യുദ്ധം 20-ാം ദിവസത്തിലേക്ക് കടന്നതോടെ ഉക്രെയ്നിലെ കെർസണിന്റെ പൂർണ നിയന്ത്രണം റഷ്യ ഏറ്റെടുത്തു

മോസ്കോ: റഷ്യൻ സൈനിക നടപടി 20-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഉക്രൈനിലെ തെക്കൻ മേഖലയായ കെർസണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. “റഷ്യൻ ഫെഡറേഷന്റെ സായുധ സേന കെർസൺ മേഖലയിലെ എല്ലാ പ്രദേശങ്ങളുടെയും പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു,” മന്ത്രാലയത്തിന്റെ വക്താവ് ഇഗോർ കൊനാഷെങ്കോവ് ചൊവ്വാഴ്ച ഒരു ബ്രീഫിംഗിൽ കൂടുതൽ വിശദീകരിക്കാതെ പറഞ്ഞു. ഫെബ്രുവരി 24 ന് ഉക്രെയ്‌നെതിരെ മോസ്‌കോ സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യൻ സൈന്യം പിടിച്ചെടുത്ത ആദ്യത്തെ പ്രധാന നഗര കേന്ദ്രമാണ് ഏകദേശം 250,000 ആളുകളുടെ പ്രവിശ്യാ തലസ്ഥാനമായ കെർസൺ നഗരം. 10 അമേരിക്കൻ നിർമ്മിത ജാവലിൻ ടാങ്ക് വേധ മിസൈൽ സംവിധാനങ്ങളും പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നിന് നൽകിയ മറ്റ് നിരവധി ആയുധങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തതായും വക്താവ് പറഞ്ഞു. റഷ്യ ചൈനയുടെ സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ വാദം…

ഫോമാ വനിതാ ഫോറം പ്രതിനിധിയായി സംഘാടക മികവിന്റെ കരുത്തോടെ സുനിതാ പിള്ള മത്സര രംഗത്തേക്ക്

ഫോമാ പ്രവർത്തകർക്ക് പരിചയപ്പെടുത്തലിന്റെ മുഖവുരയാവശ്യമില്ലാത്ത, ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ വനിതാ പ്രതിനിധി സുനിതാ പിള്ളയെ ഫോമാ 2022-2024 ലേക്കുള്ള വനിതാ പ്രതിനിധിയായി മിനസോട്ട മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലെല്ലാം ഏറ്റവും മികച്ച നേതൃത്വ പാടവവും, സംഘാടന മികവും കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് ഫോമാ വനിതാ പ്രതിനിധിയായി മത്സരിക്കാനുള്ള നിയോഗം. നിസ്വാർത്ഥ സേവനത്തിൽ വിശ്വസിക്കുന്ന സുനിതാ പിള്ളയുടെ സംഘാടക മികവിന്റെ അടയാളമായിരുന്നു ഗ്രേറ്റ് ലേക്‌സ്‌ റീജിയനിലെ വിമൻസ് ഫോറത്തിന്റെ രൂപീകരണം.കോവിഡ് മഹാമാരികാലത്ത് സ്വത്വ പ്രതിസന്ധി നേരിട്ട ബാലരാമപുരത്തെ നെയ്ത്തുകാരുടെ നിലനില്പിനായുള്ള ധനസമാഹരണവും അവർ നെയ്തെടുത്ത വസ്ത്രങ്ങൾ കേരളത്തിലെ വിവിധ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും എത്തിക്കുന്നതിനും,ഫോമ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിർവഹിച്ചത് സുനിതാ പിള്ളയും സംഘവുമാണ്.വനിതാ പ്രതിനിധികളുടെ കൂട്ടായ്മയിൽ ഫോമയുടെ ബൈലാ ഭേദഗതി നിർദ്ദേശിക്കുന്നതിനും വിമൻസ് ഫോറത്തിന്റെ സോഷ്യൽ മീഡിയ സംഘത്തെ രൂപീകരിക്കുന്നതിലും സാങ്കേതിക വൈദഗ്ദ്യം നൽകുന്നതിലും ഗണനീയമായ…

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ കലാമേള ഏപ്രില്‍ 23-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കലാമേള ഏപ്രില്‍ 23-നു സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്നതാണ്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈവര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലായിനങ്ങളിലും മത്സരം നടത്താന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും നേരിട്ടും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അത് അവതരിപ്പിക്കുന്നതിനും സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള അവസരമായിരിക്കുമിത്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടതതുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, മലയാളം സോങ് ഇംഗ്ലീഷ് സോങ്, ക്ലാസിക്കല്‍ സോങ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, പ്രസംഗം – മലയാളം, ഇംഗ്ലീഷ്, മലയാളം വായന, ഡബ്മാഷ്, ഫാന്‍സഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ്, ഫിലിം സോങ് (കരാക്കെയോടുകൂടി), ചെണ്ട മത്സരം (അഡള്‍ട്ട്), പുഞ്ചിരി മത്സരം എന്നിവയാണ് മത്സരയിനങ്ങള്‍. കലാമേളയുടെ വിജയത്തിനായി വിപുലമായ…

ഏലിയാസ് എരമത്ത് അച്ചന് മെസ്‌ക്കീറ്റ് മാര്‍ ഗ്രിഗോറിയോസ് ഇടവകയുടെ ഊഷ്മളമായ യാത്രയയപ്പ്

മെസ്കീറ്റ് (ടെക്സസ്): കഴിഞ്ഞ മൂന്നു വര്‍ഷമായി മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ വികാരിയായി സേവനം ചെയ്ത് പൗരോഹിത്യ ചുമതലകളില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന ബഹു. ഏലിയാസ് എരമത്ത് അച്ചന് മാര്‍ച്ച് 13-ാം തീയതി ഞായറാഴ്ച ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഏലിയാസ് അച്ചന്റെ വി. കുര്‍ബാനയ്ക്കു ശേഷം കൂടിയ അനുമോദന സമ്മേളനത്തില്‍ കുരിയാക്കോസ് തരിയന്‍ എം.സി. ആയിരുന്നു. ഏലിയാസ് അച്ചന് വികാരി വി.എം. തോമസ് കോര്‍ എപ്പിസ്‌ക്കോപ്പായും, ഏലിസബത്ത് അമ്മായിക്ക് സെന്റ് മേരീസ് വിമന്‍സ് ലീഗ് പ്രതിനിധി ജ്യോതി ആഞ്ചലോയും ബൊക്കെ കൊടുത്ത് സ്വീകരിച്ചു. പ്രസൂണ്‍ വറുഗീസിന്റെ ശ്രുതിമധുരമായ സ്തുതിഗാനത്തിന് ശേഷം വി.എം. തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, വൈസ് പ്രസിഡന്റ് കുരിയാക്കോസ് തരിയന്‍, സണ്‍‌ഡേ സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ റോബിന്‍ ഡേവിഡ്, സെക്രട്ടറി വത്സലന്‍ വറുഗീസ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി ഏലിയാസ് അച്ചന്‍ തന്റെ മറുപടി…

നെതര്‍ലാന്റ് യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ നിയമിച്ചു

വാഷിംഗ്ടണ്‍: നെതര്‍ലാന്റിലെ യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ അമേരിക്കന്‍ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ ജനിച്ച ഷിഫലി ചെറുപ്രായത്തില്‍ തന്നെ അമേരിക്കയില്‍ എത്തി. ഒഹായോ സിന്‍സിയാറ്റിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്. ഓക്‌സ്‌ഫോര്‍ഡ് മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മീഡിയ എക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഒബാമയുടെ 2012 തിരഞ്ഞെടുപ്പില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്നു. 2016ല്‍ ക്ലിന്റന്‍ തിരഞ്ഞെടുപ്പ് പ്രചാരണ നാഷണല്‍ അഡ്‌വൈസറി കൗണ്‍സിലംഗവും കൂടിയായിരുന്നു. ഡി.എന്‍.സി കൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ചു. കശ്മീരി പണ്ഡിറ്റ് കുടുംബാംമായ ഇവരുടെ ഭര്‍ത്താവ് രജത് ഡഗ്ഗലാണ്. രണ്ട് മക്കളുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ നെതര്‍ലാന്റ് അംബാസിഡര്‍ ആയി…

ടെക്‌സസ്സിനു സമാനമായ ഗര്‍ഭചിദ്ര നിരോധന ബില്‍ ഐഡഹോ സംസ്ഥാനവും പാസാക്കി

ഐഡാഹോ: ആറാഴ്ച പ്രായം വരെ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭചിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരെ ടെക്‌സസ്സ് പാസാക്കിയ ബില്ലിനു സമാനമായി ഐഡാഹോ സംസ്ഥാനവും ബില്‍ പാസാക്കി. ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച് 14നാണ് എസ്.ബി 1309 ബില്‍ ബഹുഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ആഴ്ചകള്‍ക്ക് മുന്‍പ് ഈ ബില്‍ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രാഡ്‌ലിറ്റില്‍ ബില്ലില്‍ ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍ ആറാഴ്ച ഗര്‍ഭചിദ്ര നിരോധന ബില്‍ ആദ്യമായി പാസാക്കിയതു ടെക്‌സസ്സ് സംസ്ഥാനമാണ്. കഴിഞ്ഞ സെപ്തംബറില്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിനനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ടെക്‌സാസ്സ് നിയമത്തിനു സാധുത നല്‍കിയത്. ടെക്‌സസ്സ് നിയമത്തിനു സമാനമായ ബില്ലുകള്‍ അരിസോണ, ഒഹായോ, അലബാമ, മിസ്സോറി, തുടങ്ങിയ…

മൂന്നുവയസ്സുകാരന്‍ മകന്റെ വെടിയേറ്റ് 22കാരിയായ മാതാവിന് ദാരുണാന്ത്യം

ചിക്കാഗോ: ഡോള്‍ട്ടനിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന 22 വയസ്സുള്ള ഡീജാ ബെനറ്റ് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മൂന്നു വയസ്സുകാരന്‍ മകന്റെ തോക്കില്‍നിന്നും വെടിയേറ്റു മരിച്ചു. മാര്‍ച്ച് 12 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഡ്രൈവര്‍ സീറ്റില്‍ മാതാവും പാസഞ്ചര്‍ സീറ്റില്‍ പിതാവും കയറിയിരുന്ന് വീട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഇതിനിടെ പുറകില്‍ കാര്‍ സീറ്റിലിരുന്ന മൂന്നു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ തോക്ക് എടുത്ത് കളിക്കുന്നതിനിടെയിലാണ് വെടിപൊട്ടിയത്. പുറകില്‍ വെടിയേറ്റ മാതാവിനെ ഉടനെ ചിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടിക്ക് ലഭിച്ചത്. തോക്ക് തന്റേത് തന്നെയാണെന്ന് പിതാവ് സമ്മതിച്ചു. സംഭവത്തില്‍ പിതാവിന്റെ പേരില്‍ കേസെടുക്കുമെന്ന് ഡോല്‍റ്റന്‍ പോലീസ് ചീഫ് പറഞ്ഞു. തോക്കിന് ലൈകന്‍സ് ഉണ്ടായിരുന്നതായും എന്നാല്‍…

ഒഐസിസി (യുഎസ്എ) കോണ്‍ഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയില്‍ ഏറ്റെടുത്ത ഒഐസിസി യുഎസ്എ പ്രവര്‍ത്തകര്‍ സമാഹരിച്ച തുകയായ 166,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് കൂടല്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് കൈമാറി. കെപിസിസി ഓഫീസില്‍ (ഇന്ദിരാ ഭവന്‍) വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കെ പി സി സി യുടെ പ്രഖ്യാപനം വന്നയുടന്‍ തന്നെ അഭിമാനപൂര്‍വം 137 ചലഞ്ച് ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 1217 ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസിനെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമേരിക്കയിലെ ഒഐസിസി പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചതോടൊപ്പം കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നല്‍കാന്‍ ഒഐസിസിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പ്രസിഡണ്ട് കെ സുധാകരന്‍ ആശംസിച്ചു. കെപിസിസി ഓഫീസും അതിനോട്…

ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ല; ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണ്ണാടക ഹൈക്കോടതി

ബംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും വാദം കേൾക്കലുകൾക്കും ശേഷം, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് ഫലപ്രദമായി നിരോധിച്ച സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നും സർക്കാർ ഉത്തരവ് അസാധുവാക്കാൻ നിർബന്ധിത കേസൊന്നും എടുത്തിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്‍റേതാണ് വിധി. രാവിലെ പത്തരയ്ക്ക്‌ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസമാണ് ഹര്‍ജിയിൽ വാദം നടന്നത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയ്‌ക്ക് പുറമേ ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍…

Western nations are imposing unprecedented sanctions on Russia in the name of Ukraine: Putin

MOSCOW – Russia accused the West on Monday of seeking to push it into an “artificial default” through unprecedented sanctions over Ukraine, but vowed to meet its debt payments. Russia is due to make an interest payment on its external debt later this week and Moscow warned it will be doing so in rubles if sanctions prevent it from using the currency of issue. “The freezing of foreign currency accounts of the Bank of Russia and of the Russian government can be regarded as the desire of a number of…