിക്കരുതെന്നും എംഎഎഫ് പ്രസിഡന്റ് ഡാറ്റ്ക് എസ് എം മുത്തു ഊന്നിപ്പറഞ്ഞു. “ഉദാഹരണത്തിന്, ദേശീയ ഹൈജമ്പ് ചാമ്പ്യൻ നൗരാജ് സിംഗ് രൺധാവ ഉൾപ്പെട്ട പ്രശ്നങ്ങൾ MAFന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, ലോക മീറ്റിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. എന്നാൽ, ലോക അത്‌ലറ്റിക്‌സ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും തീരുമാനങ്ങളും മൂലമാണ് ഈ പ്രശ്നം യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. അതിനാൽ, നിരവധി നിബന്ധനകൾ കാരണം MAF ന് അദ്ദേഹത്തിന്റെ പേര് സമർപ്പിക്കാൻ കഴിഞ്ഞില്ല. അത് പാലിക്കേണ്ടതായിരുന്നു,” അദ്ദേഹം ഇന്ന് വിസ്മ…