കണ്ണൂർ: കാണികളിൽ കൗതുകമുണർത്തി പശുക്കളുടെയും പശുക്കിടാക്കളുടെയും ശിൽപങ്ങൾ ചിത്രന്റെ ശില്പശാലയില്‍ ഒരുങ്ങുന്നു. ചിത്രൻ കുഞ്ഞിമംഗലത്തിന്റെ ശിൽപശാലയിലാണ് ഈ കലാസൃഷ്ടികൾ. തള്ളപ്പശുവിന്റെ 11 അടി നീളവും 4 അടി ഉയരവുമുള്ള ശില്പം നിർമ്മിക്കാൻ നാല് മാസമെടുത്തു എന്ന് ചിത്രന്‍ പറഞ്ഞു. പുള്ളികളോടുകൂടിയ വെളുത്ത പശു. ഒപ്പം ഓമനത്വം തുളുമ്പുന്ന പശുകുട്ടികള്‍ ചുറ്റും. ഒന്ന് പാൽ കുടിക്കുന്നു, മറ്റൊന്ന് തള്ളപശുവിനെ നോക്കി നില്‍ക്കുകയും ചെയ്യുന്നതാണ് ശില്‍പങ്ങള്‍. കളിമണ്ണിൽ നിർമിച്ച ശില്‍പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് ചെയ്‌തശേഷം ഫൈബർ ഗ്ലാസുമുപയോഗിച്ചാണ് പൂർത്തിയാക്കിയത്. കലാവിരുത് കാണാന്‍ നിരവധി പേരാണ് ചിത്രന്‍റെ പണിപ്പുരയിലേക്ക് എത്തുന്നത്. മാടായി സ്വദേശി ലക്ഷ്മണന്റെ വീടിനു മുന്നിൽ വയ്ക്കുന്നതിനായാണ് യഥാർത്ഥ വലിപ്പത്തിലുള്ള പശുവിന്റെയും കിടാക്കളുടേയും രൂപം പൂർത്തീകരിച്ചതെന്ന് ചിത്രന്‍ പറഞ്ഞു. ഇതിനകം കേരളത്തിലും വിദേശങ്ങളിലുമായി നിരവധി ശില്‍പങ്ങൾ ചെയ്‌ത് ശ്രദ്ധേയനായ കലാകാരനാണ് ചിത്രൻ. കിഷോർ, സന്ദീപ്, ബിനീഷ്, ചിത്ര,…
Year: 2022
ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസ്: അറസ്റ്റിലായ റോയ് വയലാട്ട് ആശുപത്രിയില്‍
കൊച്ചി: പോക്സോ കേസ് പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് റോയിനെ അറസ്റ്റു ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇയാള്‍ രാവിലെ കീഴടങ്ങിയിരുന്നു. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് പോക്‌സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പോലീസ് പറയുന്നു.
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണ്. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 87 ശതമാനവുമായി. 15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്സിനേഷന്‍ 48 ശതമാനമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണ്. 12 മുതല്‍ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്കായുള്ള 10,24,700 ഡോസ് കോര്‍ബിവാക്സ് വാക്സിന്‍ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്സിന്‍…
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്; മരണങ്ങളൊന്നുമില്ലാത്ത ദിനം; ആകെ മരണം 66,886 ആയി
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7980 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
ഏപ്രിൽ മുതൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിയമത്തില്‍ മാറ്റം വരുത്തുന്നു; പഴയ വാഹന ഉടമകള്‍ക്ക് 8 മടങ്ങ് ചെലവ് വർദ്ധിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് മാരകമായ നിലയിലേക്ക് പോകുന്ന മലിനീകരണം തടയാൻ ഇന്ത്യാ ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. മാത്രല്ല, ഏപ്രിൽ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും. പുതിയ നിയമം ഏറ്റവും ബാധകമാകുന്നത് പഴയ വാഹന ഉടമകൾക്കായിരിക്കും. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 1 മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത് 8 മടങ്ങ് ചെലവേറിയതായിരിക്കും. ഇരുചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. അത്തരമൊരു സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് വിധേയരാകേണ്ടത് നിർബന്ധമാണ്. കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ പണം നൽകേണ്ടിവരും. 15 വർഷം പഴക്കമുള്ള കാറിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ നേരത്തെ 600 രൂപ ഈടാക്കിയിരുന്നെങ്കിൽ ഇനി 5000 രൂപ നല്‍കേണ്ടി വരും. പഴയ ബൈക്കിന് നേരത്തെ 300 രൂപ ഈടാക്കിയിരുന്നത്…
നടരാജന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍
ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് മേധാവി നടരാജന്‍. ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിച്ചു. എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നേരത്തെ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ നിയമനം ബോര്‍ഡ് സ്ഥിരീകരിച്ചു. ടിസിഎസിലെ 30 വര്‍ഷത്തെ ബിസിനസ് ജീവിതത്തെ തുടര്‍ന്നാണ് ചെയര്‍മാനായി അദ്ദേഹത്തിന്റെ നിയമനം. പ്രമുഖ ആഗോള ഐടി സൊല്യൂഷന്‍ ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുര്‍ക്കിയിലെ ഇല്‍ക്കര്‍ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനം ഇന്ത്യയില്‍ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. 2016 ഒക്ടോബറില്‍ ടാറ്റ സണ്‍സ് ബോര്‍ഡില്‍ ചേര്‍ന്ന ചന്ദ്രശേഖരന്‍ 2017 ജനുവരിയില്‍ ചെയര്‍മാനായി നിയമിതനായി. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയുള്‍പ്പെടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോര്‍ഡുകളുടെ ചെയര്‍മാനായും…
വ്യാജ കൊറോണ മരണ സർട്ടിഫിക്കറ്റ് കാണിച്ച് നഷ്ടപരിഹാരം വാങ്ങുന്നതില്‍ സുപ്രീം കോടതിയുടെ ആശങ്ക
ന്യൂഡൽഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നഷ്ടപരിഹാരം വാങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കൊറോണ മരണത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജനങ്ങൾ നഷ്ടപരിഹാരം വാങ്ങുകയാണെന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ കേട്ട ശേഷം സുപ്രീം കോടതി ഇതിൽ അതൃപ്തിയും ആശങ്കയും പ്രകടിപ്പിക്കുകയും വിഷയത്തിൽ സിഎഐജിയുടെ അന്വേഷണത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. കേസിൽ വാദം കേൾക്കുന്നതിനിടെ, വ്യാജ അവകാശവാദങ്ങൾ സംബന്ധിച്ച് മാർച്ച് 15 നകം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാർച്ച് 21 ന് കേസ് പരിഗണിക്കാനിരിക്കെയാണ്, “വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊറോണ മൂലമുള്ള മരണത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള ഞങ്ങളുടെ ഉത്തരവ് ചിലർ ദുരുപയോഗം ചെയ്യുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന്” കോടതി പറഞ്ഞത്. “ഇത്തരം വ്യാജ…
നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം: ലോക്‌സഭയിൽ മോദിയെ പുകഴ്ത്തി എംപിമാര്‍
ന്യൂഡൽഹി: രാജ്യത്തെ നാല് സംസ്ഥാനങ്ങളായ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ലോക്‌സഭയിൽ പാർട്ടി എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി. ബി.ജെ.പി എം.പിമാരെല്ലാം ‘മോദി മോദി’ എന്ന മുദ്രാവാക്യം വിളിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ ഭരണകക്ഷിയിലെ എംപിമാർക്കൊപ്പം പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയ ശേഷം ഇതാദ്യമായാണ് സഭ ചേരുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ പഞ്ചാബിൽ എഎപി വിജയിച്ചു. പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തപ്പോൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സഭയിൽ ഉണ്ടായിരുന്നു. ലോക്‌സഭാ സ്പീക്കർ…
സില്‍വര്‍ ലൈന്‍: ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിനല്‍കി മുഖ്യന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തര പ്രമേയം ചര്‍ച്ചചെയ്യുമ്പോള്‍ അത് ഇത്രമാത്രം ഗുണംചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഇപ്പോള്‍ പ്രതിപക്ഷ നിര തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദവും ഊര്‍ജ്ജ പുനരുല്‍പാദന സാധ്യതയുള്ളതുമാണ് പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിന്റെ പൊതു കടത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം മറ്റു സംസ്ഥാനങ്ങളുടെ കടവുമായി താരതമ്യം ചെയ്താണ് പിണറായി മറുപടി നല്‍കിയത്. കേരളത്തിന്റെ സാമ്പത്തിക…
സില്‍വര്‍ ലൈനില്‍ ചര്‍ച്ച തുടരുന്നു; പദ്ധതിയുടെ പേരില്‍ പോലീസിന്റെ ഗുണ്ടായിസമെന്ന് പ്രതിപക്ഷം; തൂണുപറിച്ചാല്‍ തല്ലുകിട്ടുമെന്ന് ഭരണപക്ഷം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ രൂക്ഷാമായ വാദപ്രതിവാദം തുടരുന്നു. പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സര്‍ക്കാരും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കാന്‍ എന്തു ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പോലീസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പോലീസുകാരുമായെത്തി സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കയറുകയാണ്. എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. കല്ലിടാന്‍…
