മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാളസിൽ

ഡാളസ്: ബിഷപ്പ് മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 11, 12 , 13 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019 ) നടത്തപ്പെടുന്നു. ഫാ ജോബ് അരക്കപ്പറമ്പിൽ, ഡോ. ജീന ഗ്രേസ് ചാൾസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ധ്യാനം ആരംഭിക്കും. സമയ ക്രമീകരണം: മാർച്ച് 11 വെള്ളി – വൈകുന്നേരം 6 മുതൽ 9:30 വരെ മാർച്ച് 12 ശനി, 13 ഞായർ – രാവിലെ 9 മുതൽ വൈകുന്നേരം 4 :30 വരെ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.  

ഗ്യാസ് സ്റ്റേഷന്‍ അക്കൗണ്ടിംഗ് ഇനി എളുപ്പത്തില്‍ ചെയ്യാം

ഷിക്കാഗോ: വീക്ക്‌ളി (VEECLi)എന്ന പേരില്‍, ഗ്യാസ് സ്റ്റേഷനുവേണ്ടി പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയര്‍ കെ.സി.എസില്‍ വച്ച് ഷിക്കാഗോയിലെ പ്രമുഖരായ നിരവധി ഗ്യാസ് സ്റ്റേഷന്‍ ഉടമകളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ഏവര്‍ക്കും എളുപ്പത്തില്‍ പഠിക്കുവാനും കൃത്യമായ പ്രതിദിന ഇടപാടുകള്‍ രേഖപ്പെടുത്താനും പറ്റുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനുള്ള മുന്‍കരുതലോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉടമസ്ഥര്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകളിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും കാണാമെന്നുള്ളതാണ് ഇതിന്റെ ഒരു സവിശേഷത. ഷിക്കാഗോയിലെ മലയാളികളായ ബൈജു ജോസ്, ശരണ്‍ കൃഷ്ണന്‍, എബി തോമസ് എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല ഗ്യാസ് സ്റ്റേഷനുകളില്‍ വളരെ നാളുകള്‍കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തിയതിനുശേഷമാണ് ഇത് തയാറാക്കിയിരിക്കുന്നത്. കടയ്ക്കുള്ളിലേയും, പുറത്ത് പമ്പിലേയും, ഓരോ ഷിഫ്റ്റിലേയും, ദിവസത്തേയും…

യുക്രെയ്ന്‍ യുദ്ധം: ടെക്സസില്‍ മാര്‍ച്ച് 13 പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍

ഓസ്റ്റിന്‍: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്ന്‍ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ടെക്സസിലെ ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, അതിനായി മാര്‍ച്ച് 13 ഞായര്‍ വേര്‍തിരിക്കണമെന്നും ആവശ്യപ്പെട്ട് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പ്രത്യേകം വിജ്ഞാപനം ഇറക്കി. യുക്രെയ്ന്‍ ജനതക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടെക്സസ് ഗവര്‍ണേഴ്സ് മ്യൂസിയം ശനിയാഴ്ചയും, ഞായറാഴ്ചയും നീല, മഞ്ഞ ബള്‍ബുകള്‍ കത്തിച്ചു പ്രകാശപൂരിതമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുടെ മന്ദിരത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തുന്നതിനും (ശനിയും,ഞായറും) ഉത്തരവിറക്കി. ആശ്വാസത്തിന്റെ ശക്തികേന്ദ്രം പ്രാര്‍ത്ഥന മാത്രമാണ്. എല്ലാ ബുദ്ധിയേയും കവിയുന്ന സമാധാനം പ്രാര്‍ത്ഥനയിലൂടെ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരുന്നതിന്, ദൈവീക കൃപ അനിവാര്യമാണ്. അതിനാവശ്യമായ വിവേകം ഭരണകര്‍ത്താക്കള്‍ക്ക് ലഭിക്കുന്നതിന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രാര്‍ഥനയ്ക്കായി മാര്‍ച്ച് 13 ഞായര്‍ മാറ്റിവയ്ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.…

ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ടിഎസ്എ

വാഷിംഗ്ടണ്‍: ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് മാര്‍ച്ച് 18ന് അവസാനിക്കാനിരിക്കെ ഒരു മാസത്തേക്കു കൂടി (ഏപ്രില്‍ 18 വരെ) ദീര്‍ഘിപ്പിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ (ടിഎസ്എ) ഉത്തരവിറക്കി. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബ് തുടങ്ങിയവയിലാണ് മാസ്‌ക് ഏപ്രില്‍ 18 വരെ നിര്‍ബന്ധമാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി)യുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് മാര്‍ച്ച് 19 വ്യാഴാഴ്ച ടിഎസ്. അധികൃതര്‍ അറിയിച്ചു. കോവിഡ് 19 ലവല്‍ അടിസ്ഥാനമാക്കി ടിഎസ്എയും സിഡിസിയും നടത്തിയ പഠന റിപ്പോര്‍ട്ട് ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രില്‍ 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുകയും, കോവിഡ് ലവല്‍ താഴേക്കുവരികയും ചെയ്യുന്നുവെങ്കില്‍ മാസ്‌ക് മാന്‍ഡേറ്റ് നേരത്തെ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും ടിഎസ്എ. വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റും, ഇതര കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബൈഡന്‍…

നീതിക്കുവേണ്ടി കോപിക്കുന്നതു യുക്തമോ?

കോപിക്കുന്നതു ശരിയോ തെറ്റോ? ഉത്തരം കണ്ടെത്തണമെങ്കിൽ അതിന്റെ സാഹചര്യം കൂടി പരിഗണിച്ചേ മതിയാകു. ജീവിതത്തിൽ പല സന്ദേർഭങ്ങളിലും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാം കോപത്തിനധീനരായി തീർന്നിട്ടുണ്ടെന്നുള്ള യാഥാർഥ്യം ആർക്കും നിഷേധിക്കാനാകില്ല. കോപം പലപ്പോഴും ക്രൂരവും പാപവും ആണെന്നു നാം എല്ലാവരും തന്നെ വിശ്വസിക്കുന്നു. ചിലപ്പോൾ കോപിക്കുന്നതു ശരിയാകുന്നതിനോ,ചിലപ്പോൾ നന്മയ്ക്കു കാരണമാകുന്നതിനോ ഇടയായിട്ടുള്ള നിരവധി അനുഭവങ്ങൾ ഒരുപക്ഷെ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ പങ്ക്‌ വെക്കാനുണ്ടാകാം. കോപത്തെ കുറിച്ചുള്ള സങ്കല്പത്തിന് പുതിയൊരു മാനം നൽകുന്നതാണ് ജെറുസലേം ദേവാലയത്തിൽ സാക്ഷാൽ ദൈവപുത്രനായ ക്രിസ്തുവിന്റെ പ്രവർത്തികളിലൂടെ വെളിപ്പെടുത്തുന്നത്. ഇന്നു ഏറ്റവും പ്രചുര പ്രചാരം ലഭിച്ചിട്ടുള്ള സോഷ്യൽ മീഡിയകൾ കൂടാതെ വർത്തമാനപത്രങ്ങൾ, റേഡിയോ ടെലിവിഷൻ മുതലായ പ്രചരണ മാധ്യമങ്ങളിൽ പലരും കോപത്തെക്കുറിച്ചും, സൻമാർഗ്ഗത്തെകുറിച്ചും സദാചാരത്തെ കുറിച്ചും വ്യത്യസ്തമായതോ അത്ര അനുകൂലമല്ലാത്തതോ ആയ നിരവധി അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നു എന്നത് തീർത്തും ഖേദകരമാണ്.…

കേരള ബജറ്റ് 2022-23: ചാവറയച്ചനും ചെറുശ്ശേരിക്കും കൃഷ്ണപിള്ളയ്ക്കും എംഎസ് വിശ്വനാഥനും സ്മാരകങ്ങള്‍; തുഞ്ചന്‍ പറമ്പ് വിപുലീകരിക്കും

തിരുവനന്തപുരം: നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ബജറ്റില്‍ പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, `ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച സ്മാരകങ്ങള്‍ നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം. കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം. പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ ചെറുശ്ശേരിയുടെ നാമധേയത്തില്‍ കണ്ണൂരിലെ…

കേരള ബജറ്റ് 2022-23: ബൈക്കുകള്‍ക്ക് വില കൂടും, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി

മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ നിര്‍ദേശം . ഇത്തരത്തില്‍ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 60 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു. നിലവില്‍ ഒരു ലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹങ്ങള്‍ക്ക് 10 ശതമാനവും അതിന് മുകളില്‍ രണ്ട് ലക്ഷം വരെവിലയുള്ളവയ്ക്ക് 12 ശതമാനവും രണ്ട് ലക്ഷത്തിന് മുകളില്‍ 21 ശതമാനവുമാണ് നികുതി. ബൈക്കുകളുടെ നികുതി വര്‍ധിപ്പിക്കുന്നതിന് പുറമെ, പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താനും ബജറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍. സമാന ലക്ഷ്യവുമായാണ് കേന്ദ്രം സ്‌ക്രാപ്പ് പോളിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബജറ്റിലെ നിര്‍ദേശം അനുസരിച്ച് പഴയ വാഹനങ്ങളുടെ…

കേരള ബജറ്റ് 2022-23: ലൈഫ് മിഷനില്‍ 106000 വീടുകള്‍ കൂടി;ആകെ വിഹിതം 1871.82 കോടി രൂപ

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം 106000 വീടുകള്‍ കൂടി നിര്‍മിക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ലൈഫ്മിഷന്‍ പദ്ധതിയിലൂടെ ഇതുവരെ 2,76,465 വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഹഡ്കോയുടെ വായ്പ കൂടി ഉള്‍പ്പെടുത്തി പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 106000 വ്യക്തിഗത ഭവനങ്ങളും 2909 ഫ്ളാറ്റുകളും നിര്‍മിക്കുന്നതിന് ലക്ഷ്യമിടുന്നു.   പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതമായ 327 കോടി രൂപ ഉള്‍പ്പടെ ലൈഫ് പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണ്. റീ ബില്‍ഡ് കേളയ്ക്ക് ഈ വര്‍ഷം 1600 കോടി രൂപയാണ് വകയിരുത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 507 കോടി മാറ്റിവച്ചു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് പത്ത് കോടി അനുവദിച്ചു.

കേരള ബജറ്റ് 2022-23: ഗതാഗത കുരുക്കഴിക്കാന്‍ 200 കോടി, ആറ് പുതിയ ബൈപ്പാസുകള്‍; കെഎസ്ആര്‍ടിസിക്ക് 1100 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍. ജങ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാന്‍ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. തുറമുഖങ്ങള്‍, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജങ്ഷനുകള്‍ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയില്‍ നിന്ന് ഈ വര്‍ഷം 200 കോടി നീക്കിവെച്ചു. ആറ് ബൈപാസുകള്‍ നിര്‍മിക്കുന്നതിനായി 200 കോടി രൂപ മാറ്റിവെക്കും. തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കും. കെഎസ്ആര്‍ടിസിക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സഹായമായി ഇതിനോടകം 1822 കോടി രൂപ നല്‍കി. മാര്‍ച്ച് അവസാനത്തോടെ ഇത്…

കേരള ബജറ്റ് 2022-23: ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍; 10 കോടി

തിരുവനന്തപുരം: ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോര്‍ക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിനിടെ ഉക്രൈനില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റാബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. യുദ്ധഭൂമിയില്‍ നിന്ന് 3123 പേരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷിതമായി കേരളത്തില്‍ തിരിച്ചെത്തിച്ചിട്ടുണ്ടെന്ന.ും മന്ത്രി സറിയിച്ചു.