മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് പൂരക്കളി കലാകാരന്‍; വിലക്കില്ലെന്ന് ക്ഷേത്രസമിതി

പയ്യന്നൂര്‍: മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെപേരില്‍ കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം നിഷേധിച്ചതായി ആരോപണം. പൂരക്കളി അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ വിനോദ് പണിക്കരെയാണ് സോമേശ്വരി ക്ഷേത്രക്കമ്മിറ്റി വിലക്കിയതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍ ആരോപണം ക്ഷേത്ര ഭരണസമിതി നിഷേധിച്ചു. കുനിയന്‍ പറമ്പത്ത് സോമേശ്വരി ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിയില്‍നിന്നാണ് വിനോദ് പണിക്കരെ ഒഴിവാക്കിയത്. മരുമകളെ മാറ്റി താമസിപ്പിക്കുകയോ വിനോദ് താമസം മാറുകയോ ചെയ്യണമെന്നായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനു തയാറാവാതെ വന്നതോടെ ക്ഷേത്ര ഭാരവാഹികള്‍ വിനോദിനെ നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുകയായിരുന്നു. പകരം മറ്റൊരു കലാകാരനെ നിയോഗിച്ചു. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂര കളിക്കും മറത്ത് കളിക്കും…

യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിമിഷ പ്രിയക്കു അപ്പീല്‍ നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കും. ഇതിനായി എംബസിയെ സഹായിക്കും. ദയാധന ചര്‍ച്ചകള്‍ക്കായി ഇന്ത്യക്കാര്‍ക്ക് യെമനില്‍ യാത്രാനുമതി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയുടെ ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സേവ് നിമിഷ പ്രയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് സ്വദേശി നിമിഷ പ്രിയക്കു വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹര്‍ജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയക്ക് അവകാശമുണ്ട്. ഇതിനുള്ള സഹായം നല്‍കുമെന്നാണ്…

ടിക്കറ്റ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഈ മാസം 24 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ബസ് നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ട് രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.  

എറണാകുളത്ത ബാര്‍ ഹോട്ടലില്‍ വിദേശ മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍; കേസെടുത്ത് എക്സൈസ്

കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യം വിളമ്പിയ ബാര്‍ ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ളവ ഇവിടെ നടന്നിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനത്തിന് സിനിമാമേഖലയിലുള്ളവര്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. ഡാന്‍സ് ബാറിലാണ് അഞ്ച് വിദേശ വനിതകളെ മദ്യവിതരണത്തിനായി എത്തിച്ചത്.

വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍

തിരുവനന്തപുരം: വഖഫ് നിയമനം പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍. തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തും. വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ല. ഭൂമി നഷ്ടപ്പെടുത്തിയത് മുസ്ലീം ലീഗെന്നും അബ്ദുറഹ്മാന്‍ സൂചിപ്പിച്ചു.

ബിഷപ്പ് മാർ തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 25 മുതൽ 27 വരെ

“കർത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്‍കി (2 ദിന 26:5 ബി)” ന്യൂജേഴ്‌സി: പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്. മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെൻറ്‌.തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 25- മുതൽ 27-വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു. സമൂഹം നേരിടുന്ന സമകാലിക പ്രശ്നങ്ങളിൽ നീതിക്കായി ശക്തമായി ഇടപെടുന്ന മാർ. തോമസ് തറയിൽ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്നും ഡെപ്ത് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുർ അറ്റാച്ച്‌മെന്റ്. അറ്റാച്മെൻറ് ഇന്റിമസി ആൻഡ് സെലിബസി, ഫോർമേഷൻ ആൻഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകൾ. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്,…

കൊറിയൻ എയർലൈൻസ് റഷ്യയിലേക്കുള്ള വിമാനങ്ങൾ ഏപ്രിൽ അവസാനം വരെ നിർത്തിവച്ചു

സിയോൾ: മോസ്‌കോയുടെ ഉക്രെയ്‌നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ അവസാനം വരെ റഷ്യയിലേക്കുള്ള വിമാനങ്ങൾ നിരോധിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ഫ്ലാഗ് കാരിയറായ കൊറിയൻ എയർ ലൈൻസ് കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിലേക്കും വ്ലാഡിവോസ്റ്റോക്കിലേക്കും പാസഞ്ചർ വിമാനങ്ങളും മോസ്കോ വഴി യൂറോപ്പിലേക്കുള്ള കാർഗോ വിമാനങ്ങളും ഈ മാസം അവസാനം വരെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കൊറിയൻ എയർ അറിയിച്ചു. ഇഞ്ചിയോണിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ചില വിമാനങ്ങൾ റഷ്യൻ, ഉക്രേനിയൻ വ്യോമാതിർത്തി ഒഴിവാക്കാൻ വഴിതിരിച്ചുവിടുമെന്ന് റിപ്പോർട്ട് പറയുന്നു. ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക്, അറ്റ്‌ലാന്റ, ചിക്കാഗോ, വാഷിംഗ്ടൺ, ബോസ്റ്റൺ, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെയെല്ലാം ഈ തീരുമാനം ബാധിച്ചു. കമ്പനിയുടെ കണക്കനുസരിച്ച് നഗരങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് മൂന്ന് മണിക്കൂർ വരെ കൂടുതൽ സമയമെടുക്കും. ഇതേ കാരണങ്ങളാൽ മാർച്ച് 19 മുതൽ ഏപ്രിൽ 15 വരെ ഇഞ്ചിയോൺ-വ്ലാഡിവോസ്റ്റോക്ക്…

League of Women Voters of Northern Valley to Host Multi-Town Meet & Greet

(Eastern Bergen County, New Jersey; March 15, 2022) — The League of Women Voters of Northern Valley (LWVNV) invites the public to learn about the League of Women Voters and attend a virtual Meet & Greet conducted by the League of Women Voters of New Jersey via Zoom on Thursday, March 24 from 7 p.m. to 8 p.m.  Participants may join the virtual Meet & Greet by clicking this link, bit.ly/northernvalleymeetandgreet. “The League of Women Voters of Northern Valley invites the public to attend this virtual Meet and Greet and learn…

ഫോമാ യുദ്ധ വിരുദ്ധ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു

ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഉരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ 2022 മാർച്ചു 3 ന് മെഴുകുതിരികൾ കത്തിച്ചു യുദ്ധ വിരുദ്ധ -സമാധാന പ്രാർത്ഥന നടത്തി. അഭിവന്ദ്യനായ ബിഷപ്പ് ശ്രീ ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി ശ്രീ പാർത്ഥസാരഥി എന്നിവർ സമാധാന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ സംഘടനകളെയും, കമ്മറ്റികളെയും പ്രതിനിധീകരിച്ചു ഫോമയുടെ വിവിധ നേതാക്കന്മാരും യോഗത്തിൽ സംസാരിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, സാധാരണക്കാരായ ജനങ്ങളെ നരകയാതനകൾക്ക് വിധേയമാക്കുന്നത് ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഇടമുണ്ടെന്നും, ഓരോ യുദ്ധവും ലോകത്തെ നാശത്തിലേക്കും, ജീവജാലങ്ങളെ ഇല്ലായ്‌മ ചെയ്യുമെന്നും, സമാധാനമാണ് ലോക ജനത കാംഷിക്കുന്നതും റഷ്യ സമാധാനത്തിന്റെയും ചർച്ചയുടെയും പാത തെരെഞ്ഞെടുക്കണമെന്നും യോഗം…

കൈരളി ടിവി യു‌എസ്‌എ യുടെ മൂന്നാമത് കവിതാ പുരസ്കാര ചടങ്ങ് ന്യൂയോർക്കിലെ കേരള സെന്ററിൽ

ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടി‌വി യു‌എസ്‌എ ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാ പുരസ്ക്കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ വെച്ച് നടത്തപ്പെടും. അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനകളിൽ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ മൂന്നാം കവിതാ പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധു നായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ്. ക്യാഷ് അവാർഡും ഫലകവും കേരള സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട്, ന്യൂയോര്‍ക്ക്) ഏപ്രിൽ 9 ന് രാവിലെ 10:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തും. പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവർത്തകർ സംസാരിക്കും. മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, ടാജ്…