ഗൈഡ്ഹൗസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന മികച്ച നിലവാരത്തിലുള്ള രോാഗനിര്‍ണയ സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ടെക്‌നോപാർക്ക് ജീവനക്കാർക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്നത്. തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് ഗൈഡ് ഹൗസ് ഇന്ത്യ 15 ലക്ഷം രൂപ സംഭാവന ചെയ്തു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള വാണിജ്യസ്ഥാപനങ്ങള്‍ക്ക് ആഗോളതലത്തില്‍ കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ഗൈഡ്ഹൗസ് ഇന്ത്യ സംഭാവന ചെയ്ത ഈ തുക ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് സമ്പൂര്‍ണമായ രീതിയില്‍ ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഗൈഡ് ഹൗസ് ഇന്ത്യയിലെ ജീവനക്കാര്‍ എപ്പോഴും സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നതില്‍ ഏറെ ബദ്ധശ്രദ്ധരാണ്. ലോകമെമ്പാടും കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും അവര്‍ സമൂഹത്തിന് നല്‍കിയ മികച്ച…
Year: 2022
UST Launches New Digital Patient Engagement Solution in Partnership with Well-Beat
Thiruvananthapuram: UST, a leading digital transformation solutions company, and Well-Beat, an Israeli start-up adding the human touch to healthcare through behavioral AI, have developed a first-of-its-kind digital patient engagement SaaS solution. The digital solution delivers personalized conversational guidelines to the clinician at the point of care with prompts specific to a patient’s motivational factors. It helps deliver direct and indirect behavioral nudges to patients based on over 1,400 factors – including but not limited to the progression of their disease state. It takes inputs from short surveys, medical records, and…
സേവനം യുഎഇ സമ്മാനദാനവും തീര്‍ഥാടന അവലോകനവും നടത്തി
അജ്മാന്‍: 89-മത് ശിവഗിരി തീര്‍ത്ഥാടന ത്തോടനുബന്ധിച്ചു എസ്എന്‍ഡിപി യോഗം ( സേവനം) യുഎഇ തലത്തില്‍ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും 89- മത് തീര്‍ത്ഥാടനത്തിന്റെ അവലോകനവും മാര്‍ച്ച് 12-ാം തീയതി വൈകിട്ട് എട്ടിനു അജ്മാന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ചു. യു.എ.ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 14 മത്തെ തവണയും പ്രസിഡന്റായി അധികാരമേറ്റ അഡ്വക്കേറ്റ് വൈ. എ. റഹീമിനെ എസ്എന്‍ഡിപി യോഗം യുഎഇ വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദും സെക്രട്ടറി കെ.എസ്.വാചസ്പതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചു. നിയമ പ്രതിനിധിയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരി, 89 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.ശിവദാസന്‍ പൂവാര്‍ തീര്‍ത്ഥാടന കമ്മിറ്റി ഫൈനാന്‍സ് കണ്‍വീനറായിരുന്ന ജെ ആര്‍.സി. ബാബു തുടങ്ങിയവര്‍ക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു. ശാരീരിക…
ശ്മശാനത്തില്‍ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ്
കുവൈറ്റ് സിറ്റി : സ്മശാനത്തില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ അയ്യായിരം കുവൈറ്റ് ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.ശ്മശാനത്തില്‍ മൊബൈല്‍, പ്രഫഷണല്‍ കാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും കായികതാരങ്ങളും സെലിബ്രിറ്റികളുടേയും സംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വലിയ ആള്‍ക്കൂട്ടമാണ് കബര്‍സ്ഥാനിന്‍ എത്തുന്നത്. ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശ്മശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മയ്യിത്ത് സംസ്‌കരണം, കഫം ചെയ്യല്‍ തുടങ്ങിയ ചടങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍ ആര്‍ട്ടിക്കിള്‍ 8 പ്രകാരം സര്‍ക്കാര്‍ പ്രതിക്ഞ്ഞാബന്ധമാണ്. മറ്റുള്ളവരുടെ സ്വകാര്യത പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇത് സംബന്ധമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സലിം കോട്ടയില്‍…
ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യസഹമന്ത്രിയെ സന്ദര്‍ശിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസഹമന്ത്രി വലീദ് അലി അല്‍ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തൂന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു. സലിം കോട്ടയില്‍
ധനസഹായം നല്‍കുന്നത് ക്രൈസ്തവ ധര്‍മ്മം – പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് ഔദാര്യമല്ലെന്നും, ക്രൈസ്തവ ധര്‍മ്മമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭവന നിര്‍മ്മാണ സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. കൂടുതല്‍ സഹായ ധനം നല്‍കുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ഭവന നിര്‍മ്മാണ സഹായ പദ്ധതി പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, സഭാ വക്താവ് ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭവന നിര്‍മ്മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. കെ. രാജു ഫിലിപ്പ്, ഫാ.ഡാനിയേല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രം: ഓര്‍ത്തഡോക്‌സ് സഭ ഭവന നിര്‍മ്മാണ സഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…
മീഡിയ വണ്‍ വിലക്കിന് സ്റ്റേ, സംപ്രേഷണത്തിന് താല്‍കാലികാനുമതി നല്‍കി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുമ്പുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്.
എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു
പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല- അന്‍സാര്‍ ദമ്പതിമാരുടെ മകന്‍ റസീന്‍ ഷായാണ് മരിച്ചത്. ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം കുട്ടിയുടെ വായിലാകുകയായിരുന്നു. സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ ഏകമകനാണ് റസീന്‍ ഷാ. മൂന്നുദിവസമായി കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെ സ്ഥിതി അല്‍പം ഭേദപ്പെട്ടെങ്കിലും ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സ്‌കൂളില്‍ മോഷണം; കുട്ടികളുടെ പരീക്ഷാ ഫീസ് കള്ളന്‍ കൊണ്ടുപോയി; പകരം പണമടച്ച് അദ്ധ്യാപകര്‍
അന്നമനട: കുട്ടികളുടെ പരീക്ഷാഫീസ് അടയ്ക്കാന്‍വെച്ച തുക മോഷണം പോയി. മാമ്പ്ര യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 89,000 രൂപ മോഷണം പോയത്. ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു പണം. ഓഫീസിന്റെ വാതിലിന്റെ രണ്ട് താഴും നീക്കം ചെയ്തിട്ടുണ്ട്. പണം സൂക്ഷിച്ച അലമാര തുറന്ന നിലയിലുമായിരുന്നു. എല്‍.പി. സ്‌കൂളിലും കവര്‍ച്ചശ്രമം നടന്നിട്ടുണ്ട്. താഴ് തകര്‍ക്കുകയും അലമാരയിലെ വസ്തുക്കള്‍ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കൊരട്ടി പോലീസില്‍ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി. വിദ്യാര്‍ഥികളും അദ്ധ്യാപകരും ആശങ്കയിലായെങ്കിലും അദ്ധ്യാപകര്‍ സ്വന്തംനിലയില്‍ ശേഖരിച്ച പണം ട്രഷറിയില്‍ അടച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മണം പിടിച്ച പോലീസ് നായ റോഡ് വഴി മോഷണ ശ്രമം നടന്ന പ്രൈമറി സ്‌കൂളിലെത്തിയ ശേഷം മാമ്പ്രയിലെ പെട്രോള്‍ പമ്പിനു സമീപം നിന്നു. വിരലടയാള…
മീഡിയ വണ്‍ സംപ്രേഷണ വിലക്ക് നടപടികള്‍ പാലിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നടപടികള്‍ പാലിച്ചാണെന്ന് വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. സുരക്ഷാ അനുമതി നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയത്തെ നിര്‍ബന്ധിക്കാനാവില്ല. രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. സംപ്രേഷണ വിലക്കിനെതിരെയി മീഡിയവണ്‍ ചാനലിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സംപ്രേഷണം തടഞ്ഞ നടപടി ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംപ്രേഷണം വിലക്കിയ നടപടിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും…
