കിഴക്കമ്പലം ദീപു വധക്കേസ്: : സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം പരിഗണിക്കുന്ന ജഡ്ജിക്ക് രാഷ്ട്രീയ ബന്ധമെന്ന് ആരോപണം; ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ദീപുവിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതി മാറ്റണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജില്‍ നിന്നും നീതി കിട്ടുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ദീപു മരിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത സൈനുദ്ദീന്‍, ബഷീര്‍, അബ്ദുറഹ്മാന്‍, അസീസ് എന്നിവര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്.

ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരും. വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ചൂടിന്റെ തോത് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തു മൂന്നു ഡിഗ്രി ചൂട് കൂടുമെന്നാണ് പ്രവചനം. 37 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാനാണ് സാധ്യത ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. .കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് രണ്ടു ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് ഉണ്ടാവുക. ഇവിടങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വിഭാഗം നിര്‍ദേശം നല്‍കി. ചൂട് കൂടിയതോടെ തൊഴിലാളികള്‍ക്കു ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. പതിനൊന്നു മുതല്‍ മുന്നു വരെ താങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള ചൂടിനാണ് സാധ്യത. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നവരും ചുമട്ട് തൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നു; അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; പരാതിയുമായി സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. ചോദ്യം ചെയ്യലിറെ പേരില്‍ വിളിപ്പിച്ച് ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍. സായ്ശങ്കറിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള തെളിവ് നശിപ്പിക്കുന്നതിന് സായ്ശങ്കറിന്റെ സേവനം പ്രതികള്‍ തേടിയിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇതേത്തുടര്‍ന്നാണ് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞത്. ഇതിനിടയിലാണ് ക്രൈം ബ്രാഞ്ചിനെതിരേ സായ്ശങ്കര്‍ കോടതിയിലെത്തിയിരിക്കുന്നത്. കോടതിയില്‍നിന്ന് സംരക്ഷണം വേണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. സായ്ശങ്കര്‍ ഏതുവിധത്തിലുള്ള സേവനമാണ് ദിലീപിനും…

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി; സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി സര്‍ക്കാര്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ചയാകാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച. പ്രതിപക്ഷം പോലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. പ്രതിപക്ഷത്തുനിന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം ആരോപിച്ചു. കല്ലിടലിന്റെ പേരില്‍ ജനങ്ങളെ പോലീസ് വേട്ടയാടുന്നു. മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചിരുന്നു. എന്നാല്‍, നോട്ടീസ് ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ലഭ്യമായ വിവരം. നേരത്തെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന്…

ഡോ. റോയ് ചാലി അന്തരിച്ചു; ഓര്‍മ്മയാകുന്നത് കേരളത്തിലെ ആദ്യ വൃക്കമാറ്റിവെക്കലിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ സ്വന്തം വസതിയിലായിരുന്നു മരണം. മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില്‍ ഹൗസിലും, 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതുദര്‍ശനത്തിനു വെക്കും. അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുളന്തുരുത്തി ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ ആനി ചാലി. മക്കള്‍: ഡോ പൗലോസ് ചാലി, മാമ്മന്‍ ചാലി. മരുമക്കള്‍: അന്ന ചാലി, പ്രീത ചാലി. കേരളത്തില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 1988-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. പ്രൊഫസര്‍മാരായ ഡോ. റോയ് ചാലി, ഡോ. ശശിധരന്‍, ഡോ. തോമസ് മാത്യു…

രണ്ടു വര്‍ഷത്തെ സേവനത്തിന് പെന്‍ഷന്‍ രാജ്യത്തെങ്ങുമില്ലാത്തത്; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയോട് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ നിര്‍ദേശിച്ചു. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ സംബന്ധിച്ച് ഇന്ന് രാവിലെ ഒരു പത്രത്തില്‍ വായിച്ചതായി ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം…

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍. കുട്ടിയുടെ പിതാവിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റത്തിന് സര്‍ക്കാര്‍ എന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കോടതിക്ക് ഇത്തരത്തില്‍ ഉത്തരവിടാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയോടും കോടതിയോടും മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം അംഗീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. പോലീസുകാരിക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കാന്‍ പോലീസ് മേധാവി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും…

മൂന്നാറില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്ത് ചൂടു ചായ ഒഴിച്ച വിനോദസഞ്ചാരികളെ കൈകാര്യം ചെയ്ത് മറ്റ് ജീവനക്കാര്‍

മൂന്നാര്‍: ചായക്കടക്കാരന്റെ മുഖത്ത് ചൂടു ചായ ഒഴിച്ച വിനോദ സഞ്ചാരികളെ കൈകാര്യം ചെയ്ത് ഹോട്ടലിലെ മറ്റ് ജീവനക്കാര്‍. മൂന്നാറിലാണ് സംഭവം. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്(24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ. സിയാദ്(31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറി. ഇതിനിടെ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചൂടു ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. ഇതിനു പിന്നാലെ ഇവര്‍ ബസില്‍ കയറി സ്ഥലംവിട്ടു. എന്നാല്‍, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞിട്ടു. വിനോദ സഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതില്‍ വിഷമത്തില്‍ റെയില്‍വേ പാളത്തില്‍ തലവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് റെയില്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ചു. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്റ്റേഷന്‍ മാസ്റ്ററുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. തുടര്‍ന്നാണ് ഭാര്യയുമായി പ്രശ്നമുണ്ടായത്. ഇതില്‍ മനംനൊന്ത് യുവാവ് മദ്യപിക്കുകയും ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററാണ് ഇയാള്‍ പാളത്തില്‍ തലവെച്ചു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തിയ പോലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.      

ഉത്സവ പറമ്പിലെ തര്‍ക്കത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകനെ വധിച്ച കേസ്: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പാലക്കാട്: യുവമോര്‍ച്ച നേതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പോലീസില്‍ കീഴടങ്ങി. പാലക്കാട് പഴമ്പാലക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരുണ്‍ കുമാര്‍ മരിച്ച കേസിലാണ് ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറി മിഥുന്‍ പിടിയിലായത്. കേസിലെ ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇന്ന് രാവിലെയാണ് മിഥുന്‍ കീഴടങ്ങിയത്. മാര്‍ച്ച് രണ്ടിനാണ് അരുണിന്റെ മരണത്തിനിടയായ സംഭവമുണ്ടായത്. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ അരുണ്‍ കുമാറിന്(28) നെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മാര്‍ച്ച് 11ന് അരുണ്‍ മരിച്ചു. പേനാകത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തില്‍ കുത്തിയതാണ് മരണകാരണമായത്. അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു